KeralaNEWS

കോട്ടയം സംക്രാന്തിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷ ബാധ : ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് മരിച്ചു

കോട്ടയം: സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സ് രശ്മി രാജേഷ് (33)മരിച്ചു. കിളിരൂർ സ്വദേശിനിയാണ് മരിച്ച നഴ്സ്

ഗുരുതരാവസ്ഥയിലായ ഇവരെആദ്യം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിലും, പിന്നീട് ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.എന്നാൽ വൈകിട്ടോടെ മരിച്ചു.ഇരുപതിലധികം ആളുകൾക്ക് ഭക്ഷ്യവിഷ ബാധയേറ്റ സാഹചര്യത്തിൽ ഹോട്ടലിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്തു.

Signature-ad

കഴിഞ്ഞ മൂന്നു ദിവസത്തിന് ഇടയിലാണ് കോട്ടയം സംക്രാന്തിയിൽ പ്രവർത്തിക്കുന്ന മലപ്പുറം കുഴിമന്തിയിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. കോട്ടയം മെഡിക്കൽ കോളേജിലും, കിംസ്, കാരിത്താസ് ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Back to top button
error: