ലണ്ടന്‍: നോര്‍ത്ത് വെയില്‍സിലെ കെയര്‍ഹോമുകളില്‍ അന്‍പതോളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ ശമ്പളമില്ലാതെ അടിമപ്പണി ചെയ്യിച്ച 5 മലയാളികള്‍ യു.കെയില്‍ അറസ്റ്റില്‍. കെണിയില്‍പെട്ട വിദ്യാര്‍ഥികളിലും മലയാളികളുണ്ട്.
നോര്‍ത്ത വെയില്‍സില്‍ കെയര്‍ ഹോമുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന മലയാളികളായ മാത്യു ഐസക് (32), ജിനു ചെറിയാന്‍(30), എല്‍ദോസ് ചെറിയാന്‍(25), എല്‍ദോസ് കുര്യച്ചന്‍ (25), ജേക്കബ് ലിജു (47) എന്നിവരാണ് അറസ്റ്റിലായത്. തൊഴില്‍ ചൂഷണം സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്ന ഗാങ്മാസ്റ്റേഴ്‌സ് ആന്‍ഡ് ലേബര്‍ എബ്യൂസ് അതോറിറ്റി ഇവര്‍ക്കെതിരെ കഴിഞ്ഞ ദിവസം കോടതി ഉത്തരവ് നേടിയെടുത്തു.
ശമ്പളമോ ഭക്ഷണമോ വിശ്രമമോ ഇല്ലാതെ വിദ്യാര്‍ഥികള്‍ ദയനീയ അവസ്ഥയിലായിരുന്നെന്നാണ് അതോറിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ശമ്പളം നല്‍കാതിരുന്നും പിടിച്ചുവച്ചും ക്രൂരമായ തൊഴില്‍ചൂഷണമാണ് നടന്നത്. മറ്റൊരു രാജ്യത്തുനിന്ന് എത്തിച്ചതിനാല്‍ മനുഷ്യക്കടത്തും ഉള്‍പ്പെടും.
അടിമപ്പണി ചെയ്യാന്‍ നിര്‍ബന്ധിതരായ അന്‍പതോളം പേരെക്കുറിച്ചു വിവരം കിട്ടിയതായി അതോറിറ്റി അറിയിച്ചു. അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ എല്ലാവരും തന്നെ കെയര്‍ ഹോമുകളില്‍ ജോലി ചെയ്തിട്ടുള്ളവരോ അവിടെ ജീവനക്കാരായ ബന്ധുക്കളുടെ സ്വാധീനം പ്രയോജനപ്പെടുത്തിയവരോ ആണ്. മാത്യു ഐസക്കും ജിനു ചെറിയാനും മേയില്‍ റജിസ്റ്റര്‍ ചെയ്ത ‘അലക്‌സ കെയര്‍’ എന്ന റിക്രൂട്ടിങ് ഏജന്‍സി വഴിയും വിദ്യാര്‍ഥികളെ യു.കെയില്‍ എത്തിച്ചിരുന്നു.
ചൂഷണത്തിനിരയായ വിദ്യാര്‍ഥികള്‍ക്കു സഹായവുമായി ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ രംഗത്തെത്തി. ുീഹ3.ഹീിറീി@ാലമ.ഴീ്.ശി എന്ന ഇമെയില്‍ വിലാസത്തില്‍ ഹൈക്കമ്മിഷനുമായി ബന്ധപ്പെടാം. സഹായവും കൗണ്‍സലിങ്ങും ലഭിക്കും.