Month: January 2023

  • Movie

    വടക്കൻ പാട്ടിലെ വീരേതിഹാസം ‘തച്ചോളി ഒതേനൻ’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 59 വർഷം

    സിനിമ ഓർമ്മ വടക്കൻ പാട്ടിലെ വീരനായകൻ ‘തച്ചോളി ഒതേനന്’ 59 വയസ്സ്. ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.കെ പരീക്കുട്ടി നിർമ്മിച്ച ‘തച്ചോളി ഒതേനൻ’ റിലീസ് ചെയ്‌തത്‌ 1964 ജനുവരി 31നാണ്. തച്ചോളി മാണിക്കോത്ത് തറവാട്ടിലെ വീരശൂര പരാക്രമിയായി സത്യൻ അരങ്ങ് തകർത്ത ചിത്രം ആ വർഷത്തെ സൂപ്പർ ഹിറ്റായി. രചന: കെ പത്മനാഭൻ നായർ. സംവിധാനം: എസ്.എസ് രാജൻ. കളരിപ്പയറ്റ് ഗുരു കതിരൂർ ഗുരുക്കളുടെ (പി.ജെ ആന്റണി) അസൂയയിൽ കിളിർത്ത ആക്രമണങ്ങൾ ഒന്നൊന്നായി നേരിട്ട് വിജയശ്രീലാളിതനാവുന്ന കളരി യോദ്ധാവ് ഒതേനന്റെ കഥയാണ് ചിത്രം പറഞ്ഞത്. ഒതേനന്റെ ശൗര്യം നാടെങ്ങും പരന്നപ്പോൾ കുങ്കി എന്ന സുന്ദരി (അംബിക) അയാളിൽ അനുരക്തയായി. പക്ഷെ കതിരൂർ ഗുരുക്കളുടെ ഒത്താശയിൽ കുങ്കി വിരൂപയാണെന്നാണ് (‘അരിവാള് പോലെ വളഞ്ഞവളും കാക്കപ്പോലെ കറുത്തവളും’) ഒതേനനെ ധരിപ്പിച്ചിരുന്നത്. ഒരിക്കൽ കാവിലെ ചിറയിൽ കുളിച്ചു കൊണ്ടിരിക്കുന്ന സൗന്ദര്യധാമത്തെ കണ്ട് അത് കുങ്കിയാണെന്നറിയുന്ന ഒതേനൻ അവളെ വിവാഹം കഴിക്കുന്നു. പിന്നീട് കതിരൂരിന്റെ ശത്രുക്കൾ ഒതേനനെ…

    Read More »
  • NEWS

    പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്‍ഡിഗോ നിര്‍ത്തിവെച്ചിരുന്ന രണ്ട് സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു

    റിയാദ്: ഇൻഡിഗോ വിമാന കമ്പനി നിർത്തിവെച്ചിരുന്ന ജിദ്ദ – കോഴിക്കോട്, ദമ്മാം – കോഴിക്കോട് നേരിട്ടുള്ള സർവീസുകൾ പുനഃരാരംഭിക്കുന്നു. വരുന്ന മാർച്ച് 26 മുതൽ ഇരു വിമാനത്താവളങ്ങളിൽ നിന്നും സർവിസുകൾ ആരംഭിക്കും. ഇതിനായുള്ള ടിക്കറ്റുകൾ കമ്പനിയുടെ വെബ്‍സൈറ്റിലും ട്രാവൽ ഏജൻസികളിലും ഇതിനോടകം ലഭ്യമായിട്ടുണ്ട്. ജിദ്ദയിൽ നിന്നും എല്ലാ ദിവസവും രാത്രി 12.40 ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് കോഴിക്കോട്ടെത്തും. തിരിച്ച് രാത്രി 8.30ന് കോഴിക്കോട്ട് നിന്നും പുറപ്പെടുന്ന വിമാനം രാത്രി 11.30ന് ജിദ്ദയിലിറങ്ങും. ദമ്മാമിൽ നിന്നും രാവിലെ 11.40നാണ് സർവീസ്. വൈകീട്ട് 6.50ന് കോഴിക്കോട്ടെത്തും. കോഴിക്കോട്-ദമ്മാം സർവീസ് രാവിലെ 8.40 നാണ്. രാവിലെ 10.40 ന് ദമ്മാമിലിറങ്ങും. നേരത്തെ ഈ സെക്ടറുകളിൽ സർവീസ് നടത്തിയിരുന്ന ഇൻഡിഗോ പിന്നീട് സർവീസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന ഇൻഡിഗോ സർവീസുകളുട സമയക്രമം. ജിദ്ദയിൽ നിന്നും കോഴിക്കോട് നിന്നും സർവീസുകൾ രാത്രി പുറപ്പെടുന്നതായതുകൊണ്ട് അവധിക്ക് പോവുന്ന…

    Read More »
  • LIFE

    മനുഷ്യനിർമിത നിയന്ത്രണങ്ങൾക്ക് ദൈവവുമായി യാതൊരു ബന്ധവുമില്ല; ശബരിമല സ്ത്രീ പ്രവേശനത്തില്‍ അഭിപ്രായം പറഞ്ഞ് ഐശ്വര്യ രാജേഷ്

    ചെന്നൈ: തന്‍റെ അഭിനയമികവിനാലും, നിലപാടുകൊണ്ടും തമിഴകത്ത് ശ്രദ്ധേയായ നടിയാണ് ഐശ്വര്യ രാജേഷ്. തന്‍റെ അടുത്ത സിനിമയായ  ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഐശ്വര്യ.   “ദൈവം എല്ലാവർക്കും വേണ്ടിയാണ്. ദൈവത്തിന്റെ ദൃഷ്ടിയിൽ സ്ത്രീപുരുഷ വ്യത്യാസമില്ല.”- എന്നതാണ് ഐശ്വര്യ ഈ വിഷയത്തില്‍ ആദ്യം തന്നെ പറയുന്നത്. ദൈവത്തിന് ക്ഷേത്രപരിസരത്ത് കയറാൻ പറ്റുന്നവര്‍ അല്ലാത്തവര്‍ എന്ന തരത്തില്‍ വിവേചനം ഇല്ലെന്ന് ഐശ്വര്യ അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള നിയമങ്ങള്‍ മനുഷ്യർ സൃഷ്ടിച്ച നിയമങ്ങൾ മാത്രമാണ്. ശബരിമലയില്‍ മാത്രമല്ല, ഒരു പ്രത്യേക വിഭാഗം ഭക്തർ പുണ്യഭൂമിയിൽ പ്രവേശിക്കുന്നതിൽ ഒരു ക്ഷേത്രത്തിലെയും ദൈവത്തിന് അസ്വസ്തയുണ്ടാകില്ലെന്ന് ഐശ്വര്യ കൂട്ടിച്ചേർത്തു. ഒരാൾ എന്ത് കഴിക്കണം, ഒരു ഭക്തൻ ശുദ്ധനാണോ അല്ലയോ എന്നതിനെക്കുറിച്ച് ദൈവം നിയമങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞു. ആർത്തവമുള്ള സ്ത്രീകളെ ഒരു ക്ഷേത്രപരിസരത്തും പ്രവേശിക്കുന്നതിൽ നിന്ന് ദൈവം ഒരിക്കലും വിലക്കില്ലെന്ന് ഐശ്വര്യ പറഞ്ഞു. ഈ മനുഷ്യനിർമിത നിയന്ത്രണങ്ങൾക്ക് ദൈവവുമായി യാതൊരു…

    Read More »
  • LIFE

    ‘തങ്കം’ തനി തങ്കം, ചിത്രത്തിന്റെ സക്സസ് ട്രെയിലർ പുറത്ത്

    ബിജു മേനോനും വിനീത് ശ്രീനിവാസനും ഒന്നിച്ച ‘തങ്കം’ ജനുവരി 26നാണ് പ്രദര്‍ശനത്തിന് എത്തിയത്. സഹീദ് അറാഫത്താണ് ചിത്രത്തിന്റെ സംവിധായകൻ. ശ്യാം പുഷ്‍കരൻ തിരക്കഥ എഴുതിയിരിക്കുന്നു. തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സക്സസ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് ‘തങ്ക’ത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ‘ഒരു സെക്കൻഡ് ക്ലാസ് യാത്ര’, ‘ഒരു മുത്തശ്ശി ഗദ’ തുടങ്ങിയ സിനിമകൾക്ക് ശേഷം വിനീതും അപർണയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണ് തങ്കം. ഈ രണ്ട് സിനിമകളിൽ നിന്നും ഏറെ വ്യത്യസ്‍തമായൊരു വേഷത്തിലാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിലെത്തുന്നതെന്നതും പ്രത്യേകതയാണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‍കരൻ എന്നിവർ ചേർന്നാണ്. കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്. ‘തങ്കം’ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്…

    Read More »
  • Sports

    ടി20 ക്രിക്കറ്റ്: വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻപെൺപടയ്ക്ക് എട്ട് വിക്കറ്റ് ജയം

    കേപ്ടൗണ്‍: ത്രിരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. 95 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 13.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 39 പന്തില്‍ പുറത്താവാതെ 42 റണ്‍സ് നേടി ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍മന്‍പ്രീത് കൗര്‍ (23 പന്തില്‍ 23) പുറത്താവാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസിനെ മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് തകര്‍ത്തത്. പൂജ വസ്ത്രക്കറിന് രണ്ട് വിക്കറ്റുണ്ട്. ആറ് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. 34 റണ്‍സ് നേടിയ് ഹെയ്‌ലി മാത്യൂസിന് മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. ചെറിയ വിജയലക്ഷ്യത്തിലേക്ക ബാറ്റേന്തിയ ഇന്ത്യക്ക് സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ സ്മൃതി മന്ഥാനയെ (5) നഷ്ടമായി. മൂന്നാമതായി ക്രീസിലെത്തിയ ഹര്‍ലീന്‍ ഡിയോളിനും (13) തിളങ്ങാനായില്ല. ഇതോടെ രണ്ടിന് 41 എന്ന നിലയിലായി ഇന്ത്യ. എന്നാല്‍ വലിയ നഷ്ടങ്ങളില്ലാതെ ജമീമ- ഹര്‍മന്‍പ്രീത്…

    Read More »
  • Sports

    കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആഹ്ലാദിപ്പീൻ! കരുത്തുറ്റ പ്രതിരോധം തീർക്കാൻ അവൻ തിരിച്ചെത്തുന്നു

    കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തിൽ പ്രതിരോധതാരം മാർക്കോ ലെസ്‌കോവിച്ച് കളിച്ചേക്കും. നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലേക്ക് അടുത്തതായി ലെസ്‌കോവിച്ച് പറഞ്ഞു. മുംബൈക്കും ഗോവയ്ക്കുമെതിരായ തോൽവികൾക്ക് പ്രധാന കാരണം മാർകോ ലെസ്‌കോവിച്ചിന്റെ അഭാവമെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിലെ അഭിപ്രായം. സ്റ്റേഡിയത്തിലേക്കുള്ള ടീം ബസ്സിൽ ലെസ്‌കോവിച്ച് ഇല്ലാതിരുന്നതും ആരാധകരെ നിരാശപ്പെടുത്തി. പകരക്കാരുടെ നിരയിൽ നിന്നും ഒഴിവാക്കപ്പെട്ട ലെസ്‌കോവിച്ച് എന്നാൽ പങ്കാളിക്കൊപ്പം മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തി. മത്സരശേഷം പുറത്തിറങ്ങിയപ്പോൾ, ഇരട്ടഗോൾ നേടിയ ഡയമന്റക്കോസിന് പ്രശംസ പരിക്കിന് ശേഷം പരിശീലനം പുനരാരംഭിച്ചെങ്കിലും കരുത്തരായ എതിരാളികൾക്കെതിരായ മത്സരങ്ങൾ വരാനുള്ളതിനാൽ പരിശീലകൻ വീണ്ടും ലെസ്‌കോവിച്ചിന് വിശ്രമം നൽകുകയായിരുന്നു. ഉടൻ തിരിച്ചെത്താമെന്ന് പ്രതീകഷിക്കുന്നതായി ലെസ്‌കോവിച്ചിും പറഞ്ഞു. സെൽഫി തേടിയെത്തിയ ആരാധകരെ നിരാശരാക്കാതെയാണ് ക്രൊയേഷ്യൻ താരം സ്റ്റേഡിയം വിട്ടത്. അതേസമയം, കൊച്ചിയിൽ വിജയിച്ചതിന്റെ ആവേശത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ്. പ്ലേഓഫ് ഉറപ്പിച്ചെന്ന് പറയാനാകില്ലെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കി. ഒന്നാം നമ്പർ ഗോളി ഗില്ലിന് വിശ്രമം നൽകുകയും മലയാളി താരം സഹൽ…

    Read More »
  • LIFE

    ചിത്രീകരണം വൈകാതെ തുടങ്ങും, ‘ഖുഷി’ ഉപേക്ഷിച്ചിട്ടില്ല; വ്യക്തത വരുത്തി സംവിധായകൻ

    വിജയ് ദേവെരകൊണ്ടയും സാമന്തയും പ്രധാന കഥാപാത്രങ്ങളായി പ്രഖ്യാപിച്ചതാണ് ‘ഖുഷി’. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രം ഉപേക്ഷിച്ചുവെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശിവ നിര്‍വാണ. ‘ഖുഷി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ തുടങ്ങും എന്നാണ് ശിവ നിര്‍വാണ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. എല്ലാവരും മനോഹരമായി പോകുന്നുവെന്നും എഴുതിയിരിക്കുന്നു. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. https://twitter.com/ShivaNirvana/status/1619952053790597120?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1619952053790597120%7Ctwgr%5E032f074fe70bfa3bfee60d9d353ce00bf636ed86%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FShivaNirvana%2Fstatus%2F1619952053790597120%3Fref_src%3Dtwsrc5Etfw ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്. വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം ‘ലൈഗറാ’ണ്. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ബോക്സിംഗ്…

    Read More »
  • Crime

    നിര്‍മ്മാണം നടക്കുന്ന വീട്ടില്‍നിന്ന് 30 കിലോ കഞ്ചാവ് പിടികൂടി; വീട്ടുടമസ്ഥൻ അറസ്റ്റിൽ

    കാസര്‍കോട്: മിയാപദവില്‍ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍നിന്ന് 30 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കേസിൽ വീട്ടുടമ മുഹമ്മദ് മുസ്തഫ പിടിയിലായി. മിയാപദവില്‍ നിര്‍മ്മാണം നടക്കുന്ന വീട്ടിനുള്ളില്‍ ചാക്കില്‍ കെട്ടി വച്ച നിലയിലായിരുന്നു 30 കിലോഗ്രാം കഞ്ചാവ്. പണി പൂര്‍ത്തിയാകാകാത്ത വീട്ടിനുള്ളില്‍ സൂക്ഷിച്ചാല്‍ പുറത്ത് നിന്നുള്ളവരുടെ ശ്രദ്ധ പെട്ടെന്ന് ഉണ്ടാവില്ലെന്ന നിഗമനത്തിലായിരുന്നു ഇത്. വീടിന്‍റെ ഉടമസ്ഥനായ മുഹമ്മദ് മുസ്തഫയെ എക്സൈസ് സംഘം പിടികൂടി. ആന്ധ്രപ്രദേശില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന കഞ്ചാവാണിതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാര്‍, വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, ത്രാസ്, കഞ്ചാവ് പാക്ക് ചെയ്യുന്നതിനുള്ള സാമഗ്രികള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും കാസര്‍കോട് എക്സൈസ് സംഘവും ചേര്‍ന്നാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയത്. ആന്ധ്രപ്രദേശില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്നയാളാണ് മുഹമ്മദ് മുസ്തഫയെന്നാണ് എക്സൈസ് സംഘം പറയുന്നത്. പണിതീരാത്ത വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച് ഇവിടെ നിന്ന് ചെറിയ പൊതികളാക്കി…

    Read More »
  • Local

    കാൽനടയാത്രക്കാർക്കായി ഓപ്പറേഷൻ വൈറ്റ് കാർപെറ്റ്; കാൽനട യാത്രക്കാരുടെ നിർദ്ദേശങ്ങളും പരാതികളും വാട്സ്ആപ്പിലൂടെ അറിയിക്കാം

    തിരുവനന്തപുരം: നഗരത്തിൽ ഉടനീളം കാൽനടയാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ നടപ്പാത ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസിൻ്റെ ഓപ്പറേഷൻ വൈറ്റ് കാർപെറ്റ് പദ്ധതി. ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപാതയിലൂടെ ഇരുചക്ര വാഹനം ഓടിക്കുന്നവർക്കെതിരെയും നടപാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കും. ഇങ്ങനെയുള്ളവരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനത്തിൻറെ രജിസ്ട്രേഷനും റദ്ദ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളഉണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ നടപാതകളിലെ കച്ചവടങ്ങളും കയ്യേറ്റങ്ങളും കണ്ടെത്തി ബോധവൽക്കരണം നടത്തി ഫുട്പാത്ത് കയ്യേറ്റങ്ങളും റോഡ് കയ്യേറ്റങ്ങളും ഒഴിവാക്കുക എന്നുള്ളതാണ് ആദ്യത്തെ നടപടി. ഇതിൻ്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആണ് ഇന്ന് മുതൽ തിരുവനന്തപുരം സിറ്റി പൊലീസ് ആരംഭിച്ചത്. വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും നഗരത്തിലെ വിവിധ ഓഫീസുകളിൽ ജോലിനോക്കുന്ന ജീവനക്കാരും ഉൾപ്പടെ വലിയ വിഭാഗം വരുന്ന കാൽനട യാത്രക്കാർക്ക് അപകടം കൂടാതെ റോഡ് മുറിച്ച് കടക്കുന്നതിനും ഫുട്പാത്തിലൂടെ സൗകര്യപ്രദമായി നടന്നു പോകുന്നതിനും സൗകര്യമൊരുക്കുന്നതിന് വേണ്ടിയും…

    Read More »
  • Crime

    പെറ്റ് ഷോപ്പിലെത്തിയ പെൺകുട്ടി ആൺസുഹൃത്തിനൊപ്പം ഹെൽമെറ്റിനുള്ളിൽ കടത്തിയത് 20,000 രൂപ വിലയുള്ള നായക്കുട്ടിയെ; മോഷണം ദ‌ൃശ്യങ്ങൾ സിസിടിവിയിൽ, കുട്ടിമോഷ്ടാക്കളെ തിരഞ്ഞ് പൊലീസ്

    എറണാകുളം: നെട്ടൂരിലെ ഒരു പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടി മോഷണം പോയി. രണ്ട് ദിവസം മുമ്പ് ഒരു പെൺകുട്ടിയും ആൺസുഹൃത്തും ആ കടയിലെത്തിയിരുന്നു. ആരുമറിയാതെ ഒരു നായക്കുട്ടിയെ അവിടെനിന്ന് മോഷ്ടിക്കുകയായിരുന്നു. 20,000 രൂപ വിലയുള്ള നായക്കുട്ടിയെ വളരെ വിദഗ്ദ്ധമായി ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ചാണ് കടത്തിയത്. സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞു. രണ്ട് പേരെയും കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഷിറ്റ്സു ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെയാണ് മോഷ്ടിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. 45 ദിവസം മാത്രം പ്രായമുള്ള നായ്ക്കുട്ടി കാര്യമായി ശബ്ദമുണ്ടാക്കാതിരുന്നതിനാൽ മോഷണം ആദ്യം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് സിസിടിവി നോക്കിയാണ് മോഷണം ഉറപ്പിച്ചത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ വൈറ്റിലയിലെ മറ്റൊരു പെറ്റ്ഷോപ്പിൽ നിന്ന് ഇവർ നായ്ക്കുട്ടിയ്ക്കുള്ള തീറ്റയും മോഷ്ടിച്ച് കടന്നതായി കണ്ടെത്തി. മറ്റൊരു കടയിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ ഉടമ വന്നതിനാൽ 115 രൂപ ഗൂഗിൾ പേ ചെയ്ത് മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഇതും സിസിടിവിയും കേന്ദ്രീകരിച്ചാണ് പൊലീസ്…

    Read More »
Back to top button
error: