Month: January 2023

  • Crime

    ജ്യൂസ് ചലഞ്ച് ഗൂഗിള്‍ നോക്കി, 10 മാസത്തെ ആസൂത്രണം, വധശ്രമം 5 തവണ; ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം

    തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ കുറ്റപത്രം തയാറായി. പാറശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിനെ ഒന്നാം പ്രതിയായ കാമുകി ഗ്രീഷ്മ കൊലപ്പെടുത്തിയത് 10 മാസത്തെ ആസൂത്രണത്തിനുശേഷമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അഞ്ചു തവണ വധശ്രമം നടത്തി. ഗൂഗിള്‍ നോക്കിയാണ് ജ്യൂസ് ചലഞ്ച് തെരഞ്ഞെടുത്തത്. ഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം നുണക്കഥയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. നെയ്യാറ്റിന്‍കര കോടതിയില്‍ ഈ മാസം 25ന് മുമ്പ് കുറ്റപത്രം നല്‍കുമെന്ന് പോലീസ് പറഞ്ഞു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേരളത്തില്‍ വിചാരണ നടത്താന്‍ തീരുമാനമായത്. നാഗര്‍കോവില്‍ സ്വദേശിയായ സൈനികനുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചിട്ടും ഷാരോണ്‍ പ്രണയത്തില്‍ നിന്ന് പിന്മാറാതിരുന്നതോടെയാണ് വധിക്കാന്‍ ശ്രമം തുടങ്ങിയത്. കേസില്‍ ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗ്രീഷ്ണയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ മൂന്നാം പ്രതിയുമാണ്. നെയ്യൂര്‍ ക്രിസ്റ്റ്യന്‍ കോളേജിനോട് ചേര്‍ന്നുള്ള ആശുപത്രിയിലെ ശുചിമുറിയില്‍ വച്ചാണ് ആദ്യത്തെ വധശ്രമം നടന്നത്. മാങ്ങാ ജ്യൂസില്‍ 50 ഡോളോ ഗുളികകള്‍ പൊടിച്ച് കലര്‍ത്തി കുടിക്കാന്‍ നല്‍കുകയായിരുന്നു. കയ്പ്…

    Read More »
  • Crime

    ‘തുടര്‍ച്ചയായ ശാരീരിക ബന്ധത്തിനിടെ യുവതി നിലവിളിച്ചു; തുടര്‍ന്ന് കൊലപ്പെടുത്തി’

    കൊല്ലം: ആളൊഴിഞ്ഞ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. യുവതിയെ പ്രതി നാസുവെന്ന നസീം ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ില്‍ പറയുന്നു. കഴിഞ്ഞ 29-ന് 3.30-ന് കൊല്ലം ബീച്ചില്‍വെച്ചാണ് കൊല്ലപ്പെട്ട യുവതിയും പ്രതിയായ അഞ്ചല്‍ വയലാ ലക്ഷംവീട് കോളനിയില്‍ നാസു(24)വും പരിചയപ്പെടുന്നത്. സൗഹൃദം സ്ഥാപിച്ചശേഷം പ്രതി യുവതിയെ ചെമ്മാന്‍മുക്ക് ഭാരതരാജ്ഞി പള്ളിക്ക് എതിര്‍വശത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ക്വാര്‍ട്ടേഴ്സിന്റെ പിന്‍വശത്ത് കതകില്ലാത്ത ജനലിലൂടെ കെട്ടിടത്തിനുള്ളില്‍ കയറി തുടര്‍ച്ചയായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതോടെയാണ് യുവതി നിലവിളിച്ചത്. രാത്രി 8.30-ഓടെയാണ് കൊലപാതകം. മരിച്ചെന്ന് ഉറപ്പായശേഷം ഇവരുടെ ബാഗില്‍നിന്ന് മൊബൈല്‍ ഫോണും പണവും ഇയാള്‍ കവര്‍ന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം ക്വാര്‍ട്ടേഴ്സില്‍ കണ്ടെത്തിയത്. ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹം നഗ്‌നമായ നിലയിലായിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണ്‍ പ്രതിയുടെ കൈവശം കണ്ടെത്തിയിരുന്നെങ്കിലും കളഞ്ഞുകിട്ടിയതാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വിട്ടയച്ചിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. പോക്‌സോ…

    Read More »
  • Movie

    കമ്യൂണിസ്റ്റ് ആശയങ്ങളെ നെഞ്ചോടു ചേർത്ത് ജീവിച്ച സഖാവ് നെട്ടൂരാന്റെ കഥ, ‘ലാൽ സലാം’ അഭ്രപാളികളിലെത്തിയിട്ട് 33 വർഷം

    സിനിമ ഓർമ്മ ‘ബീഡിയുണ്ടോ സഖാവേ, തീപ്പെട്ടിയെടുക്കാൻ’ കേരളക്കരയാകെ അലയടിച്ചിട്ട് 33 വർഷം. 1990 ജനുവരി ഏഴിനായിരുന്നു സഖാവ് നെട്ടൂരാന്റെ കഥ ‘ലാൽ സലാം’ അഭ്രപാളികളെത്തിയത്. വേണു നാഗവള്ളി സംവിധാനം ചെയ്‌ത ചിത്രങ്ങളിൽ അഭൂതപൂർവമായ വിജയം നേടിയ ‘ലാൽ സലാ’മിൻ്റെ കഥ ചെറിയാൻ കൽപ്പകവാടിയുടേതാണ്. വേണു നാഗവള്ളി തിരക്കഥയെഴുതി. കെആർജി നിർമ്മാണം. കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന വർഗീസ് വൈദ്യൻ, ടിവി തോമസ്, ഗൗരിയമ്മ (യഥാക്രമം മോഹൻലാൽ, മുരളി, ഗീത) എന്നിവരെ കേന്ദ്രീകരിച്ചാണ് കഥ. ആദർശവും പ്രായോഗികതയും തമ്മിലും വ്യക്തിജീവിതവും സാമൂഹ്യ ജീവിതവും തമ്മിലും ഉള്ള സംഘർഷങ്ങൾ ആണ് പ്രമേയം. ഗർഭിണിയായ ഭാര്യയെ ചികിൽസിക്കാൻ പണമില്ലാതെ വരുമ്പോൾ സഖാവിന് സഹായ ഹസ്‌തം നീട്ടുന്നത് പുരോഹിതൻ, ആദർശ ധീരനായ നേതാവിന് അവിഹിതബന്ധത്തിൽ കുട്ടി, ഇമേജ് നഷ്ടപ്പെടുമെന്ന സന്ദേഹത്തിൽ പരസ്യമായി അത് നിഷേധിക്കുന്നു, തുടങ്ങിയ തീവ്രമായ കഥാസന്ദർഭങ്ങൾ നിറഞ്ഞതായിരുന്നു ചിത്രം. ഒപ്പം, കാൾ മാർക്സിന്റെ ഫോട്ടോ സാക്ഷിയാക്കിയുള്ള കല്യാണം, പള്ളിയിൽ വിളിച്ചു ചൊല്ലാതെയുള്ള വിവാഹം തുടങ്ങി വിപ്ലവ നിലപാടുകളും…

    Read More »
  • Kerala

    വീണ്ടും ഭക്ഷ്യവിഷബാധ; കുഴിമന്തി കഴിച്ച് കാസര്‍ഗോട്ട് പെണ്‍കുട്ടി മരിച്ചു

    കാസര്‍ഗോഡ്: സംസ്ഥാനത്ത് ഭക്ഷവിഷബാധയേറ്റ് വീണ്ടും മരണം. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ച കാസര്‍ഗോഡ് തക്ലായി സ്വദേശി അഞ്ജുശ്രീ പാര്‍വതി(19)യാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. പുതുവത്സര ദിനത്തില്‍ കുഴിമന്തി വാങ്ങി കഴിച്ചതിന് ശേഷമാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. കാസര്‍ഗോഡ് തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനെത്തുടര്‍ന്നാണ് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. സംസ്ഥാനത്ത് ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് രണ്ടാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രശ്മി രാജ് (33) മരിച്ചത്. ഈ സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു.  

    Read More »
  • Kerala

    ഷാരൂഖ് ഖാന്‍ മുതല്‍ മമ്മൂട്ടിയും മിയ ഖലീഫ വരെയും! മുസ്ലീംലീഗ് അംഗത്വ പട്ടികയില്‍ ഞെട്ടി നേതൃത്വം

    തിരുവനന്തപുരം: ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുതല്‍ പോണ്‍ താരം മിയ ഖലീഫയ്ക്ക് വരെ നേമം മണ്ഡലത്തില്‍ കളിപ്പാന്‍കുളം വാര്‍ഡില്‍നിന്ന് മുസ്‌ലിം ലീഗ് അംഗത്വം! കേരളത്തില്‍ ലീഗിന്റെ അംഗത്വ വിതരണം കഴിഞ്ഞ 31 നാണ് അവസാനിച്ചത്. വീടുകള്‍തോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനാണു സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നത്. ഇങ്ങനെ അംഗങ്ങളാകുന്നവര്‍ ഓണ്‍ലൈനില്‍ പേരും ആധാര്‍ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ഫോണ്‍ നമ്പറും അപ്ലോഡ് ചെയ്യണം. ഓരോ വാര്‍ഡിനും ഓരോ പാസ്വേഡും നല്‍കിയിരുന്നു. കോഴിക്കോട്ടുള്ള ഐടി കോ ഓര്‍ഡിനേറ്റര്‍ക്കേ പിന്നീട് ഇതു തുറന്നു പരിശോധിക്കാന്‍ കഴിയൂ. ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണു നേതൃത്വം ഞെട്ടിയത്. സാധാരണ പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് അംഗത്വവിതരണം നടത്തുന്നത്. ആള്‍ബലമില്ലാത്ത സ്ഥലത്ത് കംപ്യൂട്ടര്‍ സെന്ററുകളെ എല്‍പിച്ചവരുണ്ടെന്ന് ഒരുവിഭാഗം ആക്ഷേപിക്കുന്നു. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. അംഗത്വവിതരണം പൂര്‍ത്തിയായപ്പോള്‍ തലസ്ഥാനത്ത് 59551 ആണ് പാര്‍ട്ടി അംഗങ്ങള്‍. സംസ്ഥാനത്ത് ലീഗിന്റെ അംഗസംഖ്യ…

    Read More »
  • Movie

    തിയേറ്ററുകളിൽ പൊട്ടിച്ചിരിയുടെ ആരവം ഉയർത്തി ‘എന്നാലും ന്റെ അളിയാ’ മുന്നേറുന്നു, ‘അളിയൻസ്’ സീരിയലിലൂടെ മലയാളിയെ ചിരിപ്പിച്ച ശ്രീകുമാര്‍ അറയ്ക്കലും ബാഷ് മൊഹമ്മദും ചേർന്നൊരുക്കിയ ചിത്രം

    സിനിമ ജയൻ മൺറോ   ശ്രീകുമാര്‍ അറയ്ക്കലിന്റെ തിരക്കഥയിൽ ബാഷ് മൊഹമ്മദ് സംവിധാനം ചെയ്ത ‘എന്നാലും ന്റെ അളിയാ’ തീയേറ്ററുകളിൽ ചിരിയുടെ ആരവമുയർത്തി മുന്നേറുകയാണ്. അളിയൻസ് 240 എപ്പിസോഡുകളിലൂടെ കുടുംബ പ്രേക്ഷകരിൽ ചിരിയുടെ പൂത്തിരി നിറച്ച ശ്രീകുമാറിന്റെ ആദ്യ തിരക്കഥയാണ് ‘എന്നാലും ന്റെ അളിയാ’. സിനിമ കണ്ടിറങ്ങിയപ്പോൾ പ്രിയ സുഹൃത്ത് ശ്രീകുമാറിന്റെ കഴിവിൽ ഏറെ അഭിമാനം തോന്നി. ഇതുപോലൊന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ട് നാളേറെയായി. കഥയുടെ പശ്ചാത്തലം ദുബായ് ആണ്. പക്ഷേ പതിവ് പ്രവാസ സിനിമകളുടെ പാതകളിലൂടെയോ സംഭവങ്ങളിലൂടെയോ സഞ്ചരിക്കുന്ന ചിത്രമേയല്ല ‘എന്നാലും ന്റെ അളിയാ’. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തുച്ചേരലിന്റെ കഥയാണിത്. ജോലിത്തിരക്കുകളില്‍ വലയുന്ന ബാലു (സുരാജ് വെഞ്ഞാറമ്മൂട്). പക്ഷേ ഭാര്യ ലക്ഷ്മി (ഗായത്രി അരുൺ) അയാളെ മനസ്സിലാക്കി കൂടെ തന്നെയുണ്ട്. നാട്ടില്‍ നിന്ന് ജോലി തേടിയെത്തിയ അളിയന്‍ വിവേകും (ജോസ് കുട്ടി) ബാലുവിനോടൊപ്പമാണ് താമസം. ഉഴപ്പനായ വിവേക് ബാലുവിന് ഒരു ഭാരം തന്നെയാണ്. ഇതിനിടയില്‍ അവിചാരിതമായി ബാലു കോണ്‍ട്രാക്ടറും…

    Read More »
  • Feature

    പാട്ടുകേൾക്കാൻ വൈകാതെ എത്താമെന്നു മന്ത്രി, വാക്കുപാലിച്ചു; കിടങ്ങൂരിന്റെ ഗായികയ്ക്ക് അഭിനന്ദനവുമായി എം.ബി. രാജേഷ് എത്തി

    കോട്ടയം: പാട്ടുകേൾക്കാൻ വൈകാതെ എത്താമെന്നു മന്ത്രി പറഞ്ഞ വാക്ക് പാലിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കിടങ്ങൂരിന്റെ സ്വന്തം പാട്ടുകാരി വി.ടി. അൽഫോൺസ. കുടുംബശ്രീ ദേശീയ സരസ് മേളയിൽ പാട്ടുകൾ പാടി വൈറലായ അൽഫോൺസാമ്മയെ അഭിനന്ദിക്കാനും പാട്ട് നേരിട്ട് ആസ്വദിക്കാനുമാണ് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് എത്തിയത്. സരസ്‌മേളയിൽ അറുപത്തിയൊൻപതുകാരി അൽഫോൺസാമ്മ പാടിയ പാട്ട് മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. കിടങ്ങൂർ ഗോവിന്ദപുരത്തെ വീട്ടിലെത്തി പൊന്നാടയണിയിച്ച മന്ത്രി ചേർത്ത് പിടിച്ച് വിശേഷങ്ങൾ ആരാഞ്ഞു. കുട്ടിക്കാലത്ത് സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ പഠിപ്പിച്ച അച്ചാമ്മ ടീച്ചർ ദിവസവും പാട്ട് പാടിക്കുമായിരുന്നു. അങ്ങനെ പാട്ട് പാടി പഠിച്ചു. പിന്നീട് പത്താം ക്ലാസിന് ശേഷം പഠിത്തം നിർത്തി ജീവിതം പ്രാരാബ്ദങ്ങൾക്ക് വഴിമാറിയപ്പോഴും മനസിൽ സംഗീതം മാത്രം ബാക്കി നിന്നു. തിരുവനന്തപുരത്തെ തരംഗിണി മ്യൂസിക് സ്‌കൂളിൽ പഠിക്കാനാഗ്രഹിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം സാധിച്ചില്ല. ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും പല വേദികളിലും പാടാനും നിരവധി ആളുകളുടെ പ്രശംസ ഏറ്റുവാങ്ങാനും സാധിച്ചു. മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ ഉൾപ്പെടെ…

    Read More »
  • Local

    കോട്ടയം ജില്ലയിൽ ലൈൻ ട്രാഫിക് ബോധവത്കരണ പരിപാടിയ്ക്ക് തുടക്കം; ഗതാഗത നിയമലംഘനങ്ങൾക്ക് 2,10,000 പിഴ ഈടാക്കി

    കോട്ടയം: അശ്രദ്ധമായി വാഹനമോടിക്കുന്നത് മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള ലൈൻ ട്രാഫിക് ബോധവത്കര പരിപാടിക്ക് ജില്ലയിൽ തുടക്കമായി. വിവിധ ഗതാഗത നിയമ ലംഘനങ്ങളെത്തുടർന്ന് 225 വാഹനങ്ങളിൽ നിന്ന് 2,10,000 രൂപ പിഴ ഈടാക്കി. ആദ്യ ദിവസം ബോധവത്കരണത്തോടൊപ്പം ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുള്ള എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളുമാണ് നടത്തുന്നത്. ജില്ലയിലെ പരിപാടിയിൽ ആർ.ടി.ഒ കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ കോട്ടയം, ചങ്ങനാശ്ശേരി, ഉഴവൂർ, പാലാ, കാഞ്ഞിരപ്പള്ളി, വൈക്കം എന്നീ ഓഫീസുകളിലെ ജോയിന്റ് ആർ.ടി.ഓമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ, അസ്സിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ സേഫ് സോണിലെ ഉദ്യോഗസ്ഥർ തുടങ്ങി അറുപതോളം ഉദ്യോഗസ്ഥർ പങ്കെടുത്തു. ഡ്രൈവർമാർക്ക് ലഘുലേഖകൾ വിതരണം ചെയ്തു. വേഗത കുറഞ്ഞ വാഹനങ്ങൾ ഇടതുവശം ചേർന്ന് പോകുന്നതിനും ലൈൻ ട്രാഫിക്ക് അനുസരിച്ച് വാഹനം ഓടിക്കുന്നതിനും നിർദ്ദേശം നൽകി. ഉഴവൂരിലെ കുറവിലങ്ങാട്, പുതുവേലി, വൈക്കത്ത് വല്ലകം, ചങ്ങനാശ്ശേരിയിൽ റെയിൽവേ ജംഗ്ഷൻ, തെങ്ങണ, പാലാത്ര ബൈപ്പാസ്, കുരിശുമൂട്, കാഞ്ഞിരപ്പള്ളിയിൽ കുമളി റോഡ്, കോട്ടയത്ത് കോടിമത ടൗൺ ജംഗ്ഷൻ,…

    Read More »
  • Local

    മുണ്ടക്കയം വില്ലേജ് ഓഫീസ് ഉദ്ഘാടനം ജനുവരി ഒൻപതിന്

    കോട്ടയം: പുതിയതായി നിർമിച്ച മുണ്ടക്കയം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ജനുവരി ഒൻപതിന് വൈകിട്ടു നാലു മണിക്കു നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. എം.പിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി എന്നിവർ മുഖ്യാതിഥികളാവും. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, എ.ഡി.എം. ജിനു പുന്നൂസ്, സബ് കളക്ടർ സഫ്ന നസറുദ്ദീൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, അഡ്വ. ശുഭേഷ് സുധാകരൻ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലത്തിൽ, പഞ്ചായത്തംഗം സി.വി. അനിൽകുമാർ, കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം ജോസുകുട്ടി, വിവിധ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50…

    Read More »
  • Kerala

    ജനങ്ങളുടെ പോരാട്ടത്തിന് യു.ഡി.എഫ് മുന്നില്‍ നില്‍ക്കും, എയ്ഞ്ചല്‍ വാലിയില്‍ സാന്ത്വനമായി പ്രതിപക്ഷ നേതാവ്; മലയോര കര്‍ഷകര്‍ക്കുവേണ്ടി യു.ഡി.എഫ് ആരംഭിക്കുന്ന സമര പോരാട്ടങ്ങള്‍ക്ക് തുടക്കം

    കോട്ടയം: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയും പിടിപ്പുകേടും മൂലം കുടിയിറക്ക് ഭീഷണി നേരിടുന്ന എയ്ഞ്ചല്‍ വാലിയില്‍ സാന്ത്വനമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എത്തി. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള ഒരു നാടിന്റെ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ യു.ഡി.എഫ് സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യാനാണ് പ്രതിപക്ഷനേതാവ് ഏയ്ഞ്ചല്‍ വാലിയില്‍ എത്തിയത്. വനം വകുപ്പിന്റെ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം വനം മേഖലയില്‍ ഉള്‍പ്പെടുത്തിയ എയ്ഞ്ചല്‍ വാലി, പമ്പാവാലി അടക്കമുള്ള മലയോര മേഖലയിലെ കര്‍ഷകര്‍ക്കുവേണ്ടി യു.ഡി.എഫ് ആരംഭിക്കുന്ന അതിശക്തമായ സമര പോരാട്ടങ്ങള്‍ക്ക് ഇതോടെ തുടക്കമായി. ഉപഗ്രഹ സര്‍വ്വെ വഴിയും വനം വകുപ്പിന്റെ സര്‍വ്വെ വഴിയും തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് എഴുപതിലേറെ വര്‍ഷങ്ങളായി ജനങ്ങള്‍ അധിവസിക്കുന്ന എയ്ഞ്ചല്‍ വാലിയിലെയും, പമ്പാവാലിയിലെയും സ്ഥലങ്ങള്‍ വനഭൂമിയാക്കി മാറ്റിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉപാധിരഹിതമായി പട്ടയം നല്‍കിയ പ്രദേശങ്ങളാണ് ഒരു സുപ്രഭാതത്തില്‍ ഇടത് സര്‍ക്കാര്‍ വനഭൂമിയായി പ്രഖ്യാപിക്കുന്നത്. എരുമേലി പഞ്ചായത്തിലെ 11,12, വാര്‍ഡുകളായ പമ്പാവാലി,…

    Read More »
Back to top button
error: