CrimeNEWS

കൊലാപാതകം ഗൂഗിളില്‍ നോക്കി പഠിച്ചു; കാമുകിയുടെ സഹായത്തോടെ ഭാര്യയുടെ തലയറുത്ത യുവാവ് പിടിയില്‍

ലഖ്‌നൗ: ‘എങ്ങനെ ഒരാളെ കൊല്ലാം’ എന്ന് ഗൂഗിളില്‍ ചെയ്ത ശേഷം ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കാമുകിയുടെ സഹായത്തോടെയാണ് പ്രതി കൃത്യം നടപ്പാക്കിയത്. ഗാസിയാബാദിലെ മോദിനഗര്‍ സ്വദേശി വികാസ് ആണ് അറസ്റ്റിലായത്.

ഇയാളുടെ ഭാര്യ സോണിയയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. വികാസിന്റെ വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.കവര്‍ച്ചാശ്രമത്തിനിടെ ഭാര്യ സോണിയ കൊല്ലപ്പെട്ടു എന്നായിരുന്നു ഇയാള്‍ പോലീസിനോടു പറഞ്ഞിരുന്നത്.

Signature-ad

സംശയം തോന്നിയ പോലീസ് വികാസിനെ ചോദ്യം ചെയ്യുകയും ഇയാളുടെ ഫോണ്‍ പരിശോധിക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് ഇയാളും കാമുകിയും കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തിയത്. ഗൂഗിളില്‍ ‘എങ്ങനെ ഒരാളെ കൊല്ലാം’ എന്നും ‘തോക്ക് എവിടെനിന്ന് വാങ്ങാമെ’ന്നും വികാസ് സെര്‍ച്ച് ചെയ്തതായി വ്യക്തമായി. കൂടാതെ ഫ്‌ളിപ്കാര്‍ട്ടില്‍ വിഷം വാങ്ങാനും ഇയാള്‍ ശ്രമിച്ചിരുന്നു. വികാസിനെ അറസ്റ്റു ചെയ്തുവെന്നും കാമുകി ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

 

Back to top button
error: