Month: January 2023

  • Kerala

    “കൈ കൊണ്ട് കക്കൂസ് കഴുകിപ്പിച്ചു”; ശുചീകരണത്തൊഴിലാളികളില്‍ പട്ടികജാതിക്കാര്‍ ഇല്ലെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ വാദം കള്ളമാണെന്നും ജീവനക്കാര്‍

    തിരുവനന്തപുരം. കെ.ആര്‍. നാരായണന്‍ ഫിലി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികളില്‍ പട്ടികജാതിക്കാര്‍ ഇല്ലെന്ന മുൻചെയർമാൻ അടൂര്‍ ഗോപാലകൃഷ്ണന്റെ വാദം കള്ളമാണെന്ന് ജീവനക്കാര്‍. അഞ്ചുപേരാണ് ഇവിടെ ശുചീകരണത്തൊഴിലാളികളായി ഉള്ളത്. അതില്‍ ഒരാള്‍ ദളിത് വിഭാഗത്തില്‍ പെട്ടയാളാണ്. മൂന്ന് പേര്‍ വിധവകളാണ്. അവര്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടവരും മറ്റൊരാള്‍ നായരാണെന്നും ശുചീകരണത്തൊഴിലാളികള്‍ പ്രതികരിച്ചു. ഡയറക്ടറുടെ ഭാര്യ കൈക്കൊണ്ട് കക്കൂസ് കഴുകിപ്പിച്ചെന്നും ശുചീകരണ തൊഴിലാളികള്‍ ആവര്‍ത്തിച്ചു. “ശങ്കര്‍മോഹന്‍ സാറിന്റെ വീട്ടില്‍ നേരിട്ട ദുരവസ്ഥയാണ് ഞങ്ങള്‍ പറഞ്ഞത്. എന്നാല്‍ തങ്ങളുടെ തിക്താനുഭവങ്ങള്‍ എന്താണെന്ന് ചോദിക്കാന്‍ പോലും അടൂര്‍ ഗോപാലകൃഷ്ണൻ തയ്യാറായില്ല” – ശുചീകരണത്തെഴിലാളികള്‍ പറഞ്ഞു. ചെയര്‍മാനം സ്ഥാനം രാജിവച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അടൂരിന്റെ പരാമര്‍ശം. വിവാദങ്ങള്‍ക്ക് പിന്നാലെ, കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന് രാജി കത്തു കൈമാറിയെന്ന് അടൂര്‍ പറഞ്ഞു. ശങ്കര്‍ മോഹനെതിരായ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.…

    Read More »
  • LIFE

    കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ 122-ാമത് വലിയ പെരുന്നാളിന് കൊടിയേറി

    കുഴിമറ്റം: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ 122 മത് വലിയ പെരുന്നാളിന് കൊടിയേറി. 29 മുതൽ ഫെബ്രുവരി 4 വരെയാണ് പെരുന്നാൾ ആചരിക്കുന്നത്. കുഴിമറ്റം പള്ളിയുടെ കല്ലിട്ട പെരുന്നാളിന്റെ ഓർമ്മയാണ് വലിയ പെരുന്നാളായി ആചരിക്കുന്നത്. വലിയ പെരുന്നാൾ ശുശ്രുഷകൾക്ക് ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രപ്പോലീത്തായും ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രപ്പോലീത്തായും മുഖ്യ കാർമികത്വം വഹിക്കും. 29ന് ഇടവക ദിനത്തിൽ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രപ്പോലീത്താ പെരുന്നാൾ കൊടി ഉയർത്തി. ഇടവകയിലെ 80 വയസിനു മുകളിൽ പ്രായമായവരെ ആദരിച്ചു. തുടർന്ന് കായിക മത്സരവും സ്നേഹവിരുന്നും നടന്നു. മൂന്ന് നോമ്പിന്റെ ധ്യാനയോഗങ്ങൾ കുഴിമറ്റം ബഥനി ആശ്രമത്തിൽ രാവിലെ 10.30 നു ഉണ്ടാകും. ഫെബ്രുവരി 2ന് മായൽതോ പെരുന്നാൾ ദിനത്തിൽ രാവിലെ 6.45നു പ്രഭാതനമസ്കാരം, 7.45ന് കുർബ്ബാന. മുൻ വികാരിയും പാത്താമുട്ടം പള്ളി വികാരിയുമായ ഫാ. പി.എം. സഖറിയാ പള്ളിക്കാപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. വൈകിട്ട് 5.30ന് ഫാ. ജോസഫ് റമ്പാച്ചന്റെ…

    Read More »
  • India

    രാഷ്ട്രപതിഭവനു പിന്നാലെ ഡല്‍ഹി സര്‍വകലാശാലയിലും പേരുമാറ്റം; ക്യാമ്പസിലെ മുഗള്‍ ഗാര്‍ഡന്‍സ് ഇനി ഗൗതം ബുദ്ധ സെന്റിനറി ഗാർഡൻ!

    ന്യൂഡല്‍ഹി: രാഷ്ടപതിഭവനിലെ പൂന്തോട്ടത്തിന്റെ പേര് മാറ്റിയതിനു പിന്നാലെ ഡൽഹി സർവകലാശാലയിലും പേരു മാറ്റം! ഡല്‍ഹി സര്‍വകലാശാലയുടെ നോര്‍ത്ത് ക്യാമ്പസില്‍ സ്ഥിതി ചെയ്യുന്ന മുഗള്‍ ഗാര്‍ഡന്‍സിന്റെ പേര് ‘ഗൗതം ബുദ്ധ സെന്റിനറി’യെന്നാണ് പുനര്‍നാമകരണം ചെയ്തത്. ജനുവരി 27നാണ് പേര് മാറ്റിയതായി സര്‍വകലാശാല അധികാരികള്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍വകലാശാലയിലെ ഗാര്‍ഡന്‍ മുഗള്‍ നിര്‍മിതിയല്ലെന്നും അതിനാലാണ് ഇത്തരത്തില്‍ പേര് മാറ്റുന്നതെന്നുമാണ് സര്‍വകലാശാലയുടെ വിശദീകരണം. കഴിഞ്ഞ ദിവസം സമാന രീതിയില്‍ രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍സിന്റെ പേര് അമൃത് ഉദ്യാനാക്കി മാറ്റി കേന്ദ്രം ഉത്തരവിറക്കിയിരുന്നു. അതിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍വകലാശാലയായ ഡല്‍ഹിയിൽ‍ നിന്നു സമാനമായ വാര്‍ത്ത വരുന്നത്. ഗാര്‍ഡന്‍ കമ്മിറ്റിയുമായി നടത്തിയ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് സര്‍വകലാശാലയിലെ ഗാര്‍ഡന്റെ പേര് മാറ്റുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൗതമ ബുദ്ധന്റെ പ്രതിമയുള്ള ഗാര്‍ഡന്റെ പേര് ഗൗതമ ബുദ്ധ സെന്റിനറി എന്നാക്കി പരിഷ്‌കരിക്കുന്നുവെന്നാണ് ജനുവരി 27ന് പുറപ്പെടുവിപ്പിച്ച വിജ്ഞാപനത്തില്‍ രജിസ്ട്രാര്‍ വികാസ് ഗുപ്ത പറയുന്നത്.…

    Read More »
  • Crime

    ബീഫ് കൈവശം വച്ചെന്നാരോപിച്ച് കർണാടകയിൽ ബജ്‍രംഗദൾ പ്രവർത്തകർ യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദിച്ചു

    ബെം​ഗളൂരു: ബീഫ് കൈവശം വച്ചെന്നാരോപിച്ച് ബജ്‍രംഗദൾ പ്രവർത്തകർ യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദിച്ചു. കർണാടകയിലെ ചിക്കമഗളുരുവിലാണ് അതിക്രമം. ബീഫ് കൈവശം വച്ചെന്നാരോപിച്ച് അസമീസ് യുവാവിനെയാണ് തൂണിൽ കെട്ടിയിട്ട് ബജ്‍രംഗദൾ പ്രവർത്തകർ മർദിച്ചത്. സംഭവത്തെ തുടർന്ന് മൂന്ന് ബജ്‍രംഗദൾ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മുദി​ഗരെക്ക് സമീപത്തെ മുദ്രെമാനെയിലാണ് സംഭവം. ​ഗജിവുർ റഹ്മാൻ എന്ന യുവാവിനാണ് ക്രൂര മർദ്ദനമേറ്റത്. മുദ്രെമാനെ സ്വദേശികളായ നിതിൻ, അജിത്, മധു എന്നിവാണ് പ്രതികൾ. ​ഗജിവുർ റഹ്മാന്റ ഭാര്യ അലിസയുടെ പരാതിയിലാണ് കേസ്. പ്രതികളായ മൂന്ന് പേരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ യുവാവിനെതിരെയും പരാതി നൽകി. ഗജിവുർ റഹ്മാനെതിരെയും പൊലീസ് ബീഫ് വിൽപനയ്ക്ക് കേസെടുത്തു. ഇയാളിൽ നിന്ന് 1400 രൂപ വിലവരുന്ന മാംസം പിടികൂടി. അസമീസ് യുവാവിൽ നിന്ന് പിടിച്ചെടുത്ത മാംസം പരിശോധിക്കാൻ എഫ്എസ്എൽ ലാബിലേക്ക് അയച്ചു. യുവാവിനെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കർണാടകയിൽ 2020ലാണ് കർശനമായ കന്നുകാലി കശാപ്പ് നിരോധന…

    Read More »
  • Kerala

    ഗുണ്ടാ-മാഫിയ ബന്ധത്തിൽ വീണ്ടും നടപടി: മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ എ.ആർ.‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റി; പൊലീസ് അസോ. സംസ്ഥാന നേതാവിനെതിരേയും നടപടി

    തിരുവനന്തപുരം: ഗുണ്ടാ-മാഫിയ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി തുടരുന്നു. പോലീസ് അസോസിയേഷൻ സംസ്ഥാന നേതാവ് ഉൾപെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ എ.ആർ. ക്യാമ്പിലേക്കു സ്ഥലംമാറ്റി. പോലീസ് അസോസിയേഷൻ സംസ്ഥാന നേതാവ് നഗരൂർ സ്റ്റേഷനിലെ വൈ. അപ്പുവിനെയാണ് എആര്‍ ക്യാമ്പിലേക്ക് മാറ്റിയത്. നഗരൂർ സ്റ്റേഷനിലെ ഡ്രൈവർ സതീശ്, പാറശാല സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ ദീപു എന്നിവരെയും ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റി. എആര്‍ ക്യാമ്പിലേക്കാണ് റൂറൽ എസ് പി ഇവരെ സ്ഥലം മാറ്റിയത്. അതേസമയം, ഗുണ്ടാ മാഫിയ ബന്ധത്തെത്തുടര്‍ന്ന് കൂട്ടത്തോടെ പൊലീസുകാരെ സ്ഥലംമാറ്റിയ തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത, ആരോപണം ഉയര്‍ന്ന പ്രധാനപ്പെട്ട കേസുകളുടെ ഫയലുകൾ റൂറൽ എസ്.പി. ഡി. ശിൽപ്പ വിളിച്ചുവരുത്തി പരിശോധന തുടങ്ങി. ഹൈവേയിലുണ്ടായ പിടിച്ചുപറി കേസുകളും സാമ്പത്തിക, തൊഴിൽ തട്ടിപ്പ് തര്‍ക്ക കേസുകളുമാണ് വീണ്ടും പരിശോധിക്കുന്നത്. സാമ്പത്തിക തട്ടിപ്പു കേസുകളും തൊഴിൽ തട്ടിപ്പുകേസുകളും സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന സജീഷും മറ്റ് ചില പൊലീസുകാരും ഇടനിലക്കാരായി…

    Read More »
  • India

    നടപ്പ് വര്‍ഷം 7 % വളര്‍ച്ച; അടുത്ത വര്‍ഷം 6.8 ശതമാനമായി കുറയും: സാമ്പത്തിക സര്‍വെ

    ന്യൂഡല്‍ഹി: രാജ്യം നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6-6.8ശതമാനമായിരിക്കുമെന്നും സര്‍വെയില്‍ പറയുന്നു. നാളെ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വെ പാര്‍ലമെന്റില്‍ വെച്ചു. 2021-22 വര്‍ഷത്തില്‍ 8.7 ശതമാനമായിരുന്നു വളര്‍ച്ച. ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരും. ആഗോള സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ ആശ്രയിച്ച് അടുത്ത സാമ്പത്തിക വര്‍ഷം യഥാര്‍ഥ ജിഡിപി 6-6.8ശതമാനത്തിലൊതുങ്ങുമെന്നാണ് സര്‍വെയിലെ വിലയിരുത്തല്‍. 1) 2021 സാമ്പത്തിക വര്‍ഷത്തെ ഇടിവിനുശേഷം ജിഎസ്ടി ഉയര്‍ന്നു. കോവിഡിന് മുമ്പുള്ള നിലവാരത്തിലെത്തി. 2) നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൂലധന ചെലവില്‍ 63.4ശതമാനം വര്‍ധനവുണ്ടായി 3) റഷ്യ-യുക്രൈന്‍ സംഘര്‍ഷം മൂലമുണ്ടായ വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ സാമ്പത്തിക പ്രതിരോധം സഹായിച്ചു. 4) ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പാ വളര്‍ച്ച 2022 ജനുവരി-നവംബര്‍ മാസങ്ങളില്‍ 30.5ശതമാനം കൂടുതലാണ്. പിഎം ഗതിശക്തി, നിര്‍മാണവുമായി ബന്ധപ്പെട്ട…

    Read More »
  • Kerala

    കളിച്ചുകൊണ്ടിരുന്ന പേരക്കുട്ടി കിണറ്റില്‍ വീണു; രക്ഷിക്കാന്‍ ചാടിയ വീട്ടമ്മ മരിച്ചു

    കോഴിക്കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ ചാടിയ വീട്ടമ്മ മരിച്ചു. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. മകന്റെ മൂന്ന് വയസ്സുള്ള കുട്ടിയാണു കളിക്കിടയില്‍ കിണറ്റില്‍ വീണത്. രക്ഷിക്കാനായി റംല കിണറ്റിലേക്ക് ചാടുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പരിസരവാസികള്‍, കിണറ്റില്‍ പരുക്കേല്‍ക്കാതെ പൈപ്പില്‍ പിടിച്ചുനിന്ന കുട്ടിയെ ആദ്യം രക്ഷിച്ചു. അപ്പോഴാണ് റംലയെ മരിച്ചനിലയില്‍ കണ്ടത്. നരിക്കുനിയില്‍നിന്ന് അഗ്‌നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മക്കള്‍: അസീസ്, നുസ്‌റത്ത്.

    Read More »
  • Social Media

    ”അയാള്‍ ആദ്യം എന്റെ തോളില്‍ കൈയിട്ടു, പിന്നെ അവിടെനിന്നും പതുക്കെ കൈ താഴേക്കിറക്കി” ദുരനുഭവം വിവരിച്ച് ആര്യ ബഡായി

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആര്യ ബഡായി. ഏഷ്യാനെറ്റിലെ കോമഡി പരമ്പരയായിരുന്ന ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ അവതാരികയായപ്പോഴാണ് ആര്യയെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ഏഷ്യാനെറ്റില്‍ തന്നെ സംപ്രക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന സീരിയലില്‍ ആര്യ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ബഡായി ബംഗ്ലാവിലേക്ക് വരുന്നത്. അതിനുശേഷം ഏഷ്യാനെറ്റില്‍ സംരക്ഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസണ്‍ 2 ല്‍ മത്സരാര്‍ത്ഥി ആയി എത്തി. എന്നാല്‍, ബഡായി ബംഗ്ലാവിലെ ആര്യയെ ആയിരുന്നില്ല പ്രേക്ഷകര്‍ ബിഗ്‌ബോസില്‍ കണ്ടത്. ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, പ്രേതം, തോപ്പില്‍ ജോപ്പന്‍, അലമാര, ഹണി ബീ തുടങ്ങിയ ചിത്രങ്ങളില്‍ ആര്യ അഭിനയിച്ചു .ലളിതവും രസകരവുമായ അവതരണ ശൈലി കൊണ്ടാണ് ആര്യ ജനഹൃദയങ്ങളില്‍ ഇടം പിടിച്ചത്. ബഡായി ബംഗ്ലാവിലൂടെ കിട്ടിയ പ്രശസ്തി കൊണ്ടാണ് സിനിമയിലേക്കും ബിഗ് ബോസ് ഷോയ്ക്കും ആര്യ അവസരം ലഭിച്ചത്. വിവാഹമോചിതനായ ആര്യ തന്റെ പുതിയ കാമുകനെക്കുറിച്ച് ബിഗ്‌ബോസ് ഷോയില്‍ വെച്ച്…

    Read More »
  • Kerala

    അതു നോട്ടപ്പിശക്, ചൂണ്ടിക്കാട്ടിയവര്‍ക്കു നന്ദി; ‘വാഴക്കുല’ വിവാദത്തില്‍ വിശദീകരണവുമായി ചിന്ത ജെറോം

    ഇടുക്കി: പി.എച്ച്ഡി ഗവേഷണ പ്രബന്ധത്തില്‍ വാഴക്കുലയുടെ രചയിതാവായി വൈലോപ്പിള്ളിയെ രേഖപ്പെടുത്തിയത് നോട്ടപ്പിശകെന്ന്, യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം. അതു ചൂണ്ടിക്കാണിച്ചവര്‍ക്കു നന്ദി പറയുന്നതായും ചിന്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗവേഷണത്തിന്റെ പ്രധാന വിഷയവുമായി ബന്ധമില്ലാത്ത കാര്യമാണത്. എങ്കിലും നോട്ടപ്പിശക് അംഗീകരിക്കുന്നു. പ്രബന്ധം പുസ്തകമാക്കുമ്പോള്‍ പിശകു തിരുത്തും. സദുദ്ദേശ്യത്തോടെയാണ് തെറ്റു ചൂണ്ടിക്കാണിച്ചതെന്നാണ് കരുതുന്നത്. അവര്‍ക്കു നന്ദി പറയുന്നുവെന്നും ചിന്ത അറിയിച്ചു. പിശകിന്റെ പേരില്‍ തനിക്കു നേരെ വലിയ വിമര്‍ശനമുണ്ടായി. മനുഷ്യസഹജമായ തെറ്റെന്നതു പരിഗണിക്കാതെ, സ്ത്രീത്വത്തിനു നേരെ പോലും ആക്രമണമുണ്ടായെന്ന് ചിന്ത ജെറോം പറഞ്ഞു. ഇതേ തെറ്റ് ഇതേപോലെ ബോധി കോമണ്‍സ് എന്ന സൈറ്റില്‍ വന്നതു ചൂണ്ടിക്കാട്ടി താന്‍ പ്രബന്ധം കോപ്പിയടിച്ചതാണെന്നും വാര്‍ത്ത വന്നു. അതു ശരിയല്ല. ഒരു വരി പോലും കോപ്പിയടിച്ചിട്ടില്ല. അതേസമയം ബോധി കോമണ്‍സ് ഉള്‍പ്പെടെയുള്ളവയില്‍നിന്ന് ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും അതു റഫറന്‍സില്‍ സൂചിപ്പിച്ച കാര്യമാണെന്നും ചിന്ത വിശദീകരിച്ചു.

    Read More »
  • Crime

    ശിഷ്യയെ പീഡിപ്പിച്ചെന്ന കേസിൽ ആൾദൈവം ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി

    ഗാന്ധിനഗര്‍: ശിഷ്യയെ പീഡിപ്പിച്ചെന്ന കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം ആസാറാം ബാപ്പുവിനെ കുറ്റക്കാരനാണെന്ന് ഗുജറാത്തിലെ ഗാന്ധിനഗര്‍ സെഷന്‍സ് കോടതി. ബലാത്സംഗത്തിന് കേസെടുത്ത് ഒമ്പത് വര്‍ഷത്തിന് ശേഷം തിങ്കളാഴ്ചയാണ് കോടതിയുടെ കണ്ടെത്തൽ. ആസാറാം ബാപ്പുവിന്റെ ആശ്രമത്തില്‍ താമസിച്ചിരുന്ന ഒരു ശിഷ്യയാണ് കേസിലെ പരാതിക്കാരി. കേസില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിച്ചേക്കും. 2013ല്‍ രാജസ്ഥാനിലെ ആശ്രമത്തില്‍വെച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയതിന് ജോധ്പൂര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ് 81കാരനായ ആസാറാം ബാപ്പു. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍ നിന്നുള്ള പതിനാറുകാരിയെ ജോധ്പുരിന് സമീപമുള്ള ആശ്രമത്തില്‍ എത്തിച്ചു പീഡിപ്പിച്ചതായാണ് ഈ കേസ്. 2013 ഓഗസ്റ്റിലുണ്ടായ സംഭവത്തിലെ സാക്ഷികളില്‍ ഒമ്പത് പേര്‍ ആക്രമിക്കപ്പെടുകയും മൂന്നുപേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരേ പോലും വധഭീഷണി ഉയര്‍ന്നിരുന്നതായി പരാതിയുണ്ടായിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ സഹോദരിമാരായ രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചതിനും അനധികൃതമായി തടങ്കലില്‍ വെച്ചതിനും ആസാറാം ബാപ്പുവിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ കേസുണ്ട്. 2013ല്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍…

    Read More »
Back to top button
error: