Month: February 2023

  • Kerala

    ബിജു മോന്റേത് ആത്മഹത്യയല്ല, ഭരണകൂട കൊലപാതകം; കേരള ബജറ്റിന്റെ ആദ്യ ഇര: വി.ഡി. സതീശൻ

    കൊല്ലം: ആത്മഹത്യ ചെയ്ത കൊല്ലം പത്തനാപുരത്തെ സാക്ഷരതാ പ്രേരക് ബിജുമോൻ കേരള ബജറ്റിന്റെ ആദ്യ ഇരയും രക്തസാക്ഷിയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റിൽ ഓണറേറിയം നൽകുമെന്ന പ്രഖ്യാപനം സാക്ഷരതാ പ്രേരക്മാർ പ്രതീക്ഷിച്ചിരുന്നു. മരണത്തിന് കാരണം സർക്കാർ ആണെന്നും ബിജുമോന്റെ കുടുംബത്തിന് സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വി ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് രണ്ടു പതിറ്റാണ്ടിലേറെ സാക്ഷരതാ പ്രേരകാണ് ബിജു മോൻ. എത്രയോ പേർക്ക് അക്ഷരത്തിൻ്റെ വെളിച്ചം പകർന്നു കൊടുത്തയാൾ. ജീവിതത്തിൻ്റെ വെളിച്ചംകെട്ട ആ നിമിഷത്തിലാകും അയാൾ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചത്. പത്തനാപുരത്തെ ബിജു മോൻ്റെ വീട്ടിൽ ഇന്ന് പോയിരുന്നു. 6 മാസത്തിലധികം കുടിശികയായ സർക്കാർ ഓണറേറിയം കിട്ടിയിട്ട് അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാത്തിരുന്ന മകനായിരുന്നു അയാൾ. പച്ചക്കറി വാങ്ങാൻ പോലും പണമില്ലാതെ നിസഹായാവസ്ഥയിലായിപ്പോയ കുടുംബനാഥൻ. ബിജു മോന്റേത് ആത്മഹത്യയല്ല ഭരണകൂട കൊലപാതകമാണ്. സ്വന്തം ജോലിയിൽ അങ്ങേയറ്റം അത്മാർത്ഥതയുള്ള ആളായിരുന്നു ബിജു മോനെന്നതിന് തെളിവ്…

    Read More »
  • LIFE

    വേറിട്ട പ്രണയ കഥ പറയുന്ന, മാത്യു തോമസും മാളവിക മോഹനനും ഒന്നിക്കുന്ന ‘ക്രിസ്റ്റി’, ട്രെയിലര്‍ പുറത്ത്

    മാത്യു തോമസും മാളവിക മോഹനനും ഒന്നിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെകെ, വേണു സലിം അഹമ്മദ്, തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചുപോന്ന അനുഭവജ്ഞാനത്തിലൂടെയാണ് ആൽവിൻ ഹെൻറി ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്. മാളവിക മോഹനൻ നായികയാകുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുുറത്തുവിട്ടിരിക്കുകയാണ്. അക്ഷരങ്ങളുടെ ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യുവനിരയിലെ ശ്രദ്ധേയനായ നടൻ മാത്യു തോമസ് ചിത്രത്തില്‍ ‘ക്രിസ്റ്റി’ എന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തിലുള്ള ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. റോക്കി മൗണ്ടൻ സിനിമാ സിന്റ് ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ചിത്രം നിർമ്മിക്കുന്നത്. പൂവാർ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. കടലും കായലും ചേരുന്ന…

    Read More »
  • India

    പാർലമെന്റിലെ സഭാ നടപടികൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; കോൺഗ്രസ് വനിതാ എം.പിയെ രാജ്യസഭയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

    ദില്ലി: പാര്‍ലമെന്റിലെ സഭാ നടപടികള്‍ മൊബൈില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കോണ്‍ഗ്രസ് എം.പി. രജനി അശോക് റാവു പാട്ടീലിനെ രാജ്യസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്റിലെ ബജറ്റ് സെഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നതിനിടെ നടന്ന പ്രതിപക്ഷ പ്രതിഷേധം മൊബൈലില്‍ പകര്‍ത്തിയതിനെത്തുടര്‍ന്നാണ് നടപടി. രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറാണ് എംപിയെസസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചത്. നന്ദിപ്രമേയത്തിന് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ എം.പി.മാര്‍ പ്രതിഷേധിച്ചിരിന്നു. ഇതിന്‍റെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് എംപിയായ രജനി അശോക് റാവു തന്‍റെ മൊബൈലില്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ രജനി പാട്ടീല്‍ തന്‍റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് എംപിക്കെതിരെ രാജ്യസഭാ ചെയര്‍മാന്‍ അച്ചടക്ക നടപടിയെടുത്തത്. വെള്ളിയാഴ്ചയാണ് എംപിക്കെതിരെ നടപടിയെടുത്തതായി രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ അറിയിച്ചത്. അതേസമയം താന്‍. മനഃപൂര്‍വമായി ഒന്നും ചെയ്തിട്ടില്ലെന്നും, തനിക്കെതിരെ കടുത്ത നടപടിയെടുക്കുന്നത് അന്യായമാണെന്നും രജനി പാട്ടീല്‍ പ്രതികരിച്ചു. എന്നാല്‍ ട്വിറ്ററില്‍ പ്രചരിച്ച സഭാ നടപടികളുമായി ബന്ധപ്പെട്ട വീഡിയോ പകര്‍ത്തിയത്…

    Read More »
  • India

    കള്ളപ്പണക്കേസ്; ഡി.കെ ശിവകുമാറിനെതിരായ അന്വേഷണ നടപടികൾക്ക് സ്റ്റേ

    ബെംഗളൂരു: കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിനെതിരായ കള്ളപ്പണക്കേസിൽ സിബിഐക്ക്‌ തിരിച്ചടി. ശിവകുമാറിനെതിരായ സിബിഐ അന്വേഷണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ഫെബ്രുവരി 24 വരെ ശിവകുമാറിനെതിരെ നടപടികൾ സ്വീകരിക്കുന്നതിനാണ് സ്റ്റേ. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സിബിഐയോട് കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി 22 ന് മുൻപ് അന്വേഷണപുരോഗതി റിപ്പോർട്ട് നൽകണമെന്ന് കർണാടക ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഇഡി ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. ഇഡിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. തെരഞ്ഞെടുപ്പ് കാലത്ത് അന്വേഷണ ഏജൻസികൾ മന:പൂർവ്വം വേട്ടയാടുന്നു എന്ന് ആരോപിച്ച് ഇഡി സമൻസിനെതിരെ ശിവകുമാർ ഹൈക്കോടതിയില്‍ അപ്പീൽ ഫയൽ ചെയ്തിരുന്നു. സിബിഐ കേസിനെതിരെ ശിവകുമാർ നേരത്തെ തന്നെ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിൽ ഉണ്ട്.

    Read More »
  • Crime

    ചേർത്തല കോടതിയിലെ അഭിഭാഷകനെ ആക്രമിച്ച കേസിലെ പ്രതിയും ബന്ധുവുമായ യുവാവ് പിടിയില്‍

    ചേർത്തല: ചേർത്തല കോടതിയിലെ അഭിഭാഷകനെ ആക്രമിച്ച കേസിലെ പ്രതിയും ബന്ധുവുമായ യുവാവ് പിടിയിൽ. കൊല്ലം സ്വദേശിയും ചേർത്തലയിൽ സ്ഥിര താമസക്കാരുനുമായ അരീപ്പറമ്പിൽ താമസിച്ചുവരുന്നതുമായ അഭിഭാഷകനെ മർദ്ദിച്ച കേസിൽ കൊല്ലം കോർപ്പറേഷൻ 41- ഡിവിഷണൽ ഇരവിപുരം പുത്തന്നവട തുണ്ടഴികത്തുവീട്ടിൽ ധർമ്മകുമാർ (44) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട തകർക്കത്തെത്തുടർന്നാണ് ധർമ്മകുമാർ തൻറെ ഉളയച്ഛനായ അഭിഭാഷകനെ മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. നാല് മാസം മുമ്പാണ് ആക്രമണം നടന്നത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽപോയ പ്രതി മഹാരാഷ്ട്രയിലെ താനേയിൽ കഴിഞ്ഞുവരവേയാണ് അർത്തുങ്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ അച്ഛന്റെ പേരിലുള്ള സ്ഥലം അച്ഛന്റെ മറ്റൊരു സഹോദരന് വിലക്കു നല്കിയതിൽ ഇടനിലനിന്നു എന്ന വിരോധത്തിലാണ് ധർമ്മകുമാർ അഭിഭാഷകനെ ആക്രമിച്ചത്. വീട്ടിൽ അതിക്രമിച്ചുകയറി വടികൊണ്ട് കൈതല്ലിയൊടിച്ചെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ അഭിഭാഷകൻ അർത്തുങ്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ പി ജി മധുവിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ധർമ്മകുമാറിനെ അറസ്റ്റ്…

    Read More »
  • NEWS

    സൗദി അറേബ്യയിൽ ആദ്യത്തെ ഇലക്ട്രിക് പാസഞ്ചർ ബസ് സർവീസ് തുടങ്ങി

    റിയാദ്: സൗദിയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസ് ഖാലിദിയ – ബലദ് റൂട്ടിൽ ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ വ്യാഴാഴ്ച നടന്നെങ്കിലും റെഗുലർ സർവിസ് പൊതു ഗതാഗത അതോറിറ്റിക്ക് കീഴിൽ ആരംഭിച്ചത് ബുധനാഴ്ചയാണ്. മദീന റോഡിലുടെ കടന്നു പോകുന്ന ബസ് അമീർ സഊദ് അൽഫൈസൽ റോഡ് വഴി ഖാലിദിയക്കും ബലദിനുമിടയിൽ പ്രതിദിന സർവിസ് നടത്തും. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാണ് ഓടുന്നത്. ബസ് ഒറ്റ ചാർജ്ജിൽ 300 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ഈ ട്രിപ്പ് വിജയകരമായാൽ മറ്റ് മേഖലകളിൽ കൂടി പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകൾ റോഡിലിറക്കാനാണ് പൊതുഗതാഗത അതോറിറ്റി ഉദ്ദേശിക്കുന്നത്. മാർച്ചിൽ റിയാദിൽ ഇലക്ട്രിക് പാസഞ്ചർ ബസുകൾ സർവിസ് ആരംഭിക്കുമെന്നു അതോറിറ്റി മേധാവി റുമൈഹ് അൽ റുമൈഹ് അറിയിച്ചിരുന്നു.

    Read More »
  • LIFE

    ട്രെൻഡിങ് വസ്ത്രമായ കഫ്‍താനിൽ കളർഫുള്ളായി നടി സ്വാതി നിത്യാനന്ദ്; ഏറ്റെടുത്ത് ആരാധകർ

    വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാതി നിത്യാനന്ദ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യവുമാണ് സ്വാതി നിത്യാനന്ദ്. നടി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം തന്നെ ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ചര്‍ച്ചയായി മാറാറുണ്ട്. റിയാലിറ്റി ഷോയിലൂടെയാണ് സ്വാതി അഭിനേത്രിയായി മാറിയത്. ‘ചെമ്പട്ട്’ എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ച സ്വാതി തുടർന്ന് ‘ഭ്രമണം’, ‘നാമം ജപിക്കുന്ന വീട്’ തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‍താണ് ശ്രദ്ധേയയായി മാറിയത്.   View this post on Instagram   A post shared by Swathy Nithyanand (@swathy_nithyanand_official) സ്വാതിയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽമീഡിയയിൽ തരംഗമാകാറുണ്ട്. സാരിയിലും മോഡേൺ ഡ്രെസ്സിലുമെല്ലാം വ്യത്യസ്‍തമായ ചിത്രങ്ങൾ സ്വാതി പ്രേക്ഷർക്ക് മുന്നിൽ അവതരിപ്പിക്കാറുണ്ട്. ട്രെൻഡിങ് വസ്ത്രമായ കഫ്‍താനിലാണ് നടിയുടെ പുതിയ ചിത്രങ്ങൾ. ഇൻസ്റ്റഗ്രാമിലാണ് താരം തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വെള്ളയും ചുവപ്പും കലർന്ന…

    Read More »
  • Local

    ഭക്ഷണ അലർജി, ഇടുക്കിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു

       ഇടുക്കിയില്‍ ഭക്ഷണ അലര്‍ജിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകള്‍ നയന്‍മരിയ (16) ആണ് മരിച്ചത്. പൊറോട്ട കഴിച്ചതിനെ തുടര്‍ന്നാണ് അലര്‍ജിയുണ്ടായതെന്നാണ് വിവരം. മൈദ, ഗോതമ്പ് എന്നിവ നയന്‍മരിയക്ക് അലര്‍ജിക്ക് കാരണമാകാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൈദ, ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ കഴിച്ച് നേരത്തെയും കുട്ടിക്ക് അസുഖം വന്നിരുന്നു. തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. അടുത്തിടെ രോഗം ഭേദപ്പെട്ടതോടെയാണ് നയന്‍മരിയ വീണ്ടും ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങിയതെന്നും ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞദിവസം വൈകിട്ട് പൊറോട്ട കഴിച്ച കുട്ടിക്ക് അസ്വസ്ഥതയുണ്ടായി. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റിയ നയന്‍മരിയ ഉച്ചയോടെ മരിച്ചു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നയന്‍മരിയ. കുട്ടിയുടെ അച്ഛന്‍ സിജു വാഴത്തോപ്പ് സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് .

    Read More »
  • Crime

    യുവതിയെ ബലാത്സംഗം ചെയ്ത് പീഡന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

    ബല്ലിയ: യുവതിയെ ബലാത്സംഗം ചെയ്ത് പീഡന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലാണ് കൊടും ക്രൂരത അരങ്ങേറിയത്. യുപിയിലെ സിക്കന്ദർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിയെ പീഡിപ്പിച്ച മഹേഷ് പാല്‍, ചിത്രങ്ങള്‍ പ്രചരിപ്പിച്ച രാഹുൽ രാജ്ഭർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് 19 കാരിയെ മഹേഷ് പാല്‍ ക്രൂര പീഡിനത്തിനിരയാക്കിയത്. മഹേഷ് യുവതിയെ പീഡിപ്പിക്കുകയും അസഭ്യം പറയുന്നതും ഇയാളുടെ സുഹൃത്തായ രാഹുല്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് ഈ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ വിവധ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് യുവതിയുടെ മൊഴി രേഖപ്പെടുത്തി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മഹേഷ് പാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചത് രാഹുല്‍ രാജ്ഭര്‍ ആണെന്ന് കണ്ടെത്തിയത്. പിന്നാലെ ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പ്രതികളെ…

    Read More »
  • India

    തോക്കു വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കാഞ്ചിയമര്‍ന്നു; പൊലീസുകാര​ന്റെ തലയ്ക്ക് വെടിയേറ്റു

    ചണ്ഡിഗഢ്: തോക്കു വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കാഞ്ചിയമര്‍ന്നു പൊലീസ് കോണ്‍സ്റ്റബിളിന്‍റെ തലയ്ക്ക് വെടിയേറ്റു. പഞ്ചാബിലെ കല്യാൺപൂർ ഗ്രാമത്തിലാണ് സംഭവം. മൊഹാലിയിലെ മൂന്നാം കമാൻഡോ ബറ്റാലിയനില്‍ സിവില്‍ പൊലീസ് ഓഫീസറായ പരംജിത് സിംഗിനാണ് വെടിയേറ്റത്. 48 കാരനായ രംജിത് സിംഗ് അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് സംഭവം. ലൈസന്‍സുള്ള റിവോള്‍വറില്‍ നിന്നാണ് വെടിയേറ്റത്. വ്യാഴാഴ്ച രാത്രിയോടെ ലൈസന്‍സുള്ള തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. രംജിത് സിംഗിന്‍റെ തലയിലാണ് ബുള്ളറ്റ് കയറിയത്. ഉടനെ തന്നെ ഇയാളെ ജലന്ധറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

    Read More »
Back to top button
error: