കേരളത്തിലെ നിർദ്ധനരും നിരാലംബരുമായ ക്യാൻസർ രോഗികളുടെ അത്താണിയായ തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിന് എസ്.ബി.ഐ അവരുടെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങളും വാഹനവും സംഭാവന നൽകി. എസ്.ബി.ഐ ലേഡീസ് ക്ലബ് ചെയർപേഴ്സൺ അനിതഖാരയിൽ നിന്ന് ആർ.സി.സി അസി.ഡയറക്ടർ ഡോ. സജീദ് മെഡിക്കൽ ഉപകരണങ്ങളും വാഹനവും ഏറ്റുവാങ്ങി. എസ് ബി ഐ ലേഡീസ് ക്ലബ് കേരള സർക്കിൾ പ്രസിഡന്റ് രാമതുളസി ബായി റെഡ്ഢിയും ക്ലബ്ബിന്റെ മറ്റ് ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.
ലാഭം, ആസ്തി, നിക്ഷേപം, ശാഖകൾ, ഉപഭോക്താക്കൾ, ജീവനക്കാർ എന്നിവയിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ, ദീർഘകാല വളർച്ചയ്ക്ക് അടിത്തറ പാകുന്ന വിവിധ സംരംഭങ്ങളിലൂടെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുകയാണ്.
രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നതിനു പുറമേ, സുസ്ഥിരമായ സാമൂഹിക മാറ്റത്തിനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സൗകര്യമൊരുക്കുന്നതിന് സമൂഹത്തിലെ ദരിദ്രരും അധഃസ്ഥിതരുമായ ജനവിഭാഗങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നാണ് ബാങ്കിൻ്റെ വിശ്വാസം. ബാങ്ക് എല്ലായ്‌പ്പോഴും സാധാരണക്കാരന്റെ, പ്രത്യേകിച്ച് ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ, താത്‌പര്യം അതിന്റെ കാതലായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇടപാടുകാർക്ക് എന്നും കരുതലായി പ്രവർത്തനക്ഷമതയോടെ നിലനിൽക്കുന്ന ഒരു ധനകാര്യ സ്ഥാപനമാണ് എസ്.ബി.ഐ. സുസ്ഥിരമായ ബാങ്കിംഗ് പ്രവർത്തനങ്ങളുമായി ജനങ്ങളുടെ ഹൃദയപക്ഷത്ത് എന്നും നിലനിൽക്കുന്നു.
കേരളത്തിലെ ബാങ്കുകൾക്കിടയിൽ ഏറ്റവും വലിയ വിപണി വിഹിതവും 2.26 കോടി ഉപഭോക്തൃ അടിത്തറയുമുള്ള ബാങ്കിന്റെ തിരുവനന്തപുരം സർക്കിൾ, കുട്ടികൾക്ക് സൗജന്യ കാൻസർ ചികിത്സ നൽകുന്നതിനാണ് തിരുവനന്തപുരത്തെ റീജിയണൽ ക്യാൻസർ സെന്ററിന് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി ഒരു കോടി രൂപ സംഭാവന നൽകിയത്.
2022-’23 സാമ്പത്തിക വർഷത്തിൽ, 6 സർക്കാർ പ്രൈമറി സ്‌കൂളുകൾ, 29 അംഗൻവാടികൾ, 6 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, 29 സർക്കാർ സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് സാനിറ്ററി പാഡുകൾ വിതരണം, 29 മേഖലകളിൽ വൃക്ഷത്തൈ നടൽ എന്നിവയ്ക്കായി 298 ലക്ഷം രൂപ സിഎസ്ആർ പ്രവർത്തനങ്ങൾക്കായി സർക്കിൾ ചെലവഴിച്ചു.
പ്രസിദ്ധമായ പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിൽ ഡിജിറ്റൽ സ്വീകാര്യത ഇക്കോ സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ക്യുആർ കോഡ് ഉപയോഗിച്ച് ഭക്തർക്ക് സംഭാവന നൽകുന്നതിനുള്ള ഇ-ഹുണ്ടിയും ഉദ്ഘാടനം ചെയ്തു.
മുദ്ര, സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്കീമുകളിലൂടെ 1 ലക്ഷം എംഎസ്എംഇ യൂണിറ്റുകളെ പിന്തുണയ്ക്കുന്നതിലൂടെ ബിസിനസ്സ് വളർച്ചയ്ക്കായി ബാങ്കിന് ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇത് തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രയോജനകരവും സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് സഹായകരവുമാണ്.
ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലും എസ്ബിഐ സി.എസ്.ആർ പ്രവർത്തിക്കുന്നു. രാജ്യത്തെ വളർച്ചയും സമത്വവും പ്രോത്സാഹിപ്പിക്കുക എന്നതോടൊപ്പം അശരണരുടെയും ആലംബഹീനരുടെയും കണ്ണീരൊപ്പുക എന്ന ലക്ഷ്യവും എസ്‌ബിഐ ഫൗണ്ടേഷൻ സി.എസ്.ആർ പ്രവർത്തനങ്ങളിലൂടെ സാർത്ഥകമാക്കുന്നു…!