Month: January 2023

  • India

    അജ്മീർ ദർഗയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി തീര്‍ഥാടർ; ദൃശ്യങ്ങള്‍ പുറത്ത്

    ജയ്പുർ: അജ്മീർ തീർത്ഥാടന കേന്ദ്രത്തിൽ ചേരി തിരഞ്ഞ് ഏറ്റുമുട്ടി തീർത്ഥാടകര്‍. ഇന്നലെ വൈകീട്ടാണ് സംഭവം. രണ്ട് വിഭാഗത്തിൽപ്പെട്ട ആളുകൾ തമ്മിലുണ്ടായ വാക്കേറ്റമാണ് ഒടുവിൽ കയ്യാങ്കളിയിലെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സൂഫി സന്യാസിയായ ഖ്വാജ മൊയ്‌നുദ്ദീൻ ചിസ്‌തിയുടെ ദർഗയിൽ അദ്ദേഹത്തിന്റെ ചരമവാർഷികത്തോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ ബറേൽവി വിഭാഗത്തിൽപ്പെട്ട ഒരു സംഘം ബറേൽവി അനുകൂല മുദ്രാവാക്യം വിളിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഇതോടെ മുദ്രാവാക്യം വിളികളിൽ രോഷാകുലരായ ദർഗയിൽ ഉണ്ടായിരുന്ന അജ്മീർ വിഭാഗത്തിൽപ്പെട്ടവരും ബറേൽവി വിഭാഗത്തിൽപ്പെട്ടവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്തി ദർഗയ്ക്കുള്ളിൽ ഇരു വിഭാഗങ്ങളിലെയും അംഗങ്ങൾ ഏറ്റുമുട്ടി. ദർഗയിലെ നടത്തിപ്പുകാരും പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരും ഇടപെട്ട് സംഘർഷം നിയന്ത്രിക്കുകയായിരുന്നു. ബറേൽവി വിഭാ​ഗത്തിനായി മുദ്രാവാക്യം മുഴക്കിയവർ കൈയാങ്കളിക്കിടെ രക്ഷപ്പെട്ടു. ഔദ്യോ​ഗികമായി പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

    Read More »
  • India

    ചരിത്രമുഹൂർത്തം: 80 വർഷത്തെ വിലക്ക് മറികടന്ന് ദളിതർ തിരുവണ്ണാമലൈ തെൻമുടിയന്നൂർ ക്ഷേത്രത്തിൽ പ്രവേശിച്ചു

      തമിഴ്നാട്ടിൽ ജാതിവിവേചനവും വർണവെറിയും ഇപ്പോഴും അതിരൂക്ഷമായി  നിലനിൽക്കുന്നുണ്ട്. ദളിതരുടെ കോളനിയിലെ വാട്ടർ ടാങ്കിൽ മനുഷ്യവിസർജ്യം കലർത്തിയ സംഭവം നടന്നത് അടുത്ത കാലത്താണ്. ദളിതകർക്ക് ക്ഷേത്രപ്രവേശനവും  സ്കൂൾ പ്രവേശനവും നിഷേധിക്കുന്നതും ഇപ്പോഴും തുടർന്നു വരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധങ്ങളും കലാപങ്ങളും പല സ്ഥലങ്ങളിലും ഉയർന്നു വരുന്നുണ്ട്. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ തെൻമുടിയന്നൂർ ക്ഷേത്രത്തിൽ എട്ടു പതിറ്റാണ്ടായി പ്രവേശനമില്ലാതിരുന്ന ദലിതർ ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്തി, ഈ ചരിത്രമുഹൂർത്തത്തിൽ പങ്കെടുത്തത് ഇരുന്നൂറോളം ദലിതർ പ്രബല സമുദായം കടുത്ത എതിർപ്പും പ്രതിഷേധവുമായി രംഗത്തെത്തി. പക്ഷേ ജില്ലാ ഭരണകൂടവും പൊലീസും ദലിതരുടെ ക്ഷേത്രപ്രവേശനത്തിന് പിന്തുണയും സംരക്ഷണവും നൽകിയതോടെ ആ എതിർപ്പുകൾ അപ്രസക്തമായി. പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ജില്ലാ ഭരണകൂടത്തിൻ്റെ പിന്തുണയോടെ ഇത് പ്ലാൻ ചെയ്തത്. 500ലേറെ ദലിത് കുടുംബങ്ങൾ താമസിക്കുന്ന തെൻമുടിയന്നൂരിലെ 200 വർഷം പഴക്കമുള്ള ക്ഷേത്രമാണിത്. വെവ്വേറെ ക്ഷേത്രങ്ങളിൽ പ്രാർഥനകൾ നടത്തുക എന്ന എന്ന രീതിയാണ് ഗ്രാമത്തിൽ നിലനിന്നിരുന്നത്. ക്ഷേത്രത്തിലേക്ക് ദലിതർക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ…

    Read More »
  • Kerala

    താൽക്കാലിക ഡ്രൈവർമാർക്ക് എട്ടിന്റെ പണി, സർക്കാർ വകുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിലും പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്ന് താത്ക്കാലിക നിയമനം നടത്തണമെന്ന് ഉത്തരവ്

    കൊച്ചി: താൽക്കാലിക ഡ്രൈവർമാർക്ക് എട്ടിന്റെ പണിയുമായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ‌ ഉത്തരവ്. സംസ്ഥാന സർക്കാർ വകുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിലും പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്ന് താത്ക്കാലിക നിയമനം നടത്തണമെന്നാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ‌ ഉത്തരവിട്ടത്. 2018ലെ ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവർ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾ നൽകിയ ഹർജിയിലാണ് നിലവിലുള്ള താത്ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ട് റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കാനുള്ള ഇടക്കാല ഉത്തരവ്. നിലവിൽ റാങ്ക് പട്ടികയിലുള്ള കുറച്ചു പേർക്കു മാത്രമാണു സർക്കാർ നിയമനം നൽകിയത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന താൽക്കാലിക ഡ്രൈവർമാരിൽ ഭൂരിപക്ഷവും സ്ഥാപനം ഭരിക്കുന്നവരുടെ അടുപ്പക്കാരാണ്. ഇതിനെതിരെ ഉദ്യോഗാർഥികൾ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുള്ളതു കൊണ്ടാണു സ്ഥിരം തസ്തിക സൃഷ്ടിക്കാതെ താത്ക്കാലികക്കാരെ നിയമിച്ചതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ താത്ക്കാലികമായി ജോലി ചെയ്യാൻ തയാറാണെന്ന് ഉദ്യോഗാർഥികൾ ട്രൈബ്യൂണലിനെ അറിയിച്ചു. തുടർന്ന് റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞാലും ഇവരെ താത്ക്കാലികമായി നിയമിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ‌ ഉത്തരവിട്ടു. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരെ താത്ക്കാലികമായി നിയമിക്കുകയും സർക്കാരിന്റെ…

    Read More »
  • Crime

    രാജ്യതലസ്ഥാനത്ത് ചോദ്യചിഹ്നമായി സ്ത്രീ സുരക്ഷ; രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ അജ്ഞാതര്‍ വെടിവച്ച് കൊന്നു

    ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ചോദ്യചിഹ്നമായി സ്ത്രീ സുരക്ഷ: പശ്ചിം വിഹാറില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ അജ്ഞാതര്‍ വെടിവച്ച് കൊന്നു. 32 വയസുകാരിയായ ജ്യോതി എന്ന യുവതിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇന്നലെ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാത്രി 7.30നാണ് ഇവര്‍ക്ക് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ഫ്ലിപ്കർട്ടിന്റെ കൊറിയര്‍ വിഭാഗത്തിലായിരുന്നു ജ്യോതി ജോലി ചെയ്തിരുന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കവേ നടു റോഡില്‍ വച്ചാണ് യുവതിക്ക് വെടിയേറ്റത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ഡൽഹിയിൽ സ്ത്രീ സുരക്ഷ സംബന്ധിച്ച പരിശോധനയ്ക്കിടെ വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെതിരെ ഒരാഴ്ച മുമ്പ് അതിക്രമം നടന്നിരുന്നു. ഇതിനു പിന്നാലെയാണ്. നടുറോഡിൽ യുവതി വെടിയേറ്റു കൊല്ലപ്പെട്ടത്. പാർലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ രാജ്യതലസ്ഥാനത്തുണ്ടായ ആക്രമണം ഇരു സഭകളിലും പ്രതിപക്ഷം ഉന്നയിക്കാനും സാധ്യതയുണ്ട്.

    Read More »
  • India

    ഗോരഖ്നാഥ് ക്ഷേത്രം ആക്രമണം: പ്രതിക്ക് വധശിക്ഷ വിധിച്ച് എൻ.ഐ.എ. കോടതി 

    ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗോരഖ്നാഥ് ക്ഷേത്രം ആക്രമിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. പ്രതി അഹമ്മദ് മുര്‍താസ അബ്ബാസിക്കാണ് പ്രത്യേക എന്‍ഐഎ കോടതി വധശിക്ഷ വിധിച്ചത്. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. പ്രതി അഹമ്മദ് മുര്‍താസക്ക് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പ്രതി അഹമ്മദ് മുര്‍താസ അബ്ബാസി കെമിക്കല്‍ എഞ്ചിനീയറാണ്. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് യുപിയിലെ ഗോരഖ്നാഥ് ക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണമുണ്ടാകുന്നത്. ആക്രമണത്തില്‍ ക്ഷേത്ര സുരക്ഷയ്ക്ക് നിയോ​ഗിക്കപ്പെട്ട രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. 60 ദിവസം നീണ്ട കോടതി വാദങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ കോടതി വധശിക്ഷ വിധിച്ചത്. സ്പെഷ്യല്‍ ജഡ്ജി വിവേകാനന്ദ ശരണ്‍ ത്രിപാഠിയാണ് വധശിക്ഷ വിധിച്ചത്. 2022 ഏപ്രില്‍ 3ന് വൈകുന്നേരമാണ് ഐഐടി ബിരുദധാരിയായ അഹമ്മദ് മുര്‍താസ അബ്ബാസി വെട്ടുകത്തിയുമായി ഗോരഖ്നാഥ് ക്ഷേത്രത്തില്‍ ആക്രമണത്തിനെത്തിയത്. ഇയാള്‍ ഗോരഖ്നാഥ് ക്ഷേത്രത്തില്‍ ആക്രമണം നടത്തുന്ന അന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രം സന്ദര്‍ശിക്കാനിരുന്നതാണെന്നും പറയപ്പെടുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍…

    Read More »
  • India

    പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സാമ്പത്തിക സർവേ ധനമന്ത്രി സഭയിൽ വയ്ക്കും, കേന്ദ്ര ബജറ്റ് നാളെ

    ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പതിനൊന്ന് മണിക്ക് സെൻട്രൽ ഹാളിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളെയും അഭിസംബോധന ചെയ്യും. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ സഭയിൽ വയ്ക്കും. ഇരു സഭകളും പിന്നീട് പ്രത്യേകം ചേരും. നാളെ രാവിലെ 11 മണിക്കാണ് പൊതു ബജറ്റ് അവതരണം. ഈ സമ്മേളനത്തിൽ 36 ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കും. രണ്ട് ഘട്ടമായാണ് ബജറ്റ് സമ്മേളനം. ഒന്നാം ഘട്ടം ഫെബ്രുവരി 14ന് അവസാനിക്കും. രണ്ടാം ഘട്ട സമ്മേളനം മാർച്ച് 12ന് തുടങ്ങും. അദാനി ഗ്രൂപ്പിനെക്കുറിച്ച് ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍, ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസിയുടെ ഡോക്യുമെന്ററി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് തിങ്കളാഴ്ച ചേര്‍ന്ന സര്‍വ കക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കാതിരുന്ന സര്‍ക്കാര്‍, സഭാ ചട്ടങ്ങള്‍ അനുസരിച്ച് ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് യോഗത്തിൽ വ്യക്തമാക്കി. ഈ വിഷയങ്ങൾ സഭയെ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പാണ്. അദാനി ഗ്രൂപ്പിനെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍…

    Read More »
  • Health

    ജീവിതം ആഹ്ലാദപൂർണമാകാൻ ആദ്യം മാനസികാരോഗ്യം മെച്ചപ്പെടണം, ഹാപ്പി ഹോര്‍മോണുകൾ ഉത്പാദിപ്പിക്കാന്‍ ഭക്ഷണവും വ്യായാമവും പ്രധാനം, കൂടുതൽ വിവരങ്ങൾ അറിയുക

        മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ടത് ഹാപ്പി ഹോര്‍മോണുകളെക്കുറിച്ചാണ്. മനുഷ്യശരീരത്തില്‍ ഡോപാമൈൻ, സെറോടോണിൻ, ഓക്സിടോസിൻ, എൻഡോർഫിൻ എന്നിങ്ങനെ നാല് ഹോർമോണുകളാണ് പ്രധാനമായും ഉള്ളത്. ഇവ നമ്മെ സന്തോഷത്തോടെയിരിക്കാന്‍ സഹായിക്കും. ഡോപമൈൻ തലച്ചോറിന്റെ റിവാർഡ് സിസ്റ്റത്തെ നിയന്ത്രിക്കുന്ന ഒരു ന്യൂറോ ട്രാൻസ്മിറ്ററാണ് ഡോപമൈൻ. ആനന്ദകരമായ അല്ലെങ്കിൽ പ്രതിഫലദായകമായ സന്ദർഭങ്ങളിൽ മസ്തിഷ്കം ഇവ വർദ്ധിച്ച അളവിൽ ഉത്പാദിപ്പിക്കും. തത്ഫലമായി ആ വികാരങ്ങൾ നമുക്ക് അനുഭവവേദ്യമാകുകയും ചെയ്യും. ഇങ്ങനെ പ്രതിഫലദായകമായ സ്വഭാവങ്ങൾ വീണ്ടും ആവർത്തിക്കാനും ഡോപമൈൻ പ്രേരിപ്പിക്കുന്നു. എന്നാൽ ഇതിന് വിപരീതമായി, കുറഞ്ഞ അളവിലെ ഡോപമൈൻ നമ്മുടെ ഉത്സാഹം കെടുത്തുകയും ചെയ്യും. സെറോടോണിൻ നമ്മുടെ മാനസികാവസ്ഥ, ഉറക്കം, ദഹനം, വിശപ്പ്, ഓർമ്മശക്തി എന്നിവ നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററാണ് സെറോടോണിൻ. സെറോടോണിന്റെ ശരീരത്തിലെ വർദ്ധിച്ച അളവ് പോസിറ്റീവ് മാനസികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ കുറഞ്ഞ അളവ് വിഷാദത്തിന് കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ, ഉത്കണ്ഠ, വിഷാദം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന പല മരുന്നുകളും തലച്ചോറിലെ സെറോടോണിന്റെ…

    Read More »
  • Kerala

    സാത്താന്‍ സേവാ സംഘങ്ങൾ സജീവമാകുന്നു: കേരളത്തിലെ നേതൃനിരയിൽ ഏറെയും പെണ്‍കുട്ടികള്‍, ഈ സംഘത്തിൽ സാധാരണക്കാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ

      കുറേ  വര്‍ഷങ്ങൾക്കു മുമ്പ് കേരളത്തിലെ സാത്താന്‍സേവ വിശ്വാസിക്കളെ ഒന്നിച്ചു ചേർത്ത് ഒരു കൂട്ടപ്രാർത്ഥന നടത്താന്‍ നീക്കം നടത്തുന്നു എന്ന രഹസ്യവിവരം    ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍  ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കൊച്ചിയിലെ പ്രശസ്ത കോളജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളും ഐ.ടി പാര്‍കുകളിലെ ജീവനക്കാരികളും സാത്താന്‍ സേവയ്ക്കവേണ്ടി വന്‍ കാംപയിൻ നടത്തുന്നു എന്ന വിവരങ്ങൾ അറിഞ്ഞ് അന്വേഷക സംഘം പോലും ഞെട്ടി. കൊച്ചി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പൊലീസ് നിരീക്ഷണത്തിലായതോടെ നഗരത്തിനു പുറത്താണ് ഇപ്പോൾ സംഘം ചേരല്‍. സോഷ്യല്‍ മീഡിയ വഴി നടത്തുന്ന കാംപയിന്‍ പൊലീസ് നീരീക്ഷണത്തിലായതോടെ പുതിയ മാര്‍ഗങ്ങളാണ് ഇപ്പോള്‍ പരസ്പരം ബന്ധപ്പെടാന്‍ ഇവർ ഉപയോഗിക്കുന്നത്. കൗമാരക്കാരികളായ പെണ്‍കുട്ടികളാണ് കേരളത്തിലെ സാത്താന്‍ സേവക്കാരുടെ നേതാക്കളെന്നും വിവരമുണ്ട്. പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള നിരവധി വാട്സ് ആപ് ഗ്രൂപുകളും നിലവിലുണ്ട്. അവ നിയന്ത്രിക്കുന്നതും പുതിയ ആളുകളെ ചേര്‍ക്കുന്നതും ഇവർ തന്നെ. ഇതിനായുള്ള സംഘങ്ങള്‍ പല പേരുകളില്‍ പല സ്ഥലങ്ങളില്‍ ഒത്തുചേരുന്നു. ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന വാട്‌സ്ആപ് അഡ്മിന്‍…

    Read More »
  • Local

    പാലായിൽ കെ എസ് ആർ ടി സി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് 12 വയസുകാരി വിദ്യാർത്ഥിനി മരിച്ചു, സഹോദരൻ 5 വയസുകാരൻ്റെ നില ഗുരുതരം

        പാലാ: ഓട്ടോറിക്ഷയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരിക്കു ദാരുണാന്ത്യം. വള്ളിച്ചിറ നെല്ലിയാനി തെക്കേനെല്ലിയാനി സുധീഷിൻ്റെ മകൾ കൃഷ്ണപ്രിയ ആണ് മരണമടഞ്ഞത്. സുധീഷ് (42) മാതാവ് ഭാർഗവിയമ്മ (70), ഭാര്യ അമ്പിളി (39), മകൻ കൃഷ്ണദേവ് (5) എന്നിവരെ ചേർപ്പുങ്കലുള്ള മാർ സ്ലീവാ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണദേവിൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പൂഞ്ഞാർ- ഏറ്റുമാനൂർ ഹൈവേയിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. അമ്പിളിയുടെ കയ്യൂരുള്ള വീട്ടിൽ പോയി മടങ്ങും വഴിയാണ് അപകടം. പാലായിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് പോകുകയായിരുന്ന ബസ് എതിർദിശയിൽ വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. സുധീഷാണ് ഓട്ടോ ഓടിച്ചിരുന്നത്. അപകടത്തെത്തുടർന്ന് ഈരാറ്റുപേട്ട റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. പാലാ എസ്ഐ എം.ആർ അഭിലാഷിൻ്റെ നേതൃത്വത്തിൽ പാലാ പോലീസ് നടപടി സ്വീകരിച്ചു. പാലാ സെൻ്റ് മേരീസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ് കൃഷ്ണപ്രിയ.

    Read More »
  • Local

    പേരക്കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീണു, രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു

       വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്തു ചാടിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൊടുവള്ളിയില്‍ ചുമട്ട് തൊഴിലാളിയായ കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്. ഇന്നലെ (തിങ്കൾ) വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. മകന്റെ മൂന്ന് വയസുള്ള മകന്‍ കളിച്ച് കൊണ്ടിരിക്കെ വീട്ടുമുറ്റത്തെ കിണറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. രക്ഷിക്കാനായി റംലയും കിണറ്റിലേക്ക് ചാടി. ശബ്ദം കേട്ട പരിസരവാസികള്‍ കിണറ്റില്‍ പരുക്കേല്‍ക്കാതെ പൈപില്‍ പിടിച്ച് നിന്നിരുന്ന കുട്ടിയെ ആദ്യം രക്ഷിച്ച് പുറത്തെത്തിച്ചു. അപ്പോഴാണ് റംലയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. നരിക്കുനിയില്‍ നിന്നും അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പിതാവ്: ആലി നൂറാംതോട്. മക്കള്‍: അബ്ദുല്‍ അസീസ്, നുസ്രത്ത് ബീവി. മരുമക്കള്‍: മുഹമ്മദ് ശഹീദ്, ജംശീദ.  മയ്യിത്ത് നമസ്‌കാരം പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ഇന്ന് (ചൊവ്വ) കിഴക്കോത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും

    Read More »
Back to top button
error: