Month: January 2023

  • NEWS

    അക്കൗണ്ടിലേക്ക് തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്ത പണം നൽകിയില്ല, യുവാവിന് ദുബൈയിൽ തടവും പിഴയും

    ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്ത 1.28 കോടിയോളം രൂപ(570,000 ദിര്‍ഹം) തിരികെ നല്‍കാന്‍ വിസമ്മതിച്ച ഇന്ത്യക്കാരനെ ദുബായ് ക്രിമിനല്‍ കോടതി ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. ഇതേ തുക പിഴയായി അടയ്ക്കണമെന്നും ശിക്ഷ കഴിഞ്ഞ് നാടുകടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഒരു മെഡിക്കല്‍ ട്രേഡിംഗ് കമ്പനിയില്‍ നിന്നുള്ള പണമാണ് യുവാവിന്‍റെ അക്കൌണ്ടിലേക്ക് എത്തിയത്. പണം ലഭിച്ചതായി മൊബൈലില്‍ മെസേജ് വന്നെങ്കിലും ഇത് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്നു പ്രവാസി യുവാവ് കോടതിയില്‍ പറഞ്ഞു. ആരാണ് തന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതെന്ന് ബാങ്കില്‍ പരിശോധിക്കാതെ വാടകയും മറ്റ് ബില്ലുകളും അടയ്ക്കാന്‍ 52,000 ദിര്‍ഹം ഇയാള്‍ ചെലവഴിച്ചിരുന്നു.

    Read More »
  • Movie

    ഐ.വി ശശിയുടെ ‘അഹിംസ’ തിയേറ്ററിലെത്തിയിട്ട് ഇന്ന് 41 വർഷം

    സിനിമ ഓർമ്മ     ഐ.വി ശശിയുടെ മികച്ച ചിത്രങ്ങളിലൊന്ന് എന്ന് വാഴ്ത്തപ്പെടുന്ന ‘അഹിംസ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 41 വർഷം. സാമുദായിക സ്പർദ്ധകൾക്കും രാഷ്ട്രീയ ദൂഷിത വലയങ്ങൾക്കും എതിരെ ഐ.വി ശശി ടി. ദാമോദരനുമൊത്ത് സൃഷ്‌ടിച്ച ശക്തമായ സിനിമകളിലൊന്നാണ് അഹിംസ. സാമൂഹികതിന്മകൾക്കെതിരെ ശബ്ദമുയർത്തിയ അങ്ങാടി, ഈ നാട്, ഇന്നല്ലെങ്കിൽ നാളെ, അടിമകൾ ഉടമകൾ എന്നിങ്ങനെയുള്ള ശശിച്ചിത്രങ്ങളുടെ പട്ടികയിൽ മേൽസ്ഥാനത്താണ് അഹിംസ. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് പി.വി ഗംഗാധരൻ നിർമ്മാണം. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചഭിനയിച്ച ആദ്യകാലചിത്രങ്ങളിൽ പ്രഥമസ്ഥാനമാണ് താരനിബിഡമായ അഹിംസയ്ക്ക്. ടി.ദാമോദരൻ തിരക്കഥയെഴുതിയ നാൽപ്പതോളം ചിത്രങ്ങളിൽ ഏറിയവയും സംവിധാനം ചെയ്‌തത്‌ ഐ.വി ശശിയാണ്. മണിരത്നം മലയാളത്തിൽ സിനിമയെടുത്തപ്പോൾ ‘ഈ നാട്’ പോലൊരു ഹിറ്റ് പ്രതീക്ഷിച്ചതിനാലാവാം ടി ദാമോദരന്റെ കഥയെ (ഉണരൂ) ആണ് ആശ്രയിച്ചത്. ‘അഹിംസ’യിൽ ബിച്ചു തിരുമല- എറ്റി ഉമ്മർ ടീം ഒരുക്കിയ നാല് പാട്ടുകളുണ്ടായിരുന്നു. ജലശംഖു പുഷ്‌പം, കാറ്റു താരാട്ടും, സുൽത്താനോ, ഞാനൊരു ദോബി ഇതിൽ ‘കാറ്റു താരാട്ടും’ ഇളയരാജയുടെ ‘താലാട്ടുതേ…

    Read More »
  • Health

    കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ട്യൂമർ, കാൻസർ എന്നിവ പ്രതിരോധിക്കുന്നതിനും അക്കായി പഴങ്ങൾ

    ഏറ്റവും കൂടുതൽ പ്രോട്ടീൻ വാഗ്ദാനം ചെയ്യുന്ന പഴമാണ് അക്കായി. ആമസോൺ പ്രദേശമാണ് ജൻമദേശം എന്ന് പറയപ്പെടുന്നു. ഇരുണ്ട പർപ്പിൾ നിറമുള്ള ചെറിയ പഴങ്ങളാണ് അക്കായി, അവ ധാരാളം പോഷകങ്ങൾ നിറഞ്ഞതാണ്. അക്കായ് സരസഫലങ്ങളിൽ പഞ്ചസാര കുറവും കൊഴുപ്പ് കൂടുതലുമാണ്. വിറ്റാനിനുകൾ, കാത്സ്യം, കാർബഹൈഡ്രേറ്റ്, പ്രോട്ടീൻ തുടങ്ങി അനേകം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും, ട്യൂമർ, കാൻസർ എന്നിവ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. നിങ്ങൾ അറിഞ്ഞിരിക്കേണ്ട അക്കായ് ബെറിയുടെ അഞ്ച് ആരോഗ്യ ഗുണങ്ങൾ: നിങ്ങളുടെ ചർമ്മത്തിന് മികച്ചത് വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന അക്കായ് സരസഫലങ്ങൾ നിങ്ങളുടെ ചർമ്മത്തിന് മികച്ചതാണ്, കൂടാതെ നിരവധി സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിൽ ഇത് ഉപയോഗിക്കുന്നുണ്ട്. ഇവയിലെ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കുകയും ചെയ്യുന്നു. അവർ ഹൈപ്പർപിഗ്മെന്റേഷൻ, ചുവപ്പ്, പ്രകോപനം എന്നിവ ചികിത്സിക്കുകയും നിങ്ങളുടെ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു. മുഖക്കുരുവിന്റെ വളർച്ച കുറയ്ക്കുകയും പല ത്വക്ക് രോഗങ്ങളും അവസ്ഥകളും തടയുകയും ചെയ്യുന്നു.…

    Read More »
  • Health

    വിട്ടുമാറാത്ത തലവേദന നിങ്ങളെ അലട്ടുന്നുണ്ടോ ? ഈ മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ

    ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തവർ കുറവായിരിക്കും. പല കാരണങ്ങൾ കൊണ്ടും തലവേദന ഉണ്ടാകാറുണ്ട്. മൈഗ്രേൻ, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക, പിരിമുറുക്കം, സൈനസ് പ്രശ്നങ്ങൾ, തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ സാധാരണ കാരണങ്ങൾ. ജോലിഭാരവും തിരക്കും ടെൻഷനുമൊക്കെ തലവേദനയുടെ സ്ഥിരം കാരണങ്ങളാണ്. മിക്ക തലവേദനകളും മരുന്നുകളൊന്നും ഇല്ലാതെ ഒന്ന് വിശ്രമിച്ചാൽ മാറുന്നവയാണ്. ഇത്തരത്തിലുള്ള തലവേദനകളെ നേരിടാൻ കഴിവുള്ള ചില മാർഗങ്ങളാണ് വിശദമാക്കുന്നത്. തലവേദന ഒരു പരിധി വരെ കുറയ്ക്കുന്നതിന് ധാരാളം വെള്ളം കുടിക്കുന്നത് സഹായകമാകുമെന്ന് വിദഗ്ധർ പറയുന്നു. നിർജ്ജലീകരണം വിട്ടുമാറാത്ത തലവേദനയ്ക്ക് ഒരു കാരണമായി പഠനങ്ങൾ പറയുന്നു. ആവശ്യത്തിന് വെളളം കുടിച്ച് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂട്ടുക. എന്നതാണ് ഇതിന്റെ പ്രതിവിധി. ഇലക്ട്രോലൈറ്റുകൾ അടങ്ങിയ കരിക്കിൻ വെളളം പോലുളള പാനീയങ്ങൾ കഴിക്കുന്നതും നല്ലതാണ്. തലവേദനയുളളപ്പോൾ മദ്യം കഴിക്കാതിരിക്കുക. ശരീരത്തിലെ ഉളള ജലാംശം കൂടി ഇല്ലാതാക്കി കാര്യങ്ങൾ കൂടുതൽ വഷളാക്കാനേ ഇതുകൊണ്ടു കഴിയൂ. മദ്യം പല ആളുകളിലും പിരിമുറുക്കത്തിനും തലവേദനയ്ക്കും കാരണമാകുമെന്ന് മുമ്പ് നടത്തിയ…

    Read More »
  • Food

    ചപ്പാത്തി മാവ് കട്ടിയാവുന്നോ? നല്ല സോഫ്റ്റും രുചിയുമുള്ള ചപ്പാത്തി ഉണ്ടാക്കാനുള്ള ചില ടിപ്പ്സ്

    ചപ്പാത്തി നമ്മുടെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ചില അവസരങ്ങളില്‍ ചപ്പാത്തി കഴിക്കുന്നവര്‍ക്ക് അത്ര നല്ല സുഖം തോന്നുകയില്ല. അതിന് കാരണം കട്ടികൂടിയതും ബലം വന്നതുമായ ചപ്പാത്തി തന്നെയാണ്. എപ്പോഴും നല്ല സോഫ്റ്റ് ആയ ചപ്പാത്തിക്ക് വേണ്ടിയാണ് നമ്മള്‍ കാത്തിരിക്കുന്നത്. എന്നാല്‍ പലര്‍ക്കും ചപ്പാത്തി ഉണ്ടാക്കി വരുമ്പോള്‍ അത് അത്ര നല്ല സോഫ്റ്റ്‌നസ് ഉള്ളതായി തോന്നില്ല. അതിന് നമ്മള്‍ ചപ്പാത്തിക്ക് മാവ് തയ്യാറാക്കുമ്പോള്‍ തന്നെ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത് നിങ്ങളുടെ ചപ്പാത്തി നല്ല അടിപൊളിയാക്കി തരും. എന്ന് മാത്രമല്ല ഇതിന്റെ രുചിയും മണവും എല്ലാം വ്യത്യസ്തമായിരിക്കും. ചപ്പാത്തി ഉണ്ടാക്കുക എന്നത് തുടക്കക്കാര്‍ക്ക് അല്‍പം പ്രയാസമുള്ള കാര്യമാണെങ്കിലും പരിചയ സമ്പന്നരായിക്കഴിഞ്ഞാല്‍ അത് അത്രക്ക് വലിയ പ്രശ്‌നമുള്ള ഒന്നല്ല എന്ന് മനസ്സിലാവും. അത്രയേറെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ചപ്പാത്തി. പലരും നല്ല സോഫ്റ്റായ ചപ്പാത്തി തയ്യാറാക്കുമ്പോള്‍ എന്തുകൊണ്ട് നമ്മുടെ മാത്ര കട്ടി കൂടിയതായി മാറുന്നു…

    Read More »
  • ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ഗര്‍ഭധാരണത്തിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. കാരണം ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലവും ജീവിത ശൈലിയും എല്ലാം പലപ്പോഴും ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നവയാണ്. എന്നാല്‍ ഈ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള കുഞ്ഞിന് ഗര്‍ഭം നല്‍കുന്നതിനും നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും കൂടിയുണ്ട്. അമ്മയുടെ ആരോഗ്യം നല്ല രീതിയില്‍ ആണെങ്കില്‍ മാത്രമേ കുഞ്ഞിനും ആരോഗ്യം ലഭിക്കുകയുള്ളൂ. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വിവാഹ ശേഷം ഉടനേ തന്നെ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനും പ്രാധാന്യം നല്‍കണം. കാരണം പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഈ പ്രതിസന്ധിയെ പെട്ടെന്ന് തന്നെ ഇല്ലാതാക്ി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിന് കഴിയുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ നിങ്ങളുടെ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിന് വേണ്ടി…

    Read More »
  • Health

    മഞ്ഞുകാലത്ത് വരണ്ടുപൊട്ടുന്ന ചുണ്ടിന് പ്രകൃതിദത്ത പരിഹാരം

    ശൈത്യകാലത്ത് ഏറ്റവും സാധാരണമായ പ്രശ്‌നങ്ങളിലൊന്നാണ് ചുണ്ട് വിണ്ടുകീറുന്നത്. കഠിനമായ കാലാവസ്ഥ പലപ്പോഴും മൃദുവായ ചർമ്മത്തെ വരണ്ടതാക്കുകയും വിള്ളലുകൾ വീഴ്ത്തുകയും ചെയ്യുന്നു. ചുണ്ടുകളിൽ എണ്ണ ഗ്രന്ഥികൾ ഇല്ലാത്തതിനാൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ഈർപ്പം നിലനിർത്താൻ അവയ്ക്ക് കഴിയില്ല. പതിവായി നാവുകൊണ്ട് നനവ് നൽകുന്നത്, സൗന്ദര്യവർദ്ധക വസ്തുക്കളിലെ രാസഘടകങ്ങൾ, എരിവുള്ള ഭക്ഷണം എന്നിവയും ചുണ്ടിലെ ചർമ്മം വിണ്ടുകീറുന്നതിലേക്ക് നയിക്കും. ഈ പ്രശ്‌നം സ്വയം സുഖപ്പെടുമെങ്കിലും ചിലപ്പോൾ അതൽപ്പം വേദനാജനകമായിരിക്കും. ശൈത്യകാലത്ത് ചുണ്ടുകൾക്ക് കൂടുതൽ പരിചരണം നൽകാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ ചില പ്രതിവിധികളുണ്ട്. ഈ പ്രതിവിധികളിലൂടെ നിങ്ങൾക്ക് ശൈത്യകാലത്തെ ചുണ്ട് പൊട്ടലിന് പരിഹാരം കാണാൻ സാധിക്കും. എന്തൊക്കെയാണ് ആ പ്രകൃതിദത്ത പരിഹാരങ്ങൾ എന്ന് നമുക്ക് നോക്കാം. തേൻ ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയ ഒരു പ്രകൃതിദത്ത ഘടകമാണ് തേൻ. ഇതിന് ധാരാളം രോഗശാന്തി ഗുണങ്ങളുണ്ട്. ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഒരു ഹൈഡ്രേറ്റിംഗ് ഏജന്റായും ഇത് പ്രവർത്തിക്കുന്നു. ഇത് മുറിവുകളെ അണുബാധയിൽ നിന്ന് തടയാൻ…

    Read More »
  • Business

    ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസിയായി ഇന്ത്യൻ രൂപ

    ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസിയായി ഇന്ത്യൻ രൂപ. . 2022-ൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 11.3 ശതമാനം ഇടിഞ്ഞു. 2013 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ഈ വർഷം രൂപ നടത്തിയത്. റഷ്യ – ഉക്രൈൻ യുദ്ധം, യുഎസ് ഫെഡറൽ റിസർവിന്റെ ആക്രമണാത്മക പലിശ നിരക്ക് വർദ്ധനവ് എന്നിവ രൂപയ്ക്ക് തിരിച്ചടിയായി. ഈ വർഷത്തെ അവസാന വ്യാപാര ദിനമായ ഇന്നലെ 82.72 ൽ രൂപ വ്യാപാരം അവസാനിപ്പിച്ചു. ഡോളർ സൂചിക 2015 ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക നേട്ടത്തിലേക്ക് നീങ്ങുമ്പോൾ, 2021 അവസാനത്തിലെ 74.33 ൽ നിന്ന് യുഎസ് കറൻസിയിലേക്ക് രൂപയുടെ മൂല്യം 82.72 ആയി അവസാനിച്ചു. റഷ്യ-ഉക്രെയ്ൻ സംഘർഷം സൃഷ്ടിച്ച എണ്ണവിലയിലെ മാറ്റങ്ങൾക്ക് ഇരയായതും രൂപയായിരുന്നു, ഇത് ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി സെപ്റ്റംബർ പാദത്തിൽ റെക്കോർഡ് നിലയിലേക്ക് തള്ളിവിട്ടു. 2023-ലേക്ക് കടക്കുമ്പോൾ ചരക്ക് വില ലഘൂകരിക്കുന്നതിൽ നിന്ന് ആശ്വാസം കണ്ടെത്തുമെന്നും വിദേശ നിക്ഷേപകർ…

    Read More »
  • Business

    ആദായനികുതി ആനുകൂല്യങ്ങൾ ഇല്ലാത്ത മിക്ക പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടേയും പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ

    ദില്ലി: ആദായനികുതി ആനുകൂല്യങ്ങൾ ഇല്ലാത്ത  മിക്ക പോസ്റ്റ് ഓഫീസ്  നിക്ഷേപങ്ങളുടേയും പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ. പുതുക്കിയ നിരക്കുകൾ ജനുവരി 1 മുതല്‍ നിലവിൽ വരും. ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് 1.1 ശതമാനം വരെ വര്‍ധിപ്പിച്ചതായി ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു ജനപ്രിയ നിക്ഷേപമായി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ചൈൽഡ് സേവിംഗ്സ് സ്കീമായ സുകന്യ സമൃദ്ധി എന്നിവയുടെ പലിശ നിരക്ക് ഉയർത്തിയിട്ടില്ല. മുതിർന്ന പൗരന്മാരുടെ സമ്പാദ്യ പദ്ധതി, കിസാൻ വികാസ് പത്ര ( കെവിപി) എന്നിവയുടെ പലിശ നിരക്ക് 1.1 ശതമാനം പോയിന്റ് വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിൽ അറിയിക്കും. പരിഷ്കരണത്തോടെ, പോസ്റ്റ് ഓഫീസുകളിൽ ഒരു വർഷത്തെ ടേം ഡെപ്പോസിറ്റിന്  6.6 ശതമാനം പലിശയും രണ്ട് വർഷത്തെ നിക്ഷേപത്തിന് 6.8 ശതമാനം പലിശയും  മൂന്ന് വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം പലിശയും അഞ്ച് വർഷത്തെ നിക്ഷേപത്തിന് 7…

    Read More »
  • Business

    ജനുവരിയിൽ രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് 15 ദിവസം അവധി

    ദില്ലി: ബാങ്കിടപാടുകൾ നടത്താത്തവർ ഇന്ന് വളരെ ചുരുക്കമാണ്. മാസത്തിൽ ഒരു തവണയെങ്കിലും ബാങ്കിലെത്തേണ്ട ആവശ്യങ്ങൾ ഓരോ വ്യക്തിക്കുമുണ്ടാകും. പുതുവർഷത്തിൽ ബാങ്കുകളിലെത്തി ഇടപാടുകൾ നടത്താൻ പദ്ധതിയുണ്ടെങ്കിൽ ശ്രദ്ധിക്കുക, ജനുവരിയിൽ രാജ്യത്തുടനീളമുള്ള ബാങ്കുകൾ 15 ദിവസം അവധിയായിരിക്കും. ഇതിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പെടുന്നുണ്ട്. അവധി ദിവസങ്ങൾ അറിഞ്ഞിരുന്നാൽ മുൻകൂറായി ഇടപാടുകൾ നടത്തുന്നതായിരിക്കും ഉചിതം. ബാങ്ക് അവധി ദിവസങ്ങളിൽ ചിലത് സംസ്ഥാനത്ത് മാത്രമുള്ളതായിരിക്കും.  ദേശീയ അവധി ദിവസങ്ങളിൽ രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും. 2023 ജനുവരിയിലെ ബാങ്ക് അവധികൾ  1 ജനുവരി : ഞായറാഴ്ച – പുതുവത്സര ദിനമായതിനാൽ ജനുവരി 1 ന് ബാങ്കുകൾ അടഞ്ഞുകിടക്കും. 2 ജനുവരി : പുതുവത്സരാഘോഷം കാരണം ഐസ്വാളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. 3 ജനുവരി : ഇമൊയ്നു ഇറാപ്ത ആഘോഷത്തിന്റെ ഭാഗമായി ഇംഫാലിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. 4 ജനുവരി : ഗാൻ-ങായ് കാരണം ഇംഫാലിൽ ബാങ്കുകൾ അടഞ്ഞുകിടക്കും 8 ജനുവരി : ഞായർ 12  ജനുവരി : സ്വാമി…

    Read More »
Back to top button
error: