Month: January 2023

  • Sports

    ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒരുങ്ങുന്നു; ടീമുകൾ 13ന് തിരുവനന്തപുരത്തെത്തും

    തിരുവനന്തപുരം: ഈ മാസം 15ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഒരുങ്ങുന്നു. ആവേശ മത്സരത്തിനായി ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ 13ന് തിരുവനന്തപുരത്തെത്തും. ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. തലസ്ഥാനത്ത് എത്തുന്നതിന് പിന്നാലെ ഇരു ടീമുകള്‍ക്കും മൈതാനത്ത് പരിശീലനമുണ്ടാകും. ഈ മാസം 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിന് ശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ഇരു ടീമുകളും 14ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. 14ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാല് മണി വരെ ശ്രീലങ്കന്‍ ടീമും വൈകിട്ട് അഞ്ച് മുതല്‍ എട്ട് വരെ ഇന്ത്യന്‍ ടീമും പരിശീലനം നടത്തും. ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീം ഹോട്ടല്‍ വിവാന്തയിലുമാണ് താമസിക്കുന്നത്. ജനുവരി 15ന് ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഏകദിന മത്സരമാണിത്. 2018 നവംബര്‍ ഒന്നിനാണ് സ്‌റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര…

    Read More »
  • Kerala

    സിഗ്‌നല്‍ കാത്തിരുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി; ഡ്രൈവര്‍ മദ്യലഹരിയിലെന്ന് നാട്ടുകാര്‍

    തിരുവനന്തപുരം: കിളിപ്പാലത്ത് സിഗ്‌നല്‍ കാത്തിരുന്ന ബൈക്കുകള്‍ക്ക് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചുകയറി. അപകടത്തില്‍ കൈക്കുഞ്ഞ് ഉള്‍പ്പെടെയുള്ള ബൈക്ക് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കന്യാകുമാരി ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസാണ് അപകടമുണ്ടാക്കിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. സിഗ്‌നല്‍ കാത്ത് കിടക്കുകയായിരുന്ന ബൈക്കുകള്‍ക്ക് പിറകിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ രണ്ടിലേറെ ഇരുചക്ര വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടു പറ്റി. ഒരു ബൈക്ക് ബസിനടിയില്‍പ്പെട്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികളും നാട്ടുകാരും ആരോപിച്ചു. ബ്രേക്കിന്റെ തകരാര്‍ മൂലമാണ് അപകടം ഉണ്ടായതെന്ന് വരുത്തിത്തീര്‍ത്ത് ഡ്രൈവറെ രക്ഷിക്കാന്‍ അപകടം ഉണ്ടായ ഉടന്‍തന്നെ പാപ്പനംകോട് ഡിപ്പോയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി മെക്കാനിക്ക് എത്തി ബസിന്റെ ബ്രേക്ക് അഴിച്ചുവിട്ടുവെന്നും നാട്ടുകാര്‍ ആരോപിച്ചു. മെക്കാനിക്കിനേയും ഡ്രൈവറേയും നാട്ടുകാര്‍ ഏറെ നേരം തടഞ്ഞുവെയ്ക്കുകയും ചെയ്തു. പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

    Read More »
  • Kerala

    കൊച്ചി മെട്രോ രണ്ടാം ഘട്ടം: നിർമ്മാണം മാർച്ചിൽ തുടങ്ങും, നടപടികൾ എല്ലാം ശടപടേ….ശടപടേന്ന്…; 2 വർഷം കൊണ്ട് പൂർത്തിയാക്കും

    കൊച്ചി: മാർച്ച് മാസത്തിൽ തന്നെ കൊച്ചി മെട്രോ രണ്ടാം ഘട്ടം നിർമ്മാണം തുടങ്ങാൻ കെഎംആർഎൽ. പദ്ധതിയുടെ ജനറൽ കണ്‍സൾട്ടന്‍റിനെ ഈ മാസം 15ന് തീരുമാനിക്കും. മെട്രോ സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കലിലാണ് കാലതാമസം നേരിടുന്നത്. രണ്ട് വർഷം കൊണ്ട് രണ്ടാം ഘട്ടം പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. കൊച്ചി മെട്രോ രണ്ടാം ഘട്ടം പദ്ധതിക്കുള്ള കേന്ദ്ര ഉത്തരവ് വന്നതോടെയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുന്നോട്ട് പോകുന്നത്. എന്നാൽ കെഎംആർഎല്ലിന് മുന്നിലുള്ള പ്രധാന കടമ്പ ഫണ്ടിംഗാണ്. പുതിയ നിക്ഷേപകർ ആരെന്നതിലും വരും ദിവസങ്ങളിൽ തീരുമാനമാകുമെന്ന് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ പറയുന്നു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ 11.25 കിലോമീറ്റർ ദൂരത്തിലാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കുന്നത്. പതിനൊന്ന് സ്റ്റേഷനുകൾ ഈ ദൂരത്തിൽ ഉണ്ടാകും. 1957 കോടി രൂപയാണ് പദ്ധതിക്ക് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇക്കുറി കെഎംആർഎൽ തന്നെയാണ് നിർമ്മാണം ഏറ്റെടുക്കുന്നത്. കൊച്ചി മെട്രോ ഓടിക്കാൻ മാത്രമല്ല മെട്രോ…

    Read More »
  • LIFE

    ലക്കി സിങ് വഷളനായ ചൊറിയന്‍ കഥാപാത്രം; ഡബിള്‍ മീനിങ് ഡയലോഗുകള്‍ സിനിമക്ക് ആവശ്യമായിരുന്നു: ഹണി റോസ്

    മോഹന്‍ലാല്‍ നായകനായി ഒടുവില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത സിനിമയാണ് മോണ്‍സ്റ്റര്‍. വൈശാഖിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത് ഉദയ കൃഷ്ണയായിരുന്നു. വലിയ പ്രതീക്ഷകളോടെയെത്തിയ ചിത്രം തിയേറ്ററില്‍ പരാജയപ്പെട്ടിരുന്നു. ഇതിന് പുറമെ മോണ്‍സ്റ്ററിനെതിരെ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ലക്കി സിങ് എന്ന കഥാപാത്രത്തിന്റെ ഡബിള്‍ മീനിങ് ഡയലോഗുകള്‍ക്കെതിരെയാണ് ഏറ്റവുമധികം വിമര്‍ശനമുയര്‍ന്നത്. മോണ്‍സ്റ്ററിലെ ഡബിള്‍ മീനിങ് ഡയലോഗുകളെ പറ്റി സംസാരിക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഹണി റോസ്. ലക്കി സിങ് എന്ന കഥാപാത്രത്തെ ആ രീതിയിലാണ് രൂപപ്പെടുത്തിയെടുത്തിരിക്കുന്നതെന്നും സിനിമക്ക് ഡബിള്‍ മീനിങ് ഡയലോഗുകള്‍ ആവശ്യമായിരുന്നുവെന്നും ഹണി റോസ് പറഞ്ഞു. ഇത് എഴുത്തുകാരന്റെ സ്വതന്ത്ര്യമാണെന്നും തനിക്ക് അതിലൊന്നും ചെയ്യാനാവില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ”ഷൂട്ട് ചെയ്യുന്ന സമയത്ത് അതിനെ പറ്റി ചിന്തിച്ചിരുന്നു. പക്ഷേ ലക്കി സിങ് എന്ന കഥാപാത്രത്തെ ട്രീറ്റ് ചെയ്തിരിക്കുന്നത് അങ്ങനെയാണ്. ഭയങ്കര വഷളനായ ചൊറിയനായ കഥാപാത്രമാണ്. അങ്ങനെയുള്ള കഥാപാത്രം നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെ ഒരാളെ അവതരിപ്പിക്കുമ്പോള്‍ ഇങ്ങനെയുള്ള ഡയലോഗിന്റെ ആവശ്യമുണ്ടായിരുന്നു. പിന്നെ…

    Read More »
  • Crime

    സംവിധായിക നയനയുടെ മരണം: ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്, കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി; കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

    തിരുവനന്തപുരം : ചലച്ചിത്ര സംവിധായിക നയനയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി എം ആർ അജിത്ത് കുമാർ. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ട്. വിശദമായ അന്വേഷണം ആവശ്യമാണ്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫൊറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വാതിൽ വഴി ഒരാൾക്കു രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ഡിസിആർബി അസി.കമ്മീഷണറുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. മൊഴിയിലെ വൈരുദ്ധ്യങ്ങൾ പരിശോധിച്ചില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെയോ ക്രൈം ബ്രാഞ്ചിനെയോ നിയോഗിക്കും. നയനയുടെ മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകള്‍ കൂടിയത്. ഇതേ തുടർന്നാണ് ഡിസിആർബി അസി.കമ്മീഷണർ തുടരന്വേഷണ സാധ്യത പരിശോധിച്ചത്. നയനയുടേത് കൊലപാതകമല്ലെന്നും, നയനക്ക് സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിൻെറ നിരീക്ഷണം. ഫൊറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു മ്യൂസിയം പൊലീസിന്‍റെ വിലയിരുത്തൽ. പക്ഷേ കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങള്‍ക്കുണ്ടായ ക്ഷതം…

    Read More »
  • Social Media

    ഇത്തവണ ബിഗ് ബോസ് കൊഴുക്കും! വാശിയേറിയ സീസണ്‍ ഫൈവില്‍ എത്താന്‍ പോകുന്നത് ആരെല്ലാം എന്ന് കണ്ടോ?

    ബിഗ് ബോസ് സീസണ്‍ 1 വലിയ ജനപ്രീതി ലഭിച്ചുകൊണ്ട് വിജയകരമായതിന് പിന്നാലെ ബിഗ് ബോസ് സീസണ്‍ 2 ജനപ്രീതി നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു കോവിഡിന്റെ വരവ് അതോടെ ഷോ പകുതിക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നു.അതില്‍ വിജയിയെ ഒന്നും പ്രഖ്യാപിക്കാന്‍ സാധിച്ചിരുന്നില്ല. വലിയ ഹൈപ്പുമായി വന്ന ബിഗ് ബോസ് സീസണ്‍ 3 യും ഏകദേശം തീരാറാകുമ്പോള്‍ കോവിഡ് കാരണം തന്നെ തടസ്സപ്പെട്ടു. എന്നാല്‍, ഒടുവില്‍ ജനങ്ങളുടെ വോട്ടെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. അങ്ങനെ ബിഗ് ബോസ് സീസണ്‍ 3 യുടെ വിജയിയായി മണിക്കുട്ടനെ തെരഞ്ഞെടുക്കുകയും ചെയ്തു. ബിഗ് ബോസ് സീസണ്‍ ഫോര്‍ വളരെയധികം ജനശ്രദ്ധ നേടുകയും അതേപോലെതന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി മാറുകയും ചെയ്തിരുന്നു. അതിനു കാരണം ആദ്യമായാണ് ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയിലുള്ള ഇത്രയധികം പാര്‍ട്ടിസിപ്പന്‍സിനെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ഷോ നടത്തുന്നത്. ബിഗ് ബോസ് സീസണ്‍ 4 മറ്റൊരു പ്രത്യേകത മലയാളം ബിഗ് ബോസ് ഷോയിലെ വിജയിയായി ഒരു ലേഡിയെ ആണ്…

    Read More »
  • Crime

    കാലടിയിലെ യുവതിയുടെ മരണം കൊലപാതകം: ഭാര്യയെ കുത്തിക്കൊന്ന ശേഷം അപകട മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

    കൊച്ചി: കാലടിക്കടുത്ത് മറ്റൂരിലെ യുവതിയുടെ കൊലപാതകത്തിന് ശേഷം അപകട മരണമെന്ന് വരുത്തിത്തീർക്കാൻ പ്രതിയായ ഭർത്താവ് ശ്രമിച്ചു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് മറ്റൂരിലെ വീട്ടില്‍ 36 കാരിയായ സുനിതയുടെ മൃതദേഹം കണ്ടത്.നെഞ്ചില്‍ ആഴത്തിലുള്ള മുറിവേറ്റ നിലയിലായിരുന്നു സുനിതയുടെ മൃതദേഹം.ഗോവണിയിൽ നിന്നും വീണാണ് സുനിതക്ക് പരിക്ക് പറ്റിയതെന്നാണ് ഭര്‍ത്താവ് ഷൈജു ആദ്യം നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ ഷൈജുവിനെ നാട്ടുകാരും ബന്ധുക്കളും വിശ്വാസത്തിലെടുത്തില്ല. ഷൈജുവും ഭാര്യ സുനിതയും തമ്മിൽ നിരന്തരം വഴക്ക് ഉണ്ടാകാറുള്ളത് അയൽവാസികളാണ് പൊലീസിനോട് പറഞ്ഞത്. ഇതോടെ പൊലീസ് ബന്ധുക്കളോടും വിവരം തിരക്കി. ഷൈജുവിനെതിരെ സുനിത കാലടി പൊലിസീൽ പരാതി നൽകിയിരിന്നുവെന്ന് ബന്ധുക്കളും അറിയിച്ചു. ഇതോടെ ഷൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോൾ ഷൈജു കുറ്റം സമ്മതിച്ചു. വാക്കു തര്‍ക്കത്തിനിടെ സുനിതയെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയെന്ന് ഷൈജു പൊലീസിനോട് സമ്മതിച്ചു. അറസ്റ്റിലായ പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ഇയാളെ കോടതിയിൽ ഹാരാക്കി റിമാന്റ് ചെയ്തു.

    Read More »
  • Crime

    ഉടമയറിയാതെ പറമ്പില്‍ നിന്നും മുറിച്ച് കടത്തിയത് അറുപതോളം തെങ്ങുകള്‍; ഒന്നാം പ്രതി പിടിയില്‍

    തിരുവനന്തപുരം: സ്ഥലത്തിന്റെ ഉടമയറിയാതെ അറുപതോളം തെങ്ങുകള്‍ മുറിച്ച് കടത്തിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍. മംഗലപുരം തോന്നയ്ക്കലാണ് സംഭവം. സ്ഥലം ഉടമയുടെ അയല്‍വാസി സുധീറിനെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടേക്കറില്‍ നിന്ന് രണ്ട് ദിവസമെടുത്താണ് സംഘം അറുപതോളം തെങ്ങുകള്‍ മുറിച്ച് കടത്തിയത്. തമിഴ്നാട്ടില്‍ ഇഷ്ടിക കളത്തില്‍ കത്തിക്കാനാണ് പ്രതി തെങ്ങുകള്‍ മുറിച്ചു കടത്തിയതെന്ന് പോലീസ് പറഞ്ഞു. അയല്‍വാസിയായ സുധീര്‍, ഫസല്‍ എന്നിവരാണ് തമിഴ്നാട് നിന്നെത്തിയ സംഘത്തിന് തെങ്ങ് മുറിച്ച് കടത്താന്‍ എല്ലാ സഹായവും ചെയ്ത് കൊടുത്തത്. സുധീറിന്റെ കൂട്ടുപ്രതിയായ ഫസല്‍ ഇപ്പോള്‍ ഒളിവിലാണ്. തടിക്കച്ചവടക്കാരനായ ഫസല്‍ വഴിയാണ് സുധീര്‍ തെങ്ങ് മുറിക്കുന്നതിനുള്ള ഒത്താശ ചെയ്തതെന്ന് പോലീസ് പറയുന്നു. രണ്ടാം ദിവസം തെങ്ങ് മുറിക്കുന്നത് കണ്ട് സംശയം തോന്നിയ സമീപ വാസികളാണ് സ്ഥലം ഉടമയെ സംഭവം വിളിച്ചറിയിച്ചത്. തുടര്‍ന്ന് സ്ഥലം ഉടമായ ഷമീനയുടെ സഹോദരന്‍ സ്ഥലത്തെത്തി നോക്കിയപ്പോളാണ് പുരയിടത്തിന്റെ പുറകിലുളള മതില്‍ വഴി മുറിച്ച തടികള്‍ ലോറിയില്‍ കയറ്റുന്നതായി കണ്ടത്. ഉടന്‍…

    Read More »
  • Kerala

    ജന്മദിനത്തില്‍ കോളജിലേക്ക് വരുന്നതിനിടെ സ്‌കൂട്ടര്‍ ബൈക്കില്‍ കുരുങ്ങി; മറിഞ്ഞു വീണത് ബസിന് അടിയിലേക്ക്, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

    കൊച്ചി: വാഹനാപകടത്തില്‍ കോളജ് വിദ്യാര്‍ത്ഥി മരിച്ചു. ഇടക്കൊച്ചി അക്വിനാസ് കോളജിലെ വിദ്യാര്‍ത്ഥിയും തേവര സ്വദേശിയുമായ എബിന്‍ ജോയ് (22) ആണ് മരിച്ചത്. ഇടക്കൊച്ചിയില്‍ അക്വിനാസ് കോളജിന് സമീപത്തു വച്ചാണ് അപകടമുണ്ടായത്. അക്വിനാസ് കോളജിലെ എം.എസ്‌സി ബയോ ടെക്നോളജി വിദ്യാര്‍ത്ഥിയാണ് എബിന്‍. കോളജിലേക്ക് വരുന്നതിനിടെ എബിന്‍ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിന്റെ ഹാന്‍ഡില്‍ മറ്റൊരു ബൈക്കിന്റെ ഹാന്‍ഡിലില്‍ കുരുങ്ങിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് എബിന്‍ സ്വകാര്യ ബസിന് അടിയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എബിന്റെ ജന്മദിനത്തില്‍ തന്നെയാണ് ദാരുണ ദുരന്തം സംഭവിച്ചത്.

    Read More »
  • India

    ഗുലാം നബി ആസാദിനൊപ്പം കോൺഗ്രസ് വിട്ട നേതാക്കൾ തിരിച്ച് വരുന്നു; മൂന്ന് പ്രധാന നേതാക്കളും അനുയായികളും നാളെ കോൺഗ്രസിൽ ചേരുമെന്ന് നേതൃത്വം

    ദില്ലി: ഗുലാം നബി ആസാദിനൊപ്പം കോൺഗ്രസ് വിട്ട നേതാക്കൾ തിരിച്ച് വരുന്നു. മൂന്ന് പ്രധാന നേതാക്കളും, അനുയായികളും നാളെ കോൺഗ്രസിൽ ചേരുമെന്ന് നേതൃത്വം അറിയിച്ചു. സംഘടന വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയവരാണ് ഇവരെന്ന് ഡെമോക്രാറ്റിക് ആസാദ് പാർട്ടി പ്രതികരിച്ചു. നേരത്തെ, കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന വാർത്ത കോൺഗ്രസ് മുൻ നേതാവ് ഗുലാം നബി ആസാദ് തള്ളിയിരുന്നു. വാർത്ത തന്നെ ഞെട്ടിച്ചെന്നും കോൺ​ഗ്രസിലെ ഒരുവിഭാ​ഗം നേതാക്കൾ പടച്ചുവിടുന്ന കഥകളാണിതെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. വാർത്താ ഏജൻസിയായ എഎൻഐയാണ് ​ഗുലാം നബി കോൺ​ഗ്രസിലേക്ക് തിരിച്ചെത്തിയേക്കുമെന്ന വാർത്ത നൽകിയത്. നാല് മാസം മുമ്പാണ് കോൺ​ഗ്രസിനെ ഞെ‌ട്ടിച്ച് ഗുലാം നബി ആസാദ് പാർട്ടി‌യിൽ നിന്ന് രാജിവച്ചത്. പിന്നീട് ജമ്മുകശ്മീർ കേന്ദ്രീകരിച്ച് പുതിയ പാർട്ടി‌യായ ഡെമോക്രാറ്റിക് ആസാദ് പാർട്ടി രൂപീകരിക്കുകയായിരുന്നു.

    Read More »
Back to top button
error: