Month: January 2023

  • India

    നിർമാണത്തിനിടെ ബെംഗളുരു മെട്രോയുടെ തൂൺ സ്കൂട്ടറിനു മുകളിലേക്കു തകർന്നുവീണു; അമ്മയും പിഞ്ചുകുഞ്ഞും കൊല്ലപ്പെട്ടു, പിതാവിനും മകള്‍ക്കും പരിക്ക്

    ബെംഗളുരു: ബെംഗളുരു മെട്രോയുടെ തൂൺ സ്കൂട്ടറിനു മുകളിലേക്കു തകർന്നുവീണു; അമ്മയും പിഞ്ചുകുഞ്ഞും കൊല്ലപ്പെട്ടു. പിതാവിനും മകള്‍ക്കും പരിക്ക്. ബെംഗളുരു മെട്രോയുടെ നിർമ്മാണത്തിലിരുന്ന തൂണാണ് തകർന്ന് വീണത്. ഈ സമയത്ത് സമീപത്തെ റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരായ നാലംഗ കുടുംബത്തിന്‍റെ മേലേക്കാണ് തൂണ്‍ തകര്‍ന്ന് വീണത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അമ്മയേയും പിഞ്ചുകുഞ്ഞിനേയും രക്ഷിക്കാനായില്ല. ഔട്ടർ റിങ് റോഡിൽ എച്ച്ബിആര്‍ ലെയൗട്ടിലാണ് അപകടമുണ്ടായത്. കല്യാണ്‍ നഗറില്‍ നിന്ന് എച്ച്ആര്‍ബിആര്‍ ലേ ഔട്ടിലേക്കുള്ള റോഡിനെ സമീപത്തെ തൂണാണ് തകര്‍ന്നത്. തേജസ്വിനി എന്ന യുവതിയും ഇവരുടെ രണ്ടര വയസുകാരനായ മകന്‍ വിഹാനുമാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. തേജസ്വിനിയുടെ ഭര്‍ത്താവിനും മകള്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരും ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. 218ാം നമ്പര്‍ പില്ലറാണ് തകര്‍ന്ന് വീണത്. നാല്‍പത് അടിയോളം ഉയരവും ടണ്‍കണക്കിന് ഭാരവും ഉള്ള പില്ലറാണ് ഇരുചക്രവാഹന യാത്രക്കാരുടെ മേലേക്ക് വീണത്. സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ് കൊല്ലപ്പെട്ട തേജസ്വിനി. ഭര്‍ത്താവ് ലോഹിത്…

    Read More »
  • Local

    ഉത്സവം: 103 ശാഖകളെ പങ്കെടുപ്പിച്ച് നാഗമ്പടം മഹാദേവ ക്ഷേത്രത്തിലേക്ക്‌ ദേശതാലപ്പൊലി ഘോഷയാത്രയുമായി എസ്.എൻ.ഡി.പി. കോട്ടയം യൂണിയൻ 

    ഏറ്റുമാനൂർ: നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി 103 ശാഖകളെ 5 മേഖലകളാക്കി തിരിച്ച് ദേശതാലപ്പൊലി ഘോഷയാത്ര നടത്താൻ എസ്.എൻ.ഡി.പി. കോട്ടയം യൂണിയൻ. ഇതിന്റ ഭാഗമായി വടക്കൻ മേഖലയുടെ 27 ശാഖായോഗങ്ങൾ ചേർന്ന് ജനുവരി 28 – ന് മൂന്നാം ഉത്സവദിനത്തിൽ പെരുമ്പായിക്കാട് ശ്രീനാരായണ ഗുരുക്ഷേത്രത്തിൽ നിന്ന് ആയിരങ്ങൾ അണിനിരക്കുന്ന വർണ്ണശബളമായ താലപ്പൊലി ഘോഷയാത്ര നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലേക്ക്‌ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 28-ന് വൈകുന്നേരം നാല് മണിക്ക് പെരുമ്പായിക്കാട് ഗുരുക്ഷേത്ര സന്നിധിയിൽ ഘോഷയാത്ര മന്ത്രി വി.എൻ. വാസവൻ താലപ്പൊലി ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. വടക്കൻ മേഖല ചെയർമാൻ ജിജിമോൻ ഇല്ലിച്ചിറ അധ്യക്ഷത വഹിക്കും. ഭദ്രദീപം കൊളുത്തി ആദ്യതാലം എസ്.എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം പ്രീതി നടേശൻ കൈമാറും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധുസന്ദേശം നൽകും. എ.ജി. തങ്കപ്പൻ മുഖ്യ പ്രഭാഷണം നടത്തും. 5000 – അംഗങ്ങൾ ദേശതാലപൊലി ഘോഷയാത്രയിൽ പങ്കെടുക്കും. നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം 26-ന് കൊടിയേറി…

    Read More »
  • LIFE

    പടവലവും പാവലും കൃഷി ചെയ്യാൻ സമയമായി; ചുരുങ്ങിയ ചെലവിൽ നിറയെ വിളവുണ്ടാക്കാം

    പാവയ്ക്കയും പടവലവും മലയാളികൾക്ക് ഒഴിച്ച്കൂടാനാകാത്ത പച്ചക്കറികളാണ്. പന്തലിട്ടു വളര്‍ത്തുന്ന പച്ചക്കറികളായ പടവലം, പാവല്‍ എന്നിവ നടാന്‍ പറ്റിയ സമയമാണിത്. വേനല്‍ക്കാലത്തും നല്ല വിളവ് തരുന്ന ഇവയെ കീടങ്ങളും രോഗങ്ങളും കൂടുതലായി ആക്രമിക്കും. വള്ളി വീശി നല്ല പോലെ വളര്‍ന്നാലും കായ് പിടിക്കാതെ മുരടിച്ചു പോകുന്നത് ഈ വിളകളുടെ സ്ഥിരം പ്രശ്നമാണ്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ നോക്കാം. നടാനുള്ള വിത്ത് തെരഞ്ഞെടുക്കുന്നതു മുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ മാത്രമേ നല്ല വിളവ് ലഭിക്കൂ. നല്ല മൂത്ത കായ്കളില്‍ നിന്നു വേണം വിത്ത് ശേഖരിക്കാന്‍. ഇതു ചെറിയ ചൂടുവെള്ളത്തില്‍ നാലോ അഞ്ചോ മണിക്കൂറിട്ടു വയ്ക്കുക. ഇതിനു ശേഷം വേണം നടാന്‍. ട്രേകളിലോ മറ്റോ നട്ട ശേഷം രണ്ടില പരുവമാകുമ്പോള്‍ മാറ്റി നടുന്നതാണു നല്ലത്. കൂടുതല്‍ ഇലകളുണ്ടായി വള്ളി വീശി തുടങ്ങിയാല്‍ ഇടയ്ക്ക് സ്യൂഡോമോണസ് പ്രയോഗിക്കണം. വെള്ളത്തില്‍ കലക്കി തടത്തിലൊഴിച്ചു കൊടുക്കുകയും ഇലകളില്‍ സ്പ്രേ ചെയ്യുകയും ചെയ്യാം. പച്ചച്ചാണകം തെളിയെടുത്ത് തടത്തിലൊഴിച്ചു കൊടുക്കുന്നതും നല്ലതാണ്. നിലത്താണ് നട്ടതെങ്കില്‍ തടം…

    Read More »
  • India

    ഇടപെടാന്‍ ജനാധിപത്യ സംവിധാനങ്ങളുണ്ട്; ജോഷിമഠില്‍ അടിയന്തര വാദമില്ലെന്ന് സുപ്രീം കോടതി

    ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇക്കാര്യത്തില്‍ ഇടപെടാന്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങള്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ പ്രശ്നങ്ങളും സുപ്രീം കോടതിക്കു മുന്നില്‍ എത്തേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അവയെല്ലാം പരിശോധിക്കാന്‍ ജനാധിപത്യപരമായ സംവിധാനങ്ങളുണ്ടെന്നു പറഞ്ഞ കോടതി ഹര്‍ജി ജനുവരി 16 നു പരിഗണിക്കാന്‍ മാറ്റി. ഉത്തരാഖണ്ഡില്‍ ഭൂമി ഇടിഞ്ഞുതാഴുന്നതു നിമിത്തം പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് അടിയന്തര ആശ്വാസമെത്തിക്കാന്‍ കോടതി ഇടപെടല്‍ തേടിയാണ് ഹര്‍ജി. സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

    Read More »
  • India

    ഭൂമി ഇടിയുന്ന ജോഷിമഠില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരം; 600 വീടുകള്‍ ഒഴിപ്പിച്ചു; നിര്‍മ്മാണപ്രവര്‍ത്തനങ്ങൾ നിര്‍ത്തി

    നൈനിറ്റാൾ: ഭൂമി ഇടിഞ്ഞുതാഴുകയും വീടുകളില്‍ വിള്ളലുകളുണ്ടാവുകയും ചെയ്ത ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതമെന്നു റിപ്പോർട്ട്. ഇവിടെ നിന്ന് ഇതുവരെ 600 വീടുകള്‍ ഒഴിപ്പിച്ചതായും, നാലായിരത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപഗ്രഹ സര്‍വേയ്ക്ക് ശേഷമാണ് ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുന്നത്. ഹെലിക്കോപ്റ്ററുകള്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാക്കി. ജോഷിമഠിലും സമീപപ്രദേശങ്ങളിലും എല്ലാ നിര്‍മാണപ്രവൃത്തികളും നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹെലാങ് മര്‍വാരി ബൈപ്പാസ്, എന്‍ടിപിസിയുടെ ഹൈഡല്‍ പ്രൊജക്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്. ജോഷിമഠിന് സമീപമുള്ള ജ്യോതിര്‍മഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളല്‍ രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വിള്ളലുകളുണ്ടായതെന്ന് മഠ അധികൃതര്‍ പറയുന്നു. ജോഷിമഠിലെ 600ലേറെ വീടുകളില്‍ വിള്ളല്‍ വീഴുകയും ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്. ജോഷിമഠിലെ 30 ശതമാനത്തോളം പ്രദേശത്തെ പ്രതിസന്ധി ബാധിച്ചതായാണ് കേന്ദ്രം ചുമതലപ്പെടുത്തിയ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം, കേന്ദ്ര വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കും. അതിനിടെ ഇന്ന് രണ്ട് കേന്ദ്ര സംഘങ്ങള്‍ കൂടി…

    Read More »
  • Kerala

    കോട്ടയത്ത് നഴ്സിങ്ങ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 60 വിദ്യാര്‍ത്ഥികള്‍ ചികിത്സതേടി

    കോട്ടയം: മാങ്ങാനം മന്ദിരം ആശുപത്രിയിലെ നഴ്സിങ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. അറുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തിയശേഷം ക്യാന്റീന്‍ അടപ്പിച്ചു. ബി.എസ്‌സി ജനറല്‍ നഴ്സിങ്ങ് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മന്ദിരം ആശുപത്രിയില്‍ രണ്ടു ക്യാന്റീനുകളുണ്ട്. ഇതില്‍ ഒന്നില്‍ നിന്നാണ് ഹോസ്റ്റലിലേക്ക് ഭക്ഷണം നല്‍കുന്നത്. ഇതിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കപ്പെടുന്നത്. ശാരീരിക അസ്വസ്ഥത ഉണ്ടായ ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടികളെ പ്രാഥമിക ചികിത്സയ്ക്കു ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പറഞ്ഞു വിട്ടു.

    Read More »
  • Kerala

    ബഫർ സോൺ പ്രശ്നം; ഇടുക്കിയിൽ പദയാത്രയുമായി യു.ഡി.എഫ്. ജില്ലാ കമ്മിറ്റി; ഡീൻ കുര്യാക്കോസ് എം.പി നയിക്കും

    പദയാത്രയ്ക്ക് വെള്ളിയാഴ്ച കുമളിയിൽ തുടക്കം തൊടുപുഴ: ബഫർ സോൺ വിഷയത്തില്‍ ഇടുക്കിയിൽ പദയാത്രയുമായി യു.ഡി.എഫ്. ജില്ലാ കമ്മിറ്റി. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. നയിക്കുന്ന പദയാത്രയ്ക്ക് വെള്ളിയാഴ്ച കുമളിയില്‍ തുടക്കമാകും. കരുതല്‍ കെണിയില്‍ നിന്നും ഇടുക്കിയെ രക്ഷിക്കുക, ഭൂനിയമം ഭേദഗതി ചെയ്യുക എന്നീ രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പദയാത്ര സംഘടിപ്പിക്കുന്നതെന്ന് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴിയും കണ്‍വീനര്‍ പ്രൊഫ. എം.ജെ. ജേക്കബും അറിയിച്ചു. ബഫർ സോൺ മേഖലയില്‍ സുപ്രീംകോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കാതെ കേരളത്തിലെ ജനങ്ങളെ ചതിക്കാനുള്ള ഗൂഢ നീക്കമാണ് സംസ്ഥാന സര്‍ക്കാരും വനംവകുപ്പും സംയുക്തമായി നടത്തിക്കൊണ്ടിരിക്കുന്ന്. ഇപ്പോഴത്തെ മെല്ലെപ്പോക്ക് നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നതെങ്കില്‍ മതികെട്ടാന്‍ചോലക്ക് സമീപമുള്ള ജനങ്ങള്‍ക്ക് സംഭവിച്ചതുപോലെ കേരളത്തിലെ എല്ലാ ബഫർ സോൺ പ്രദേശങ്ങളിലെ ജനങ്ങളും ദുരിതത്തിലാകുമെ ന്നും നേതാക്കൾ പറഞ്ഞു. പദയാത്രയുടെ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കുമളിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. നിര്‍വഹിക്കും. പദയാത്രയില്‍ ജില്ലയിലെ എല്ലാ…

    Read More »
  • Kerala

    അവശ കായികതാരങ്ങൾക്ക് പെന്‍ഷന്‍: ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ജനുവരി 23

    തിരുവനന്തപുരം: അവശ കായികതാരങ്ങൾക്ക് പെന്‍ഷന് ഇപ്പോൾ അപേക്ഷിക്കാം. ജീവിതക്ലേശമനുഭവിക്കുന്ന മുന്‍ കായികതാരങ്ങള്‍ക്ക് അവശ കായികതാര പെന്‍ഷന്‍ നല്‍കുന്ന പദ്ധതി അനുസരിച്ച് പെന്‍ഷന്‍ നല്‍കാനുള്ള 2021 – 22 വര്‍ഷത്തേക്കുള്ള അപേക്ഷ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ക്ഷണിച്ചു. കായികരംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയവരും ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരും പ്രതിവര്‍ഷം 1,00,000 രൂപയില്‍ കൂടുതല്‍ വരുമാനം ഇല്ലാത്തവരുമായിരിക്കണം അപേക്ഷകര്‍. കായികരംഗത്ത് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകള്‍, വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ചിട്ടുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം സെക്രട്ടറി, കേരളാ സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ 23 ന് മുമ്പായി ലഭിക്കത്തക്ക വിധം അപേക്ഷിക്കണം. അപേക്ഷയുടെ പകര്‍പ്പ് അതത് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിമാർക്കും നല്‍കേണ്ടതാണ്. 23 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷ ഫോറങ്ങളും…

    Read More »
  • Breaking News

    പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി; സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി

    കൊച്ചി: പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. 60 ജി.എസ്.എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കായിരുന്നു സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നത്. ഇതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായായിരുന്നു സര്‍ക്കാര്‍ 60 ജി.എസ്.എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ചിരുന്നത്. ഇതു സംബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടപ്രകാരം കേന്ദ്ര സര്‍ക്കാരിനാണ് ഇത്തരത്തില്‍ നിരോധനങ്ങളോ നിയന്ത്രണങ്ങളോ കൊണ്ടുവരാനുള്ള അധികാരമെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

    Read More »
  • Kerala

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവന്തപുരം ആർ.സി.സിക്ക് മെഡിക്കൽ ഉപകരണങ്ങളും വാഹനവും വാങ്ങാൻ ഒരു കോടി രൂപ നൽകി

    കേരളത്തിലെ നിർദ്ധനരും നിരാലംബരുമായ ക്യാൻസർ രോഗികളുടെ അത്താണിയായ തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിന് എസ്.ബി.ഐ അവരുടെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങളും വാഹനവും സംഭാവന നൽകി. എസ്.ബി.ഐ ലേഡീസ് ക്ലബ്‌ ചെയർപേഴ്സൺ അനിതഖാരയിൽ നിന്ന് ആർ.സി.സി അസി.ഡയറക്ടർ ഡോ. സജീദ് മെഡിക്കൽ ഉപകരണങ്ങളും വാഹനവും ഏറ്റുവാങ്ങി. എസ് ബി ഐ ലേഡീസ് ക്ലബ്‌ കേരള സർക്കിൾ പ്രസിഡന്റ് രാമതുളസി ബായി റെഡ്ഢിയും ക്ലബ്ബിന്റെ മറ്റ് ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. ലാഭം, ആസ്തി, നിക്ഷേപം, ശാഖകൾ, ഉപഭോക്താക്കൾ, ജീവനക്കാർ എന്നിവയിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ, ദീർഘകാല വളർച്ചയ്ക്ക് അടിത്തറ പാകുന്ന വിവിധ സംരംഭങ്ങളിലൂടെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നതിനു പുറമേ, സുസ്ഥിരമായ സാമൂഹിക മാറ്റത്തിനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സൗകര്യമൊരുക്കുന്നതിന് സമൂഹത്തിലെ ദരിദ്രരും അധഃസ്ഥിതരുമായ ജനവിഭാഗങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നാണ് ബാങ്കിൻ്റെ വിശ്വാസം. ബാങ്ക് എല്ലായ്‌പ്പോഴും സാധാരണക്കാരന്റെ,…

    Read More »
Back to top button
error: