IndiaNEWS

അദാനി ഹീറോയാടാ… ഹീറോ!!! ‘ഹിന്‍ഡന്‍ബെര്‍ഗ് മിസൈല്‍’ അതിജീവിച്ച് എഫ്.പി.ഒ വിജയകരമായി പൂര്‍ത്തിയാക്കി

മുംബൈ: ഹിന്‍ഡന്‍ബെര്‍ഗ് ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് അദാനി എന്റര്‍പ്രൈസസിന്റെ എഫ്.പി.ഒ വിജയകരമായി പൂര്‍ത്തിയാക്കി. ആദ്യദിനം പ്രതികരണം മോശമായിരുന്നുവെങ്കിലും മൂന്നാമത്തെയും അവസാനത്തെയും ദിവസമായ ചൊവാഴ്ച ഓഹരികളില്‍ നിക്ഷേപക താല്‍പര്യം പ്രകടമായി.

ഇന്ന് ഉച്ചകഴിഞ്ഞതോടെ ഓഹരികള്‍ക്ക് പൂര്‍ണായും അപേക്ഷകരായി. 4.55 കോടി ഓഹരികളാണ് എഫ്.പി.ഒയില്‍ വിറ്റഴിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ഭാഗം നേരത്തെതന്നെ സബ്സ്‌ക്രൈബ് ചെയ്തിരുന്നു.

Signature-ad

ഓഹരി വില എഫ്.പി.ഒ പ്രൈസ് ബാന്‍ഡിന് താഴെയെത്തിയതിനാല്‍ റീട്ടെയില്‍ നിക്ഷേപകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ലഭിച്ചില്ല. അവര്‍ക്കായി നീക്കിവെച്ച് ഓഹരികളില്‍ 11ശതമാനത്തിന് മാത്രമാണ് നിക്ഷേപകരെത്തിയത്. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍(ക്യുഐബി)ക്കായി നീക്കിവെച്ച 1.28 കോടി ഓഹരികള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചു. 1.61 കോടി ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചു.

ഇഷ്യു തുടങ്ങുന്നതിന് മുമ്പേ, ആങ്കര്‍ നിക്ഷേപകര്‍ 6,000 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ സബ്സ്‌ക്രൈബ് ചെയ്തിരുന്നു. അബുദാബിയിലെ ഐഎച്ച്സി 40 കോടി ഡോളര്‍ കൂടി ഈ വിഭാഗത്തില്‍ നിക്ഷേപിച്ചു. ഇതോടെ ഈ വിഭാഗത്തില്‍ 326ശതമാനം അപേക്ഷകളെത്തി. ജീവനക്കാര്‍ക്കുള്ള വിഹിതത്തില്‍ അപേക്ഷകള്‍ 52ശതമാനത്തിലൊതുങ്ങി.

അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗിന്റെ ആരോപണത്തെതുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത നഷ്ടംനേരിട്ടിരുന്നു. അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒയെയും അത് പ്രതിസന്ധിയിലാക്കി. ആദ്യദിനം പിന്നിട്ടപ്പോള്‍ ഒരു ശതമാനം മാത്രമായിരുന്നു സബ്സ്‌ക്രൈബ് ചെയ്തത്. രണ്ടാം ദിവസം മൂന്നു ശതമാനമായി.

അദാനി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനികളിലൊന്നായ അദാനി ഗ്രീനിന്റെ വിവധ പദ്ധതികള്‍ക്കായി പണം ചെലവഴിക്കാനും വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും എക്സ്പ്രസ് വേകള്‍ നിര്‍മിക്കാനുമാണ് എഫ്പിഒ അവതരിപ്പിച്ചത്.

 

Back to top button
error: