Month: January 2023
-
NEWS
സൗദിയിലേക്ക് സൗജന്യ സന്ദർശന വിസ സ്വന്തമാക്കാം; ഈ വിമാനകമ്പനികളിൽനിന്ന് ടിക്കറ്റ് ബുക്ക് ചെയ്യൂ
റിയാദ്: സൗദി എയർലൈൻസ്, ഫ്ലൈനാസ് വിമാനങ്ങളിൽ ടിക്കറ്റെടുക്കുന്നവർക്ക് നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് സന്ദർശന വിസ നൽകുന്ന സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച (ജനുവരി 30) മുതലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിവിധ വകുപ്പുകളുടെയും ദേശീയ വിമാനക്കമ്പനികളുടെയും സഹകരണത്തോടെയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ഏത് ആവശ്യത്തിനും സൗദിയിലേക്ക് വിദേശികൾക്ക് വരാൻ സൗകര്യമൊരുക്കുക, പ്രവേശന വിസ നടപടിക്രമങ്ങൾ സുഗമമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി. ഈ ഹ്രസകാല വിസയിൽ വരുന്നവർക്ക് ഉംറ നിർവഹിക്കാനും മദീനയിലെ മസ്ജിദുന്നബവി സന്ദർശിക്കാനും രാജ്യത്ത് നടക്കുന്ന വിവിധ വിനോദ പരിപാടികളിൽ പങ്കെടുക്കാനും വിനോദസഞ്ചാരം നടത്താനും കഴിയുമെന്ന് മന്ത്രാലയം വിശദീകരിച്ചു. സൗദി എയർലൈൻസിന്റെയും ഫ്ലൈനാസിന്റെയും ഓൺലൈൻ സംവിധാനങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ വിസക്ക് കൂടി അപേക്ഷിച്ച് വിസ നേടാൻ കഴിയുക. ഓൺലൈനിൽ ആവശ്യമായ വിവരം പൂരിപ്പിച്ച് സമർപ്പിക്കുന്ന അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിലെ വിസകൾക്കായുള്ള പോർട്ടലിലേക്കാണ് പോവുക. ഉടൻ തന്നെ വിസ ഇഷ്യൂ ചെയ്യുകയും ഇ-മെയിൽ…
Read More » -
Crime
മൂന്നാറില്‍ ടി.ടി.സി വിദ്യാര്‍ഥിനിയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം യുവാവ് ഓടി രക്ഷപെട്ടു, തലക്കേറ്റ പരുക്ക് ഗുരുതരം
ഇടുക്കി: മൂന്നാറിലെ ടീച്ചേഴ്സ് ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനിക്ക് വെട്ടേറ്റു. പാലക്കാട് സ്വദേശിയായ പ്രിന്‍സിക്കാണ് വെട്ടേറ്റതെന്ന് പൊലീസ് പറഞ്ഞു. പ്രിന്‍സിയെ ആക്രമിച്ച യുവാവ് പിന്നീട് ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. പ്രിന്‍സിക്ക് തലക്കാണ് വെട്ടേറ്റത്. പ്രിന്‍സിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമാണെന്നാണ് അറിയുന്നത്. പ്രതിയായ യുവാവിനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു
Read More » -
India
അദാനി ഹീറോയാടാ… ഹീറോ!!! ‘ഹിന്‍ഡന്‍ബെര്‍ഗ് മിസൈല്‍’ അതിജീവിച്ച് എഫ്.പി.ഒ വിജയകരമായി പൂര്‍ത്തിയാക്കി
മുംബൈ: ഹിന്‍ഡന്‍ബെര്‍ഗ് ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് അദാനി എന്റര്‍പ്രൈസസിന്റെ എഫ്.പി.ഒ വിജയകരമായി പൂര്‍ത്തിയാക്കി. ആദ്യദിനം പ്രതികരണം മോശമായിരുന്നുവെങ്കിലും മൂന്നാമത്തെയും അവസാനത്തെയും ദിവസമായ ചൊവാഴ്ച ഓഹരികളില്‍ നിക്ഷേപക താല്‍പര്യം പ്രകടമായി. ഇന്ന് ഉച്ചകഴിഞ്ഞതോടെ ഓഹരികള്‍ക്ക് പൂര്‍ണായും അപേക്ഷകരായി. 4.55 കോടി ഓഹരികളാണ് എഫ്.പി.ഒയില്‍ വിറ്റഴിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ഭാഗം നേരത്തെതന്നെ സബ്സ്‌ക്രൈബ് ചെയ്തിരുന്നു. ഓഹരി വില എഫ്.പി.ഒ പ്രൈസ് ബാന്‍ഡിന് താഴെയെത്തിയതിനാല്‍ റീട്ടെയില്‍ നിക്ഷേപകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ലഭിച്ചില്ല. അവര്‍ക്കായി നീക്കിവെച്ച് ഓഹരികളില്‍ 11ശതമാനത്തിന് മാത്രമാണ് നിക്ഷേപകരെത്തിയത്. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍(ക്യുഐബി)ക്കായി നീക്കിവെച്ച 1.28 കോടി ഓഹരികള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചു. 1.61 കോടി ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചു. ഇഷ്യു തുടങ്ങുന്നതിന് മുമ്പേ, ആങ്കര്‍ നിക്ഷേപകര്‍ 6,000 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ സബ്സ്‌ക്രൈബ് ചെയ്തിരുന്നു. അബുദാബിയിലെ ഐഎച്ച്സി 40 കോടി ഡോളര്‍ കൂടി ഈ വിഭാഗത്തില്‍ നിക്ഷേപിച്ചു. ഇതോടെ ഈ വിഭാഗത്തില്‍ 326ശതമാനം അപേക്ഷകളെത്തി. ജീവനക്കാര്‍ക്കുള്ള വിഹിതത്തില്‍ അപേക്ഷകള്‍…
Read More » -
Crime
ആള്‍ദൈവത്തിന് അഴിയെണ്ണാം; ബലാത്സംഗക്കേസില്‍ ആസാറാം ബാപ്പുവിന് ജീവപര്യന്തം
അഹമ്മദാബാദ്: ബലാത്സംഗക്കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പു(81)വിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. ഗുജറാത്തിലെ ഗാന്ധിനഗര്‍ സെഷന്‍സ് കോടതി ജഡ്ജി ഡി.കെ. സോണിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ സൂറത്ത് സ്വദേശിനിയായ ശിഷ്യയെ മൊട്ടേരയിലെ ആശ്രമത്തില്‍വെച്ച് ആസാറാം ബാപ്പു പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ആസാറാമിന്റെ ഭാര്യയും മകളും ഉള്‍പ്പെടെ ആറുപേര്‍ കൂടി ഈ കേസിലെ പ്രതികളായിരുന്നുവെങ്കിലും ഇവരെ കോടതി വെറുതെവിട്ടിരുന്നു. മറ്റൊരു പ്രതി നേരത്തെ മരിച്ചു. 2013-ലാണ് ശിഷ്യയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ആസാറാം ബാപ്പു നിലവില്‍ രാജസ്ഥാനിലെ ജോധ്പുര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ഇതിനിടെയാണ് ഗുജറാത്തിലെ കേസിലും വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. രാജസ്ഥാനിലെ ജയിലില്‍ കഴിയുന്ന ആസാറാം ബാപ്പുവിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഗുജറാത്തിലെ കോടതിയില്‍ വിചാരണയ്ക്കായി ഹാജരാക്കിയത്. ശിക്ഷ വിധിക്കുന്ന…
Read More » -
Crime
പെഷവാര്‍ സ്‌ഫോടനത്തില്‍ മരണം 93 ആയി; ചാവേറിന്റെ തല കണ്ടെത്തി
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാര്‍ നഗരത്തിലെ അതീവ സുരക്ഷാ മേഖലയിലെ പള്ളിയില്‍ നടന്ന ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 93 ആയി ഉയര്‍ന്നു. 221 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അവശിഷ്ടങ്ങളില്‍ നിന്ന് ശേഷിക്കുന്ന മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതേസമയം, പള്ളിക്കുള്ളില്‍ എത്തിയ ചാവേറിന്റേതെന്ന് സംശയിക്കുന്നയാളുടെ തല കണ്ടെടുത്തു. തിങ്കളാഴ്ച ഉച്ചക്ക് 1.40 ഓടെയാണ് പോലീസ് ആസ്ഥാനത്തുള്ള പള്ളിയില്‍ സ്ഫോടനം നടന്നത്. ചാവേര്‍ പോലീസിന്റെ ഔദ്യോഗിക വാഹനം ഉപയോഗിച്ചാകും പള്ളിയില്‍ കടന്നുകൂടിയതെന്ന് സംശയിക്കുന്നുണ്ട്. പള്ളിയില്‍ പ്രാര്‍ഥന നടന്നുകൊണ്ടിരിക്കുമ്പോള്‍ മുന്‍ നിരയിലുണ്ടായിരുന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം നിരവധി പേര്‍ പള്ളിയിലുണ്ടായിരുന്നു. സ്ഫോടനത്തില്‍ പള്ളിയുടെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നു വീണിരുന്നു. പാക് താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്‌രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ടിടിപി കമാന്‍ഡര്‍ ഉമര്‍ ഖാലിദ് ഖുറസാനിയുടെ മരണത്തിനുള്ള പ്രതികാരമാണ് ആക്രമണമെന്ന് ടിടിപി അറിയിച്ചു.
Read More » -
India
ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യമല്ല, സീറ്റ് ധാരണമാത്രം; ലക്ഷ്യം ബി.ജെ.പിയുടെ പരാജയം: മണിക് സര്‍ക്കാര്‍
അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ളത് സഖ്യമല്ല സീറ്റ് ധാരണമാത്രമാണെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം മണിക് സര്‍ക്കാര്‍. ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ”സംസ്ഥാനത്തിന്റെ വിശാല താത്പര്യത്തിന് വേണ്ടി ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ആര്‍.എസ്.എസ്. നിയന്ത്രിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനത്ത് ബി.ജെ.പിയുടേത്. ത്രിപുരയില്‍ ജനാധിപത്യം കടുത്ത ആക്രമണം നേരിടുകയാണ്. പൗരന്മാരുടെ മൗലികാവകാശങ്ങള്‍ അപഹരിക്കപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ബി.ജെ.പി. സര്‍ക്കാരിനെ താഴയിറക്കേണ്ടതുണ്ട്. ഈ നിര്‍ദ്ദേശവുമായി എല്ലാ മതേതര പാര്‍ട്ടികളേയും ഞങ്ങള്‍ സമീപിച്ചു. കോണ്‍ഗ്രസ് ഇതിനോട് പോസിറ്റീവായി പ്രതികരിക്കുകയായിരുന്നു”- സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മണിക് സര്‍ക്കാര്‍ മറുപടി പറഞ്ഞു. സഖ്യത്തില്‍ അനുവദിച്ച 13 സീറ്റുകള്‍ക്ക് പുറമേ നാല് സീറ്റുകളില്‍ കൂടി കോണ്‍ഗ്രസ് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ എതിരഭിപ്രായം അവരുടെ നേതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഫെബ്രുവരി രണ്ടുവരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. ഇതിനുള്ളില്‍ പരിഹാരമുണ്ടാവുമെന്നാണ് കരുതുന്നത്. ഇത് തുടരാന്‍ അനുവദിച്ചാല്‍ വലിയ പ്രശ്നമാവുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യത്തിലെത്തിയതില്‍…
Read More » -
LIFE
‘അമ്മയാരാ മോള്‍’! 67 വയസില്‍ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം നടത്തി മഞ്ജുവിന്റെ അമ്മ
മലയാള സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. രണ്ടുതവണ കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലകമായിരുന്നു മഞ്ജു. കലാരംഗത്തെ പരിചയം മഞ്ജുവിന് അഭിനയ ജീവിതത്തിലും ഏറെ സഹായം ആയിട്ടുണ്ട്. സല്ലാപം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മഞ്ജു ഇന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവസാന്നിധ്യമാണ്. വെറും മൂന്ന് വര്‍ഷം മാത്രം സിനിമയില്‍ തിളങ്ങി നില്‍ക്കുകയും പിന്നീട് സിനിമാലോകം വിട്ട താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരുന്നത് നീണ്ട 13 വര്‍ഷമാണ്. ഈ 13 വര്‍ഷവും മഞ്ജുവാര്യര്‍ എന്ന താരത്തിന്റെ സ്ഥാനം തട്ടിയെടുക്കുവാന്‍ മലയാളത്തില്‍ മറ്റൊരു നായികയ്ക്കും സാധിച്ചിട്ടില്ല എന്ന് തന്നെ പറയണം. 2016 ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ താരം തിരിച്ചെത്തിയപ്പോള്‍ മഞ്ജുവിന്റെ തിരിച്ചുവരവ് വന്‍ ആഘോഷമാക്കിയാണ് മലയാളി സിനിമ പ്രേക്ഷകര്‍ കൊണ്ടാടിയത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ മഞ്ജുവിന് എന്നും തുണയായി നിന്നത് അമ്മ ഗിരിജ മാധവന്‍ ആയിരുന്നു. ചെറുപ്പത്തിലെ നൃത്തം പരിശീലിക്കാന്‍ ആഗ്രഹമുണ്ടായിരുന്ന ഗിരിജയ്ക്ക് അത് സാധിച്ചത്…
Read More » -
Crime
ഭര്‍ത്താവിന് ചെലവിന് നല്‍കാന്‍ മോഷണം; ഭാര്യമാര്‍ പിടിയില്‍
കോയമ്പത്തൂര്‍: ബസിലെ യാത്രയ്ക്കിടയില്‍ മോഷ്ടിച്ച എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണംതട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവതികളെ അറസ്റ്റുചെയ്തു. കൃഷ്ണഗിരിജില്ലാ സ്വദേശിയായ ഭഗവതിയുടെ ഭാര്യമാരായ കാളിയമ്മയും ചിത്രയുമാണ് റേസ്‌കോഴ്‌സ് പോലീസിന്റെ പിടിയിലായത്. സിങ്കാനല്ലൂര്‍ സ്വദേശി കലൈസെല്‍വിയുടെ എ.ടി.എം. കാര്‍ഡാണ് മോഷണംപോയത്. ഞായറാഴ്ച അമ്മയോടൊപ്പം ബസില്‍ വരികയായിരുന്ന കലൈസെല്‍വി സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജ് സ്റ്റോപ്പിലിറങ്ങി. പണമെടുക്കാനായി എ.ടി.എം. കാര്‍ഡ് നോക്കിയപ്പോഴാണ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. അപ്പോള്‍ത്തന്നെ മൊബൈലില്‍ 84,000 രൂപ പിന്‍വലിച്ചതായുള്ള സന്ദേശവും ലഭിച്ചു. കലൈസെല്‍വി നിന്നസ്ഥലത്തിനു തൊട്ടടുത്ത എ.ടി.എമ്മില്‍നിന്നാണ് പണം വലിച്ചതെന്നറിഞ്ഞതോടെ അവിടേക്ക് ഓടിയെത്തിയപ്പോള്‍ രണ്ടുസ്ത്രീകള്‍ പണവുമായി ഇറങ്ങുന്നതുകണ്ടു. പ്രദേശവാസികളുടെ സഹായത്തോടെ ഇരുവരെയും തടഞ്ഞുനിര്‍ത്തിയശേഷം പോലീസിനെ വിളിച്ചുവരുത്തി പരിശോധന നടത്തിയപ്പോഴാണ് ഇരുവരും കുറ്റം സമ്മതിച്ചത്. ഇവരെ ചോദ്യംചെയ്തതില്‍ ഭര്‍ത്താവിന് ചെലവിന് നല്‍കാനുള്ള തുകയ്ക്കായാണ് ഇരുവരുംചേര്‍ന്ന് സ്ഥിരമായി മോഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read More » -
India
ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം വിശാഖപട്ടണം; പ്രഖ്യാപനവുമായി ജഗന്‍മോഹന്‍
അമരാവതി: ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണത്തേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡി. തന്റെ ഓഫിസ് വിശാഖപട്ടണത്തേക്ക് മാറ്റുമെന്നും ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു. മാര്‍ച്ച് 3, 4 തീയതികളില്‍ വിശാഖപട്ടണത്തു നടക്കുന്ന നിക്ഷേപ സംഗമത്തിലേക്ക് അഥിതികളെ ക്ഷണിക്കാന്‍ ഡല്‍ഹിയില്‍ നടത്തിയ പരിപാടിയിലാണ് പ്രഖ്യാപനം. നിലവില്‍ അമരാവതിയാണ് ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം. 2014ല്‍ ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപീകരിച്ചപ്പോഴാണ് അമരാവതി തലസ്ഥാനമായി എന്‍.ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ടിഡിപി സര്‍ക്കാര്‍ തിരഞ്ഞെടുത്ത്. അമരാവതിയില്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ അധികാരത്തിലെത്തിയ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അമരാവതിയെ തലസ്ഥാനമായി അംഗീകരിച്ചിരുന്നില്ല. 2020 ല്‍ മൂന്ന് തലസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച് ബില്‍ അവതരിപ്പിച്ചിരുന്നു. ലെജിസ്ലേറ്റീവ് (നിയമനിര്‍മാണ സഭ) തലസ്ഥാനമായി അമരാവതിയും എക്‌സിക്യൂട്ടീവ് (ഭരണനിര്‍വഹണം) തലസ്ഥാനമായി വിശാഖപട്ടണവും ജുഡീഷ്യല്‍ (നീതിന്യായ) തലസ്ഥാനമായി കര്‍ണൂലും നിശ്ചയിച്ചുകൊണ്ടാണ് ബില്‍ പാസാക്കിയത്. എന്നാല്‍, ഇതിനെതിരെ അമരാവതിയില്‍ ഭൂമി വിട്ടുനല്‍കിയ കര്‍ഷകര്‍ പ്രതിഷേധിച്ചു. സുപ്രീം കോടതിയില്‍ കേസ് നല്‍കിയിരുന്നു.…
Read More »