Month: January 2023

  • India

    ഒഡിഷ മന്ത്രിയെ വെടിവച്ച് കൊന്ന സംഭവം: മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചിട്ടെന്ന് എഫ്ഐആർ

    ദില്ലി: ഒഡീഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസിനെ എഎസ്ഐ വെടിവെച്ചുകൊന്നത് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചിട്ടെന്ന് എഫ്ഐആർ. പ്രതി വെടിവയ്ക്കാനുപയോഗിച്ച തോക്കും തിരകളും അന്വേഷണ സംഘം ഇന്ന് കണ്ടെത്തി.  9 എംഎം പിസ്റ്റളും 3 റൗണ്ട് തിരകളുമാണ് കണ്ടെത്തിയത്. ഇവ പരിശോധനയ്ക്കായി അയച്ചു. പ്രതിയുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ വൈകാതെ കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടുമെന്നും ഒഡീഷ പൊലീസ് അറിയിച്ചു. അതേസമയം, കേസിലെ പ്രതിയായ എഎസ്ഐ ഗോപാൽ ദാസിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് സർക്കാർ ഉത്തരവിറക്കി. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ത്സാർസുഗുഡിയിലെ ഗാന്ധിച്ചൗക്കില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നബ കിഷോർ ദാസിന് വെടിയേറ്റത്. കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടർ ഗോപാല്‍ ദാസ് നെഞ്ചിലേക്ക് വെടി വെക്കുകയായിരുന്നു. മന്ത്രിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ വിദ​ഗ്ധ ചികിത്സക്ക്…

    Read More »
  • Kerala

    മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധം

    തിരുവനന്തപുരം : മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാകും. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കുമാണ് ഹെൽത്ത് കാർഡ് വേണ്ടത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഹെല്‍ത്ത് കാര്‍ഡ് പരിശോധിക്കും. മറ്റന്നാൾ മുതൽ പാഴ്സലുകളിൽ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധമാണ്. മുന്നറിയിപ്പ് ഇല്ലാതെ ഭക്ഷണ പാഴ്‌സലുകള്‍ നൽകുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും, സമയവും, എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവയും വ്യക്തമാക്കിയിരിക്കണം.

    Read More »
  • Kerala

    തനിക്ക് ശമ്പളം വേണ്ട, ഓണറേറിയം മതി; സർക്കാരിന് കത്ത് നൽകി കെ.വി. തോമസ്

    തിരുവനന്തപുരം: ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ച മുൻ കോൺഗ്രസ് നേതാവ് കെ.വി. തോമസ്, തനിക്ക് ശമ്പളം വേണ്ടെന്ന് അറിയിച്ച് സർക്കാരിന് കത്ത് നൽകി. ശമ്പളത്തിന് പകരം ഓണറേറിയം അനുവദിക്കണമെന്നാണ് കെ വി തോമസിന്റെ അഭ്യർത്ഥന. കെ വി തോമസിന്റെ കത്ത് പരിശോധനയ്ക്കായി ധനകാര്യവകുപ്പിന് കൈമാറി. മുഖ്യമന്ത്രി പരിശോധിച്ച ശേഷമാകും വിഷയത്തിൽ അന്തിമ തീരുമാനം. വിമാനയാത്ര നിരക്ക് കുറവുള്ള ക്ലാസുകളിൽ മതിയെന്ന് അറിയിച്ചിട്ടുണ്ടെന്നും കെ വി തോമസ് പറഞ്ഞു. ജനുവരി 18ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കെ.വി. തോമസിനെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിച്ചത്. ക്യാബിനറ്റ് പദവിയോടെയായിരുന്നു നിയമനം. അച്ചടക്ക ലംഘനത്തിന് കോൺഗ്രസ് നടപടിയെടുത്ത കെ വി തോമസിന് എട്ട് മാസത്തിന് ശേഷമാണ് പദവി ലഭിച്ചത്. സിപിഎം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായ സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതോടെയായിരുന്നു കോൺഗ്രസും തോമസും തമ്മിലെ അകൽച്ച വർധിച്ചത്. തൃക്കാക്കര ഉപതരെഞ്ഞെടുപ്പിൽ ഇടത് കൺവൻഷനിൽ നേതൃത്വത്തെ വെല്ലുവിളിച്ച് കെ വി തോമസ് എത്തിയതിന് പിന്നാലെയാണ്…

    Read More »
  • Kerala

    ലൗ ജിഹാദും മതപരിവർത്തനവും തടയാൻ നിയമം നിർമിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ ഹിന്ദുത്വ സംഘടനകളുടെ കൂറ്റൻ റാലി

    മുംബൈ: ലൗ ജിഹാദും മതപരിവർത്തനവും തടയാൻ നിയമം നിർമിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിൽ ഹിന്ദുത്വ സംഘടനകളുടെ കൂറ്റൻ റാലി. ഞായറാഴ്ചയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ റാലി നടത്തിയത്. ഹിന്ദു ജൻ ആക്രോശ് മോർച്ചയുടെ ബാനറിൽ ഹിന്ദുത്വ സംഘടനകളുടെ കൂട്ടായ്മയായ സകാൽ ഹിന്ദു സമാജമാണ് റാലി നടത്തിയത്. ബിജെപി നേതാക്കൾ റാലിയിൽ പങ്കെടുത്തു. ദാദറിലെ ശിവാജി പാർക്കിൽ നിന്നാരംഭിച്ച റാലി പരേലിലെ കംഗർ മൈതാനിയിൽ സമാപിച്ചു. റാലികളിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർന്നു. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാ​ഗം നേതാക്കളും റാലിയിൽ പങ്കെടുത്തു. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ, ഹിന്ദു ജനജാഗൃതി സമിതി, സനാതൻ സൻസ്ത തുടങ്ങിയ ഹിന്ദുത്വ സംഘടനകളാണ് സകാൽ ഹിന്ദു സമാജത്തിനു കീഴിലുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി ഇവരുടെ നേതൃത്വത്തിൽ മുപ്പതോളം റാലികൾ നടത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മാതൃകയിൽ മിശ്രവിവാഹം തടയാനും വിവാഹാനന്തര മതപരിവർത്തനത്തനം തടയാനും നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ അറിയിച്ചിരുന്നു. ഡിസംബറിൽ മിശ്രവിവാഹങ്ങൾ പരിശോധിക്കാൻ സർക്കാർ കമ്മിറ്റി രൂപീകരിച്ചു. ഹിന്ദു സ്ത്രീകളെ…

    Read More »
  • Sports

    ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേട്ടത്തില്‍ ജോക്കോവിച്ചിനെ അഭിനന്ദിച്ച് റാഫേല്‍ നദാല്‍

    മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ചാംപ്യനായ നൊവാക് ജോക്കോവിച്ചിനെ അഭിനന്ദിച്ച് കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍ റാഫേല്‍ നദാല്‍. മികച്ച നേട്ടമെന്നും അര്‍ഹിച്ച കിരീടമെന്നും നദാല്‍ ഇന്‍സ്റ്റഗ്രാമില്‍ ജോക്കോവിച്ചിന്റെ ചിത്രത്തോടൊപ്പം കുറിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ പത്താം കിരീടം നേടിയ ജോക്കോവിച്ച് ആകെ കിരീടനേട്ടത്തില്‍ റാഫേല്‍ നദാലിനൊപ്പമെത്തിയിരുന്നു. 22 കിരീടങ്ങളാണ് ജോക്കോവിച്ചിനും നദാലിനുമുള്ളത്. ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ പരിക്കുമായി കളിച്ച നദാല്‍ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. ചരിത്രം കുറിച്ചാണ് നൊവാക് ജോകോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കോര്‍ട്ടിലിറക്കാതെ മടക്കി അയച്ചതിനുള്ള ജോകോവിച്ചിന്റെ മറുപടി കൂടിയായി ഇത്തവണത്തെ വിജയം. റഫേല്‍ നദാലിന് ഫ്രഞ്ച് ഓപ്പണ്‍ എന്ന പോലെയാണ് നൊവാക് ജോകോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. നദാല്‍ പതിനാല് തവണ ഫ്രഞ്ച് ഓപ്പണില്‍ ജേതാവായപ്പോള്‍ മെല്‍ബണ്‍ പാര്‍ക്കില്‍ ജോകോവിച്ചിന്റെ പത്താം കിരീടം.   View this post on Instagram   A post shared by Rafa Nadal (@rafaelnadal) ആദ്യ ഗ്രാന്‍സ്ലാം കിരീടം…

    Read More »
  • NEWS

    പാകിസ്ഥാനെ ഞെട്ടിച്ച പെഷാവർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാൻ

    ഇസ്ലാമാബാദ്: പാകിസ്ഥാനെ ഞെട്ടിച്ച് തിങ്കളാഴ്ച പള്ളിയിൽ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാൻ. തെഹരീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) നേതാവായിരുന്ന ഉമർഖാലിദ് ഖുറസാനിയുടെ സഹോദരനാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് രം​ഗത്തെത്തിയത്. ഉമർഖാലിദ് ഖുറസാനി ഓ​ഗസ്റ്റിൽ അഫ്​ഗാനിൽവെച്ച് കൊല്ലപ്പെട്ടിരുന്നു. സ​ഹോദരന്റെ മരണത്തിനുള്ള പ്രതികാരമാണ് സ്ഫോടനം നടത്തിയതെന്നും സംഘടന അറിയിച്ചു. പാകിസ്ഥാൻ താലിബാൻ എന്നറിയപ്പെടുന്ന നിരോധിത സംഘടനയായ ടിടിപി നേരത്തെയും നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 46 ആയി. 150ലേറെ പേർക്ക് പരിക്കേറ്റു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കരസേനാ മേധാവി ജനറൽ അസിം മുനീറും പെഷവാറിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. സൈനിക മേധാവിയോടൊപ്പം പ്രധാനമന്ത്രി പെഷവാറിലെ ലേഡി റീഡിംഗ് ഹോസ്പിറ്റൽ സന്ദർശിച്ചു. ആഭ്യന്തര മന്ത്രി റാണ സനാഉല്ലയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചതായി വാർത്താവിതരണ മന്ത്രി മറിയം ഔറംഗസേബ് ട്വീറ്റ് ചെയ്തു. പെഷാവറിലെ പൊലീസ് ലൈനിലെ പള്ളിയിൽ ഉച്ച തിരിഞ്ഞ് 1.40 ഓടെയായിരുന്നു സ്ഫോടനം. പ്രാർത്ഥനയ്ക്കായി നിരവധി…

    Read More »
  • NEWS

    ഷാര്‍ജയില്‍നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട് വിമാനം തിരിച്ചിറക്കി; യാത്രക്കാരില്‍ പലരും നാട്ടിലെത്തിയത് 38 മണിക്കൂറിന് ശേഷം

    ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷം തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരില്‍ പലരും നാട്ടിലെത്തിയത് 38 മണിക്കൂറിന് ശേഷം. വെള്ളിയാഴ്ച രാത്രി ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എ.ഐ 998 വിമാനത്തിലെ യാത്രക്കാരാനാണ് പല വിമാനങ്ങളിലായി തിരുവനന്തപുരത്തും കോഴിക്കോടും എത്തിയത്. വെള്ളിയാഴ്ച രാത്രി 11.45ന് പുറപ്പെട്ട വിമാനം ഒരു മണിക്കൂര്‍ പറന്ന ശേഷമാണ് സാങ്കേതിക തകരാറുണ്ടെന്നും ഷാര്‍ജയില്‍ തന്നെ തിരികെ ഇറക്കുകയാണെന്നും പൈലറ്റ് അറിയിച്ചത്. 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ യാത്രക്കാരെ ടെര്‍മിനലിലേക്ക് മാറ്റിയെങ്കിലും വിമാനം എപ്പോള്‍ പുറപ്പെടുമെന്നോ പകരം എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചോ ആദ്യമൊന്നും അധികൃതര്‍ സംസാരിച്ചില്ല. യുഎഇയിലെ പ്രതികൂല കാലാവസ്ഥ കൂടി കണക്കിലെടുത്ത് പലരും വെള്ളിയാഴ്ച നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിയവരായിരുന്നു. അര്‍ദ്ധരാത്രിയോടെ തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരെ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സമീപത്തെ ഹോട്ടലിലേക്ക് മാറ്റിയത്. അതുവരെ ടെര്‍മിനലില്‍ തന്നെ ഇരിക്കേണ്ടി വന്നു. അടുത്ത് താമസിക്കുന്നവരെ അവരുടെ താമസ സ്ഥലങ്ങളിലേക്ക് തന്നെ അയച്ചു.…

    Read More »
  • Kerala

    ഭാരത് ജോഡോ യാത്രയില്‍നിന്ന് വിട്ടുനിന്ന സിപിഎം നടപടി ഹിമാലയന്‍ മണ്ടത്തരം; രൂക്ഷമായി വിമ‍ർശിച്ച് രമേശ് ചെന്നിത്തല

    തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ നിന്ന് വിട്ടുനിന്ന സിപിഎം തീരുമാനത്തെ രൂക്ഷമായി വിമ‍ർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഭാരത് ജോഡോ യാത്രയില്‍ നിന്ന് വിട്ടുനിന്ന സിപിഎം നടപടി ഹിമാലയന്‍ മണ്ടത്തരമാണെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. രാജ്യത്ത് ഫാസിസത്തിന് എതിരായ സിപിഎമ്മിന്‍റെ പോരാട്ടത്തില്‍ ആത്മാര്‍ത്ഥ ഉണ്ടായിരുന്നെങ്കില്‍ രാഹുലിന്‍റെ യാത്രയില്‍ പങ്കെടുക്കാന്‍ സിപിഎം തയ്യാറാകണമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ത്രിപുരയിലും ബംഗാളിലും കോണ്‍ഗ്രസിന്‍റെ കൈ പിടിക്കുന്ന സിപിഎം ദേശീയ നേതൃത്വത്തിന് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയത് കേരളാഘടകത്തിന്‍റെ എതിര്‍പ്പ് കൊണ്ടാണെന്നും മുൻ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ബിജെപിയും സംഘപരിവാറും ജാതിയുടെയും മതത്തിന്‍റെയും പേരില്‍ രാജ്യത്ത് തീര്‍ത്ത മതിലുകള്‍ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് കഴിഞ്ഞെന്നും സിപിഎമ്മിന്‍റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം വെറും അധരവ്യായാമം മാത്രമാണെന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങുകളുടെ ഭാഗമായി രാഹുല്‍…

    Read More »
  • Crime

    തൃശൂര്‍ കുണ്ടന്നൂരില്‍ വെടിക്കെട്ട് അപകടം: സംഭവത്തിൽ ലൈസൻസിയും സ്ഥല ഉടമയും കസ്റ്റഡിയിൽ

    തൃശൂര്‍: തൃശൂര്‍ കുണ്ടന്നൂരില്‍ വെടിക്കെട്ട് അപകടം ഉണ്ടായ സംഭവത്തിൽ ലൈസൻസിയും സ്ഥല ഉടമയും കസ്റ്റഡിയിൽ. ലൈൻസി ശ്രീനിവാസൻ, ഉടമ സുന്ദരേശൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എക്സ്പ്ലോസീവ് വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വടക്കാ‌ഞ്ചേരി സ്വദേശി ശ്രീനിവാസന്‍ എന്നയാളുടെ ലൈസന്‍സിലുള്ള വെടിപ്പുരയിലാണ് സ്ഫോടനമുണ്ടായത്. കുണ്ടന്നൂരിലെ പാടത്തിന് നടുവിലായിരുന്നു വെടിപ്പുര. അപകടത്തില് പരിക്കേറ്റ കാവശ്ശേരി സ്വദേശി മണികണ്ഠന്‍ ഉള്‍പ്പടെ അഞ്ച് പേരാണ് പടക്കപ്പുരയില്‍ ജോലി ചെയ്തിരുന്നത്. വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് തുടങ്ങിയപ്പോൾ നാല് തൊഴിലാളികൾ കുളിക്കാനായി പോയിരിക്കുകയായിരുന്നു. പുക ഉയരുന്നത് കണ്ട് മണികണ്ഠൻ മടങ്ങിയെത്തി വെള്ളം ഒഴിച്ച് കെടുത്താൻ ശ്രമിച്ചു. തുടർന്നുണ്ടായ പൊട്ടിത്തെറിയിലാണ് മണികണ്ഠന് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ വെടിക്കെട്ട് പുരക്ക് സമീപത്ത് എത്താതിരുന്നതിനാൽ രക്ഷപ്പെട്ടു.

    Read More »
  • Local

    ബിനി ടൂറിസ്റ്റ് ഹോം നിര്‍മാണത്തെ ചൊല്ലി തൃശ്ശൂർ കോർപറേഷനിൽ കൈയാങ്കളി, പ്രതിപക്ഷം മേയറെ തടഞ്ഞു വച്ചു

    ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ തൃശ്ശൂർ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍  കൈയാങ്കളി. മേയര്‍ എം.കെ വര്‍ഗീസിനെ പ്രതിപക്ഷാംഗങ്ങള്‍ തടഞ്ഞുവെച്ചു. ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ഫയല്‍ ചര്‍ച്ചയ്ക്ക് നല്‍കിയില്ല എന്നാരോപിച്ചാണ് ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയത്. കോർപറേഷന്‍റെ കീഴിലായിരുന്നു ബിനി ടൂറിസ്റ്റ് ഹോമിന്റെ നിര്‍മാണവും നടത്തിപ്പും തുടങ്ങിയ കാര്യങ്ങള്‍. പക്ഷേ കൗണ്‍സിലില്‍ ചർച്ചയ്ക്കു വയ്ക്കാതെ അടുത്തിടെ കോര്‍പ്പറേഷന്‍ അധികാരികള്‍   ബിനി ടൂറിസ്റ്റ് ഹോമിന്റെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തി. പണികള്‍ക്കിടെ ചില സ്വകാര്യ വ്യക്തികള്‍ ടൂറിസ്റ്റ് ഹോമിൻ്റെ ചില ഭാഗങ്ങള്‍ പൊളിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ടൂറിസ്റ്റ് ഹോം അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പൊളിക്കലില്‍ കോര്‍പ്പറേഷന് ഏകദേശം മുപ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രതിപക്ഷ വിലയിരുത്തല്‍. ബിനി ടൂറിസ്റ്റ് ഹോം സ്വത്തുക്കൾ കൊണ്ടുപോയവരെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഫയലുകളെക്കുറിച്ചും പ്രതിപക്ഷം വ്യക്തത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കാര്യം ഇന്ന് (തിങ്കൾ) കൗണ്‍സിലില്‍ ചര്‍ച്ചയ്ക്കുവെച്ചിരുന്നു. പക്ഷേ ചര്‍ച്ചയിലെ 96-ാമത്തെ അജന്‍ഡയായി, ഏറ്റവും അവസാനമാണ് ഇത് ഉള്‍പ്പെടുത്തിയത്. രാവിലെ…

    Read More »
Back to top button
error: