Month: January 2023
-
Kerala
കാര്‍ഷിക കടാശ്വാസത്തിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ജൂൺ 30
തിരുവനന്തപുരം: സംസ്ഥാനത്തു കാര്‍ഷിക കടാശ്വാസത്തിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ജൂൺ 30. വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ 31.08.2020 വരെയും മറ്റു 12 ജില്ലകളിലെ കര്‍ഷകര്‍ 31.03.2016 വരെയും സഹകരണ ബാങ്കില്‍ നിന്നെടുത്ത കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിനാണ് സര്‍ക്കാര്‍ ഉത്തരവായത്. കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകള്‍ ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ സ്വീകരിക്കുന്നതിന് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. കര്‍ഷക കടാശ്വാസത്തിനുള്ള അപേക്ഷകള്‍ സി ഫോമില്‍ പൂരിപ്പിച്ച് രേഖകള്‍ സഹിതം കര്‍ഷക കടാശ്വാസ കമ്മീഷനില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണം. റേഷന്‍ കാര്‍ഡിന്റ പകര്‍പ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അസല്‍, അപേക്ഷകന്‍ കര്‍ഷകനാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം (അസല്‍) അല്ലെങ്കില്‍ കര്‍ഷക തൊഴിലാളി ആണെന്ന് തെളിയിക്കുന്ന കര്‍ഷകതൊഴിലാളി ക്ഷേമനിധി പാസ്ബുക്ക് / ഐ.ഡി. പകര്‍പ്പ്, ഉടമസ്ഥാവകാശമുള്ള കൃഷി ഭൂമി എത്രയെന്ന് തെളിയിക്കുന്നതിനായി വസ്തുവിന്റെ കരം തീര്‍ത്ത രസീതിന്റെ പകര്‍പ്പ് അല്ലെങ്കില്‍ പാട്ടക്കരാറിന്റെ പകര്‍പ്പ്, വായ്പ…
Read More » -
LIFE
വൈദികൻ സംവിധാനം ചെയ്തു തിയറ്ററിൽ എത്തുന്ന ആദ്യ മലയാള സിനിമ; പേരുപോലെ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ് ‘ഋ’
പേരുപോലെ ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് ഋ തിയറ്ററിലെത്തിയിരിക്കുന്നത്. ഒരു വൈദീകൻ സംവിധാനം ചെയ്തു തിയറ്ററിൽ എത്തുന്ന ആദ്യത്തെ മലയാള സിനിമയാണ് ഋ. ഒരൊറ്റ അക്ഷരം മാത്രം പേരുള്ള ആദ്യത്തെ മലയാളം സിനിമ എന്നീ കൗതുകങ്ങൾക്ക് അപ്പുറമായി ഈ വർഷത്തെ മികച്ച നവാഗത സംവിധായകനും തിരക്കഥാകൃത്തിനുമുള്ള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ, ജെ.സി. ഡാനിയേൽ ഫൗണ്ടെഷന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രം എന്നീ ബഹുമതികൾ കൂടി കരസ്ഥമാക്കിയാണ് ഫാ. വർഗീസ് ലാൽ സംവിധാനം ചെയ്ത ഋ എന്ന ചിത്രം തിയറുകളിൽ എത്തിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ച ഡോ.ജോസ് കെ.മാനുവലിനാണ് മികച്ച തിരക്കഥാകൃത്തിനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചത്. ദേശീയ പുരസ്‌കാര ജേതാവും നടനും പ്രശസ്ത സംവിധായകനുമായ സിദ്ധാർഥ് ശിവ ആദ്യമായി ക്യാമറ നിർവഹിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ എഡിറ്റിങും സിദ്ധാർഥ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. വില്യം ഷേക്‌സ്പിയർ രചിച്ച വിശ്വ പ്രസിദ്ധമായ ഒഥല്ലോ എന്ന നാടകത്തെ ആസ്പദമാക്കി ക്യാംപസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന്…
Read More » -
Crime
ഒടുവിൽ 18-ാം അടവെടുത്ത് പൊലീസ്, സംഘമായെത്തി ചാടിവീണ് കീഴ്പ്പെടുത്തി; ചിതറയിൽ വടിവാളും നായയുമായി പൊലീസിനെ വെല്ലുവിളിച്ചു നിന്ന പ്രതി അറസ്റ്റിൽ
കൊല്ലം: ചിതറയിൽ വടിവാളും നായയുമായി പൊലീസിനെ വെല്ലുവിളിച്ചു നിന്ന പ്രതി അറസ്റ്റിൽ. മാങ്കോട് സ്വദേശി സജീവനെയാണ് മൽപ്പിടുത്തത്തിനൊടുവിൽ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടിയത്. മൂന്ന് ദിവസമായി പ്രതിയെ പിടികൂടാതിരുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് എന്ത് വിലകൊടുത്തും സജീവിനെ അറസ്റ്റ് ചെയ്യാൻ ചിതറ പൊലീസ് തീരുമാനിച്ചത്. ഫയർഫോഴ്സും നായ്കളെ പരിശീലിപ്പിക്കുന്ന സംഘവുമായി രാവിലെ പത്തരയോടെ പൊലീസെത്തി. വീടിന് പുറത്ത് അഴിച്ചു വിട്ടിരുന്ന നായയെ ആദ്യം കെട്ടിയിട്ടു. പിന്നാലെ ഗേറ്റിന്‍റെ പൂട്ട് പൊളിച്ച സംഘം അകത്തേക്ക് കയറി. ആദ്യം അനുനയിപ്പിച്ച് പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സജീവ് വഴങ്ങാതായതോടെ അടുക്കള ഭാഗത്തെ കതക് കുത്തിതുറന്ന് ഒരു സംഘം അകത്ത് കയറി. എന്നാൽ വടിവാൾ വീശി സജീവൻ ഇവരെ ഓടിച്ചു. പിന്നാലെ ആത്മഹത്യ ചെയ്യുമെന്നായി ഭീഷണി. അനുനയിപ്പിക്കാൻ ശ്രമിച്ചവർക്ക് നേരെയെല്ലാം പ്രതി ജനൽ ചില്ലുകൾ വലിച്ചെറിഞ്ഞു. ഇതിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തർക്കത്തിനിടയിൽ ഒന്നു പിന്തിരിഞ്ഞ പ്രതിയുടെ നേർക്ക് എലിഫന്‍റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥനായ റിജു ചാടി വീണതോടെ പ്രതിയെ…
Read More » -
Crime
കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിയായ പ്രതി അറസ്റ്റിൽ
തലയോലപ്പറമ്പ്: കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് പിടികൂടി. അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് പുതുശ്ശേരി വീട്ടിൽ ജോസഫ് മകൻ നിഖിൽ പി.ജെ (24) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബർ 9ന് കാറിനുള്ളിൽ കടത്താൻ ശ്രമിച്ച 92 കിലോ കഞ്ചാവുമായി യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ മൂന്നാം പ്രതിയായിരുന്ന നിഖിൽ ഒളിവിൽ പോവുകയായിരുന്നു. ഈ കേസിൽ മറ്റു പ്രതികളായ രഞ്ജിത്ത് രാജു, കെൻസ് സാബു എന്നിവരെയും കൂടാതെ ഇവർക്ക് സാമ്പത്തികമായി സഹായം ചെയ്തു കൊടുത്തിരുന്നവരെയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയായിരുന്നു. ഒളിവിൽ പോയ നിഖിലിനുവേണ്ടി തിരച്ചിൽ ശക്തമാക്കുകയും പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് ഏറ്റുമാനൂർ, കുറവിലങ്ങാട് തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ കൃഷ്ണൻ പോറ്റി, തലയോലപ്പറമ്പ് എസ്.ഐ ദീപു ടി.ആർ, സിവി എൻ.ജി, സുശീലൻ, എ.എസ്.ഐ മാരായ റോജിമോൻ, പ്രമോദ്, പ്രകാശ്, സി.പി.ഓ…
Read More » -
LIFE
‘തെന്നിന്ത്യയുടെ ലേഡി മമ്മൂട്ടി’ക്ക് ഇന്ന് ജന്മദിനം; ലക്ഷ്മി ഗോപാലസ്വാമിയുടെ പ്രായം അറിയുമോ?
സിനിമയ്ക്കായി യൗവനം കാത്തുസൂക്ഷിക്കുന്ന മലയാളത്തിന്റെ സ്റ്റൈലിഷ് അഭിനേതാവാണ് മമ്മൂട്ടി. സിനിമയില്‍ മമ്മൂട്ടിയെ പോലെ ഫിറ്റ്‌നെസിനും ശരീരത്തിനും വളരെ പ്രാധാന്യം നല്‍കുന്ന നിരവധി നടീനടന്‍മാരുണ്ട്. അതിലൊരാളാണ് തെന്നിന്ത്യന്‍ നടി ലക്ഷ്മി ഗോപാലസ്വാമി. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ലക്ഷ്മി കർണാടകയിലെ ബാംഗ്ലൂരിൽ എം.കെ.ഗോപാലസ്വാമിയുടേയും ഡോ.ഉമയുടേയും മകളായി 1970 ജനുവരി ഏഴിന് ബെംഗളൂരുവിലാണ് ജനിച്ചത്. അർജുൻ ഏക സഹോദരനാണ്. തന്റെ 52-ാം ജന്മദിനമാണ് ലക്ഷ്മി ഇന്ന് ആഘോഷിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം അരയന്നങ്ങളുടെ വീട് ആണ് ലക്ഷ്മിയുടെ അരങ്ങേറ്റ സിനിമ. അവിവാഹിതയായി തുടരുന്ന ഭരതനാട്യ കലാകാരിയായ ലക്ഷ്മി മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരവും നടി ലഭിച്ചു. പിന്നീട് മലയാളത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയെ തേടി നല്ല നല്ല വേഷങ്ങള്‍ വന്നു. കൊച്ചു കൊച്ചു…
Read More » -
Tech
ഇത്ര സിംപിളോ ! ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കാൻ ടോൾ ഫ്രീ നമ്പറുമായി യുഐഡിഎഐ
ദില്ലി: ഇന്ത്യയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്ന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കാൻ ആധാർ കാർഡിന്റെ റെഗുലേറ്ററി ബോഡിയായ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഒരു പുതിയ ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ചു. ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് (IVR) ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ സേവനം സൗജന്യമായിരിക്കും. ഐവിആർ സേവനങ്ങൾ ഉപയോഗിക്കുന്നതിന്, ഉപഭോക്താക്കൾക്ക് ‘1947’ എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗിക്കണം. ഉപഭോക്താക്കൾക്ക് ആധാർ എൻറോൾമെന്റ് അല്ലെങ്കിൽ അപ്‌ഡേറ്റ് സ്റ്റാറ്റസ്, പിവിസി കാർഡ് സ്റ്റാറ്റസ് അല്ലെങ്കിൽ എസ്എംഎസ് വഴി വിവരങ്ങൾ ലഭിക്കുന്നതിന് 1947 എന്ന യുഐഡിഎഐ ടോൾ ഫ്രീ നമ്പറിൽ വിളിക്കാം എന്ന് യുഐഡിഎഐ ട്വീറ്റ് ചെയ്തു. ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ നടപടികള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ടെന്ന് അറിയിച്ച് യുഐഡിഎഐ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എങ്ങനെ പരാതി നല്‍കാം? സ്റ്റെപ് 1: https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക സ്റ്റെപ് 2: ‘File…
Read More » -
Crime
എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ രണ്ട് റഷ്യൻ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു
ഗോവ: എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ രണ്ട് റഷ്യൻ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു. ഗോവയിൽ നിന്നും മുംബൈയിലേക്കുള്ള ഗോ എയർ വിമാനത്തിൽ ഇന്നലെയായിരുന്നു സംഭവം. ഇവർ മദ്യപിച്ചിരുന്നോ എന്ന് വ്യക്തമല്ല. വിമാനം പുറപ്പെടുന്നതിന് മുന്നോടിയായുള്ള സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്നതിനിടെയാണ് ഇവർ എയർ ഹോസ്റ്റസുമാരോട് അപമര്യാദയായി പെരുമാറിയത്. എയർ ഹോസ്റ്റസുമാരോട് ലൈംഗീക ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് വിവരം. ഇവരുടെ അതിക്രമം മറ്റു യാത്രക്കാർ തടയുകയും ചോദ്യം ചെയ്യുകയുമായിരുന്നു. പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി രണ്ട് പേരെയും വിമാനത്തിൽ പുറത്താക്കി.
Read More » -
Kerala
ബത്തേരിയിൽ കാട്ടാനയിറങ്ങിയ സംഭവം കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച; ചീഫ് വൈൽഡ് ലൈഫ് വാർഡന് കാരണം കാണിക്കൽ നോട്ടീസ്
വയനാട്: ബത്തേരിയിൽ കാട്ടാനയിറങ്ങിയ സംഭവം കൈകാര്യം ചെയ്യുന്നതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ. വാർഡൻ ഗംഗാ സിങ്ങിന് കാരണം കാണിക്കൽ നോട്ടീസ് സംസ്ഥാന സർക്കാർ നൽകി. കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് വിമർശനം. പ്രതിഷേധങ്ങൾക്കൊടുവിലാണ് കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയത്. മയക്കുവെടിവെക്കാനുള്ള ഉത്തരവ് വൈകിയതോടെ പ്രതിഷേധവും ഉയർന്നിരുന്നു. ബത്തേരിയിലെ വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി. ബത്തേരി നഗരസഭ കൗൺസിൽ അംഗങ്ങൾ ഏറെ നേരം വനം വകുപ്പ് ഓഫീസ് ഉപരോധിച്ചു. നടപടി വൈകിപ്പിച്ച് ജനങ്ങളെ ചീഫ് വെൽഡ് ലൈഫ് വാർഡൻ വെല്ലുവിളിച്ചെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ കുറ്റപ്പെടുത്തി.ആളെ കൊല്ലിയായ കാട്ടാനയെ കുങ്കിയാനകളെ ഉപയോഗിച്ച് ഉൾവനത്തിലേക്ക് തുരത്താനായിരുന്നു ആദ്യ തീരുമാനം. കുങ്കിയാനകളെ എത്തിച്ച് ഇതിനായി ശ്രമവും തുടങ്ങിയിരുന്നു. എന്നാൽ ഇത് പൂർണ്ണമായി പരാജയപ്പെട്ടതോടെയാണ് മയക്കുവെടിവെച്ച് പിടികൂടാൻ തീരുമാനമായത്.
Read More » -
Crime
കൊല്ലത്ത് സൂപ്പർമാർക്കറ്റിൽ സിഐടിയു പ്രവർത്തകരുടെ ഗുണ്ടായിസം: സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ മര്‍ദ്ദിച്ച സംഭവത്തിൽ അഞ്ച് സിഐടിയു പ്രവര്‍ത്തകര്‍ അറസ്റ്റിൽ
കൊല്ലം: കൊല്ലം നിലമേലിലെ സൂപ്പർമാർക്കറ്റിൽ സിഐടിയു പ്രവർത്തകരുടെ ഗുണ്ടായിസം. സൂപ്പർമാർക്കറ്റിലേക്ക് ഇരച്ചെത്തിയ സിഐടിയു പ്രവർത്തകർ സൂപ്പർമാർക്കറ്റിൻ്റെ ഉടമ ഷാനിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മദ്യപിച്ചു സ്ഥാപനത്തിൽ എത്തിയത് ചോദ്യം ചെയ്തതിനാണ് മർദനമെന്ന് പരിക്കേറ്റ സൂപ്പർമാർക്കറ്റ് ഉടമ ഷാൻ പറഞ്ഞു. സംഭവത്തിൽ 13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഇവരിൽ അഞ്ച് പേരെ പൊലീസ് വൈകിട്ടോടെ അറസ്റ്റ് ചെയ്തു. പ്രവർത്തകർ തെറ്റ് ചെയ്തെങ്കിൽ നടപടിയെടുക്കുമെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി. നിലമേലിലെ യൂണിയൻ കോർപ് സൂപ്പർമാർട്ട് ഉടമ ഷാനിനാണ് സിഐടിയു തൊഴിലാളികളുടെ അതിക്രൂര മർദനമേറ്റത്. ഒരു തൊഴിലാളി മദ്യപിച്ചു സ്ഥാപനത്തിൽ വന്നത് ചോദ്യം ചെയ്തതാണ് തർക്കത്തിന്റെ തുടക്കമെന്ന് ഷാൻ പറയുന്നു. ഇയാൾ പോയി മറ്റുള്ളവരെ കൂട്ടിയെത്തി തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഷാൻ പറയുന്നു. പ്രദേശത്ത് ചുമട്ടുതൊഴിലാളികളുടെ ഗുണ്ടായിസം പതിവാണെന്ന് ആരോപണമുണ്ട്. എന്നാൽ സ്ഥാപന ഉടമ കഴിഞ്ഞ ദിവസം സിഐടിയു തൊഴിലാളിയെ മർദിച്ചിരുന്നു എന്നാണ് സിഐടിയുവിന്റെ വാദം. ഷാനിനെ മർദിച്ച സംഭവത്തിൽ 13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ പൊലീസ്…
Read More » -
Crime
ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ അല്‍ റൊമന്‍സിയ ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കി
കാസര്‍കോട്: ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ അല്‍ റൊമന്‍സിയ ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കി. ഹോട്ടലിലെ ഫ്രീസറുകള്‍ വൃത്തിഹീനമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നടപടി. അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചാണ് മരണമെന്നാണ് കുടുംബത്തിന്‍റെ പരാതി. മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 31 നാണ് ഹോട്ടലില്‍ നിന്ന് ചിക്കന്‍ മന്തി, ചിക്കന്‍ 65, മയോണൈസ്, സാലഡ് എന്നിവ ഓര്ഡര്‍ നല്‍കിയത്. പിറ്റേന്ന് ദേഹാസ്വാസ്തം ഉണ്ടായതിനെ തുടര്‍ന്ന് അഞ്ജുശ്രീയെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി ഇന്നലെ രാവിലെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരിച്ചു.
Read More »