Month: January 2023
-
Crime
നടിയെ ആക്രമിച്ച കേസ്: രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങും; മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെ വിസ്തരിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങും. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. ഇതിനിടെ കേസിൽ അഭിഭാഷകരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും. തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരം ആണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്. ഇതിൽ മഞ്ജുവാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെടുന്നു. സാക്ഷികൾക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികൾ തുടങ്ങി. കേസിൽ ബാലചന്ദ്രകുമാർ, ഹാക്കർ സായ് ശങ്കർ അടക്കമുള്ളവരെ ആദ്യ ഘട്ടം വിസ്തരിച്ചു. ബാലചന്ദ്ര കുമാറിന്‍റെ പ്രതിഭാഗം ക്രോസ് വിസാതരം ഉടൻ പൂർത്തിയാകും. ദിലീപിന്‍റെ ഫോണിലെ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സായ് ശങ്കറിനെ വിസ്തരിച്ചത്. ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി സായ് ശങ്കർ ആവർത്തിച്ചെന്നാണ് സൂചന. ഇതിനിടെ കേസിൽ തെളിവ് നശിപ്പിച്ച 3 അഭിഭാഷകരെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട്…
Read More » -
India
ജെഎൻയു സംഘർഷം: ഒടുവിൽ മൂന്നര മണിക്കൂറിന് ശേഷം വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു, അധികൃതർ തങ്ങളെ കൊല്ലാൻ എറിഞ്ഞു നൽകി, ക്യാമ്പസിന് അകത്തു പോലും സുരക്ഷയില്ലെന്ന് വിദ്യാർത്ഥികൾ
ദില്ലി: വിവാദമായ ബിബിസി ഡോക്യുമെൻ്ററിയുടെ പ്രദർശനത്തെ ചൊല്ലി സംഘർഷം ഉണ്ടായ ദില്ലി ജെഎൻയു ക്യാംപസിൽ മൂന്നര മണിക്കൂറിനു ശേഷം വൈദ്യുതി പുനസ്ഥാപിച്ചു. ജെഎൻയു വിദ്യാർഥികളെ അധികൃതർ കൊല്ലാൻ എറിഞ്ഞു നൽകിയെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വിഷയത്തിൽ അധികൃതർ മറുപടി നൽകണം. കുറ്റക്കാർക്കെതിരെ നടപടി വേണം. ജെഎൻയു വിദ്യാർത്ഥികൾ ക്യാമ്പസിന് അകത്തു പോലും സുരക്ഷിതർ അല്ല. പൊലീസ് കാഴ്ചക്കാരായി നിന്നു എന്നും വിദ്യാർത്ഥികൾ പറഞ്ഞു. ജെഎൻയു ക്യാമ്പസിന് പുറത്ത് പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്. പത്തിലധികം പൊലീസ് വാഹനങ്ങളാണ് ക്യാമ്പസിന് പുറത്തെത്തിയിട്ടുള്ളത്. സംഘർഷ സാഹചര്യത്തിൽ സർവകലാശാലയിൽ പൊലീസ് ഉണ്ടായിരുന്നില്ല. നേരത്തെയുണ്ടായിരുന്ന പൊലീസുകാരെ അവിടെ നിന്ന് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കും ഇടയാക്കി. ലാപ്പ്ടോപ്പിലും മൊബൈൽ ഫോണുകളിലുമായി കൂട്ടം കൂടിയിരുന്ന് ഡോക്യുമെൻ്ററി കണ്ട വിദ്യാർത്ഥികൾക്ക് നേരെ ഒരു വിഭാഗം കല്ലെറിയുകയായിരുന്നു. എബിവിപി പ്രവർത്തകരാണ് കല്ലേറ് നടത്തിയതെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നു. കല്ലേറിന് പിന്നാലെ വിദ്യാർത്ഥികൾ പ്രകടനമായി ക്യാംപസിന് പുറത്തേക്ക് പോയി. പ്രധാനമന്ത്രിയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെൻററിയുടെ ഇന്നലെ…
Read More » -
Crime
കളവില്‍ ചതിവരുത്! വ്യാജ മദ്യം വില്‍ക്കാന്‍ ശ്രമിച്ച ബിവറേജസ് ജീവനക്കാരനുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
ഇടുക്കി: ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ മദ്യം വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ ബിവറേജസ് ജീവനക്കാരനുള്‍പ്പെടെ നാലുപേരെ ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തു. പൂപ്പാറ ബിവറേജസ് ഔട്ട്‌ലെറ്റിലെ ജീവനക്കാരന്‍ തിരുവനന്തപുരം കോലിയക്കോട് താരകം ഉല്ലാസ നഗറില്‍ ബിനു (50), ബന്ധുവായ പോത്തന്‍കോട് പുത്തന്‍വീട്ടില്‍ ബിജു (40), ഇടുക്കി കഞ്ഞിക്കുഴി തള്ളക്കാനം തോട്ടുപുറത്ത് ബിനു(53), മകന്‍ എബിന്‍ (22) എന്നിവരെയാണ് ശാന്തന്‍പാറ പോലീസ് സംഘം പൂപ്പാറ തലക്കുളത്തിന് സമീപത്തു നിന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ജീപ്പില്‍ നിന്നും 35 ലിറ്റര്‍ വരുന്ന 70 കുപ്പി വ്യാജ മദ്യവും കണ്ടെടുത്തു. എംസി എന്ന മദ്യത്തിന്റെ വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച കുപ്പിയിലുള്ള മദ്യം ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നാണെന്ന വ്യാജേനയാണ് പ്രതികള്‍ വില്‍ക്കാന്‍ ശ്രമിച്ചത്. ഔട്ട്‌ലെറ്റിലെത്തുന്ന ചില ഉപഭോക്താക്കളോട് 440 രൂപയുടെ മദ്യം 300 രൂപക്ക് നല്‍കാമെന്ന് ബിനു പറഞ്ഞ വിവരം മറ്റ് ചില ജീവനക്കാര്‍ അറിഞ്ഞിരുന്നു. ഈ വിവരം അധികൃതര്‍ പോലീസിനെയും എക്സൈസ് വിഭാഗത്തിനെയും…
Read More » -
Crime
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ മൂലസ്ഥാനം തകര്‍ത്തു; റിമാന്‍ഡിലായ പ്രതി മാനസിക രോഗിയെന്ന് റിപ്പോര്‍ട്ട്
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ശ്രീകുരുംബയമ്മയുടെ മൂലസ്ഥാന ക്ഷേത്രത്തിന് നേരെ മാനസിക രോഗിയുടെ ആക്രമണം. വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകര്‍ത്തു. അക്രമം നടത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശി പൊടിത്തറക്കുഴി കിഴക്കേത്തറ പുത്തന്‍വീട്ടില്‍ രാമചന്ദ്രനെ(43) പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. അക്രമത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കൊടുങ്ങല്ലൂര്‍ നഗരസഭാ പ്രദേശത്ത് ഹര്‍ത്താല്‍ നടത്തി. തെക്കെ നടയില്‍ പഴയ മുനിസിപ്പല്‍ ഓഫീസിന് സമീപമുള്ള കുരുംബയമ്മയുടെ ക്ഷേത്രത്തിന് നേരെ ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണം. ക്ഷേത്രത്തിന്റെ സ്റ്റെയിന്‍ ലെസ് സ്റ്റീല്‍ കൊണ്ടുള്ള വാതിലിന്റെ താഴ് തകര്‍ത്ത് അകത്തു കയറിയ അക്രമി ഇരുമ്പ് ദണ്ഡ് കൊണ്ട് കരിങ്കല്‍ വിഗ്രഹവും, ദീപസ്തംഭവും അടിച്ചു തകര്‍ക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ക്ഷേത്രത്തിനകത്ത് ഇരിക്കുകയായിരുന്ന അക്രമി പോലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ഇയാള്‍ പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടിയിളക്കി. കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ…
Read More » -
Kerala
ശസ്ത്രക്രിയ നടത്തിയിട്ടും എട്ട് വയസുകാരന്റെ കാലില്‍ തറച്ച മുള്ള് കണ്ടെത്താനായില്ല; ഒടുവില്‍ മുള്ളെടുത്തത് പിതാവ്
വയനാട്: ശസ്ത്രക്രിയ നടത്തിയിട്ടും എട്ട് വയസുകാരന്റെ കാലില്‍ തറച്ച മുള്ള് കണ്ടെത്താനാവാതെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഒടുവില്‍ വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയുടെ കാലില്‍നിന്ന് മുള്ള് പുറത്തെടുത്തത് പിതാവ്. വയനാട് അഞ്ചുകുന്ന് മങ്കാണി കോളനിയിലെ രാജന്‍-വിനീത ദമ്പതികളുടെ മകന്‍ നിദ്വൈതിനാണ് ഈ ദുര്‍ഗതി. അഞ്ചുകുന്ന വിദ്യാനികേതന്‍ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ നിദ്വൈതിനെ കാലില്‍ മുള്ള് തറച്ചതിനെ തുടര്‍ന്ന് ഈ മാസം മൂന്നിനാണ് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അന്ന് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിപോന്ന കുട്ടിക്ക് വേദന കുറയാത്തതിനെ തുടര്‍ന്ന് വീണ്ടും അഞ്ച് ദിവസം ഇവിടെ അഡ്മിറ്റ് ചെയ്തെങ്കിലും കാര്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പറയുന്നു. ഒടുവില്‍ എക്സ് റേ എടുത്തപ്പോള്‍ കാല്‍പാദത്തില്‍ എന്തോ തറച്ചിട്ടുണ്ടെന്നും അത് എടുക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. 10-ാം തീയതി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്ത കുട്ടിക്ക് 11-ാം തീയതി ശസ്ത്രക്രിയ നടത്തിയെങ്കിലും മുള്ള് കിട്ടിയില്ല. 17 ന്…
Read More » -
Crime
ഗുഡ്സ് ഓട്ടോയില്‍ കൊണ്ടു 15,000 കോഴിമുട്ട വാഹനമടക്കം അടിച്ചുമാറ്റി, കടകളില്‍ വിറ്റു; 2 പേര്‍ പിടിയില്‍
കോഴിക്കോട്: തമിഴ്‌നാട്ടില്‍ നിന്ന് ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ മൊത്തക്കച്ചവടത്തിന് കൊണ്ടുവന്ന 75,000 രൂപ വിലവരുന്ന 15,000-ഓളം കോഴി മുട്ടകളും ഓട്ടോറിക്ഷ സഹിതം മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി പീറ്റര്‍ സൈമണ്‍ എന്ന സുനു, മങ്ങോട്ട് വയല്‍ സ്വദേശി അര്‍ജുന്‍ എന്നിവരാണ് പിടിയിലായത്. പുലര്‍ച്ചെ മാര്‍ക്കറ്റില്‍ എത്തിക്കേണ്ട കോഴിമുട്ടകളുമായി അര്‍ധരാത്രി കോഴിക്കോട് എത്തിയ ഡ്രൈവര്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട് അല്പം മാറി വിശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ മറ്റൊരു ഓട്ടോയില്‍ വന്ന പ്രതികള്‍ മുട്ടകള്‍ കയറ്റിയ വാഹനവുമായി രക്ഷപ്പെട്ടു. തുടര്‍ന്ന് വാഹനത്തില്‍ നിന്നും മോഷ്ടിച്ച മുട്ടകള്‍ ഇവര്‍ കോഴിക്കോട് നഗരത്തിലുള്ള പല സ്ഥാപനങ്ങളിലേക്കും വില്‍ക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. കേസിലെ പ്രതിയായ സൈമണ്‍ മുന്‍പും പല മോഷണകേസുകളില്‍ പ്രതിയാണ്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Read More » -
India
ലഖ്‌നൗവില്‍ നാലുനില കെട്ടിടം തകര്‍ന്ന് 3 പേര്‍ മരിച്ചു; എട്ടു പേര്‍ കുടുങ്ങിക്കിടക്കുന്നു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നാലുനില കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ലഖ്‌നൗവിലെ വസീര്‍ ഹസന്‍ഗഞ്ച് റോഡിലാണ് സംഭവം. എട്ടോളം പേര്‍ അടിയിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. പോലീസും എന്‍.ഡി.ആര്‍.എഫ്. സംഘവും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മേല്‍നോട്ടവുമായി ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് സ്ഥലത്തുണ്ട്. നേപ്പാളിലും വടക്കേ ഇന്ത്യയില്‍ നേരത്തെ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെട്ടിടം തകര്‍ന്നത്. റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. ചലനം 30 സെക്കന്‍ഡ് നേരം നീണ്ടുനിന്നു. ഉച്ചയ്ക്ക് 2.28 ഓടെയായിരുന്നു ഭൂചലനം. എന്നാല്‍, ഭൂചലനത്തില്‍ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച ശേഷം മാത്രമേ പറയാന്‍ സാധിക്കൂ എന്ന് അധികൃതര്‍ വ്യക്മാക്കി.
Read More » -
India
ബി.ബി.സി ഡോക്യുമെന്ററി: ജെ.എന്‍.യുവില്‍ ‘കറന്റ് കട്ട്’; കല്ലേറ്, സംഘര്‍ഷം
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ രാത്രി വിവാദ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനിരിക്കെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇന്നലെ വൈകിട്ട് 9 മണിക്ക് പ്രദര്‍ശിപ്പിക്കാനായിരുന്നു വിദ്യാര്‍ഥി യൂണിയന്റെ തീരുമാനം. യൂണിയന്‍ ഓഫിസിലേക്കുള്ള വൈദ്യുതി ബന്ധമാണ് വിച്ഛേദിക്കപ്പെട്ടത്. അതേസമയം, പ്രതിഷേധ സ്ഥലത്തേക്ക് കല്ലേറുണ്ടായി. എ.ബി.വി.പി പ്രവര്‍ത്തകരാണ് കല്ല് എറിഞ്ഞതെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. കല്ലെറിഞ്ഞ വിദ്യാര്‍ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. വിദ്യാര്‍ഥികള്‍ ക്യാംപസ് കവാടത്തില്‍ നടത്തിയ പ്രതിഷേധം രാത്രി വൈകിയും തുടര്‍ന്നു. പ്രദര്‍ശനം നിശ്ചയിച്ചിരുന്ന കമ്യൂണിറ്റി സെന്ററില്‍ മഫ്തിയില്‍ പോലീസിനെ വിന്യസിച്ചിരുന്നു. കനത്ത പരിശോധനയ്ക്കുശേഷമാണ് സര്‍വകലാശാലയിലേക്ക് ആളുകളെ കയറ്റിവിടുന്നത്. എന്നാല്‍, വൈദ്യുതി പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കൂട്ടമായി ഇരുന്ന് മൊബൈല്‍ ഫോണുകളില്‍ ഡോക്യുമെന്ററി കണ്ടു. നേരത്തേ, ജെ.എന്‍.യുവില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സര്‍വകലാശാലയുടെ അനുമതി ലഭിച്ചിരുന്നില്ല. പ്രദര്‍ശനം നടത്തിയാല്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
Read More » -
Food
കുഞ്ഞൻ വെള്ളരിക്ക അഥവാ കോവയ്ക്ക പ്രമേഹത്തിന് ദിവൗഷധം
ഡോ.വേണു തോന്നക്കൽ ഈ കുഞ്ഞൻ വെള്ളരിക്കയെ എല്ലാവർക്കുമറിയാം. കോവയ്ക്ക എന്നാണ് ശരിയായ പേര്. ഇതിന് കുഞ്ഞൻ വെള്ളരിക്ക എന്ന ഒരു പേരില്ല. വെള്ളരിക്കയുടെ രൂപവും നിറവും കൊണ്ട് അങ്ങനെ വിളിച്ചെന്നു മാത്രം. തീരെ ചെറിയ ഒരു ഫലമാണിത്. ഏഷ്യൻ ആഫ്രിക്കൻ പ്രദേശങ്ങളിൽ ജന്മം കൊണ്ട ഈ ഫലത്തിനെ ഇംഗ്ലീഷുകാർ Ivy Gourd എന്നാണ് വിളിക്കുന്നത്. ഇവയ്ക്ക് ഒരു ശാസ്ത്രീയ നാമം കൂടിയുണ്ട്, Coccinia grandis. വെള്ളരിക്ക കുടുംബത്തിലെ (Cucurbitaceae family) ഒരംഗമാണിത്.. പ്രമേഹ രോഗത്തിനുള്ള ഔഷധം എന്ന് പേരിലാണ് കോവയ്ക്ക കമ്പോളത്തിൽ ഏറെ വിറ്റു പോകുന്നത്. ഒന്നു മനസ്സിലാക്കുക, കോവയ്ക്ക ചെടിയുടെ ഇലയിലെ ചില രാസ ഘടകങ്ങളാണ് പ്രമേഹത്തിന് എതിരെ പ്രവർത്തിക്കുന്നത്. പഞ്ചസാര മണികളുടെ മെറ്റബോളിസത്തിൽ ഇതിലെ ചില തന്മാത്രകൾ പങ്കാളിയാവുന്നു. അപ്രകാരമാണ് ഇത് പ്രമേഹ രോഗത്തിൻ്റെ ശത്രുവായത്. പ്രമേഹ രോഗം അവിടെ നിൽക്കട്ടെ . കുഷ്ഠം, പനി, ആസ്തമ, ബ്രോങ്കൈറ്റിസ്, മഞ്ഞുനോവ് , ചൊറി ചുണങ്ങുകൾ, അസ്ഥിരോഗങ്ങൾ,…
Read More »