Month: January 2023
-
Tech
പിഎഫ് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കാം?
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) കഴിഞ്ഞ മാസം പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടുകളിലേക്ക് പലിശ ഉൾപ്പെടുത്താൻ തുടങ്ങി. 2021-22 സാമ്പത്തിക വർഷത്തിൽ പിഎഫ് അക്കൗണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് 8.1% ശതമാനമാണ്. എല്ലാ വർഷവും ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) ധനമന്ത്രാലയവുമായി കൂടിയാലോചിച്ചാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്. ഈ വർഷം ജൂണിലാണ് പലിശ നിരക്ക് പ്രഖ്യാപിച്ചത്. പലിശ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാൽ, അത് വ്യക്തിയുടെ പിഎഫ് അക്കൗണ്ടിൽ പ്രതിഫലിക്കും. ഈ അവസരത്തിൽ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കും? ടെക്‌സ്‌റ്റ് മെസേജ്, മിസ്‌ഡ് കോൾ, ഉമാങ് ആപ്പ്, ഇപിഎഫ്ഒ വെബ്‌സൈറ്റ് എന്നിവ വഴി ബാലൻസ് പരിശോധിക്കാം. എസ്എംഎസ് വഴി പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം ഘട്ടം – 1 7738299899 എന്ന നമ്പറിലേക്ക് ‘EPFOHO UAN ENG’ എന്ന സന്ദേശം അയയ്‌ക്കുക. സന്ദേശത്തിന്റെ അവസാന മൂന്ന് അക്കങ്ങൾ തിരഞ്ഞെടുത്ത ഭാഷയെ സൂചിപ്പിക്കുന്നു. ഇവിടെ ENG എന്നാൽ ഇംഗ്ലീഷ്…
Read More » -
NEWS
സൗദി അറേബ്യയിൽ യാത്രക്കാരുമായ പോയ ബസിന് തീപിടിച്ചു; യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു
റിയാദ്: റിയാദ് പ്രവിശ്യയിലെ അഫീഫിൽ യാത്രക്കാരുമായ പോയ ബസിന് തീപിടിച്ചു. റിയാദിൽനിന്ന് 500 കിലോമീറ്റർ അകലെ അഫീഫ്-ദറഇയ റോഡിൽ വ്യാഴാഴ്ച രാത്രി 40 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസിന്റെ പിൻഭാഗത്തെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. തീ ആളിപ്പടരുന്നതിന് മുമ്പ് യാത്രക്കാർക്ക് ബസിൽനിന്ന് ഇറങ്ങാൻ സാധിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. പിന്നീട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തി തീ അണച്ചു. യാത്രക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു. ട്രാഫിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും കനത്ത മഴയുടെ അന്തരീക്ഷത്തിൽ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
Read More » -
Crime
ബൈക്കില്‍ കയറാന്‍ വിസമ്മതിച്ച യുവതിയെ ഹെല്‍മറ്റ് കൊണ്ട് തലങ്ങുംവിലങ്ങും അടിച്ചു
ന്യൂഡല്‍ഹി: ബൈക്കില്‍ കൂടെ കയറാന്‍ വിസമ്മതിച്ച യുവതിയെ ഹെല്‍മറ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ച് യുവാവ്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഹരിയാനയിലാണ് സംഭവം. സാരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. #WATCH | Haryana: CCTV footage of a man named Kamal hitting a woman with his helmet after she refused to ride on his bike. pic.twitter.com/Az3MWRKKWo — ANI (@ANI) January 6, 2023 ബൈക്കില്‍ വന്ന യുവാവ് യുവതിയുമായി അല്‍പനേരം സംസാരിക്കുന്നതും പിന്നാലെ ഹെല്‍മറ്റ് കൊണ്ട് അടിയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ബാഗ് കൊണ്ട് യുവാവിനെ തടുക്കാന്‍ ശ്രമിച്ചെങ്കിലും യുവതിക്ക് സാരമായി പരുക്കേറ്റു. പിന്നാലെ ആളുകള്‍ ഓടിക്കൂടി യുവാവിനെ തള്ളി മാറ്റി. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതായി ഗുരുഗ്രാം എ.സി.പി പറഞ്ഞു.
Read More » -
Kerala
ബിരിയാണിയില്‍ പഴുതാരയെ കണ്ടെത്തിയ ഹോട്ടല്‍ നോട്ടീസ് നല്‍കിയിട്ടും പൂട്ടിയില്ല; ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇടപെട്ട് അടപ്പിച്ചു
കൊച്ചി: ബിരിയാണിയില്‍ പഴുതാരയെ കണ്ടെത്തിയ എറണാകുളത്തെ ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്ന് നടത്തിയ പരിശോധനയിലാണ് ഹോട്ടല്‍ അടപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് നോട്ടീസ് നല്‍കിയിട്ടും പൂട്ടാതിരുന്നതോടെയാണ് നടപടി കൈക്കൊണ്ടത്. പശ്ചിമ കൊച്ചിയിലെ വിവിധ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വ്യാപക പരിശോധനയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്നത്. കൊച്ചിയിലെ കായാസ് ഹോട്ടലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചത്. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് ബിരിയാണിയില്‍ നിന്ന് പഴുതാരയെ കിട്ടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃശ്ശൂര്‍ സ്വദേശികളായ ഒരു കുടുംബം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചപ്പോഴാണിത്. പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് കണ്ടെത്തി. ഇന്നലെ തന്നെ ഹോട്ടല്‍ അടച്ചു പൂട്ടാനുള്ള നോട്ടീസ് നല്‍കിയിരുന്നു. എന്നിട്ടും ഹോട്ടല്‍ പ്രവര്‍ത്തിച്ചതോടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടി കൈക്കൊണ്ടത്. കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കുമെന്നാണ് കരുതുന്നത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് കാസര്‍ഗോഡ് സ്വദേശി അഞ്ജുശ്രീ പാര്‍വ്വതി…
Read More » -
India
ജോഷിമഠിനു പിന്നാലെ കര്‍ണപ്രയാഗും ഇടിഞ്ഞു താഴുന്നു; വീടുകള്‍ക്കു വിള്ളല്‍, പരിഭ്രാന്തി
ഡെഹ്‌റാഡൂണ്‍: ഉത്താരാഖണ്ഡിലെ ജോഷിമഠിന് പിന്നാലെ കര്‍ണപ്രയാഗിലും വിചിത്ര ഭൗമപ്രതിഭാസം. കര്‍ണപ്രയാഗില്‍ 50 ലേറെ വീടുകളില്‍ വിള്ളലുകള്‍ കണ്ടെത്തി. ജോഷിമഠില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നഗരമായ കര്‍ണപ്രയാഗിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതോടെ മറ്റ് പ്രദേശത്തുള്ളവര്‍ ഭീതിയിലാണ്. അതേസമയം, ജോഷിമഠില്‍ വിള്ളലുകളും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശത്ത് ഗഡ്‌വാള്‍ കമ്മിഷണര്‍ സുഷീല്‍ കുമാര്‍, ദുരന്തനിവാരണ മാനേജ്മെന്റ് സെക്രട്ടറി രഞ്ജിത്ത് കുമാര്‍ എന്നിവരടങ്ങിയ ഭൗമവിദഗ്ധ സംഘം പരിശോധന നടത്തി. പ്രദേശത്ത് അടിയന്തരമായി ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോഷിമഠിലെ ഗാന്ധിനഗര്‍, രവിഗ്രാം, വിഷ്ണുപ്രയാഗ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ വലിയ ഗര്‍ത്തങ്ങളും വിള്ളലുകളും കണ്ടെത്തിയത്. തൊപൊവാനില്‍ നടക്കുന്ന എന്‍.ടി.പി.സി തുരങ്ക നിര്‍മാണവും സംഘം വിലയിരുത്തി. ഏതാണ്ട് 50,000 ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമാണ് കര്‍ണാപ്രയാഗ്. സമുദ്രനിരപ്പില്‍ നിന്നും 860 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശം ജോഷിമഠില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയാണുള്ളത്. വെള്ളിയാഴ്ച ജോഷിമഠിലെ സംഭവിക്കുന്ന ഈ വിചിത്ര ഭൗമപ്രതിഭാസം പഠിക്കുന്നതിന് കേന്ദ്രം…
Read More » -
Crime
വിമാനത്തില്‍ സഹയാത്രക്കാരിക്കു മേല്‍ മൂത്രമൊഴിച്ച കേസില്‍ പ്രതി അറസ്റ്റില്‍; ശങ്കര്‍ മിശ്രയെ പൊക്കിയത് ബംഗളുരുവില്‍നിന്ന്
ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്ര അറസ്റ്റില്‍. ബംഗളൂരുവില്‍ നിന്നാണ് ഇയാള്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ശങ്കര്‍ മിശ്ര ബെംഗളൂരുവിലാണെന്ന വിവരത്തെത്തുടര്‍ന്ന് ഒരുസംഘത്തെ ഡല്‍ഹി പോലീസ് കര്‍ണാടകയിലേക്ക് അയച്ചിരുന്നു. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും സാമൂഹിക മാധ്യമങ്ങള്‍ വഴി ഇയാള്‍ സുഹൃത്തുകളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഇത് നിരീക്ഷിച്ചതില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരിടത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതും പോലീസിന് തുമ്പായി. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് ഇയാള്‍ മൂത്രമൊഴിക്കുകയായിരുന്നു. നവംബര്‍ 26-ന് നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസം കമ്പനിക്ക് കത്തയച്ചതിന് പിന്നാലെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ യാത്രക്കാരിയുമായി സംസാരിച്ചിരുന്നുവെന്നും ഒത്തുതീര്‍പ്പിലെത്തിയതാണെന്നും ശങ്കര്‍ മിശ്രയുടെ അഭിഭാഷകര്‍ അവകാശപ്പെട്ടിരുന്നു. 15,000 രൂപ നഷ്ടപരിഹാരം നല്‍കിയെന്നും ഇത് ഒരുമാസം കഴിഞ്ഞ മകള്‍ തിരിച്ചുനല്‍കിയെന്നുമാണ് അഭിഭാഷകര്‍ പറയുന്നത്. ബഹുരാഷ്ട്ര ധനകാര്യസേവനദാതാക്കളായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്‍്‌റായിരുന്ന ഇയാളെ വിവാദത്തിനു…
Read More » -
Kerala
കുഴിമന്തി കഴിച്ച് മരണം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; ഹോട്ടലുകളില്‍ റെയ്ഡ്
തിരുവനന്തപുരം: കാസര്‍ഗോഡ് തലക്ലായില്‍ കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയം അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. പെണ്‍കുട്ടി കുഴിമന്തി കഴിച്ച ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിക്കും. മറ്റാര്‍ക്കെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ നടത്തിയ പരിശോധനയില്‍ 36 ഹോട്ടലുകള്‍ക്കെതിരേ നടപടിയെടുത്തു. 6 ഹോട്ടല്‍ അടച്ചുപൂട്ടി. 19 ഹോട്ടലുകള്‍ക്ക് പിഴയിട്ടു. 11 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. ഫോര്‍ട്ട് കൊച്ചി എ വണ്‍, മട്ടാഞ്ചേരിയിലെ കയാസ്, സിറ്റി സ്റ്റാര്‍, കാക്കനാട് ഷേബ ബിരിയാണി, ഇരുമ്പനം ഗുലാന്‍ തട്ടുകട, നോര്‍ത്ത് പറവൂര്‍ മജ്ലിസ് എന്നീ ഹോട്ടലുകളാണ് പൂട്ടിയത്. മട്ടാഞ്ചേരി കയാസ് ഹോട്ടലിലെ ബിരിയാണിയില്‍ പഴുതാരയെ കണ്ടെത്തിയിരുന്നു. സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നലെ 485 സ്ഥാപനങ്ങളില്‍ പ്രത്യേക ‘ഷവര്‍മ’ പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടെയും ലൈസന്‍സ് ഇല്ലാതിരുന്ന 6 സ്ഥാപനങ്ങളുടെയും…
Read More » -
Crime
പ്രാര്‍ത്ഥനകള്‍ ഫലിച്ചില്ല; ക്ഷേത്രങ്ങള്‍ അടിച്ചുതകര്‍ത്ത് യുവാവിന്റെ രോഷപ്രകടനം!
ഭോപ്പാല്‍: പ്രാര്‍ത്ഥനകള്‍ ഫലിച്ചില്ലെന്ന് ആരോപിച്ച് ക്ഷേത്രങ്ങള്‍ അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പ്രതി ശുഭം കൈത്വാസ് (24) മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണെന്ന് പോലീസ് അറിയിച്ചു. ചന്ദന്‍ നഗറിലെയും ഛത്രിപുരയിലെയും രണ്ട് ക്ഷേത്രങ്ങള്‍ക്കു നേരേയാണ് ആക്രമണമുണ്ടായത്. ക്ഷേത്രങ്ങള്‍ അടിച്ചു തകര്‍ക്കുകയും വിഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തിരുന്നു. സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി ശുഭം കൈത്വാസിനെ പോലീസ് തിരിച്ചറിഞ്ഞു. കുട്ടിക്കാലത്തെ ഒരു അപകടത്തില്‍ കണ്ണിന് കേടുപാടുകള്‍ സംഭവിച്ചു. സുഖം പ്രാപിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചെന്നും ഈ പ്രാര്‍ത്ഥന നടക്കാത്തതില്‍ വിഷമമുണ്ടായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. വിഷയം സെന്‍സിറ്റീവ് ആയതിനാല്‍ ആഴത്തിലുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. 295 എ പ്രകാരമാണ് പ്രതിക്കെതിരേ കേസ് എടുത്തിരിക്കുന്നത്.
Read More » -
Crime
മദ്യപാനം ചോദ്യംചെയ്തു; സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ സി.ഐ.ടി.യുകാര്‍ സംഘംചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി
കൊല്ലം: നിലമേലില്‍ സി.ഐ.ടി.യു. പ്രവര്‍ത്തര്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷാന് പരുക്കേറ്റു. 13 സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ക്കെതിരേ ചടയമംഗലം പോലീസ് കേസെടുത്തു. കടയുടെ പിന്‍ഭാഗത്ത് ഒഴിഞ്ഞ പ്രദേശത്തുവെച്ച് രണ്ട് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമെന്നാണ് കടയുടമയുടെ ആരോപണം. കടയുടെ പിന്‍ഭാഗത്ത് വെച്ച് മദ്യപിക്കുന്നത് മാനേജറും മറ്റ് ജീവനക്കാരും ചേര്‍ന്ന് ചോദ്യം ചെയ്തിരുന്നു. ആദ്യം ഒഴിഞ്ഞുപോകാന്‍ തയ്യാറാവാതിരുന്ന സി.ഐ.ടി.യു പ്രവര്‍ത്തകരെ ജീവനക്കാര്‍ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മറ്റ് സി.ഐ.ടി.യു പ്രവര്‍ത്തകരെ കാര്യമറിയിക്കുകയും സംഘടിച്ചെത്തി ആക്രമിക്കുകയുമായിരുന്നു. ക്രൂരമായ മര്‍ദ്ദനമാണ് തനിക്കേറ്റതെന്ന് കടയുടമ ഷാന്‍ പറഞ്ഞു. ഇതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷാന്റെ ശരീരത്തില്‍ കയറിയടക്കം മര്‍ദ്ദനമുണ്ടായി. ഈ സമയത്ത് കടയിലെത്തിയ സ്ത്രീകളുള്‍പ്പെടെ ഓടി മാറുകയായിരുന്നു.
Read More »