IndiaNEWS

വിടില്ല ഞാൻ!, കൊടുംതണുപ്പത്ത് കാമുകന്റെ വീടിനു മുന്നിൽ മൂന്നു ദിവസം സമരം ചെയ്ത് യുവതി, ഒടുവിൽ പോലീസ് ഇടപെട്ടപ്പോൾ വിവാഹം !

റാഞ്ചി: പ്രണയ സാഫല്യത്തിനായി കാമുകന്റെ വീടിനു മുന്നിൽ കൊടും തണുപ്പ് അവഗണിച്ച് മൂന്നു ദിവസം യുവതിയുടെ സമരം, ഒടുവിൽ പോലീസ് ഇടപെട്ടപ്പോൾ വിവാഹം! റാഞ്ചിയിലെ മഹേഷ്പൂരിലാണ് നാടുണർത്തിയ സമരവും സംഭവബഹുല വിവാഹവും നടന്നത്. വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയ ഉത്തം എന്ന യുവാവിന്റെ വീടിന് മുന്നിലാണ് നിഷയെന്ന യുവതി സമരം നടത്തിയത്.

വിവാഹം ചെയ്യാമെന്ന് വാക്ക് തന്ന ശേഷം സമയമായപ്പോൾ കാമുകൻ വാക്കുമാറ്റിയതാണ് നിഷയെ പ്രകോപിപ്പിച്ചത്. വിവാഹം ചെയ്യുമെന്ന് തനിക്കും തന്റെ വീട്ടുകാർക്കും ഉത്തം ഉറപ്പ് നൽകിയിരുന്നതായി നിഷ പറഞ്ഞു. എന്നാൽ പെട്ടന്നൊരു ദിവസം ഉത്തം തന്നെ ഫോണിൽ ബ്ലോക്ക് ചെയ്യുകയും വിളിക്കാതിരിക്കുകയും ചെയ്തതോടെയാണ് നിഷ ഉത്തമിനെ അന്വേഷിച്ച് അയാളുടെ വീട്ടിലെത്തിയത്.

എന്നാൽ ഉത്തമിന്റെ വീട്ടുകാർ വളരെ മോശമായാണ് നിഷയോട് പ്രതികരിച്ചത്. വിവാഹത്തിൽ നിന്നും പിന്തിരി‍ഞ്ഞതോടെ നിഷ ഉത്തമിന്റെ വീടിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കാൻ ആരംഭിച്ചു. കൊടും തണുപ്പിൽ നിഷ 72 മണിക്കൂർ ധർണയിരുന്നു. അവസാനം പൊലീസ് ഇടപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്.

വിവാഹം ചെയ്യുമെന്ന് വാ​ഗ്ദാനം നൽകി പീഡിപ്പിച്ച കുറ്റത്തിന് ഉത്തമിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചപ്പോൾ ഉത്തമും വീട്ടുകാരും നിഷയുമായുള്ള വിവാഹം നടത്താമെന്ന് അറിയിക്കുകയായിരുന്നു. മഹേഷ്‌പൂരിൽ ഉത്തമിന്റെ വീടിനു മുന്നിൽ ജനുവരി 21നാണ് നിഷ ധർണ ഇരിക്കാൻ ആരംഭിച്ചത്.

Back to top button
error: