Month: January 2023
-
Crime
മേപ്പാടിയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്തിന് പരുക്ക്
വയനാട്: മേപ്പാടിയില്‍ വാക്ക് തര്‍ക്കവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടയില്‍ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. മേപ്പാടി കോട്ടപ്പടി കുന്നമംഗലംവയല്‍ കാവുണ്ടത്ത് മുഹമ്മദലിയുടെ മകന്‍ മുര്‍ഷിദ് (23) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മേപ്പാടി എരുമക്കൊല്ലി റോഡില്‍ പൂളക്കുന്നിന് സമീപമാണ് സംഭവം. മുര്‍ഷിദിന്റെ സുഹൃത്തിന്റെ സ്‌കൂട്ടറിന്റെ താക്കോല്‍ കാണാതായതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മുര്‍ഷിദിന്റെ സുഹൃത്ത് നിഷാദ് (25) നും കുത്തേറ്റിട്ടുണ്ട്. ഇയാള്‍ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ കുത്തിയതായി പറയപ്പെടുന്ന രൂപേഷ് എന്നയാളെ തിരയുകയാണ്.
Read More » -
Kerala
സജി ചെറിയാന് ക്ലീന്‍ ചിറ്റ്: കേരളാ പൊലീസിനെതിരെ കെ.സി. വേണുഗോപാല്‍; ‘കോടതിയില്‍ പച്ചക്കള്ളം പറഞ്ഞു’
തിരുവനന്തപുരം: കേരളാ പൊലീസ് കോടതിയിൽ കള്ളം പറഞ്ഞാണ് സജി ചെറിയാന് ക്ലീൻചിറ്റ് നൽകിയതെന്ന് ആരോപിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. രാജ്യത്തിന്റെ ഭരണഘടനയെ പരസ്യമായി അപമാനിച്ചതില്‍ ഒരു കുറ്റവും കണ്ടെത്താന്‍ കഴിയാത്ത കേരളാ പൊലീസിന്റെ ‘കാര്യക്ഷമത’യുടെ തുടര്‍ച്ചയാണ് സജി ചെറിയാന് മന്ത്രിസ്ഥാനം തിരികെ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനമെന്ന് അദ്ദേഹം ആരോപിച്ചു. സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിയ പൊലീസ് നടപടിയില്‍ കോടതിയില്‍ നിന്ന് അന്തിമ തീര്‍പ്പ് ഉണ്ടാകും മുമ്പേ മന്ത്രിക്കസേരയിലേക്ക് പൊന്നാടയിട്ട് സ്വീകരിക്കുന്ന സര്‍ക്കാര്‍ നടപടി അന്വേഷണം അടിമുടി അട്ടിമറിക്കപ്പെട്ടതിന്റെ ഒന്നാന്തരം തെളിവാണിതെന്നും വേണുഗോപാല്‍ ഫേസ്ബുക്കിൽ കുറിച്ചു. വീഡിയോ രൂപത്തില്‍ പകല്‍ പോലെ വ്യക്തമായ തെളിവ് കണ്‍മുന്നിലിരിക്കെ കോടതിയില്‍ വേണ്ടത്ര തെളിവുകള്‍ ഉണ്ടാവാതെ പോയത് ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രിയുടെ കൂടി കഴിവ് പ്രകടമാക്കുന്നതാണ്. കോടതിക്ക് മുമ്പില്‍ പോലും പച്ചക്കള്ളം പറയാന്‍ മടിയില്ലാത്ത പൊലീസും അതിനെ നിയന്ത്രിക്കുന്ന സി.പി.ഐ.എമ്മും സജി ചെറിയാന്‍ അപമാനിച്ച ഭരണഘടനയെ വീണ്ടും വീണ്ടും അവഹേളിക്കുന്നതിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ്.…
Read More » -
India
ബി.എഫ്-7 ഭീഷണി: ആറ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധം
ന്യൂഡല്‍ഹി: ചൈനയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ കൊവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തത്തിൽ നിയന്ത്രണങ്ങൾ കൂടുതല്‍ കടുപ്പിച്ച് കേന്ദ്രം. രോഗ വ്യാപനം രൂക്ഷമായ ചൈന, സിംഗപ്പൂര്‍, ഹോങ്കോങ്, തായ്‌ലാന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള ആര്‍.ടി.പി.സി.ആര്‍ ഫലം എയര്‍ സുവിധ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണമെന്നും നിർദേശമുണ്ട്. വിമാനത്താവളങ്ങളില്‍ നിന്ന് ശേഖരിച്ച 5,666 സാമ്പിളുകളില്‍ 53 യാത്രക്കാര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലും ഇന്ന് മുതല്‍ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കും. നേരത്തെ പല ഏഷ്യന്‍ രാജ്യങ്ങളിലും കൊവിഡ് തരംഗമുണ്ടായി ഏകദേശം ഒരു മാസത്തിന് ശേഷമായിരുന്നു ഇന്ത്യയില്‍ കൊവിഡ് നിരക്ക് വര്‍ധിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കുന്നത്. നേരത്തെ ജനങ്ങള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഐ എം എ ഉൾപ്പെടെ നിർദേശിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതല യോഗത്തില്‍ നിലവിലെ കൊവിഡ്…
Read More » -
Kerala
ഒറ്റവർഷം; സംസ്ഥാനത്ത് പട്ടികടിയേറ്റത് നാലര ലക്ഷം പേർക്ക്, മരണം 32
ഒരുവർഷത്തിനിടെ സംസ്ഥാനത്തു പട്ടി കടിയേറ്റത് നാലര ലക്ഷം പേർക്ക്. 32 പേർ പേവിഷബാധയേറ്റു മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. 2021 മുതൽ 2022 ആഗസ്റ്റ് വരെ 4,17,931 പേർക്ക് കടിയേറ്റെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ 32 പേർ പേവിഷ ബാധയേറ്റ് മരിച്ചെന്നും കണക്കുകൾ പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി നടപ്പാക്കിയിട്ടും തെരുവുനായ്ക്കളുടെ എണ്ണം പെരുകുന്നതിനൊപ്പം ആക്രമണവും വർധിക്കുന്നുവെന്നാണ് കണക്കുകൾ. 2017ൽ 1,35,749 പേർക്കും 2018ൽ 1,48,899, 2019ൽ 1,61,055, 2020ൽ 1,60,483 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ കടിയേറ്റവരുടെ എണ്ണം. ഇതിന്റെ ഇരട്ടിയാണ് 2021-22ൽ കടിയേറ്റത്. കുടുംബശ്രീ ഉൾപ്പെടെയുള്ള ഏജൻസികളെ ഉൾപ്പെടുത്തി നടത്തിയ വന്ധ്യംകരണം പദ്ധതി ഫലപ്രദമല്ലാത്തതിനെ തുടർന്ന് ഹൈകോടതി ഇടപെടുകയും പദ്ധതിയിൽനിന്ന് കുടുംബശ്രീ യൂനിറ്റുകളെ ഒഴിവാക്കുകയും ചെയ്തിരുന്നു. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ടും മൃഗക്ഷേമ സംഘടനകൾക്കും അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ല. തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർധിച്ചതോടെ സെപ്റ്റംബറിൽ തദ്ദേശ…
Read More » -
Crime
മലപ്പുറത്ത് നാലരക്കോടിയുടെ കുഴല്‍പ്പണം പിടികൂടി; രണ്ട് പേര്‍ കസ്റ്റഡിയില്‍
മലപ്പുറം: നാലരക്കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കോഴിക്കോട് താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. കാറിലായിരുന്നു ഇവര്‍ പണം കടത്താന്‍ ശ്രമിച്ചത്. എന്നാല്‍, വാഹന പരിശോധനയ്ക്കിടെ പെരിന്തല്‍മണ്ണയില്‍വച്ച് പിടിയിലകുകയായിരുന്നു. കാറില്‍ രഹസ്യ അറ ഉണ്ടാക്കി അതില്‍ ഒളിപ്പിച്ചായിരുന്നു പണം കടത്താന്‍ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന. ഇത്രയും പണം എവിടെ നിന്നാണ് പ്രതികള്‍ക്ക് ലഭിച്ചത് എന്ന കാര്യം പരിശോധിച്ചുവരികയാണ്.
Read More » -
Kerala
ഇനി കൗമാരകലയുടെ വസന്തകാലം; സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം
രജിസ്ട്രേഷൻ തിങ്കളാഴ്ച തുടങ്ങും മത്സരങ്ങൾ ചൊവ്വാഴ്ച മുതൽ തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ കോഴിക്കോട് ഒരുങ്ങി. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം അവിസ്മരണീയമായ കലോത്സവ ദിനങ്ങൾ ഒരുക്കാനുള്ള അവസാനവട്ട തിരക്കിലാണ് സംഘാടകർ. കൗമാരകലോത്സവത്തിന് വർണ വിസ്മയം തീർത്ത് കലാകാരൻമാർ കഴിഞ്ഞ ദിവസം ചിത്രാവിഷ്കാരം നടത്തി. കേരള ലളിതകലാ അക്കാദമിയും കലോത്സവ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാനത്തെ 61 പ്രമുഖ കലാകാരന്മാരാണ് ചിത്രങ്ങൾ വരച്ചത്. ചിത്രകാരനും ശിൽപിയുമായ വൽസൻ കൂർമ്മകൊല്ലേരി ചിത്രം വരച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കലോത്സവത്തോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികൾ നടക്കുന്ന ബീച്ചിലെ ഫ്രീഡം സ്ക്വയറിന് സമീപത്ത് ചിത്രങ്ങൾ പ്രദർശിപ്പിക്കും. കലോത്സവത്തിന്റെ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. കോഴിക്കോട് ഗവ. മോഡൽ ഹയർസെക്കന്ററി സ്കൂളിൽ രാവിലെ 11 മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്യും. കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് തിങ്കളാഴ്ച കോഴിക്കോട്ട് കൊണ്ടുവരും. പാലക്കാട് നിന്നും ഘോഷയാത്രയായി കൊണ്ടുവരുന്ന…
Read More » -
India
നാമക്കല്ലിൽ അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് നാലുമരണം; നാലുപേർക്ക് പരിക്ക്
ചെന്നൈ: നാമക്കല്ലിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ നാലുമരണം. നാലുപേർക്ക് പരിക്ക്. നാമക്കൽ മോകന്നൂർ മേട്ടുതെരുവിൽ തില്ലൈകുമാർ (35), ഭാര്യ പ്രിയങ്ക (30), മാതാവ് ശെൽവി (55), അയൽവാസി പെരിയക്ക (72) എന്നിവരാണ് മരിച്ചത്. പുതുവത്സരാഘോഷ വിൽപനക്കായി ശിവകാശിയിൽനിന്ന് കൊണ്ടുവന്ന പടക്കശേഖരം ഗോഡൗണിലേക്ക് കൊണ്ടുപോകാതെ വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ടരക്ക് പൊടുന്നനെ തീപിടിക്കുകയായിരുന്നു. പടക്കത്തോടൊപ്പം വീട്ടിലുണ്ടായിരുന്ന പാചകവാതക സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. ഇതിൽ വീട് പൂർണമായും തകർന്നു. സമീപത്തെ അഞ്ചുവീടുകൾക്കും കേടുപാടുകൾ പറ്റി. അയൽവാസിയായ പെരിയക്ക (72) പുറത്തേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും അലമാരയിൽ സൂക്ഷിച്ചിരുന്ന പണമെടുക്കാൻ വീടിനകത്തേക്ക് വീണ്ടും ഓടിക്കയറിയ സമയം കെട്ടിടം നിലംപൊത്തി. ഇതിൽ പെരിയക്ക തൽക്ഷണം മരണമടഞ്ഞു. മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ചാണ് പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. അയൽവാസികളായ കാർത്തികേയൻ (28), അൻപരശൻ (25), ശെന്തിൽ (45), പളനിയമ്മാൾ (60) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോകന്നൂർ പൊലീസ് കേസ്…
Read More » -
Kerala
അമിതവേഗത്തിലെത്തി ഹോണ്‍ മുഴക്കി; സ്വകാര്യ ബസിനെതിരേ എം.പിയുടെ പരാതി, ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
കോട്ടയം: സ്വകാര്യ ബസുകളുടെ നിയമലംഘനത്തിനെതിരേ പരാതിയുമായി എം.പി. അമിത വേഗത്തില്‍ എത്തിയ സ്വകാര്യ ബസ് അനാവശ്യമായി തന്റെ വാഹനത്തിനു പിന്നില്‍ ഹോണ്‍ മുഴക്കി അപകടകരമായ രീതിയില്‍ പാഞ്ഞുപോയതായി തോമസ് ചാഴികാടന്‍ എംപി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. വെള്ളിയാഴ്ച തോമസ് ചാഴികാടന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പാണ് ഡ്രൈവറുടെ ലൈസന്‍സ് ചെയ്തത്. കുറുപ്പന്തറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവമാതാ ബസിലെ ഡ്രൈവര്‍ മാഞ്ഞൂര്‍ സ്വദേശി ടോണിയുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് ആര്‍.ടി.ഒ: ജയരാജ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസം കോട്ടയം നഗരത്തിലായിരുന്നു സംഭവം. എം.പിയുടെ വാഹനത്തിനു പിന്നാലെ അമിതവേഗത്തില്‍ സ്വകാര്യ ബസ് എത്തുകയായിരുന്നു. അമിതവേഗത്തില്‍ എത്തിയ ബസ് ഹോണ്‍ മുഴക്കി അപകടകരമായ രീതിയില്‍ ഓടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബസിനുള്ളിലെ യാത്രക്കാര്‍ക്കുവരെ ഭീഷണിയാകുന്ന രീതിയിലാണ് സ്വകാര്യ ബസ് സര്‍വീസ് നടത്തിയിരുന്നത് എന്നാണ് എം.പിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍…
Read More » -
India
ബീഹാർ വ്യാജമദ്യദുരന്തക്കേസിലെ പ്രധാന പ്രതി ഡല്‍ഹിയില്‍ പിടിയിൽ
ന്യൂഡൽഹി: 70 പേരുടെ ജീവനെടുത്ത ബീഹാറിലെ ഛപ്ര വ്യാജമദ്യദുരന്തക്കേസിലെ പ്രധാന പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അറിയിച്ചു. ദ്വാരക പ്രദേശത്ത് നിന്നാണ് രാം ബാബു മഹ്തോ എന്ന പ്രതിയെ അറസ്റ്റ് ചെയ്തതെന്നും ഇയാൾ മുമ്പ് മറ്റ് ഏഴ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് സ്‍പെഷ്യൽ കമ്മീഷണർ രവീന്ദ്ര സിങ് യാദവ് പറഞ്ഞു. ഡല്‍ഹിയില്‍ ഇയാള്‍ ഉണ്ടെന്ന വിവരങ്ങള്‍ ലഭിച്ചതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പ്രതികളുടെ അറസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ തുടർനടപടികൾക്കായി ബിഹാർ പൊലീസുമായി ബന്ധപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മദ്യ ദുരന്തത്തിൽ പ്രധാനപങ്ക് ഇയാൾക്കാണ്. പൊലീസ് അന്വേഷണം ഭയന്ന് ഇയാൾ പലയിടങ്ങളിലായി ഒളിവിൽ താമസിക്കുകയായിരുന്നു. സാങ്കേതിക വിദ്യകളുടെ സഹായത്താൽ ദ്വാരകയിൽ നിന്നാണ് രാം ബാബുവിനെ പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്ത വിവരം ഡൽഹി പൊലീസ് ബിഹാർ പൊലീസിനെ അറിയിക്കുകയായിരുന്നു. എട്ടാം ക്ലാസുവരെ മാത്രം പഠിച്ച രാം ബാബു, സംസ്ഥാനത്തെ മദ്യ നിരോധനം പെട്ടെന്ന് പണമുണ്ടാക്കാനുള്ള…
Read More »