NEWSPravasi

യു.എ.ഇ നിവാസികള്‍ക്ക് വമ്പൻ സമ്മാനങ്ങള്‍ നേടാനുള്ള അവസരം; ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള ലിവ് ദി ഗ്ലിറ്റര്‍ ക്യാംപെയ്ൻ തുടരുന്നു

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലി (Dubai Shopping Festival – DSF) നോട് അനുബന്ധിച്ച് ദുബായ് ജ്വല്ലറി ഗ്രൂപ്പ് (Dubai Jewellery Group – DJG) നടത്തുന്ന ലിവ് ദി ഗ്ലിറ്റര്‍ (Live the Glitter) ക്യാംപെയ്ൻ തുടരുകയാണ്. ജ്വല്ലറി മേഖലയിലെ ഏറ്റവും വലിയ സംഘടനയാണ് ദുബായ് ജ്വല്ലറി ഗ്രൂപ്പ്. ഏതാനും ദിവസങ്ങളാണ് ഇനി ക്യാംപെയ്നിൽ ബാക്കിയുള്ളത്. യു.എ.ഇ നിവാസികള്‍ക്ക് വമ്പൻ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ഈ ദിനങ്ങള്‍. കുറഞ്ഞത് AED 500-ന് പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് നറുക്കെടുപ്പിന്‍റെ ഭാഗമാകാം, സ്വര്‍ണ സമ്മാനങ്ങള്‍ നേടാം. ഏകദേശം 245 സ്വര്‍ണാഭരണ ഔട്ട്‍ലെറ്റുകള്‍ മത്സരത്തിന്‍റെ ഭാഗമാണ്.

ഇതുവരെ 64 ഭാഗ്യശാലികളാണ് 16 നറുക്കെടുപ്പുകളിൽ വിജയികളായത്. കാൽക്കിലോ വീതം സ്വര്‍ണം ഓരോ വിജയിക്കും ലഭിച്ചു. ഇവരിൽ ആദ്യമായി നറുക്കെടുപ്പിൽ വിജയിച്ച മൊഹമ്മദ് അസെസുള്ളയും ഉണ്ട്. അദ്ദേഹം പറയുന്നു: “1996 മുതൽ 26 വര്‍ഷമായി ഞാൻ യു.എ.ഇയിൽ താമസിക്കുന്നുണ്ട്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നറുക്കെടുപ്പിൽ ഞാൻ പങ്കെടുക്കാറുമുണ്ട്. ആദ്യമായാണ് എനിക്ക് വിജയം നേടാനാകുന്നത്. എന്‍റെ മൂത്ത മകള്‍ വിവാഹിതയാകാൻ പോകുന്നതിനിടയ്ക്കാണ് ഇതെന്നത് കൂടുതൽ സന്തോഷം നൽകുന്നു. ദുബായ് ജ്വല്ലറി ഗ്രൂപ്പിന് നന്ദി പറയുന്നു, ഈ അവസരം തന്നതിന്. ഇനി വരുന്ന നറുക്കെടുപ്പുകളിലും ഞാൻ വിജയിക്കാന്‍ ശ്രമിക്കും.”

Signature-ad

നറുക്കെടുപ്പിന്‍റെ വിവരങ്ങള്‍: കുറഞ്ഞത് AED 500 സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പ് കൂപ്പൺ ലഭിക്കും. ഡയമണ്ട്, പേൾ ആഭരണങ്ങള്‍ ആണെങ്കിൽ രണ്ട് കൂപ്പണുകള്‍ ലഭിക്കും. ഓരോ ടിക്കറ്റും ഉപയോക്താവിന് സമ്മാനം നേടാൻ അവസരം നൽകും. മൊത്തം 25 കിലോഗ്രാം സ്വര്‍ണമാണ് സമ്മാനം. നാല് വിജയികള്‍ക്ക് 250 ഗ്രാം വീതം സ്വര്‍ണം നേടാനാകും. രണ്ട് ദിവസം കൂടുമ്പോഴാണ് നറുക്കെടുപ്പ്. ജനുവരി 29ന് നറുക്കെടുപ്പ് പൂര്‍ത്തിയാകും.

Back to top button
error: