CrimeNEWS

ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിക്ക് ആശുപത്രിയില്‍ പീഡനം; വീഴ്ച പറ്റിയിട്ടില്ലെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട്

തൃശൂര്‍: വിഷം കഴിച്ച് അബോധാവസ്ഥയിലായ സ്ത്രീയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.വി.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 3.30നാണ് ആദ്യം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ വിഷം കഴിച്ച് രോഗിയെ കൊണ്ടുവന്നത്. ഡ്യൂട്ടി ഡോക്ടറുടെ പ്രാഥമിക പരിശോധനയില്‍ ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. രോഗിയോടൊപ്പം ഏഴും മൂന്നും വയസായ കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

രോഗിയെ കൊണ്ടുപോകാനെത്തിയ 108 ആംബുലന്‍സില്‍ കുട്ടികളെ കൊണ്ടുപോകാനാകില്ലെന്ന് അവര്‍ അറിയിച്ചു. ചൈല്‍ഡ് പ്രൊഡക്ഷന്‍ ഓഫീസറുമായി ബന്ധപ്പെട്ടെങ്കിലും കുട്ടികള്‍ ഇല്ലാതെ ആശുപതിയിലേക്ക് പോകില്ലെന്ന് രോഗി ശഠിച്ചു.

ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചു; താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, മന്ത്രി റിപ്പോര്‍ട്ട് തേടി

Signature-ad

ഇതേത്തുടര്‍ന്ന് ആശുപത്രിയിലെ താത്കാലിക ഇലക്ട്രീഷ്യന്‍ ദയാലാല്‍ കുട്ടികളുടെ കെയര്‍ ടേക്കറായി പോകുകയായിരുന്നു. രോഗിയോടൊപ്പം ആംബുലന്‍സിലെ നഴ്സുമുണ്ടായിരുന്നു. ഉടനെ സംഭവം പോലീസിലും അറിയിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ രോഗിയെ ഏല്‍പ്പിക്കുമ്പോള്‍ കൂടെ പോയ നഴ്സ് രോഗിയുടെ കൂടെ ആരുമില്ലെന്ന് എഴുതി കൊടുത്തിരുന്നു. കുട്ടികളെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും കൈമാറി. ഇതോടെ ചുമതല കഴിഞ്ഞുവെന്നും പിന്നീട് എന്തു സംഭവിച്ചുവെന്നത് തങ്ങളുടെ കാര്യമല്ലെന്നും വിവരങ്ങളെല്ലാം പ്രിന്‍സിപ്പലിനെ അറിയിച്ചിട്ടുണ്ടെന്നും ഡോ.വി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

Back to top button
error: