LIFEMovie

ചിത്രീകരണം വൈകാതെ തുടങ്ങും, ‘ഖുഷി’ ഉപേക്ഷിച്ചിട്ടില്ല; വ്യക്തത വരുത്തി സംവിധായകൻ

വിജയ് ദേവെരകൊണ്ടയും സാമന്തയും പ്രധാന കഥാപാത്രങ്ങളായി പ്രഖ്യാപിച്ചതാണ് ‘ഖുഷി’. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രം ഉപേക്ഷിച്ചുവെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശിവ നിര്‍വാണ. ‘ഖുഷി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ തുടങ്ങും എന്നാണ് ശിവ നിര്‍വാണ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. എല്ലാവരും മനോഹരമായി പോകുന്നുവെന്നും എഴുതിയിരിക്കുന്നു. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

https://twitter.com/ShivaNirvana/status/1619952053790597120?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1619952053790597120%7Ctwgr%5E032f074fe70bfa3bfee60d9d353ce00bf636ed86%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FShivaNirvana%2Fstatus%2F1619952053790597120%3Fref_src%3Dtwsrc5Etfw

Signature-ad

ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.

വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം ‘ലൈഗറാ’ണ്. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. ‘ലൈഗര്‍’ എന്ന ചിത്രം പരാജയമായിരുന്നു. സാമന്ത നായികയായി വൈകാതെ പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം ‘ശാകുന്തളം’ ആണ്. ഗുണശേഖര്‍ ആണ് ശാകുന്തളം എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഫെബ്രുവരി 17ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം സാമന്തയുടെ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

Back to top button
error: