Month: January 2023

  • India

    5 മനുഷ്യ ജീവനുകളെടുത്ത പുലിയെ കണ്ടാലുടൻ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്

      വയനാടിനോട് ചേര്‍ന്നു കിടക്കുന്ന മൈസൂറു വനമേഖലയില്‍ അഞ്ചു പേരെ കൊലപ്പെടുത്തിയ പുലിയെ കണ്ടാലുടൻ വെടിവെച്ചു കൊല്ലാന്‍ മൈസൂറു ജില്ല ഡെപ്യൂടി കമീഷണര്‍ ഡോ. കെവി രാജേന്ദ്ര ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബര്‍ 31 മുതല്‍ ഈ വെള്ളിയാഴ്ച വരെയുള്ള മൂന്ന് മാസങ്ങള്‍ക്കിടയിലാണ് അഞ്ചു ജീവനുകള്‍ പൊലിഞ്ഞത്. മാനന്തവാടിയുമായി അതിര്‍ത്തി പങ്കിടുന്ന എച്ച്.ഡി കോട്ട ബല്ലെ ആന സങ്കേത പരിസരത്ത് പട്ടിക വര്‍ഗ കോളനിയിലെ കാളന്റേയും പുഷ്പയുടേയും മകന്‍ മഞ്ചു (18) കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലപ്പെട്ടതോടെയാണ് അധികൃതര്‍ ഉണര്‍ന്നത്. കോളനി നിവാസികള്‍ സംഘടിച്ച് റോഡ് തടയല്‍, വനം ഓഫീസ് മാര്‍ച്ച് തുടങ്ങിയ പ്രതിഷേധ സമരങ്ങൾ നടത്തി. ആന സങ്കേതം സന്ദര്‍ശിക്കാന്‍ പ്രതിദിനം വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എത്തുന്ന സ്ഥലമാണ് ബല്ലെ. വെള്ളിയാഴ്ചയും മഞ്ജു ഉള്‍പെടെ കുട്ടികള്‍ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. അതു കഴിഞ്ഞ് ഉച്ചയ്ക്ക് ഒന്നരയോടെ വനപാലകരുടെ പാര്‍പ്പിടത്തിന് പിന്നില്‍ ഇരിക്കുമ്പോഴാണ് പുലി മഞ്ചുവിനെ അക്രമിച്ച് വലിച്ചിഴച്ചത്. വനപാലകര്‍ പുലിയെ…

    Read More »
  • Movie

    മലയാളത്തിലും ബോളിവുഡ്ഡിലുമായി അഞ്ചു വൻചിത്രങ്ങളുമായി റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും

    മമ്മൂട്ടി നായകനായ ‘മാസ്റ്റർ പീസ്’ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേയ്ക്കു പ്രവേശിച്ച റോയൽസിനിമാസ് ബോളിവുഡ്ഡിലും തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നു. രണ്ടു വമ്പൻ ചിത്രങ്ങളാണ് റോയൽ സിനിമാസ് ബോളിവുഡ്ഡിൽ നിർമ്മിക്കുന്നത്. സൽമാൻ ഖാൻ നായകനായ ദബാംഗ് ത്രീക്കു ശേഷം ദിലീപ് ശുക്ള രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഗംഗ’യാണ് ഒരു ചിത്രം. ബോളിവുഡ്ഡിലെ പ്രശസ്ത നടൻ ജോയ് മുഖർജിയുടെ മകനും നടനും നിർമ്മാതാവുമായ സുജോയ് മുഖർജി സംവിധാനം ചെയ്യുന്ന ‘കൽപ്പവൃക്ഷ’മാണ് രണ്ടാമത് ചിത്രം. അന്ധേരി വെസ്റ്ററിലെ ഫിലിമാലയാ സ്റ്റുഡിയോയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ചാണ് ഒദ്യോഗിക പ്രഖ്യാപനം നടന്നത്. റോയൽ സിനിമാസ് ഉടമയും ഗാനരചയിതാവുമായ സി.എച്ച് മുഹമ്മദ് വടകരയുടെ സാന്നിദ്യത്തിൽ രണ്ടു ചിത്രങ്ങളുടെയും പോസ്റ്റർ പ്രകാശനം ചെയ്തു. ഈ ചടങ്ങിൽ വച്ച് മൂന്നു മലയാള ചിത്രങ്ങളുടെ പ്രഖ്യാപനവും നടന്നു. ജോയ് മുഖർജി പ്രൊഡക്ഷൻസ്മായി സഹകരിച്ചാണ് മലയാള ചിത്രങ്ങളുടെ നിർമ്മാണം. ശ്യാമപ്രസാദ്, കെ.മധു – എസ്.എൻ.സ്വാമി ടീം, അജയ് വാസുദേവ് – ഹനീഫ് അദേനി ചിത്രം…

    Read More »
  • India

    വിടില്ല ഞാൻ!, കൊടുംതണുപ്പത്ത് കാമുകന്റെ വീടിനു മുന്നിൽ മൂന്നു ദിവസം സമരം ചെയ്ത് യുവതി, ഒടുവിൽ പോലീസ് ഇടപെട്ടപ്പോൾ വിവാഹം !

    റാഞ്ചി: പ്രണയ സാഫല്യത്തിനായി കാമുകന്റെ വീടിനു മുന്നിൽ കൊടും തണുപ്പ് അവഗണിച്ച് മൂന്നു ദിവസം യുവതിയുടെ സമരം, ഒടുവിൽ പോലീസ് ഇടപെട്ടപ്പോൾ വിവാഹം! റാഞ്ചിയിലെ മഹേഷ്പൂരിലാണ് നാടുണർത്തിയ സമരവും സംഭവബഹുല വിവാഹവും നടന്നത്. വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയ ഉത്തം എന്ന യുവാവിന്റെ വീടിന് മുന്നിലാണ് നിഷയെന്ന യുവതി സമരം നടത്തിയത്. വിവാഹം ചെയ്യാമെന്ന് വാക്ക് തന്ന ശേഷം സമയമായപ്പോൾ കാമുകൻ വാക്കുമാറ്റിയതാണ് നിഷയെ പ്രകോപിപ്പിച്ചത്. വിവാഹം ചെയ്യുമെന്ന് തനിക്കും തന്റെ വീട്ടുകാർക്കും ഉത്തം ഉറപ്പ് നൽകിയിരുന്നതായി നിഷ പറഞ്ഞു. എന്നാൽ പെട്ടന്നൊരു ദിവസം ഉത്തം തന്നെ ഫോണിൽ ബ്ലോക്ക് ചെയ്യുകയും വിളിക്കാതിരിക്കുകയും ചെയ്തതോടെയാണ് നിഷ ഉത്തമിനെ അന്വേഷിച്ച് അയാളുടെ വീട്ടിലെത്തിയത്. എന്നാൽ ഉത്തമിന്റെ വീട്ടുകാർ വളരെ മോശമായാണ് നിഷയോട് പ്രതികരിച്ചത്. വിവാഹത്തിൽ നിന്നും പിന്തിരി‍ഞ്ഞതോടെ നിഷ ഉത്തമിന്റെ വീടിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കാൻ ആരംഭിച്ചു. കൊടും തണുപ്പിൽ നിഷ 72 മണിക്കൂർ ധർണയിരുന്നു. അവസാനം പൊലീസ് ഇടപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്. വിവാഹം…

    Read More »
  • Kerala

    ഭർത്താവിനൊപ്പം വിറക് ശേഖരിക്കാൻ പോകവെ കാരാപ്പുഴ ഡാമില്‍ കുട്ടത്തോണി മറിഞ്ഞ് കാണാതായ ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തി

    കല്‍പ്പറ്റ: കാരാപ്പുഴ ഡാമില്‍ കുട്ടത്തോണി മറിഞ്ഞ് കാണാതായ ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തി. വാഴവറ്റ പാക്കം ചീപ്രം കോളനിയിലെ മീനാക്ഷി (45) യുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കണ്ടെത്തിയത്. തിരച്ചില്‍ നടക്കുന്നതിനിടെ മൃതദേഹം റിസര്‍വോയറിന്റെ ഒരു ഭാഗത്ത് പൊങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു. ഉടനെ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ എത്തി മൃതദേഹം കരക്കെത്തിച്ചതിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ഞായറാഴ്ച വിറക് ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് മീനാക്ഷിയും ഭര്‍ത്താവ് ബാലനും സഞ്ചരിച്ച കുട്ടത്തോണി ഡാം റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടനെ തന്നെ ബാലന്‍ നീന്തി കരക്ക് കയറിയിരുന്നു. ഇദ്ദേഹത്തില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് നാട്ടുകാര്‍ കല്‍പ്പറ്റ ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയായിരുന്നു. കുറച്ചു സമയത്തിനകം തന്നെ അഗ്നി രക്ഷാ സേനയില്‍ സ്‌കൂബാ ഡൈവേഴ്‌സ് എത്തി ഡാമില്‍ ഇറങ്ങി മുങ്ങിയെങ്കിലും ആഴവും തണുപ്പും കാരണം രക്ഷാപ്രവര്‍ത്തനം ഫലവത്തായില്ല. തിങ്കളാഴ്ച കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും സന്നദ്ധ സംഘടനയായ തുര്‍ക്കി ജീവന്‍…

    Read More »
  • Sports

    ഇന്‍ഡോറിലും ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ; ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം

    ഇന്‍ഡോര്‍: ഇന്‍ഡോര്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ 90 റണ്‍സിന് തകര്‍ത്ത് ടീം ഇന്ത്യക്ക് പരമ്പരയും(3-0) ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും. 386 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയുടെ മിന്നും സെഞ്ചുറിക്കിടയിലും 41.2 ഓവറില്‍ 295 റണ്‍സില്‍ പുറത്തായി. കോണ്‍വേ 100 പന്തില്‍ 138 റണ്‍സ് നേടി. ബാറ്റിംഗില്‍ സെഞ്ചുറികളുമായി രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ബൗളിംഗില്‍ മൂന്ന് വിക്കറ്റ് വീതവുമായി ഷര്‍ദ്ദുല്‍ ഠാക്കൂറും കുല്‍ദീപ് യാദവും രണ്ടാളെ പുറത്താക്കി യുസ്‌വേന്ദ്ര ചാഹലും തിളങ്ങി. അര്‍ധസെഞ്ചുറിയും ഒരു വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും നിര്‍ണായകമായി. ആദ്യ ഏകദിനം 12 റണ്ണിനും രണ്ടാമത്തേത് 8 വിക്കറ്റിനും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പര തൂത്തുവാരി. ഇന്ത്യ മുന്നോട്ടുവെച്ച 386 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലന്‍ഡിന് രണ്ടാം പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യ തിരിച്ചടി നല്‍കി. ടീം അക്കൗണ്ട് തുറക്കും മുമ്പ് ഫിന്‍ അലനെ(2 പന്തില്‍ 0) ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ഡാക്കി. എന്നാല്‍ രണ്ടാം…

    Read More »
  • Kerala

    ചിന്തയുടെ വാദം പൊളിഞ്ഞു; യുവജന കമ്മീഷൻ ചെയർപേഴ്സണ് 8.50 ലക്ഷം രൂപ ശമ്പളക്കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി

    തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് ശമ്പളക്കുടിശിക അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കുടിശ്ശിക അനുവദിക്കാൻ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താൻ കുടിശ്ശിക ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്താ ജെറോം നേരത്തെ പറഞ്ഞിരുന്നത്. 17 മാസത്തെ കുടിശ്ശികയായി 8.50 ലക്ഷം രൂപയാണ് അനുവദിച്ചത്. ചിന്തയുടെ ശമ്പളം ഒരു ലക്ഷം രൂപയായി നേരത്തെ വർധിപ്പിച്ചിരുന്നു. സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ചിന്ത ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. എന്നാൽ താൻ അങ്ങനെ ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്തയുടെ വാദം. കായിക യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് കുടിശ്ശിക അനുവദിച്ച് ഉത്തരവിറക്കിയത്. 6-1-17 മുതൽ 26-5-18 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തയ്ക്ക് കിട്ടുന്നത്. ഈ കാലയളവിൽ ചിന്തയ്ക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. മുൻകാല പ്രാബല്യത്തോടെ ശമ്പളം ഒരു ലക്ഷം ആക്കി ശമ്പളം ഉയർത്തിയതിലൂടെ 8. 50 ലക്ഷം രൂപ ചിന്തക്ക്…

    Read More »
  • Crime

    കണ്ണൂരിലെ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ്: ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കും; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

    കണ്ണൂര്‍: കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ലിമിറ്റഡ് എന്ന സ്വകാര്യധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികള്‍ ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍ റേഞ്ച് എസ് പി എം പ്രദീപ് കുമാറിനാണ് മേല്‍നോട്ടച്ചുമതല. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍ & കാസര്‍ഗോഡ് യൂണിറ്റ് ഡിവൈഎസ്പി റ്റി മധുസൂദനന്‍ നായരാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ ഇന്‍സ്പെക്ടര്‍മാരായ ജി ഗോപകുമാര്‍, എം സജിത്ത്, ആര്‍.രാജേഷ് എന്നിവര്‍ അംഗങ്ങളായിരിക്കും. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി എ ബിനുമോഹന്‍, ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരി എന്നിവര്‍ സംഘത്തെ സഹായിക്കും. കണ്ണൂര്‍ സിറ്റി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 23 ക്രൈം കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.  

    Read More »
  • Tech

    കൂട്ടുകാർക്കും വീട്ടുകാർക്കുമായി ഒറ്റ അ‌ക്കൗണ്ട് ഇനി നടക്കില്ല; പാസ്‌വേർഡ് പങ്കുവയ്ക്കുന്നത് ഈ വർഷം തന്നെ അ‌വസാനിപ്പിക്കാൻ നെറ്റ്ഫ്ളിക്സ്

    ന്യൂഡൽഹി: കൂട്ടുകാർക്കും വീട്ടുകാർക്കുമായി ഒറ്റ അ‌ക്കൗണ്ടിൽ സിനിമ കാണുന്ന പരിപാടി ഇനി നെറ്റ്ഫ്ളിക്സിൽ നടക്കില്ല. പാസ്‌വേർഡ് പങ്കുവെയ്ക്കുന്നത് അ‌വസാനിപ്പിക്കാനാണ് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിന്റെ തീരുമാനം. ഈ വർഷം തന്നെ ഈ സേവനം അവസാനിപ്പിക്കുമെന്ന് നെറ്റ്ഫ്ളിക്സ് സ്ഥിരീകരിച്ചു. ഒറ്റ അ‌ക്കൗണ്ട് ചാർജ് ചെയ്ത് കൂട്ടുകാർക്കും ബന്ധുക്കൾക്കും പാസ്‌വേർഡ് പങ്കുവെച്ച് നൽകി ഒന്നിലധികം പേർ സൗജന്യമായി സിനിമ കാണുന്ന സൗകര്യമാണ് ഇതോടെ ഇല്ലാതാവുന്നത്. സമീപഭാവിയിൽ തന്നെ ഇത്തരത്തിൽ പങ്കുവെച്ച പാസ്‌വേർഡ് ഉപയോഗിച്ച് ഒടിടി പ്ലാറ്റ്‌ഫോമിൽ സിനിമ കാണുന്നവർ പണം മുടക്കേണ്ടതായി വരും. അതായത് പാസ് വേർഡ് പങ്കുവെയ്ക്കുന്നതിന് നിയന്ത്രണം വരും. ഘട്ടം ഘട്ടമായി ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ പാസ് വേർഡ് ഒന്നിലധികം പേർക്ക് പങ്കുവെയ്ക്കാനുള്ള ഓപ്ഷൻ ഉണ്ട്. പകരം ഇത്തരത്തിൽ പാസ് വേർഡ് ലഭിക്കുന്നവരും പണം മുടക്കിയാൽ മാത്രമേ വീഡിയോ കാണാൻ സാധിക്കൂ. നടപ്പുവർഷത്തിന്റെ ആദ്യ പാദം അവസാനിക്കുന്നതിന് മുൻപ് തന്നെ ഇത് നടപ്പാക്കാനാണ് നെറ്റ്ഫ്ളിക്സ് പദ്ധതിയിടുന്നത്. പരസ്യത്തെ പിന്തുണച്ച് കൊണ്ടുള്ള…

    Read More »
  • Kerala

    പൊലീസ് കാവലില്ലാതെ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ ധൈര്യമുണ്ടോ? പിണറായി ഉടുതുണി ഇല്ലാതെ ഓടേണ്ടി വരും: മുഖ്യമന്ത്രിയെ വെല്ലുവിളി ച്ച് വി.വി. രാജേഷ്

    തിരുവനന്തപുരം: ബിബിസിയുടെ ‘ഇന്ത്യ – ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററി കേരളത്തിൽ വിവിധ യുവജന – വിദ്യാർഥി സംഘടനകൾ പരസ്യ പ്രദർശനം നടത്തുന്നതിനെതിരെ വിമർശനവുമായി ബിജെപി നേതാവ് വിവി രാജേഷ് രംഗത്ത്. പൊലീസ് സംരക്ഷണം ഇല്ലാതെ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ ധൈര്യം ഉണ്ടോയെന്ന് ചോദിച്ച രാജേഷ്, പിണറായി വിജയൻ ഉടുതുണി ഇല്ലാതെ ഓടേണ്ടി വരുമെന്നും പറഞ്ഞു. പൊലീസ് സംരക്ഷണം ഇല്ലാതെ ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചാൽ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. മുസ്ലിം വിഭാഗത്തിലെ തീവ്രവാദികളുടെ വോട്ടുകിട്ടാൻ വേണ്ടിയാണ് ചിലരുടെ പരിശ്രമമെന്നും അത് ചിലവാകില്ലെന്നും രാജേഷ് കൂട്ടിച്ചേർത്തു. പിഎഫ്ഐക്കാരുടെ വീടും പറമ്പും ഇടതു സർക്കാരിനെ കൊണ്ട് ജപ്തി ചെയ്യിക്കാൻ കഴിഞ്ഞ പ്രസ്ഥാനമാണ് ബിജെപിയെന്നും വി.വി. രാജേഷ് ചൂണ്ടികാട്ടി. അതേസമയം സംസ്ഥാനത്ത് പലയിടത്തും ബിബിസിയുടെ ‘ഇന്ത്യ – ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററി പ്രദർശനം തുടരുകയാണ്. പ്രദർശനം നടക്കുന്ന സ്ഥലങ്ങളിൽ പ്രതിഷേധവുമായി ബിജെപി – യുവമോർച്ച പ്രവർത്തക‌ർ എത്തിയതോടെ പലയിടത്തും സംഘർഷാവസ്ഥയും…

    Read More »
  • Crime

    വിദേശ കറൻസിയുണ്ടെന്ന് കരുതി എക്സ്ചേഞ്ച് സ്ഥാപനത്തിലെ എക്സിക്യൂട്ടീവിൻ്റെ ബാഗ് തട്ടിയെടുത്തു; കോട്ടയത്ത് അഞ്ചംഗ സംഘം അറസ്റ്റിൽ

    കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ അഞ്ചംഗ സംഘം കവർച്ചാ കേസിൽ അറസ്റ്റിൽ. വിദേശ കറൻസിയുണ്ടെന്ന് കരുതി യുവാവിന്റെ ബാഗ് തട്ടിയെടുത്ത സംഘമാണ് അറസ്റ്റിലായത്. ബാഗിൽ പണമോ വിദേശ കറൻസിയോ ഉണ്ടായിരുന്നില്ലെങ്കിലും കവർച്ചാ ശ്രമ കേസായതിനാൽ അഞ്ച് പേരും റിമാൻഡിലായി. ഈരാറ്റുപേട്ട സ്വദേശികളായ മുഹമ്മദ് നജാഫ്, ജംഷീർ കബീർ, ആലപ്പുഴ പൂച്ചാക്കൽ സ്വദേശി അഖിൽ ആന്റണി, ഇടക്കൊച്ചി സ്വദേശി ശരത് ലാൽ, ആലപ്പുഴ പെരുമ്പളം സ്വദേശി ഷിബിൻ എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 19ന് പുലർച്ചെ അഞ്ചരയോടെയാണ് ഇവർ നടന്നു പോവുകയായിരുന്ന യാത്രക്കാരനെ തടഞ്ഞു നിർത്തി ആക്രമിച്ച ശേഷം അയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കവർന്നുകൊണ്ട് പോയത്. വിദേശ കറൻസി എക്സ്ചേഞ്ച് സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവായ യുവാവിൽ നിന്നായിരുന്നു ബാഗ് തട്ടിയെടുത്തത്. ബാഗിൽ വിദേശ കറൻസി ഉണ്ടെന്ന ധാരണയിലായിരുന്നു കവർച്ച. എന്നാൽ ആ സമയം ബാഗിൽ വിദേശ കറൻസി ഒന്നും സൂക്ഷിച്ചിരുന്നില്ല. ആക്രമണത്തിന് ഇരയായ യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചു. ബാഗിൽ പണം…

    Read More »
Back to top button
error: