CrimeNEWS

ഡല്‍ഹിയില്‍ കാറിടിച്ച് യുവതിയുടെ മരണം: ദുരൂഹത തുടരുന്നു; രണ്ടു പേര്‍ക്കുകൂടി പങ്ക്

ന്യൂഡല്‍ഹി: കാറിടിച്ച് വലിച്ചിഴച്ച് യുവതി കൊലപ്പെട്ട സംഭവത്തില്‍ ദുരുഹത തുടരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ കൂടി ഉള്‍പ്പെട്ടതായി സൂചനയുണ്ട്. കാറിന്റെ ഉടമയും, പ്രതികളിലൊരാളുടെ സഹോദരനും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെ എത്രയും വേഗം പിടികൂടാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

കാറിന്റെ ഉടമ അശുതോഷ്, പ്രതികളിലൊരാളുടെ സഹോദരന്‍ അങ്കുഷ് എന്നിവരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പങ്ക് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. അവര്‍ ക്രൂരകൃത്യം മറയ്ക്കാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു.

Signature-ad

ദീപക് ഖന്ന, മനോജ് മിത്തല്‍, അമിത് ഖന്ന, കൃഷന്‍, മിഥുന്‍ എന്നിവരാണ് നിലവില്‍ കസ്റ്റഡിയില്‍ ഉള്ളത്. നേരത്തെ ദീപക് ഖന്നയാണ് കാര്‍ ഓടിച്ചതെന്നായിരുന്നു പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, സംഭവസമയം കാറോടിച്ചത് അമിത് ആയിരുന്നു. ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്നും പോലീസ് കണ്ടെത്തി. പതിനെട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Back to top button
error: