Month: January 2023

  • India

    രാജ്യം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞൻ ശ്രീകൃഷ്ണനും ഹനുമാനുമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

    പുനെ: രാജ്യം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞൻ ശ്രീകൃഷ്ണനും ഹനുമാനുമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയുടെ ഏറ്റവും വലിയ നയതന്ത്രജ്ഞർ ശ്രീകൃഷ്ണനും ഹനുമാനും ആയിരുന്നു. ഹനുമാൻ ഏൽപ്പിച്ച ദൗത്യത്തിനേക്കാൾ മുന്നോട്ടുപോയി. ഒന്നിലേറെ ദൗത്യങ്ങൾ ഒരുമിച്ച് ചെ‌യ്ത നയതന്ത്രജ്ഞനായിരുന്നു ഹനുമാൻ. നയതന്ത്രത്തിന്റെയും ക്ഷമയുടെ മഹത്തായ ഉദാഹരണമായിരുന്നു ശ്രീകൃഷ്ണൻ. നിയമങ്ങൾ ലംഘിക്കുന്നവരുടെ കഥയാണ് മഹാഭാരതം. പാണ്ഡവരുടെ കീർത്തി കൗരവരേക്കാൾ മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാണ്ഡവർക്ക് തങ്ങളുടെ ബന്ധുക്കളെ തെരഞ്ഞെടുക്കാൻ കഴിഞ്ഞതുപോലെ  അയൽക്കാരെ തിരഞ്ഞെടുക്കാൻ ഇന്ത്യയ്ക്ക് കഴിയില്ലെന്നത്  യാഥാർത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. മറാത്തിയിലേക്ക് ‘ഭാരത് മാർഗ്’ എന്ന പേരിൽ വിവർത്തനം ചെയ്ത തന്റെ ഇംഗ്ലീഷ് പുസ്തകമായ “ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടെയ്ൻ വേൾഡ്” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പാക്കിസ്ഥാനിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച്  പ്രതികരിക്കാൻ കഴിയില്ല. പാകിസ്ഥാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നത് വാസ്തവമാണ്. മറ്റൊരു രാജ്യമായ ശ്രീലങ്കയും പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • Kerala

    ജനങ്ങളുടെയും രാജ്യത്തിന്‍റേയും താല്‍പ്പര്യം പരിഗണിക്കാതെ സ്വന്തം കാര്യം നോക്കി അടവ് നയം സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സിപിഎം; രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍

    തിരുവനന്തപുരം: രാഹുല്‍ഗാന്ധി  നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള സിപിഎം തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്ത്. ജനങ്ങളുടെയും രാജ്യത്തിന്‍റേയും താല്‍പ്പര്യം പരിഗണിക്കാതെ സ്വന്തം കാര്യം നോക്കി അടവ് നയം സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സിപിഎം. അതിനാലാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോയാത്രയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആവര്‍ത്തിച്ച് പറയുന്നത്. ബിജെപിക്കെതിരെ എതിര്‍ ശബ്ദമുയരേണ്ട വേദികളില്‍ ബോധപൂര്‍വം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് സിപിഎം കേരള ഘടകം ഒഴിഞ്ഞ് മാറുന്നത് സംഘപരിവാര്‍ നേതൃത്വവുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്‍റെ  ഈ മൂല്യച്യുതിയും ജീര്‍ണ്ണതയും ജനാധിപത്യബോധമുള്ള പ്രബുദ്ധ ജനത വിലയിരുത്തും.കോണ്‍ഗ്രസ് തകരണമെന്ന് ബിജെപിയെപ്പോലെ സിപിഎം ആഗ്രഹിക്കുന്നു. കോണ്‍ഗ്രസിന്‍റെ  തകര്‍ച്ച സാധ്യമാക്കിയാല്‍ ബിജെപിയെ മുന്‍നിരയിലേക്ക് കൊണ്ടുവരാമെന്നും ന്യൂനപക്ഷ വോട്ടുകള്‍ സിപിമ്മില്‍ ഉറപ്പിച്ച് നിര്‍ത്താമെന്നും അവര്‍ മനക്കോട്ട പണിയുന്നു. മൃദുഹിന്ദുത്വ ആരോപണം ഉയര്‍ത്തി ബിജെപിയിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന പണി…

    Read More »
  • Kerala

    സംഭരിച്ച നെല്ലിന് സർക്കാർ പണം നല്കാൻ വൈകുന്നു, കനത്ത ചെലവും; കുട്ടനാട്ടിൽ കർഷകർ കൃഷി ഉപേക്ഷിക്കുന്നു

    ആലപ്പുഴ: കുട്ടനാട്ടിലെ അഞ്ച് പാടശേഖരങ്ങളിലെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. സംഭരിച്ച നെല്ലിന് സർക്കാർ പണം നല്കാന്‍ വൈകുന്നതും കനത്ത ചെലവുമാണ് ഇതിന് കാരണം. ആയിരത്തോളം ഏക്കറില്‍ ഇനി കൃഷിയിറക്കേണ്ടെന്നാണ് കർഷകരുടെ തീരുമാനം. വര്‍ഷങ്ങളായി പാടത്ത് പൊന്ന് വിളയിച്ച ഇവരില്‍ ചിലര്‍ ഇപ്പോള്‍ കൂലിപ്പണിക്ക് പോകാൻ തുടങ്ങി. ഇന്നലെ വരെ സ്വന്തം പാടശേഖരത്തില്‍ വിയർപ്പൊഴുക്കിയ തകഴി കുന്നുമ്മ സ്വദേശി സുനിലടക്കമുള്ളവരുടെ സ്ഥിതിയാണിത്. സ്വന്തമായി രണ്ടേക്കർ പാടശേഖരമുണ്ട് സുനിലിന്. വട്ടിപ്പലിശക്ക് വായ്പ വാങ്ങി കഴിഞ്ഞ വർഷവും കൃഷിയിറക്കി. രണ്ട് മാസം മുൻപ് മില്ലുടമകള്‍ 38 ക്വിന്‍റൽ നെല്ലും കൊണ്ടു പോയി. ഒന്നരലക്ഷം രൂപ സര്‍ക്കാർ നല്‍കാനുണ്ട്. ഇതുവരെ ഒരു പൈസ പോലും അക്കൗണ്ടിൽ എത്തിയിട്ടില്ല. വായ്പ തന്നവർ വീടിന്റെ വാതിലില്‍ മുട്ടുന്ന സ്ഥിതിയാണ്. നഷ്ടം സഹിച്ച് എന്തിന് കൃഷിയിറക്കണം എന്നാണ് സുനിലിന്‍റെ ചോദ്യം. തകഴിയില്‍ സുനിലടക്കം അഞ്ച് പാടശേഖരങ്ങളില്‍ നിന്നായി 800 ഓളം കര്‍ഷകരാണ് മനം മടുത്ത് കൃഷി ഉപേക്ഷിക്കാൻ ആലോചിക്കുന്നത്. കുന്നുമ്മ പടിഞ്ഞാറ്…

