KeralaNEWS

അവശ കായികതാരങ്ങൾക്ക് പെന്‍ഷന്‍: ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ജനുവരി 23

തിരുവനന്തപുരം: അവശ കായികതാരങ്ങൾക്ക് പെന്‍ഷന് ഇപ്പോൾ അപേക്ഷിക്കാം. ജീവിതക്ലേശമനുഭവിക്കുന്ന മുന്‍ കായികതാരങ്ങള്‍ക്ക് അവശ കായികതാര പെന്‍ഷന്‍ നല്‍കുന്ന പദ്ധതി അനുസരിച്ച് പെന്‍ഷന്‍ നല്‍കാനുള്ള 2021 – 22 വര്‍ഷത്തേക്കുള്ള അപേക്ഷ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ക്ഷണിച്ചു. കായികരംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയവരും ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരും പ്രതിവര്‍ഷം 1,00,000 രൂപയില്‍ കൂടുതല്‍ വരുമാനം ഇല്ലാത്തവരുമായിരിക്കണം അപേക്ഷകര്‍.

കായികരംഗത്ത് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകള്‍, വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ചിട്ടുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം സെക്രട്ടറി, കേരളാ സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ 23 ന് മുമ്പായി ലഭിക്കത്തക്ക വിധം അപേക്ഷിക്കണം. അപേക്ഷയുടെ പകര്‍പ്പ് അതത് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിമാർക്കും നല്‍കേണ്ടതാണ്. 23 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

അപേക്ഷ ഫോറങ്ങളും വിശദവിവരങ്ങളും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലും കേരളാ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിലും ലഭ്യമാണ്. അപേക്ഷകര്‍ 60 വയസോ അതിന് മുകളിലോ പ്രായമുള്ളവരും അന്തര്‍ജില്ലാ-സംസ്ഥാനതല സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പങ്കെടുത്ത് ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനങ്ങള്‍ നേടിയവര്‍ ആയിരിക്കണം. കളരിപ്പയറ്റ് അഭ്യാസികള്‍ അന്തര്‍ ജില്ലാ, സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്തവരെ പരിഗണിക്കും.

Back to top button
error: