
തിരുവനന്തപുരം: ജനങ്ങളെ നേരിൽകണ്ട് പ്രചാരണം നടത്താൻ സി.പി.എം. നേതാക്കളും പ്രവർത്തകരും വീടുകളിലേക്ക്. ഇതിന്റെ ഭാഗമായി മന്ത്രിമാർ ഉൾപ്പടെയുള്ള നേതാക്കൾ വീടുകളിലേക്ക് എത്തും. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇന്ന് മുതല്‍ 21 വരെ ഗൃഹസന്ദര്‍ശനം നടത്തും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് തിരുവനന്തപുരത്ത് പരിപാടിയില്‍ പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഗൃഹസന്ദര്‍ശനം. ലഘുലേഖകളും വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന പ്രചാരണം മുൻനിർത്തിയാണ് ഗൃഹസന്ദര്‍ശനം. സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളും നേതാക്കള്‍ കേള്‍ക്കും.
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക രാഷ്ട്രീയ സമീപനങ്ങൾക്കെതിരെ ജനുവരി 20 മുതൽ 30 വരെ സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലും ലോക്കലുകളിലും പ്രക്ഷോഭ, പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
ജനുവരി ഒന്ന് മുതൽ 21 വരെ പൊളിറ്റ്ബ്യൂറോ അംഗങ്ങൾ മുതൽ ബ്രാഞ്ച് അംഗങ്ങൾ വരെ വീടുകൾ സന്ദർശിച്ച് ജനങ്ങളോട് സംവദിക്കും. ബൂത്തടിസ്ഥാനത്തിലാകും ഇത് സംഘടിപ്പിക്കുക. സർക്കാരിന്റെ ജനോപകാരപ്രദമായ പരിപാടികളെപ്പറ്റിയും കേന്ദ്രത്തിന്റെ ജനവിരുദ്ധനയങ്ങളെപ്പറ്റിയും ജനങ്ങളോട് വിശദീകരിക്കും.