    Read More »
  • Kerala

    സർവകലാശാല അഭിമുഖങ്ങളിൽ മാർക്ക് തരംതിരിച്ച് രേഖയാക്കണമെന്ന് വിവരാവകാശ കമ്മീഷൻ

    തിരുവനന്തപുരം: സർവകലാശാല അഭിമുഖങ്ങളിൽ മാർക്ക് തരംതിരിച്ച് രേഖയാക്കണമെന്ന് വിവരാവകാശ കമ്മീഷൻ. മാർക്ക് നൽകുന്നതിലെ നടപടികൾ സുതാര്യമാക്കണം. സ്കോർഷീറ്റ് ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കണം. പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് വിവരാവകാശ കമ്മീഷൻ്റെ നിർണായക ഉത്തരവ്. വിവിധ വിഭാഗങ്ങളിൽ എത്ര മാർക്ക് കിട്ടിയെന്ന് അറിയാൻ ഉദ്യോഗാർത്ഥിക്ക് അവകാശമുണ്ടെന്നും സ്കോർ ഷീറ്റ് ഉദ്യോഗാർത്ഥികൾക്ക് ആവശ്യാനുസരണം നൽകണമെന്നും ഉത്തരവിൽ പറയുന്നു. പത്തനംതിട്ട സ്വദേശി ഡോ.ശ്രീവൃന്ദ നായരുടെ പരാതിയിലാണ് ഉത്തരവ്. എംജിയിലെ ഇന്റർവ്യൂ ബോർഡിന്റെ നടപടിയിൽ സുതാര്യതയില്ലെന്നും കമ്മീഷണർ വ്യക്തമാക്കി.

    Read More »
  • Social Media

    തേച്ചിട്ടുപോയ മുഴുവൻ കാമുകന്മാരെയും വിവാഹത്തിന് ക്ഷണിച്ച് യുവതിയുടെ പ്രതികാരം! യുവതിയുടെ ധൈര്യത്തെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ, ക്ഷണം സ്വീകരിച്ചെത്തിയ മുൻ കാമുകന്മാരുടെ ആ മനസ് കാണാതെ പോകരുതെന്നും അഭിപ്രായങ്ങൾ

    പ്രണയിച്ച് പറ്റിച്ചുപോയ കാമുകിയോടോ കാമുകനോടോ എപ്പോഴെങ്കിലും പ്രതികാരം ചെയ്യണം എന്ന് തോന്നിയിട്ടുണ്ടോ? അങ്ങനെ തോന്നുന്നവർ ഉണ്ടെങ്കിൽ തീർച്ചയായും ഈ ചൈനീസ് യുവതിയുടെ മാതൃക സ്വീകരിക്കാവുന്നതാണ്. തന്നെ പ്രണയിച്ച് വഞ്ചിച്ചു പോയ മുഴുവൻ കാമുകന്മാരെയും വിവാഹത്തിന് ക്ഷണിച്ചാണ് യുവതി ഇവരോട് പ്രതികാരം ചെയ്തത്. അവർക്കുണ്ടായ നഷ്ടം എത്രമാത്രം വലുതാണെന്ന് കാമുകന്മാരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് വിവാഹവേളയിൽ ഇത്തരം ഒരു പദ്ധതി ആസൂത്രണം ചെയ്തത് എന്നാണ് യുവതി പറയുന്നത്. ജനുവരി എട്ടിന് ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ ആണ് വിവാഹാഘോഷം നടന്നത്. തന്റെ മുൻകാമുകന്മാരെ എല്ലാം വിവാഹാഘോഷത്തിന് ക്ഷണിച്ചു വരുത്തുക മാത്രമല്ല ഇവർ ചെയ്തത്. ഇവരെ എല്ലാവരെയും ഒരുമിച്ച് ഒരു ടേബിളിനു ചുറ്റുമായി ഇരുത്തുകയും ആ ടേബിളിന് ടേബിൾ ഓഫ് എക്സ് ബോയ് ഫ്രണ്ട്സ് എന്ന പേര് നൽകുകയും ചെയ്തു. വിവാഹ റിസപ്ഷന്റെ ഈ വീഡിയോ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാവുകയാണെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. Bride takes revenge on her exes…

    Read More »
  • NEWS

    സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ 1,670 വിജയികള്‍; ആകെ 1,872,600 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍

    ദുബൈ: മഹ്‍സൂസിന്റെ 113-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ നിരവധി പേരുടെ ജീവിതത്തില്‍ ഭാഗ്യമെത്തുകയും അവരെ നല്ലൊരു ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ആകെ 1,670 വിജയികള്‍ 1,872,600 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി. ഈവിങ്‌സ് എല്‍എല്‍സി ഓപ്പറേറ്റ് ചെയ്യുന്ന, തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, രണ്ടു വര്‍ഷം കൊണ്ട് 31 മള്‍ട്ടി മില്യനയര്‍മാരെയാണ് സൃഷ്ടിച്ചിട്ടുള്ളത്. 10 മില്യന്‍ ദിര്‍ഹത്തിന്‍റെ ഒന്നാം സമ്മാനത്തിന് ഈ ആഴ്ച ആരും അര്‍ഹരായില്ലെങ്കിലും നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 31 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 32,258 ദിര്‍ഹം വീതം നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 1,636 പേര്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി. എപ്പോഴത്തെയും പോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഫിലിപ്പൈന്‍സ് പൗരന്മാരായ മാര്‍ക്, കെവിന്‍ എന്നിവരും…

    Read More »
  • Kerala

    തിരുവല്ലം ബൈപ്പാസിലെ റേസിംഗ് അപകടം: ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു

    തിരുവനന്തപുരം: തിരുവല്ലം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്. കഴുത്ത് ഒടിഞ്ഞ് ശരീരമാസകലം പരിക്കുമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇൻസ്റ്റാഗ്രാം റീൽസിൽ വീഡിയോ ഇടാനായി റേസിംഗ് ഷൂട്ട് ചെയ്യുകയായിരുന്നു അരവിന്ദ് എന്നാണ് പൊലീസ് നൽകുന്ന വിവരം. അതിവേഗതയിൽ വന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന വീട്ടമ്മയെ തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അരവിന്ദും ഇടിയേറ്റ മരിച്ച സന്ധ്യും മീറ്ററുകളോളം തെറിച്ചാണ് വീണത്. സന്ധ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ കോവളം ബൈപ്പാസിൽ തിരുവല്ലത്തിന് അടുത്തു വച്ചായിരുന്നു അപകടം. വീട്ടുജോലി ചെയ്തു ജീവിക്കുന്ന സന്ധ്യ ബൈപ്പാസ് റോഡ് മുറിച്ചു കടക്കുമ്പോഴാണ് അമിത വേഗതയിൽ ബൈക്കിലെത്തിയ അരവിന്ദ് ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ സന്ധ്യ തെറിച്ചു പോയി അടുത്തുള്ള മരത്തിൽകുടുങ്ങി കിടന്നു. ഇവരുടെ കാൽ അറ്റു പോയ നിലയിലായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ അവർക്ക് മരണം സംഭവിച്ചു. ഇടിച്ച ശേഷം ബൈക്കിൽ…

    Read More »
  • Local

    പൂജ നടത്താൻ വേണ്ടി ക്ഷേത്രഭാരവാഹികളിൽ നിന്നും മറ്റും 14 ലക്ഷവും സ്വർണാഭരണങ്ങളും വാങ്ങി മുങ്ങിയ പൂജാരി അറസ്റ്റിൽ

    പൂജനടത്താനെന്നു പറഞ്ഞ് ക്ഷേത്ര ഭാരവാഹികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ആഭരണങ്ങൾ കൈക്കലാക്കി മുങ്ങുകയും ചെയ്ത പൂജാരി അറസ്റ്റിൽ. ഒളരിക്കര പുല്ലഴി രാഗേഷ് കുമാറിനെ (45) ആണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ചിയ്യാരത്തുള്ള കുടുംബക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നടത്തുന്നതിനും പുതിയ വിഗ്രഹങ്ങൾ, ഗോളക, ദേവിക്കുള്ള ആഭരണങ്ങൾ എന്നിവ നിർമ്മിച്ച് തരാമെന്ന് പറഞ്ഞ് പല തവണകളിലായി പതിനാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ കൈപ്പറ്റി മുങ്ങുകയായിരുന്നു. 2019 മുതൽ 2021 വരെയായി കുടുംബക്ഷേത്രത്തിൽ തന്ത്രിയായിരുന്നു ഇയാൾ. പുതിയ വിഗ്രഹങ്ങൾ, വിഗ്രഹത്തിൽ ചാർത്താനുള്ള ആഭരണങ്ങൾ, ഗോളക തുടങ്ങിയ നിർമ്മിച്ചു തരാനാണ് ക്ഷേത്രത്തിലെ തന്ത്രി എന്ന നിലയിൽ പണവും ആഭരണങ്ങളും കൈപ്പറ്റിയിരുന്നത്. തുടർന്ന് വിഗ്രഹങ്ങളോ ആഭരണങ്ങളോ തരാതിരിക്കുകയും തരാനുള്ള തിയ്യതി നീട്ടി കൊണ്ടു പോവുകയും ചെയ്തപ്പോഴാണ് ഭാരവാഹികൾക്ക് സംശയം തോന്നിയത്. തുടർന്നാണ് പണവും ആഭരണങ്ങളും തിരികെ ആവശ്യപ്പെട്ടത്. അതോടെ ഇയാൾ ഒളിവിൽ പോയി. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. തുടർന്ന് നിരന്തരം നടത്തിയ അന്വേഷണത്തിനൊടുവിലാണ്…

    Read More »
  • Kerala

    ജഡ്ജിയുടെ പേരിൽ കൈക്കൂലി , അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ ഉള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഡി.ജി.പിക്ക് കൈമാറി

       പീഡനക്കേസിലെ ജാമ്യാപേക്ഷയിൽ അനുകൂലവിധി സമ്പാദിക്കാൻ ഹൈക്കോടതി ജഡ്ജിക്കു കൈക്കൂലി നൽകാനെന്നു പറഞ്ഞ് സ്വന്തം കക്ഷിയായ സിനിമാനിർമാതാവിൽ നിന്നു 25 ലക്ഷം രൂപ കൈപ്പറ്റിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഉള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഡിജിപിക്ക് കൈമാറി. പ്രത്യേക ദൂതൻ വഴിയാണ് റിപ്പോർട്ട് കൈമാറിയത്. പ്രാഥമിക പരിശോധനയിൽ ആരോപണം ഗൗരവം ഉള്ളതാണെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. അഭിഭാഷകർ അടക്കം പതിനാലോളം പേരുടെ മൊഴികളാണ് അന്വേഷണറിപ്പോർട്ടിൽ ഉള്ളത്. ഒപ്പം ചില പ്രധാന രേഖകളും റിപ്പോർട്ടിലുണ്ട്. 25 ലക്ഷം രൂപ വാങ്ങിയത് അഭിഭാഷക ഫീസായിട്ടാണെന്നാണു സൈബിയുടെ മൊഴി. ഹൈക്കോടതി വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൈബിക്കെതിരെ കേസ് റജിസ്റ്റർ ചെയ്യണമെങ്കിൽ സിനിമാ നിർമാതാവിന്റെ മൊഴികളാണ് ഏറ്റവും നിർണായകം. സൈബി ജോസ് കിടങ്ങൂർ മറ്റു 2 ജഡ്‌ജിമാരുടെ പേരിലും കോഴ വാങ്ങിയതായി ഹൈക്കോടതി വിജിലൻസ്‌ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ഒരു ജഡ്‌ജിയുടെ പേരിൽ…

    Read More »
  • India

    പ്രവീൺ ഇറവങ്കരക്ക് ഡോക്ടറേറ്റ്

    തിരക്കഥാകൃത്തും കമന്റേറ്ററുമായ പ്രവീൺ ഇറവങ്കരയെ ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി ഡോക്ടർ ഓഫ് ലിറ്ററേച്ചർ ബിരുദം നൽകി ആദരിച്ചു. 100 കമന്ററികൾ പിന്നിട്ട അറിവിന്റെ മികവിനാണ് അംഗീകാരം. ചെന്നെ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രവീൺ ഇറവങ്കര ബിരുദം ഏറ്റുവാങ്ങി.

    Read More »
Back to top button
error: