Month: January 2023

  • Crime

    ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചതിന് മുസ്ലിം വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; ആറ് പേര്‍ അറസ്റ്റില്‍

    ഭോപ്പാല്‍: ഹിന്ദു പെണ്‍കുട്ടിയുമായി സംസാരിച്ചതിന് മുസ്ലിം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് സംഭവം. ഷഹബാസ് എന്ന യുവാവിനാണ് മര്‍ദനമേറ്റത്. ജനുവരി മൂന്നിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 17 നാണ് പുറത്തുവരുന്നത്. സംഭവത്തില്‍ ഷഹബാസിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. നാട്ടുകാരിയായ വിദ്യാര്‍ഥിനിയുമായി പുസ്തകങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്ന് യുവാവ് പറയുന്നു. യുവാവിനെ ഒരു സംഘം ചോദ്യം ചെയ്യുന്നതും കൈയും വലിയ കമ്പുകളും ഉപയോഗിച്ച് മര്‍ദിക്കുന്നതും ഷഹബാസ് നിലവിളിക്കുന്നതും സഹായത്തിനായി കേഴുന്നതും വീഡിയോയില്‍ കാണാം. ”കുറച്ചാളുകള്‍ വന്ന് എന്റെ പേര് ചോദിച്ചു. പേര് പറഞ്ഞതോടെ അവരെന്നെ പിടിച്ചുകൊണ്ടുപോയി. മെഗാമാര്‍ട്ട് മാളിന്റെ പാര്‍ക്കിങ് ഏരിയയിലേക്ക് കൊണ്ടുപോയ ശേഷം മര്‍ദിക്കാന്‍ തുടങ്ങി. അവരെന്റെ പണവും തട്ടിയെടുത്തു. വലിയ കമ്പുകള്‍ കൊണ്ടുള്‍പ്പെടെയായിരുന്നു ക്രൂരമര്‍ദനം. ആക്രമണം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. അതിനു ശേഷം അവര്‍ എനിക്കെതിരെ വ്യാജ പരാതി നല്‍കി”- ഷഹബാസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ആനന്ദ് എന്ന…

    Read More »
  • Kerala

    പാലായിലും വനിത അധ്യക്ഷ;. കോട്ടയത്തെ നഗരസഭകളിൽ സമ്പൂർണ സ്ത്രീ ആധിപത്യം! 

    കോട്ടയം: കോട്ടയം ജില്ലയുടെ ഭരണം വളയിട്ട കൈകളിൽ ഭദ്രം. പാലാ നഗരസഭയിലും അധ്യക്ഷ വനിതയായതോടെ കോട്ടയം ജില്ലയിലെ ആറു നഗരസഭകളിലും സമ്പൂർണ്ണ വനിത ആധിപത്യം. കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, വൈക്കം, ഈരാറ്റുപേട്ട നഗരസഭകളിൽ വനിതാ ചെയർപേഴ്സൺമാരാണ് ഭരണം നിയന്ത്രിക്കുന്നത്. ഇടതുപക്ഷ സ്വാതന്ത്ര ജോസിൻ ബിനോയെ പാലാ നഗരസഭ അധ്യക്ഷയായി തെരഞ്ഞെടുത്തതോടെയാണ് ജില്ലയിലെ 6 നഗരസഭകളുടെയും നിയന്ത്രണം പൂർണമായും വനിതകൾക്ക് കൈവന്നത്. ബിനു പുളിക്കക്കണ്ടെത്തെ ചെയര്‍മാനാക്കാനായിരുന്നു സിപിഎം നീക്കമെങ്കിലും കേരള കോണ്‍ഗ്രസ് എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കിയതോടെയാണ് ഇവിടെ വനിതാ സാരഥ്യം കൈവന്നത്. കോട്ടയത്ത് 6 നഗരസഭ ചെയർപേഴ്സൺമാർ മാത്രമല്ല ജില്ലാ കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനിതകളാണ്. കോട്ടയം നഗരസഭയിൽ യുഡിഎഫ് സ്വതന്ത്ര ബിൻസി സെബാസ്റ്റ്യനാണ് ചെയർപേഴ്സൺ. ചങ്ങനാശേരിയിൽ യുഡിഎഫ് സ്വതന്ത്ര സന്ധ്യ മനോജും, ഏറ്റുമാനൂരിൽ കോൺഗ്രസിലെ ലൗലി ജോർജും ഭരണം നിയന്ത്രിക്കുന്നു. വൈക്കത്ത് യു ഡി എഫിലെ രാധിക ശ്യാമാണ് ചെയർപേഴ്സൺ. ഈരാറ്റുപേട്ടയിൽ മുസ്ലീം ലീഗിലെ സുഹ്റാ അബ്ദുൽ ഖാദറും ഭരണസാരഥ്യം…

    Read More »
  • India

    മുസ്ലിംകള്‍ക്കിയിലെ ബഹുഭാര്യാത്വം; പരിശോധിക്കാന്‍ പുതിയ ഭരഘടനാ ബെഞ്ച്

    ന്യൂഡല്‍ഹി: മുസ്ലിംകള്‍ക്കിടയിലെ ബഹുഭാര്യാത്വത്തിന്റെയും നിക്കാഹ് ഹലാലയുടെയും ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതി പുതിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു രൂപം നല്‍കും. തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിക്കുന്നതിന്, മറ്റൊരാളെ നിക്കാഹ് ചെയ്ത് തലാഖ് ചൊല്ലുന്ന ആചാരമാണ് നിക്കാഹ് ഹലാല. ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും ചോദ്യം ചെയ്ത് ഒട്ടേറെ ഹര്‍ജികളാണ് സുപ്രീം കോടതിക്കു മുന്നിലുള്ളത്. നേരത്തെ ഈ ഹര്‍ജികള്‍ പരിഗണിച്ചിരുന്ന ഭരണഘടനാ ബെഞ്ചിലെ രണ്ടു ജഡ്ജിമാര്‍ വിരമിച്ചു. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയും ഹേമന്ദ് ഗുപ്തയും വിരമിച്ച സാഹചര്യത്തില്‍ പുതിയ ബെഞ്ച് രൂപീകരിക്കേണ്ടിവരുമെന്ന്, ഹര്‍ജിക്കാരില്‍ ഒരാളായ അശ്വിനി ഉപാധ്യായ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്നാണ് പുതിയ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചത്. കേസില്‍ മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍ എന്നിവരെ കക്ഷി ചേര്‍ത്തിട്ടുണ്ട്.  

    Read More »
  • India

    പാലില്‍ വെള്ളം ചേര്‍ത്തതിന് ആറു മാസം തടവ്; ശിക്ഷ 32 വര്‍ഷത്തിനു ശേഷം!

    മുസാഫര്‍നഗര്‍: പാലില്‍ വെള്ളം ചേര്‍ത്തെന്ന പരാതിയില്‍ 32 വര്‍ഷത്തിനു ശേഷം ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ്, പാല്‍ വില്‍പ്പനക്കാരന് കോടതി ആറു മാസം തടവും അയ്യായിരം രൂപ പിഴയും വിധിച്ചത്. പാലില്‍ വെള്ളം ചേര്‍ത്തു വിറ്റ ഹര്‍ബീര്‍ സിങ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഹര്‍ബീറിന്റെ കടയില്‍നിന്നു കണ്ടെടുത്ത പാല്‍ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. മായം ചേര്‍ത്തിട്ടുണ്ടെന്നാണ് പരിശോധനാ ഫലം. 1990 ഏപ്രില്‍ 21നാണ് ഹര്‍ബീര്‍ സിങ്ങിന് എതിരായ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫുഡ് ഇന്‍സ്പെക്ടര്‍ സുരേഷ് ചന്ദ് ആണ് പരാതി നല്‍കിയത്.  

    Read More »
  • LIFE

    ‘അത്തരം സാഹചര്യങ്ങളില്‍ ആണ് നടിമാര്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്ന’തെന്ന് മാലാ പാര്‍വതി; എന്നാല്‍, പിന്നെ അത്തരം സന്ദര്‍ഭങ്ങളിലേക്ക് പോകാതിരുന്നാല്‍ പോരെയെന്ന് പ്രേക്ഷകര്‍

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മാല പാര്‍വതി. നീലത്താമര എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമയില്‍ അര്‍ച്ചന കവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുതിര്‍ന്ന കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. വളരെയേറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഒരു സിനിമയായിരുന്നു ഇത്. ഈ സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. ഇപ്പോള്‍ സിനിമ മേഖലയില്‍ നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് താരം. ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. പുതുതലമുറയിലെ പലരും മുകളിലേക്ക് കയറി പോകുവാന്‍ അത്തരം സമീപനങ്ങള്‍ സ്വീകരിക്കുന്നുണ്ടോ എന്നായിരുന്നു അവതാരകന്‍ ചോദിച്ച ചോദ്യം. തീര്‍ച്ചയായും ഉണ്ടാകുമല്ലോ എന്നായിരുന്നു മാല പാര്‍വതിയുടെ ഉത്തരം. സിനിമയിലേക്ക് പുതുതായി വരുന്നവര്‍ക്ക് വലിയ രീതിയിലുള്ള വെല്ലുവിളികള്‍ നേരിടാന്‍ ഉണ്ട്. ഒരു സിനിമയില്‍ നായികയായി എന്നുകരുതി രണ്ടാമത്തെയും മൂന്നാമത്തെയും സിനിമ കിട്ടണം എന്നില്ല. ആദ്യത്തെ സിനിമ ഹിറ്റ് ആകുമ്പോള്‍ അവരെ ചാനലുകാര്‍ എല്ലാം ആഘോഷിക്കും.…

    Read More »
  • Local

    സ്നേഹപ്രതിഫലം, നൂറോളം കുടുംബങ്ങളുടെ ദാഹമകറ്റിയ അലി സാഹിബിന്റെ കിണർ നാട്ടുകാരുടെ സഹകരണത്തോടെ നവീകരിച്ചു

    ഈരാറ്റുപേട്ട: നൂറോളം കുടുംബങ്ങളുടെ ദാഹമകറ്റിയ അലി സാഹിബിൻ്റെ കിണർ നാട്ടുകാരുടെ സഹകരണത്തോടെ നവീകരിച്ചു. കുടിവെള്ളത്തിനായി ജനങ്ങൾ കഷ്ടപ്പെടുമ്പോൾ ഒരുനാടിന്റെ മുഴുവൻ ദാഹം തീർക്കുകയാണ് ഈരാറ്റുപേട്ട നടയ്ക്കൽ മാങ്കുഴക്കൽ പരേതനായ അലി സാഹിബിന്റെ കിണർ. ഈ കിണറിന്റെ സംരക്ഷണ ഭിത്തി തകരാറായപ്പോഴാണ് നാട്ടുകാരുടെ സഹകരണത്തോടെ 80000 രൂപ മുടക്കി നവീകരിച്ചത്. കല്ല് കൊണ്ട് കെട്ടി കയറി സംരക്ഷണ ഭിത്തി നിർമ്മിച്ചു. മോട്ടോർ പമ്പ്‌ വെയ്ക്കാൻ പ്രത്യേകം ഇരിപ്പിടവുമുണ്ടാക്കീയിട്ടുണ്ട്. ഇതിനായി നഗരസഭ പതിനാലാം വാർഡ് കൗൺസിലർ ഫാസീല അബ്സാറാണ് മുൻകൈയെടുത്തത്. 90 ഓളം മോട്ടറുകളാണ് ഈ കിണറ്റിൽ ഇപ്പോഴുള്ളത്. 500 മീറ്റർ ചുറ്റളവിലുള്ള നൂറിൽപരം കുടുംബങ്ങളിൽ ഈ കിണറ്റിലെ വെള്ളമെത്തുന്നുണ്ട്. ഈ കിണർ ഇപ്പോൾ നാട്ടുകാരുടെ ദാഹം തീർക്കുന്ന അക്ഷയപാത്രമാണ്. മഴക്കാലത്തും അൻപതോളം മോട്ടറുകൾ ഇവിടെകാണും. അലി സാഹിബിന്റെ ഈ കിണർ ഇല്ലായിരുന്നെങ്കിൽ കുടിവെള്ളത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയുണ്ടാകുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പാണ് അലി സാഹിബ് കിണർ കുത്തിയത്. അദ്ദേഹം തന്റെ സ്വത്ത്…

    Read More »
  • Kerala

    ലഹരി വിവാദത്തിൽ നടപടി; പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വച്ച ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

    പത്തനംതിട്ട: പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വച്ച ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ. എടത്വയിൽ കൗൺസിലറുടെ നേതൃത്വത്തിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത എസ്എഫ്ഐ. മുൻ ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ ശരത് ശശിധരനെതിരെയാണ് സംഘടന നടപടി എടുത്തത്. ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ ശരത് ശശിധരനെ സംഘടനയിൽ നിന്ന് സംസ്പെന്റ് ചെയ്തു. അന്വേഷണ വിധേയമയാണ് സസ്പെൻഷൻ. കഴിഞ്ഞ ദിവസം രാത്രിയാണ് പൊതുവഴിയിൽ മദ്യപിച്ച് കലഹമുണ്ടാക്കിയ സിപിഎം പത്തനംതിട്ട കൗൺസലിറനിയേും ഡിവൈഎഫ്ഐ നേതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കൗൺസിലർ വി ആർ ജോൺസനാണ് അറസ്റ്റിലായത്. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി ശരത് ശശിധരൻ ഉൾപ്പെടെ കൂടെ ഉണ്ടായിരുന്ന ആറ് പേരെയും ആലപ്പുഴ എടത്വ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച വൈകിട്ട് ആറരയ്ക്ക്എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിലായിരുന്നു സംഭവം. വഴിയിൽ കാർ നിർത്തിയിട്ട് മദ്യപിച്ച സംഘത്തെ നാട്ടുകാർ ചോദ്യം ചെയ്തു. ഇതോടെ നാട്ടുകാരും സംഘവും തമ്മിൽ വാക്കേറ്റമായി. നാട്ടുകാർ…

    Read More »
  • Social Media

    ഒരേസമയം സൈക്കിളിങ്ങും ഡാന്‍സിങ്ങും! പെണ്‍കുട്ടിയെ വിമര്‍ശിച്ച് അഭിനന്ദിച്ചും നെറ്റിസണ്‍സ്

    വ്യത്യസ്തമായ പലതരം വീഡിയോകള്‍ ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഏറെ രസകരവും ചിന്തിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായിരിക്കും ഇതില്‍ പലതും. ചിലരുടെ പ്രകടനങ്ങള്‍ ആരെയും അമ്പരിപ്പിക്കാറുണ്ടെന്നതാണ് മറ്റൊരു സത്യം. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ ഉപയോഗം വര്‍ധിച്ചതോടെ ഇത്തരത്തില്‍ കഴിവുകളുള്ളവര്‍ വളരെ വേഗത്തിലാണ് വൈറലാകുന്നത്. അത്തരത്തിലൊരു കലാകാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൈക്കിള്‍ ചവിട്ടി കൊണ്ട് നൃത്തം ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണിത്. ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വന്ന വീഡിയോ നിരവധി പേരാണ് കണ്ടത്. രണ്ട് കൈകളും ഹാന്‍ഡിലില്‍ പിടിക്കാതെ അനായാസമാണ് ഒരേ സമയം ഈ പെണ്‍കുട്ടി നൃത്തം ചെയ്യുന്നതും സൈക്കിള്‍ ചവിട്ടുന്നതും. മുന്നില്‍ വാഹനത്തില്‍ പോകുന്ന ആരോ ആണ് വീഡിയോ എടുത്തിരിക്കുന്നത്. അല്‍ക യാഗ്‌നിക്കിന്റെ ഗാനമായ ‘ആപ് കാ ആനയ്’ക്കാണ് ഈ യുവതി നൃത്തം ചെയ്യുന്നത്. https://www.instagram.com/reel/CmlXZoOqX3X/?utm_source=ig_web_button_share_sheet സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോ 5.1 ദശലക്ഷം ആളുകളാണ് ഇതുവരെ കണ്ടത്. നൃത്തം അഭ്യസിച്ചത് കൊണ്ടായിരിക്കം ഇത്ര നിഷ്പ്രയാസം ഈ പെണ്‍കുട്ടിക്ക്…

    Read More »
  • Kerala

    നാട്ടുകാർക്ക്‌ ആശ്വാസം; തട്ടേക്കാട്, പമ്പാവാലി, ഏഞ്ചല്‍വാലി ജനവാസമേഖലകളെ വന്യജീവി സങ്കേതങ്ങളില്‍നിന്നും ഒഴിവാക്കാന്‍ തീരുമാനം

    തിരുവനന്തപുരം: നാട്ടുകാർക്ക്‌ ഇനി ആശ്വസിക്കാം, തട്ടേക്കാട്, പമ്പാവാലി, ഏഞ്ചല്‍വാലി ജനവാസ മേഖലകളെ വന്യജീവി സങ്കേതങ്ങളില്‍നിന്നും ഒഴിവാക്കാന്‍ സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗത്തിലാണ് തീരുമാനം. തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള അജണ്ട യോഗം പരിഗണിച്ചു. തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ പ്രദേശങ്ങളെ പക്ഷി സങ്കേതത്തില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ പമ്പാവാലി, ഏഞ്ചല്‍വാലി പ്രദേശങ്ങളെ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് 1978-ലും തട്ടേക്കാട് പക്ഷി സങ്കേതം 1983-ലും ആണ് രൂപീകൃതമായത്. യോഗത്തില്‍ മുഖ്യമന്ത്രിക്ക് പുറമെ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍, പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ്, ചീഫ് വൈല്‍ഡ് ലൈഫ്…

    Read More »
  • Kerala

    പാലാ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ്: ജോസ് കെ. മാണിയെ പിണക്കാനില്ല, പരസ്യ പ്രസ്താവനകൾ വിലക്കി സിപിഎം 

    പാലാ: നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിന് പിന്നാലെ പരസ്യ പ്രസ്താവനകൾക്ക് വിലക്ക് ഏർപ്പെടുത്തി സിപിഎം. പ്രതികരണങ്ങൾ വിവാദങ്ങൾക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം, പാർട്ടി തീരുമാനത്തിനെതിരെ പ്രതികരണം നടത്തിയ ബിനു പുളിക്കകണ്ടത്തിനെതിരെ തത്കാലം നടപടി വേണ്ടന്ന നിലപാടിലാണ് സിപിഎം നേതൃത്വം. എന്നാൽ ബിനുവിന്റെ പ്രസ്താവനകൾ വ്യക്തഹത്യപരമാണ് എന്ന് ചൂണ്ടിക്കാട്ടി കേരളാ കോൺഗ്രസ് എം ഇടതു മുന്നണിയിൽ പ്രതിഷേധം അറിയിക്കും. ജോസ് കെ. മാണിയുടെ പേര് പരാമർശിക്കാതെ ചതിയുടെ കറുത്ത ദിനമാണ് ഇന്നെന്നായിരുന്നു വ്യാഴാഴ്ച ബിനു പുളിക്കകണ്ടത്തിന്റെ പ്രതികരണം. ‘ഒരു പ്രതിഷേധത്തിന്റെ ഭാഗമായല്ല കറുത്ത വസ്ത്രം ധരിച്ചത്. ചെറുപ്പകാലം മുതൽ രാഷ്ട്രീയത്തിലേക്ക് താത്പര്യം തുടങ്ങിയ കാലം മുതലേ ഇഷ്ടമുള്ളത് ശുഭ്രവസ്ത്രമായിരുന്നു. ആ വസ്ത്രം എന്റെ നഗരസഭാ പ്രവർത്തന കാലയളവിലേക്ക് ഉപേക്ഷിച്ചുകൊണ്ട് പ്രതികാര രാഷ്ട്രീയത്തിന്റെ വക്താവ് നേതൃത്വം കൊടുക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചതിയുടെ ദിനമാണ് ഇന്ന്. ഇതിവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. എന്നോട് രാഷ്ട്രീയ നെറികേട് കാണിച്ച വ്യക്തിയെ ആക്ഷേപിക്കാൻ ഞാൻ മുതിരുന്നില്ല കാരണം,…

    Read More »
Back to top button
error: