CrimeNEWS

മൂന്നാറില്‍ ടി.ടി.സി വിദ്യാര്‍ഥിനിയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം യുവാവ് ഓടി രക്ഷപെട്ടു, തലക്കേറ്റ പരുക്ക് ഗുരുതരം

ഇടുക്കി:  മൂന്നാറിലെ ടീച്ചേഴ്സ് ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനിക്ക് വെട്ടേറ്റു. പാലക്കാട് സ്വദേശിയായ പ്രിന്‍സിക്കാണ് വെട്ടേറ്റതെന്ന് പൊലീസ് പറഞ്ഞു. പ്രിന്‍സിയെ ആക്രമിച്ച യുവാവ് പിന്നീട് ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി.

പ്രിന്‍സിക്ക് തലക്കാണ് വെട്ടേറ്റത്. പ്രിന്‍സിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമാണെന്നാണ് അറിയുന്നത്. പ്രതിയായ യുവാവിനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു

Back to top button
error: