KeralaNEWS

കിണറ്റില്‍വീണ പൂച്ചയെ രക്ഷിക്കാന്‍ശ്രമം; തിരിച്ചു കയറുന്നതിനിടെ കയര്‍പൊട്ടിവീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂര്‍: കിണറ്റില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ ഗൃഹനാഥന്‍ കിണറ്റിലേക്ക് വീണു മരിച്ചു. ചാണപ്പാറയില്‍ കാക്കശേരി ഷാജി (48) ആണ് മരിച്ചത്. പൂച്ചയുമായി മുകളിലേക്ക് കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.

രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കയര്‍ കെട്ടി കിണറ്റിലിറങ്ങി പൂച്ചയുമായി മുകളിലേക്ക് കയറുകയായിരുന്നു. കിണറിന്റെ അവസാനത്തെ പടിയിലെത്തുന്നതിനു തൊട്ടുമുമ്പ് കാല്‍ തെന്നി താഴേക്ക് പതിക്കുകയായിരുന്നു.

Signature-ad

ഭാര്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഷാജിയെ പുറത്തെടുത്ത് ഉടന്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ രാധ. സംസ്‌കാരം പിന്നീട്.

Back to top button
error: