NEWSPravasi

മഹ്സൂസ് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പ്: ഇന്ത്യക്കാരനില്ലാത്ത എന്ത് നറുക്കെടുപ്പ്, വിജയികളിൽ ഇന്ത്യന്‍ പ്രവാസികളും

റ്റവും പുതിയ മഹ്സൂസ് സൂപ്പര്‍ സാറ്റര്‍ഡേ (Mahzooz Super Saturday) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. രണ്ടാം സമ്മാനമായ 1,000,000 AED സ്വന്തമാക്കിയത് 23 വിജയികളാണ്. ഇതിൽ ഒരാള്‍ രണ്ട് തവണ വിജയം നേടി. മൂന്നാം സമ്മാനമായ 350 AED സ്വന്തമാക്കിയത് 1116 മത്സരാര്‍ഥികളാണ്. ഒപ്പം മൂന്ന് റാഫ്ള്‍ വിജയികള്‍ AED 100,000 വീതം നേടി. ഒരേ നറുക്കെടുപ്പിൽ ഇരട്ട സമ്മാനം അപൂര്‍വമല്ല. ഇത്തവണ, പലസ്‍തീനിൽ നിന്നുള്ള അദ്‍നാൻ അത് തെളിയിച്ചു. ഒരേ ഡ്രോയിൽ രണ്ടുതവണ അദ്‍നാൻ സമ്മാനം നേടി. യു.എ.ഇയിൽ കഴിഞ്ഞ 20 വര്‍ഷമായി താമസിക്കുകയാണ് ബിസിനസുകാരനായ അദ്‍നാൻ. വെറും ആറ് മാസം മുൻപ് മാത്രമാണ് മഹ്‍സൂസിൽ അദ്‍നാൻ കളി തുടങ്ങിയത്. കഴിഞ്ഞയാഴ്ച്ചയാണ് അദ്‍നാൻ രണ്ട് മഹ്‍സൂസ് വാട്ടര്‍ബോട്ടിലുകള്‍ വാങ്ങിയത്. ഒരേ സെറ്റിലുള്ള നമ്പറുകളും തെരഞ്ഞെടുത്തു. ഇതോടെ AED 1,000,000 നേടിയ വിജയികള്‍ക്കൊപ്പം അദ്‍നാന്‍റെ പേര് രണ്ടുതവണ തെളിഞ്ഞു.

വിജയത്തിന്‍റെ സന്തോഷം അദ്‍നാൻ ഉൾക്കൊള്ളുന്നതേയുള്ളൂ. അദ്ദേഹം തന്‍റെ ഭാഗ്യത്തെക്കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടില്ല എന്നുമാത്രമല്ല പ്രത്യേകിച്ച് ഒന്നും പ്ലാൻ ചെയ്തിട്ടുമില്ല. പക്ഷേ, മഹ്സൂസ് കൊണ്ടുവന്ന ഭാഗ്യത്തെക്കുറിച്ച് അദ്‍നാന്‍റെ സുഹൃത്തുക്കള്‍ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ ലക്ഷപ്രഭുക്കളാകാൻ അവരും മഹ്‍സൂസ് കളിക്കാന്‍ ആലോചിക്കുകയാണ്. ഞാൻ എപ്പോഴും രണ്ട് വാട്ടര്‍ബോട്ടിലുകള്‍ വാങ്ങും. ഈ നറുക്കെടുപ്പിലും അങ്ങനെ തന്നെ ചെയ്തു. പക്ഷേ, ഇത്തവണ ഭാഗ്യം എന്നെ തുണച്ചു. ഞാൻ മഹ്‍സൂസ് കളിക്കുന്നത് തുടരും. ഒരുദിവസം AED10 million ഞാൻ നേടും — അദ്‍നാൻ പറഞ്ഞു.

മറ്റൊരു വിജയി ഓസ്ട്രേലിയയിൽ നിന്നുള്ള 36 വയസ്സുകാരനായ യാസിര്‍ ആണ്. ദുബായിൽ ഒഴിവുകാലം ചെലവഴിക്കാന്‍ എത്തിയതാണ് യാസിര്‍. ഇവിടെ വച്ചാണ് യാസിര്‍ മഹ്‍സൂസിനെക്കുറിച്ച് അറിഞ്ഞത്. അധികം വൈകാതെ സ്ഥിരമായി മഹ്‍സൂസ് കളിക്കാനും തുടങ്ങി. നിരവധി രാജ്യങ്ങളിൽ നിന്നുള്ളവരാണ് 112-ാമത് മഹ്സൂസ് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിന്‍റെ വിജയികളായത് എന്ന പ്രത്യേകതയുമുണ്ട്. പലസ്‍തീന്‍, ഓസ്ട്രേലിയൻ വിജയികള്‍ക്കൊപ്പം ഉസ്‍ബെക്, ഈജിപ്ഷ്യൻ, ഇറ്റാലിയൻ, ഇന്ത്യൻ, ഫിലിപ്പിനോ പൗരന്മാരും രണ്ടാം സമ്മാനം പങ്കിട്ടവരിലുണ്ട്. റാഫ്‍ൾ നറുക്കെടുപ്പിൽ മൂന്ന് വിജയികളാണ് ഇത്തവണ AED 100,000 വീതം നേടിയത്. ഇവരുടെ നമ്പറുകള്‍ 28692140, 28752052, 28579896 എന്നിങ്ങനെയാണ്. ഇന്ത്യന്‍ പൗരന്മാരായ സജീവ്, നീരവ്, ഫിലിപ്പീൻസിൽ നിന്നുള്ള ഗിൽബെര്‍ട്ടോ എന്നിവരാണ് വിജയികള്‍.

അടുത്ത ലക്ഷാധികപതിയാകണോ? മഹ്സൂസ് കളിക്കാന്‍ www.mahzooz.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്യാം. വെറും AED 35 മുടക്കി വാട്ടര്‍ബോട്ടിൽ വാങ്ങാം. ഇതോടെ ഒന്നിലധികം ഡ്രോകളിൽ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. രണ്ട് വ്യത്യസ്ത സെറ്റിലുള്ള നമ്പറുകള്‍ തെര‍ഞ്ഞെടുപ്പ് ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയിൽ ഭാഗമാകാം.

സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിൽ 49 നമ്പറുകളിൽ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കാനാകും. AED 10,000,000 ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം AED 1,000,000, മൂന്നാം സമ്മാനം AED 350. ഇതോടൊപ്പം ഓട്ടോമാറ്റിക് ആയി റാഫ്ൾ ഡ്രോയിലേക്കും നിങ്ങള്‍ക്ക് പ്രവേശിക്കാനാകും. ഇതിൽ വിജയിക്കുന്ന മൂന്ന് പേര്‍ക്ക് AED 100,000 വീതം ലഭിക്കും. ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ അനുസരിച്ച് 39 നമ്പറുകളിൽ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കാം. AED 10,000,000 ആണ് സമ്മാനം. പങ്കെടുക്കുന്നതിനുള്ള ഫീസുകള്‍ ഒന്നും തന്നെ ഇതിനില്ല.

മഹ്സൂസ് എന്ന അറബിക് വാക്കിന് ഭാഗ്യം എന്നാണ് അര്‍ഥം. യു.എ.ഇയിൽ ഏറ്റവും പ്രചാരമുള്ള നറുക്കെടുപ്പുകളിൽ ഒന്നാണ് മഹ്സൂസ്. ഓരോ ആഴ്ച്ചയും ദശലക്ഷക്കണക്കിന് ദിര്‍ഹം നേടാനുള്ള അവസരം കൂടെയാണിത്. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനൊപ്പം സമൂഹത്തോടുള്ള പ്രതിബദ്ധതയും മഹ്സൂസ് നിലനിര്‍ത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: