Month: January 2023
-
LIFE
പച്ചക്കറിത്തോട്ടത്തിലെ കീടങ്ങളെ തുരത്താനും മികച്ച വിളവിനും ദശഗവ്യം, വീട്ടിലുണ്ടാക്കാം ഈസിയായി
എന്തെങ്കിലും പച്ചക്കറി കൃഷി ചെയ്യാത്ത മലയാളിയുണ്ടാവില്ല. തൊടിയിലും ടെറസിലുമായുള്ള കൃഷിയിൽ പ്രധാന വില്ലനാണ് കീടങ്ങൾ. പച്ചക്കറികളും പഴവര്‍ഗങ്ങളും കീട- രോഗ ബാധകളില്ലാതെ നല്ല വിളവു നല്‍കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. കാലാവസ്ഥ വ്യതിയാനവും മറ്റു പ്രശ്നങ്ങളും കാരണം ഇതു പലപ്പോഴും നടക്കണമെന്നില്ല. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതു വരാതെ നോക്കുന്നതാണെന്ന തത്വം മനുഷ്യനു മാത്രമല്ല നമ്മുടെ വിളകള്‍ക്കും ബാധകമാണ്. കൃഷിയിടത്തിലെ വിളകളുടെ രോഗ-കീട ബാധ തടഞ്ഞ് നല്ല വിളവ് തരാന്‍ സഹായിക്കുന്നൊരു ജൈവവളമാണ് ദശഗവ്യം. പേരു പോലെ പത്ത് ചേരുവകള്‍ ചേര്‍ത്താണിതു തയാറാക്കുന്നത്. നമ്മുടെ വീട്ടില്‍ തന്നെ നിഷ്പ്രയാസമിതുണ്ടാക്കാം. ആവശ്യമുള്ള സാധനങ്ങള്‍ 1. ചാണകം ( രണ്ടു കി.ഗ്രാം) 2. നെയ്യ് – 250 ഗ്രാം 3. ഗോമൂത്രം- 3.5 ലിറ്റര്‍ 4. വെള്ളം- 2.50 ലിറ്റര്‍ 5. പാല്‍- 750 മി.ലി 6. തൈര് 500 മി.ലി 7. കരിക്കിന്‍ വെള്ളം 750 മി.ലി 8. ശര്‍ക്കര 500 ഗ്രാം 9.…
Read More » -
Kerala
സി.പി.ഐ. ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ആവശ്യമില്ലാത്തത്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കരാർ പാലിക്കുമെന്ന് കേരള കോൺഗ്രസ് (എം)
കോട്ടയം: സ്വയംഭരണ സ്ഥാപനങ്ങളിലെ കരാർ പാലിക്കുമെന്നും അതുസംബന്ധിച്ച സി.പി.ഐ. ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ആവശ്യമില്ലാത്തതാണെന്നും കേരള കോൺഗ്രസ് (എം). തദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇടതു മുന്നണിയുമായി ഏതെങ്കിലും തരത്തിൽ ഉണ്ടെങ്കിൽ ഉണ്ടങ്കിൽ എല്ലാം പാലിക്കുമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നത് സംബന്ധിച്ച് എന്ത് കരാറായാലും പാലിക്കും. ഇത് സംബന്ധിച്ച് ഇടതു മുന്നണി ഘടക കക്ഷികളുടെ മിനിറ്റ്സ് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാറത്തോട് പഞ്ചായത്തിനെയും കാഞ്ഞിരപ്പള്ളി ബ്ളോക്കിനെയും സംബന്ധിച്ചുമുള്ള സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് വന്ന പരസ്യ പ്രസ്താവന ആവശ്യമില്ലാത്തത് ആയിരുന്നു എന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ അഭിപ്രായം. കേരള കോൺഗ്രസ് എം ഇടത് മുന്നണിയുടെ ഭാഗമായ ശേഷമാണ് എൽ ഡി എഫിന് കോട്ടയം ജില്ലയിൽ ഇത്രയധികം സീറ്റുകളിൽ വിജയിക്കാനായതും ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഭരിക്കാൻ ആയത് എന്ന്…
Read More » -
Kerala
ആശ്രിത നിയമനത്തില്‍ നിയന്ത്രണം, നാലാം ശനി അവധി: സര്‍വീസ് സംഘടനകളുടെ പ്രതിനിധികളുമായി ഇന്ന് ചർച്ച
തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്രിത നിയമനത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നതും സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മാസത്തിലെ നാലാം ശനി അവധി നല്‍കുന്നതും ഉൾപ്പെടെയുള്ള ശിപാർശകളിൽ ഇന്ന് ചര്‍ച്ച. ചീഫ് സെക്രട്ടറി വി പി ജോയി ഉച്ചയ്ക്ക് രണ്ടു മണിക്ക് സര്‍വീസ് സംഘടനകളുടെ പ്രതിനിധികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ആശ്രിത നിയമനം അഞ്ചു ശതമാനമായി പരിമിതപ്പെടുത്താനാണ് ആലോചന. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരില്‍ യോഗ്യതയുള്ള ഒരാള്‍ ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാമെന്നു സമ്മതപത്രം കൊടുത്താല്‍ മാത്രം നിയമനം നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. നിയമനം നല്‍കാത്തവര്‍ക്ക് പത്തുലക്ഷം രൂപ ആശ്രിത ധനം നല്‍കാനാണ് ആലോചിക്കുന്നത്. ആശ്രിത ധനം കൈപ്പറ്റുന്നവര്‍ക്ക് പിന്നീട് ആശ്രിത നിയമനത്തിന് അവകാശവാദം ഉന്നയിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവു വരുന്നവയില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ ആശ്രിത നിയമനം അനുവദിക്കാവൂ എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം ആലോചിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കുന്നതും സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ജീവനക്കാരുടെ…
Read More » -
India
മോസ്കോ- ഗോവ വിമാനത്തിനുള്ള ബോംബ് ഭീഷണി വ്യാജമെന്ന് ജാംനഗർ എയര്‍പോര്‍ട്ട് ഡയറക്ടര്‍; സംശയകരമായ ഒന്നും കണ്ടെത്തിയില്ല
ന്യൂഡല്‍ഹി: മോസ്‌കോയിൽനിന്നും ഗോവയിലേക്ക് പുറപ്പെട്ട വിമാനത്തിനുള്ള ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തി. നാഷണല്‍ സുരക്ഷാ ഗാര്‍ഡ് അടക്കം നടത്തിയ പരിശോധനയില്‍ വിമാനത്തില്‍ നിന്നും സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് ജാം നഗര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു. വിമാനം ഉച്ചയോടെ ഗോവയിലേക്ക് പുറപ്പെടുമെന്നും വിമാനത്താവള ഡയറക്ടര്‍ വ്യക്തമാക്കി. മോസ്‌കോയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തിനാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഗുജറാത്തിലെ ജാം നഗര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്തിൽ 236 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. റഷ്യന്‍ നടന്‍ ഓസ്‌കര്‍ കുച്ചേരയും വിമാനത്തിലുണ്ടായിരുന്നു. ഇവരെയെല്ലാം വിമാനത്തില്‍ നിന്നും എയര്‍പോര്‍ട്ടിലെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയശേഷമായിരുന്നു വിശദപരിശോധന. ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് അടക്കം പരിശോധന നടത്തി. ബാഗേജുകളടക്കം വിശദമായി പരിശോധിച്ചുവെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു. ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് അടക്കം വിമാനത്തില്‍ പരിശോധന നടത്തിയെന്ന് ജാം നഗര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. എയര്‍പോര്‍ട്ടില്‍ കര്‍ശന നിയന്ത്രണം…
Read More » -
Kerala
നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ; സഹായം തേടി ദിയ സനയുടെ ഫേസ്ബുക് പോസ്റ്റ്
കൊച്ചി: നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിലാണെന്നു ബിഗ് ബോസ് താരവും സാമൂഹിക പ്രവർത്തകയുമായ ദിയ സനയുടെ ഫേസ്ബുക് പോസ്റ്റ്. കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് നടി ചികിത്സയിലുള്ളത്. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ചാണ് ദിയയുടെ ഫേസ്ബുക് കുറിപ്പ്. “മോളി കണ്ണമാലി ഗുരുതര അവസ്ഥയിൽ ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്റർ ആണ്. അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗിൾ pay നമ്പർ മോളിയമ്മയുടെ മകൻ ജോളിയുടേതാണ് 8606171648. സഹായിക്കാൻ കഴിയുന്നവർ സഹായിക്കണേ!!”, ആശുപത്രിയിൽ നിന്നുള്ള ചിത്രം സഹിതം ദിയ ഫേയ്സ്ബുക്കിൽ കുറിച്ചു. സത്രീധനം എന്ന സീരിയലിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച മോളി കന്നികഥാപാത്രമായ ‘ചാള മേരി’ ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെട്ടതും. പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്കെത്തിയ മോളി പിന്നീട് അന്നയും റസൂലും, അമർ അക്ബർ അന്തോണി, ദ ഗ്രേറ്റ് ഫാദർ, കേരള കഫെ, ചാപ്പ കുരിശ്, ചാർലി…
Read More » -
Local
മാണി സി കാപ്പന്റെ ഇടപെടൽ; അര നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പാറപ്പള്ളി ലക്ഷംവീട് കോളനി നിവാസികളുടെ വഴിയെന്ന സ്വപ്നം യാഥാർത്ഥ്യമായി
പാലാ: അര നൂറ്റാണ്ടിലേറെക്കാലമായുള്ള പാലാ പാറപ്പള്ളി ലക്ഷം കോളനി നിവാസികളുടെ വഴിയെന്ന സ്വപ്നത്തിന് മാണി സി കാപ്പൻ എം എൽ എ യുടെ ഇടപെടലിൽ സാക്ഷാൽക്കാരം. ലക്ഷംവീട് കോളനി ആരംഭിച്ചിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. അന്നു മുതൽ വഴി എന്നത് കോളനി നിവാസികൾക്ക് സ്വപ്നമായി അവശേഷിക്കുകയായിരുന്നു. കോളനി ആരംഭിച്ചപ്പോൾ കൈക്കുഞ്ഞായിരുന്നവരുടെ മക്കൾക്കും കൈക്കുഞ്ഞുങ്ങൾ ഉണ്ടായിട്ടും സ്വപ്നം യാഥാർത്ഥ്യമായില്ല. വർഷങ്ങളായി അധികാര കേന്ദ്രങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടു. ആദ്യമൊക്കെ ഓരോ തിരഞ്ഞെടുപ്പുകൾ വരുമ്പോഴും പ്രതീക്ഷകളുമായി ആളുകളെത്തി. എന്നാൽ നിരാശയായിരുന്നു ഫലം. പിന്നെ അതൊരു ശീലമായി. സ്വന്തം വീട്ടുമുറ്റത്ത് വാഹനം എത്തിക്കുക എന്നത് യഥാർത്ഥ്യമാകില്ലെന്നു അരനൂറ്റാണ്ടിലേറെക്കാലം കൊണ്ട് അവർക്കു ബോധ്യപ്പെട്ടു. എങ്കിലും ശ്രമം തുടർന്നു. 25 ൽ പരം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതിനിടെയാണ് വിഷയം മാണി സി കാപ്പൻ എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സമീപവാസിയായ സഹപാഠി ചൂരക്കാട്ട് സി.ജി വിജയകുമാറിനെ നേരിൽ കണ്ട് മാണി സി. കാപ്പൻ കോളനിക്കാർക്കായി സ്ഥലം…
Read More » -
LIFE
കുഞ്ചാക്കോ ബോബൻ,സെന്ന ഹെഗ്‌ഡെ ചിത്രം “പദ്മിനി ” ആരംഭിച്ചു
തിങ്കളാഴ്‌ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന “പദ്മിനി” എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലങ്കോട് ആരംഭിച്ചു.അപർണ്ണ ബാലമുരളി,മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ.കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണ് “പദ്മിനി”. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ നിർവഹിക്കുന്നു. സംഗീതം-ജേക്‌സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം,കല-ആർഷാദ്, മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം-ഗായത്രി കിഷോർ സ്റ്റിൽസ്-ഷിജിൻ, എഡിറ്റർ-മനു, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,ഷിന്റോ ഇരിഞ്ഞാലക്കുട, പി.ആർ.ഒ എ.എസ്. ദിനേശ്.
Read More » -
Kerala
ജീവനക്കാർ പട്ടിണിയിൽ; കണ്ണ് തുറക്കാതെ മാനേജ്മെന്റ്, കെ.എസ്.ആര്‍.ടി.സി ശമ്പളസമരം ഏറ്റെടുക്കാൻ യു.ഡി.എഫ്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം അടിയന്തരമായി വിതരണം ചെയ്തില്ലെങ്കില്‍ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഡിസംബര്‍ മാസത്തിലെ ശമ്പളം വിതരണം ചെയ്യാത്തില്‍ പ്രതിഷേധിച്ച് ടി.ഡി.എഫ് ചീഫ് ഓഫീസ് നടയില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ നാലാം ദിവസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബറില്‍ 225 കോടിയുടെ റെക്കോര്‍ഡ് വരുമാനം ഉണ്ടായിട്ടും ശമ്പളം മുടക്കുന്നത് സര്‍ക്കാരും മാനേജ്‌മെന്റും ഉണ്ടാക്കുന്ന കൃത്രിമ പ്രതിസന്ധിയുടെ ഭാഗമാണെന്നും, ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ചേര്‍ത്ത് നിര്‍ത്തുന്നതിന് പകരം അവരെ ശത്രുപക്ഷത്ത് നിര്‍ത്തുന്നത് യു.ഡി.എഫ് നേതൃത്വം ഗൗരവമായി കാണുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പുതിയ ബസുകള്‍ വാങ്ങാത്തതും റൂട്ടുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുകയും ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നതാണെന്നും അദ്ദേഹം അറിയിച്ചു. റ്റി.ഡി.എഫ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എം. വിന്‍സെന്റ് എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന നേതാക്കളായ ഡി. അജയകുമാര്‍, സന്തോഷ് കുര്യന്‍, മനോജ് ലാക്കയില്‍, എം.വി.ലാല്‍, ഷൗക്കത്തലി, ശ്രീകുമാര്‍, ആര്‍.എല്‍.രാജീവ്,…
Read More » -
Local
ഇടുക്കി ജില്ലാ ക്ഷീരകര്‍ഷക സംഗമം 11ന് രാജമുടിയില്‍; മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
തൊടുപുഴ: ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരകര്‍ഷക സംഗമം 11-ന് രാജമുടിയില്‍ തുടങ്ങും. ക്ഷീരമേഖലയിലെ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും ചര്‍ച്ച ചെയ്യാനും പുതിയ സംരംഭകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനും ക്ഷീരവികസന വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ക്ഷീരകര്‍ഷകര്‍ക്ക് അവബോധം നല്‍കാനുമാണ് ക്ഷീരസംഗമം സംഘടിപ്പിക്കുന്നത്. രാജമുടി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ ക്രിസ്തുരാജ് പള്ളി ഓഡിറ്റോറിയത്തില്‍ 11, 12 തീയതികളിലാണ് ക്ഷീരകര്‍ഷക സംഗമം. ക്ഷീരവികസന – മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി 12 ന് 11 ന് ഉദ്ഘാടനം നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. 11 ന് രാവിലെ 7 ന് പതാക ഉയര്‍ത്തുന്നതോടെയാണ് ക്ഷീരസംഗമത്തിന് തുടക്കം കുറിക്കുക. തുടര്‍ന്ന് വിളംബര ജാഥ നടത്തും. 8 ന് കന്നുകാലി പ്രദര്‍ശന മത്സരം ആരംഭിക്കും. 8.30 ന് തത്സമയ പ്രശ്‌നോത്തരി ഗവ്യജാലകം നടത്തും. തുടര്‍ന്ന് മൃഗസംരക്ഷണ ക്യാമ്പ് ആരംഭിക്കും. 9.30 ന് ക്ഷീരമേഖലയുമായി ബന്ധപ്പെട്ട…
Read More » -
Kerala
ബഫര്‍സോണ്‍ വിഷയത്തിൽ സി.പി.എം വീണ്ടും നിയമനടപടിക്ക്; സുപ്രീം കോടതിയെ സമീപിക്കാന്‍ ഇടുക്കി ജില്ലാ കമ്മിറ്റി
ചെറുതോണി: ബഫര്‍സോണ്‍ വിഷയത്തിൽ സി.പി.എം വീണ്ടും നിയമനടപടിക്ക്. ബഫര്‍സോണില്‍ ഇളവു ലഭിക്കുന്നതിന് സുപ്രീംകോടതിയെ സമീപിക്കുന്നതിന് സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നിലവില്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കക്ഷി ചേരുന്നതിനാണ് തീരുമാനം. സുപ്രീംകോടതി വിധിയിലൂടെ വന്നുചേര്‍ന്ന നിയമപ്രശ്‌നം പരിഹരിക്കുന്നതിന് നിയമപരമായ വഴികള്‍ കൂടി തേടുന്നതിന്റെ ഭാഗമായാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ നടന്നുവരുന്ന പഴുതടച്ച തുടര്‍പ്രവര്‍ത്തങ്ങള്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സുപ്രീംകോടതി ആവശ്യപ്പെട്ട പ്രകാരമുള്ള റിപ്പോര്‍ട്ടും ഭൂപടവും നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ അന്തിമമായി ജസ്റ്റിസ് തോട്ടത്തില്‍ രവീന്ദ്രന്‍ കമ്മീഷന്‍ പരിശോധിക്കും. മുഖ്യമന്ത്രികൂടി പരിശോധിച്ച ശേഷമേ റിപ്പോര്‍ട്ട് വനം പരിസ്ഥിതി മന്ത്രാലയത്തിനും സുപ്രീംകോടതിയിലും നല്‍കുകയുള്ളുവെന്ന് നേതാക്കൾ പറഞ്ഞു. സുപ്രീംകോടതിയുടെ കേസില്‍ കക്ഷിചേരുന്നതിന് സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ പുനപരിശോധന ഹര്‍ജി നല്‍കിയിരുന്നു. ജൂണ്‍ മൂന്നിലെ വിധിയില്‍ വ്യക്തത തേടി മറ്റൊരു ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയും കക്ഷിചേരുന്നത്. സുപ്രീംകോടതിയില്‍…
Read More »