Month: January 2023

  • Kerala

    പാലാവയലില്‍ വെടിക്കെട്ടിനിടെ പടക്കം ആള്‍ക്കൂട്ടത്തിലേക്ക് തെറിച്ചു വീണു; നാലുപേര്‍ക്ക് പരുക്ക്

    കാസര്‍കോട്: പള്ളിയിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. പാലാവയല്‍ സെന്റ് ജോണ്‍സ് ദേവാലയത്തിലാണ് വെടിക്കെട്ട് അപകടമുണ്ടായത്. വെടിക്കെട്ടിനിടെ പടക്കം ആള്‍ക്കൂട്ടത്തിനിടയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. രാത്രി 9.30 ഓടെയാണ് സംഭവം. കൈകള്‍ക്കും കാലിനും പരുക്കേറ്റ നാലുപേരെ അടുത്തുള്ള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. മറ്റ് ചിലര്‍ക്കും അപകടത്തില്‍ നിസാരമായി പരുക്കേറ്റിട്ടുണ്ട്.    

    Read More »
  • India

    പൊതുതെരഞ്ഞെടുപ്പ്: ‘മോടി’ കൂട്ടാൻ മോഡി സർക്കാർ, കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി വന്നേക്കും 

    അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരഞ്ഞെടുപ്പും കണക്കിലെടുത്ത് കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിക്ക് ബി.ജെ.പി. തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കി, ജനരോഷം തണുപ്പിക്കുക എന്നതാണ് ലക്ഷ്യം. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ കാലാവധി അവസാനിക്കാനിരിക്കേ സംഘടനാതലത്തിലും മാറ്റമുണ്ടായേക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, കർണാടക, തെലങ്കാന, ത്രിപുര, മേഘാലയ, നാഗാലാൻഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരണമുള്ള ഏക സംസ്ഥാനമായ കർണാടക, വടക്ക് കിഴക്കൻ സംസ്ഥാനമായ ത്രിപുര, മേഘാലയ, മധ്യപദേശ് എന്നിവിടങ്ങളിലെല്ലാം കടുത്ത ഭരണ വിരുദ്ധ വികാരമുണ്ട്. ഈ സംസ്ഥാനങ്ങളിൽ സംഘടനാതലത്തിലും കടുത്ത ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നേതാക്കൾ പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചുള്ള പൊളിച്ചെഴുത്തിനായിരിക്കും ബിജെപി തയ്യാറെടുത്തേക്കുക. മന്ത്രിമാരുടെ പ്രവർത്തനനിലവാരം, പ്രാദേശിക സമുദായിക പ്രാതിനിധ്യം തുടങ്ങിയ മാനദണ്ഡങ്ങള്‍ക്കായിരിക്കും മുന്‍ഗണന. ലോക്‌സഭാ അംഗങ്ങൾക്കായിരിക്കും പ്രധാന്യം ലഭിച്ചേക്കുകയെന്നും സൂചനയുണ്ട്. ഗുജറാത്ത് നിയമസഭയിലേക്കുള്ള വന്‍വിജയത്തിൽ നിർണായക പങ്ക്…

    Read More »
  • Crime

    കൊലാപാതകം ഗൂഗിളില്‍ നോക്കി പഠിച്ചു; കാമുകിയുടെ സഹായത്തോടെ ഭാര്യയുടെ തലയറുത്ത യുവാവ് പിടിയില്‍

    ലഖ്‌നൗ: ‘എങ്ങനെ ഒരാളെ കൊല്ലാം’ എന്ന് ഗൂഗിളില്‍ ചെയ്ത ശേഷം ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കാമുകിയുടെ സഹായത്തോടെയാണ് പ്രതി കൃത്യം നടപ്പാക്കിയത്. ഗാസിയാബാദിലെ മോദിനഗര്‍ സ്വദേശി വികാസ് ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സോണിയയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. വികാസിന്റെ വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.കവര്‍ച്ചാശ്രമത്തിനിടെ ഭാര്യ സോണിയ കൊല്ലപ്പെട്ടു എന്നായിരുന്നു ഇയാള്‍ പോലീസിനോടു പറഞ്ഞിരുന്നത്. സംശയം തോന്നിയ പോലീസ് വികാസിനെ ചോദ്യം ചെയ്യുകയും ഇയാളുടെ ഫോണ്‍ പരിശോധിക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് ഇയാളും കാമുകിയും കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തിയത്. ഗൂഗിളില്‍ ‘എങ്ങനെ ഒരാളെ കൊല്ലാം’ എന്നും ‘തോക്ക് എവിടെനിന്ന് വാങ്ങാമെ’ന്നും വികാസ് സെര്‍ച്ച് ചെയ്തതായി വ്യക്തമായി. കൂടാതെ ഫ്‌ളിപ്കാര്‍ട്ടില്‍ വിഷം വാങ്ങാനും ഇയാള്‍ ശ്രമിച്ചിരുന്നു. വികാസിനെ അറസ്റ്റു ചെയ്തുവെന്നും കാമുകി ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.  

    Read More »
  • Kerala

    ആലപ്പുഴയില്‍ പൊലീസ് ജീപ്പ് സ്കൂട്ടറിലിടിച്ചു രണ്ടു യുവാക്കൾ മരിച്ചു, അപകടത്തിൽപ്പെട്ടത് പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങിയവർ 

    ആലപ്പുഴ: തലവടിയില്‍ പോലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട്‌ യുവാക്കള്‍ മരിച്ചു. കോട്ടയം കുമരകം സ്വദേശികളായ ജസ്റ്റിന്‍, അലക്‌സ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ തണ്ണീർമുക്കം റോഡിൽ വെച്ച് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. ഡി.സി.ആര്‍.ബി. ഡിവൈ.എസി.പിയുടെ ജീപ്പാണ് ഇടിച്ചത്. അപകടത്തെതുടർന്നു നിയന്ത്രണം വിട്ട ജീപ്പ് വീട്ടിലേക്ക് ഇടിച്ചുകയറി മതില്‍ തകര്‍ത്തു. ഡ്രൈവര്‍ മാത്രമായിരുന്നു പൊലീസ് ജീപ്പിലുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് യുവാക്കള്‍ കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ഇടുക്കിയിൽ തിങ്കൾക്കാടിന് സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് കോളേജ് വിദ്യാർഥി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മലപ്പുറം സ്വദേശി മിൻഹാജ് ആണ് മരിച്ചത്. വളാഞ്ചേരിയിൽ നിന്നുള്ള കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികൾ വാഗമൺ സന്ദർശിച്ച് മടങ്ങംവഴിയാണ് പുലർച്ചെ 1.15-ഓടെയാണ് അപകടം. തിങ്കൾക്കാട്ടെ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട…

    Read More »
  • Kerala

    സി.പി.എം. നേതാക്കളും പ്രവർത്തകരും ഇന്ന് മുതൽ വീടുകളിലേക്ക്; ജനങ്ങളെ നേരിൽകണ്ട് പ്രചാരണം നടത്തും

    തിരുവനന്തപുരം: ജനങ്ങളെ നേരിൽകണ്ട് പ്രചാരണം നടത്താൻ സി.പി.എം. നേതാക്കളും പ്രവർത്തകരും വീടുകളിലേക്ക്. ഇതിന്റെ ഭാഗമായി മന്ത്രിമാർ ഉൾപ്പടെയുള്ള നേതാക്കൾ വീടുകളിലേക്ക് എത്തും. സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇന്ന് മുതല്‍ 21 വരെ ഗൃഹസന്ദര്‍ശനം നടത്തും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഗൃഹസന്ദര്‍ശനം. ലഘുലേഖകളും വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന പ്രചാരണം മുൻനിർത്തിയാണ് ഗൃഹസന്ദര്‍ശനം. സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളും നേതാക്കള്‍ കേള്‍ക്കും. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക രാഷ്ട്രീയ സമീപനങ്ങൾക്കെതിരെ ജനുവരി 20 മുതൽ 30 വരെ സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലും ലോക്കലുകളിലും പ്രക്ഷോഭ, പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ജനുവരി ഒന്ന് മുതൽ 21 വരെ പൊളിറ്റ്ബ്യൂറോ അംഗങ്ങൾ മുതൽ ബ്രാഞ്ച് അംഗങ്ങൾ വരെ വീടുകൾ…

    Read More »
  • Kerala

    മുങ്ങുന്നവർക്ക് ശമ്പളം പോകും, ഇന്നുമുതൽസർക്കാർ ഓഫീസുകളിൽ  ബയോമെട്രിക് പഞ്ചിങ്

    തിരുവനന്തപുരം: സർക്കാർ-അർധസർക്കാർ, സ്വയംഭരണ, ഗ്രാൻഡ് ഇൻ എയ്‌ഡ് സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം ജനുവരി ഒന്നുമുതൽ നടപ്പാവുന്നു. കൃത്യമായി ഓഫീസിൽ വരുകയും പോകുകയും ചെയ്യുന്നവർക്കും അധികസേവനം ചെയ്യുന്നവർക്കും കൂടുതൽ ആനുകൂല്യം ലഭിക്കാനുള്ള സംവിധാനവും ഇതോടെ നടപ്പാകും. കളക്ടറേറ്റുകൾ, ഡയറക്ടറേറ്റ്, വകുപ്പു മേധാവികളുടെ ഓഫീസുകൾ എന്നിവിടങ്ങളിലാണ് പഞ്ചിങ് ഏർപ്പെടുത്തുന്നത്. അതോടൊപ്പം ഹാജർ സ്പാർക്കുമായി ബന്ധപ്പെടുത്തുകയും ചെയ്യും. വൈകിയെത്തുന്നവരുടെ അവധി ഓട്ടോമാറ്റിക്കായി സ്പാർക്കിൽ രേഖപ്പെടുത്തുകയും ശമ്പളത്തിൽ കുറവുവരുകയും ചെയ്യും. മാർച്ച് 31നു മുമ്പായി മറ്റെല്ലാ ഓഫീസുകളിലും ഈ സംവിധാനം നടപ്പാക്കും.

    Read More »
  • LIFE

    ചെലവോ തുച്ഛം, ഗുണമോ മെച്ചം; നല്ല നിറവും തൂക്കവുമുള്ള വാഴക്കുലകൾ കിട്ടാൻ ഉഗ്രൻ നാട്ടറിവുകൾ

    വാഴ ഇല്ലാത്ത വീടുകൾ കേരളത്തിൽ കുറവാണ്. സ്വൊന്തം ആവശ്യത്തിനും വാണിജ്യ അടിസ്ഥാനത്തിലും വാഴ കൃഷി ചെയ്യുന്നവരാണ് മലയാളികൾ. നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് അടിസ്ഥാനപരമായി വാഴകൃഷി തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ന് പരിശോധിക്കാം. നല്ല വാഴക്കന്ന് നോക്കി തെരഞ്ഞെടുക്കുക എന്നതാണ് ഏറെ പ്രധാനം. വരാനിരിക്കുന്ന വർഷത്തെ ഓണം ചിങ്ങത്തിന്റെ ആദ്യ പകുതിയിലാണെങ്കിൽ അത്തം ഞാറ്റുവേലയുടെ ആരംഭത്തിലും ഓണം ഒടുവിൽ ആയാൽ ചോതി ഞാറ്റുവേലയുടെ ആരംഭത്തിൽ തന്നെയും വാഴ കൃഷി ചെയ്യുന്നതാണ് നല്ലത്. ഇനി വാഴക്കന്ന് നടുമ്പോൾ ശ്രദ്ധയോടെ പ്രയോഗിക്കാവുന്ന നാട്ടറിവുകളറിയാം: ഏതിനം വാഴക്കന്ന് ആണോ തിരഞ്ഞെടുക്കുന്നത് നേർ ചുവട്ടിലും മറ്റും എതിർവശത്തുള്ള സൂചിക്കന്ന് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതാണ്ട് ഒരേ വലിപ്പത്തിലുഉള്ള ചെറിയ കന്നുകൾ നടാനായി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. മാത്രമല്ല ഒരു മാസത്തോളമെങ്കിലും വാഴക്കന്ന് തണലിൽ ഉണക്കി സൂക്ഷിക്കുകയും ചെയ്യണം. നിമാ വിരശല്ല്യം ഇല്ലാതാക്കാൻ വാഴക്കന്നിലെ മണ്ണ് നീക്കം ചെയ്ത ശേഷം വേപ്പെണ്ണയിൽ മുക്കി നടുക. കുലക്ക് നിറവും തൂക്കവും കിട്ടുവാൻ കുഴിയിൽ ചരലോ…

    Read More »
  • LIFE

    നമ്മുടെ കൃഷിക്ക് നമ്മുടെ വളം, കരിയില കമ്പോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി

    ചെറിയ രീതിയിലെങ്കിലും വീടിന്റെ പരിസരപ്രദേശത്ത് കൃഷി ചെയ്യുന്നവരാണ് മലയാളികളിൽ ഭൂരിഭാഗം പേരും. സ്വന്തം അടുക്കളയിലേക്ക് ഉള്ള പച്ചക്കറികൾ വീടിന്റെ പരിസരത്ത് നട്ടുപിടിപ്പിക്കാൻ സൗകര്യമില്ലാത്തവർ വീടിന്റെ മട്ടുപ്പാവിൽ കൃഷി ചെയ്യുന്നതും സർവ സാധാരണമായിക്കഴിഞ്ഞു. ഇത്തരം കൃഷി രീതിക്ക് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും വളരെ നല്ല പ്രോത്സാഹനമാണ് നൽകിവരുന്നത്. വിഷം കലരാത്ത പച്ചക്കറികൾ സ്വന്തമായി ഉണ്ടാക്കി എടുത്താൽ ദീർഘകാലം അസുഖങ്ങൾക്കൊന്നും പിടികൊടുക്കാതെ ജീവിക്കാൻ സാധിക്കും. ജൈവ കൃഷിരീതിയാണ് ഭൂരിഭാഗം വരുന്ന അടുക്കള തോട്ടങ്ങളിൽ കാണാൻ സാധിക്കുന്നത്. വേനൽക്കാലങ്ങളിൽ ഇത്തരം തോട്ടങ്ങളിൽ വളമായി ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും നല്ല ഒരു വസ്തുവാണ് കരിയിലകൾ. കരിയില ഉപയോഗിച്ച് നിർമ്മിക്കുന്ന കമ്പോസ്റ്റ് വളരെ മികച്ച ഒരു ജൈവവളമാണ്. കരിയിലയെ എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കി മാറ്റാം എന്ന് ഇന്നും പല കർഷകർക്കും അറിയില്ല. പല രീതിയിൽ എളുപ്പത്തിൽ നമുക്ക് കരിയില കമ്പോസ്റ്റ് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ചാണകം ഉപയോഗിച്ചോ കടലപ്പിണ്ണാക്ക് ഉപയോഗിച്ചോ ഒക്കെ നമുക്ക് കരിയിലെയെ കമ്പോസ്റ്റ് ആക്കി മാറ്റാം.…

    Read More »
  • Local

    ജൂവലറിയിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടി, ഒടുവിൽ കള്ളി പുറത്തായപ്പോൾ സ്വന്തം വാഹനം വിട്ടുനൽകി തലയൂരി

       അടിമാലിയിലെ ജൂവലറിയിൽ മുക്കുപണ്ടം പണയംവെച്ച് നാൽപ്പതിനായിരം രൂപ തട്ടിയെടുത്ത വിരുതൻ പോലീസ് പിടിയിലാകും എന്ന് ബോധ്യമായപ്പോൾ സ്വന്തം വാഹനം ജൂവലറി ഉടമയ്ക്ക് നൽകി കേസിൽനിന്ന്‌ തലയൂരി. അടിമാലിയിൽ ഇന്നലെ (ശനി) ഉച്ചയ്ക്കായിരുന്നു സംഭവം. അടിമാലിയുടെ സമീപവാസിയായ ഒരു യുവാവ് രണ്ട് പവൻ തൂക്കംവരുന്ന മുക്കുപണ്ടം പണയം വെയ്ക്കാൻ സ്വർണക്കടയിൽ എത്തി. അറുപതിനായിരം രൂപയ്ക്ക് പണയം വെച്ചു. നാൽപ്പതിനായിരം രൂപ വാങ്ങി. ഇരുപതിനായിരം രൂപ വൈകുന്നേരം വാങ്ങിക്കൊള്ളാം എന്ന് പറഞ്ഞ് പോയി. പിന്നീട് കടക്കാരൻ പണയവസ്തു സംശയം തോന്നി കൂടുതൽ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് അറിയുന്നത്. കട ഉടമ പോലീസിൽ പരാതി നൽകി. വൈകുന്നേരം ഇയാൾ എത്തുമ്പോൾ അറിയിക്കാൻ പോലീസ് കട ഉടമയ്ക്ക് നിർദേശം നൽകി. വൈകുനേരത്തോടെ യുവാവ് ബാക്കി തുക വാങ്ങാൻ എത്തി. പോലീസും എത്തി. കേസിൽപ്പെടും എന്ന് ബോധ്യമായ യുവാവ് അപ്പോൾതന്നെ തന്റെ വാഹനം കട ഉടമയുടെ പേരിൽ രേഖാമൂലം എഴുതി നൽകി കേസിൽനിന്ന്‌ തലയൂരുകയും ചെയ്തു. മുക്കുപണ്ടമാണോ എന്ന്…

    Read More »
  • Kerala

    അടിമാലിയിൽ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 വിദ്യാർഥികൾക്ക് പരുക്ക്, തിരൂർ സ്വദേശിയായ ഒരാൾ മരിച്ചു

    ഇടുക്കി അടിമാലി മുനിയറയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. വളാഞ്ചേരി റീജനൽ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.  വിദ്യാര്‍ഥികള്‍ വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങവെ പുലര്‍ച്ചെ ഒന്നര മണിയോടെയാണ്  അപകടമുണ്ടായത്. ബസിൽ 41 വിദ്യാർത്ഥികളും 3 ബസ് ജീവനക്കാരുമാണ്  ഉണ്ടായിരുന്നത്. ഒരാൾ മരിച്ചു. പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം തിരൂർ ആതവനാട് സ്വദേശി മിൽഹാജ് (20)ആണ് മരിച്ചത്. വളാഞ്ചേരിയില്‍നിന്നുള്ള കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.  കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് വാഹനത്തില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനം രണ്ട് മണിക്കൂറോളം നീണ്ടു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കേറ്റ മിന്‍ഹാജിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
Back to top button
error: