CrimeNEWS

പ്രാര്‍ത്ഥനകള്‍ ഫലിച്ചില്ല; ക്ഷേത്രങ്ങള്‍ അടിച്ചുതകര്‍ത്ത് യുവാവിന്റെ രോഷപ്രകടനം!

ഭോപ്പാല്‍: പ്രാര്‍ത്ഥനകള്‍ ഫലിച്ചില്ലെന്ന് ആരോപിച്ച് ക്ഷേത്രങ്ങള്‍ അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പ്രതി ശുഭം കൈത്വാസ് (24) മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണെന്ന് പോലീസ് അറിയിച്ചു.

ചന്ദന്‍ നഗറിലെയും ഛത്രിപുരയിലെയും രണ്ട് ക്ഷേത്രങ്ങള്‍ക്കു നേരേയാണ് ആക്രമണമുണ്ടായത്. ക്ഷേത്രങ്ങള്‍ അടിച്ചു തകര്‍ക്കുകയും
വിഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തിരുന്നു. സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി ശുഭം കൈത്വാസിനെ പോലീസ് തിരിച്ചറിഞ്ഞു. കുട്ടിക്കാലത്തെ ഒരു അപകടത്തില്‍ കണ്ണിന് കേടുപാടുകള്‍ സംഭവിച്ചു. സുഖം പ്രാപിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചെന്നും ഈ പ്രാര്‍ത്ഥന നടക്കാത്തതില്‍ വിഷമമുണ്ടായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു.

Signature-ad

പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. വിഷയം സെന്‍സിറ്റീവ് ആയതിനാല്‍ ആഴത്തിലുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. 295 എ പ്രകാരമാണ് പ്രതിക്കെതിരേ കേസ് എടുത്തിരിക്കുന്നത്.

 

Back to top button
error: