Month: January 2023
-
Crime
സേഫ് ആന്‍റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ്: പ്രവീണ്‍ റാണയുടെ കൂട്ടാളി അറസ്റ്റിൽ
തൃശൂര്‍: സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ കൂട്ടാളി അറസ്റ്റില്‍. വെളുത്തൂര്‍ സ്വദേശി സതീശിനെയാണ് വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ പാലാഴിയിലെ വീട്ടില്‍ ഒളിപ്പിച്ചിരുന്ന നിക്ഷേപ രേഖകളും പിടിച്ചെടുത്തു. സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പില്‍ മുഖ്യപ്രതി പ്രവീണ്‍ റാണയെ പിടിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് നിക്ഷേപകര്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആദ്യ അറസ്റ്റുണ്ടായത്. റാണയുടെ വിശ്വസ്തനും അഡ്മിന്‍ മാനേജരുമായ സതീശിനെയാണ് വിയ്യൂര്‍ എസ്ഐ കെ സി ബിജുവും സംഘവും പിടികൂടിയത്. 25 ലക്ഷം തട്ടിയെടുത്തെന്ന കോലഴി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. റാണ ഒളിവില്‍ പോയതിന് പിന്നാലെ സേഫ് ആന്‍റ് സ്ട്രോങ്ങിന്‍റെ ഓഫീസുകളില്‍ നിന്ന് നിക്ഷേപ രേഖകളടക്കം കടത്തിയിരുന്നു. പാലാഴിയിലെ വീട്ടില്‍ ഒളിപ്പിച്ച ഈ രേഖകളും പൊലീസ് കണ്ടെത്തി. റാണയുടെ ബിനാമിയായി പ്രവര്‍ത്തിച്ചയാളാണ് സതീശ്. കഴിഞ്ഞ 27ന് അരിമ്പൂര്‍ റാണാ റിസോര്‍ട്ടില്‍ വിളിച്ച നിക്ഷേപകരുടെ യോഗത്തില്‍ ചെക്ക് നല്‍കാമെന്ന് റാണ വാഗ്ദാനം ചെയ്തിരുന്നു. പത്താം തീയതി അഡ്മിന്‍ മാനേജരായ…
Read More » -
Local
8 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികനായ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
തലശേരി: എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകനെ തലശേരി പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദി (62) നെയാണ് എസ്.ഐ സി ജയനും സംഘവും അറസ്റ്റ് ചെയ്തത്. മദ്രസ അധ്യാപകന്‍ മോശമായി പെരുമാറിയത് എട്ടുവയസ്സുകാരി ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാരവാഹിയും പരാതി നൽകിയിരുന്നു. തലശേരി പോക്‌സോ കോടതി മുമ്പാകെ ഹാജരാക്കിയ കുറ്റാരോപിതനെ റിമാൻ്റ് ചെയ്തു.
Read More » -
NEWS
കുവൈത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് നാല് പ്രവാസികള്‍ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് നാല് പ്രവാസികള്‍ മരിച്ചു. സാല്‍മിയയിലെ ബല്‍ജാത് സ്‍ട്രീറ്റിലായിരുന്നു അപകടം. കനത്ത മഴയുണ്ടായിരുന്ന സമയത്ത് കുവൈത്തി പൗരന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. فرق الإطفاء تعاملت مع حادث تصادم على طريق البلاجات pic.twitter.com/oSExnLdQNV — قوة الإطفاء العام (@kff_kw) January 9, 2023 ഈ സമയം റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രവാസികളാണ് വാഹനം ഇടിച്ച് മരിച്ചത്. ഇവരെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വാഹനം ഓടിച്ചിരുന്ന കുവൈത്തി പൗരനും പരിക്കുകളും ഒടിവുകളും സംഭവിച്ചിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുവൈത്ത് ഫയര്‍ഫോഴ്‍സും മറ്റ് ഏജന്‍സികളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
Read More » -
Local
ഷക്കീറയുടേയും മക്കളുടെയും 22 ദിവസത്തെ കഠിനാദ്ധ്വാനം ഈ കിണർ
കുറ്റിപ്പുറം മൂടാൽ സ്വദേശി ഷക്കീറയും രണ്ട് മക്കളും അവരുടെ 22 ദിവസത്തെ കായികാധ്വാനത്താൽ നിർമിച്ചെടുത്തത് പത്തുകോൽ ആഴമുള്ള കിണർ. 10 കോലിലെത്തിയപ്പോൾ കിഴക്ക് ഭാഗത്തുനിന്ന് ഒഴുകിയെത്തിയ നീരുറവയ്ക്കൊപ്പം കുടുംബാംഗങ്ങളുടെ കണ്ണുകളും ആഹ്ലാദം കൊണ്ടു നിറഞ്ഞൊഴുകി. പ്രതികൂല സാഹചര്യങ്ങളോട് വർഷങ്ങളായി പടപൊരുതി ജീവിക്കുന്ന മൂടാൽ പാലാട്ടുപറമ്പ് കള്ളിയിൽ ഷക്കീറ (40)യും രണ്ട് മക്കളും സ്വന്തമായി കിണർ നിർമിച്ചത് അംഗീകാരങ്ങൾക്കൊന്നും വേണ്ടിയല്ല. അവരുടെ കൈവശം കിണർ കുഴിപ്പിക്കാനുള്ള പണം ഇല്ലാത്തതിനാലാണ്. സ്കൂൾതല മത്സരങ്ങളിൽ മൂത്ത മകൻ മുഹമ്മദ് സിനാൻ മാപ്പിളപ്പാട്ടിലും ഉറുദു ഗാനാലാപനത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് ഭർത്താവ് ഉപേക്ഷിച്ച ഷക്കീറ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചാണ് മക്കളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഗ്രാമപ്പഞ്ചായത്ത് നൽകിയ രണ്ടുലക്ഷം രൂപയും ഇതുവരെ സ്വരുക്കൂട്ടിയ പണവുമെല്ലാം ചേർത്താണ് ഷക്കീറ പാലാട്ടുപറമ്പിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങിയത്. സ്ഥലത്തിന്റെ പണം ഇനിയും ഭൂവുടമയ്ക്ക് മുഴുവനായും നൽകിയിട്ടുമില്ല. വീടിനുള്ള തറയുടെ നിർമാണം നടന്നുവരികയാണ്. വീട് നിർമിക്കാനുള്ള…
Read More » -
NEWS
അവശ്യസാധനങ്ങൾക്ക് വിലകുതിച്ചുയരുന്നു, രൂക്ഷമായ ഊര്‍ജ്ജ പ്രതിസന്ധിയും; ശ്രീലങ്കക്ക് പിന്നാലെ പാകിസ്ഥാനും സാമ്പത്തിക പ്രതിസന്ധിയിലേക്ക്
ഇസ്ലാമാബാദ്: ശ്രീലങ്കക്ക് പിന്നാലെ അയൽരാജ്യമായ പാകിസ്ഥാനെയും സാമ്പത്തിക പ്രതിസന്ധി തുറിച്ചുനോക്കുന്നു. കടുത്ത വിലക്കയറ്റവും വിദേശനാണ്യശേഖരത്തിലെ കുറവും വിദേശകടബാധ്യതയുമാണ് പാകിസ്ഥാന് തിരിച്ചടിയായത്. അതിന് പുറമെ കഴിഞ്ഞ വർഷം രാജ്യത്തെ പിടിച്ചുകുലുക്കിയ പ്രളയം കാർഷികമേഖലയെ തകർത്തതും തിരിച്ചടിയായി. സഹായത്തിനായി സൗദിയെയും ചൈനയെയും സമീപിച്ചിരിക്കുകയാണ് പാകിസ്ഥാൻ. പാകിസ്ഥാനിൽ അവശ്യസാധനങ്ങൾക്ക് വിലകുതിച്ചുയരുകയാണ്. ഗോതമ്പിന്റെ വിലയിൽ വലിയ വർധനവുണ്ടായി ഒരുകിലോ ഗോതമ്പ് മാവിന് 150-160 പാകിസ്ഥാൻ രൂപയാണ് വില. അതുകൊണ്ടുതന്നെ സബ്സിഡി കേന്ദ്രങ്ങളിൽ ജനക്കൂട്ടമാണ്. കഴിഞ്ഞ ദിവസം സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ നല്‍കുന്ന ആട്ടയ്ക്ക് വേണ്ടിയുള്ള തിക്കിലും തിരിക്കിലുംപെട്ട് ഒരാൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗോതമ്പ് വിലക്കുറവിൽ ലഭിക്കാൻ പൊരിവെയിലിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട ഗതികേടിലാണ്. എല്ലാത്തരം ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. 40 രൂപയ്ക്ക് ലഭിച്ചിരുന്ന ഗോതമ്പ് ആട്ടയ്ക്ക് 150 രൂപവരെയാണ് വില വര്‍ധിച്ചത്. പഞ്ചസാരയും അരിയും ഭക്ഷ്യഎണ്ണയും ഉള്‍പ്പെടെ എല്ലാത്തിനും വില കുതിച്ചുയർന്നു. വിലക്കയറ്റം തടയുന്നതിന് സര്‍ക്കാര്‍ കുറഞ്ഞ വിലക്ക് അവശ്യസാധനങ്ങൾ നൽകുന്നുണ്ടെന്നും ഇതൊന്നും മതിയാകാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ…
Read More » -
Local
പ്രീ പ്രൈമറി മേഖല അടിമുടി മാറും; നടപ്പാക്കുന്നത് 4.65 കോടിയുടെ വികസനം
കോട്ടയം: പ്രീപ്രൈമറി സ്‌കൂളുകൾ അടിമുടി നവീകരിച്ചുകൊണ്ടു ജില്ലയിൽ നടപ്പാക്കുന്നതു സമഗ്രമാറ്റം. ജില്ലയിൽ 4.65 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണു മാതൃകാ പ്രീപ്രൈമറി സ്‌കൂളുകളുടെ നിർമാണത്തിനായി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്നത്. ജില്ലയിലെ തിരഞ്ഞെടുത്ത 45 സ്‌കൂളുകളിലാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. കുടവെച്ചൂർ ജി.ഡി.വി.എച്ച്.എസ്.എസ്, കീഴൂർ ജി.എൽ.പി.എസ്, ജി.എൽ.പി.എസ് പേരൂർ എന്നീ സ്‌കൂളുകൾക്ക് 15 ലക്ഷം രൂപ വീതവും മറ്റു സ്‌കൂളുകൾക്ക് 10 ലക്ഷം രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്. പ്രീസ്‌കൂൾ തീം അനുസരിച്ചുള്ള നിർമാണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്രീയപഠനമാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ എണ്ണം, പ്രാദേശിക പ്രാധാന്യം എന്നിവ അടിസ്ഥാനമാക്കിയാണ് സ്‌കൂളുകൾ തിരഞ്ഞെടുക്കുന്നത്. കുടവെച്ചൂർ ഗവൺമെന്റ് ഡി.വി.എച്ച്.എസ്, കീഴൂർ ഗവൺമെന്റ് എൽ.പി.എസ്, കുമ്മനം ഗവൺമെന്റ് യു.പി.എസ്, ബ്രഹ്മമംഗലം ഗവൺമെന്റ് യു.പി.എസ് എന്നിവിടങ്ങളിലെ നിർമാണം പൂർത്തിയായി. മാതൃകാ പ്രീപ്രൈമറി സ്‌കൂളാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്‌കൂളിന്റെ സ്ഥലവിസ്തൃതിയ്ക്കനുസരിച്ച് ചുവരുകളിൽ മനോഹരമായ ചിത്രങ്ങൾ വരയ്ക്കുകയും കുട്ടികളുടെ പാർക്ക്, പഠന, വായന, രചന, ശാസ്ത്ര, ഗണിത മൂലകൾ സജ്ജീകരിക്കുകയുമാണ് ചെയ്യുന്നത്. പ്രീ സ്‌കൂൾ പ്രായത്തിലുള്ള…
Read More » -
Kerala
ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കാൻ നിയമ ഭേദഗതി
ഇടുക്കി ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച് വിവിധ തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 1960 ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച ഭേദഗതി ബിൽ ഈ മാസം 23 നു ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. 1960 ലെ ഭൂപതിവ് നിയമത്തില്‍ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ വകുപ്പ് ചേര്‍കാണാൻ നിയമ ഭേദഗതി. ഇതിന്റെ തുടർച്ചയായി ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും ഭേദഗതി ചെയ്യും. ജീവിതോപാധിക്കായി നടത്തിയ ചെറു നിര്‍മ്മാണങ്ങളും (1500 സ്ക്വയര്‍ ഫീറ്റ് വരെയുള്ളവ) കാർഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുന്നതിനാകണം നിയമ ഭേദഗതിയും ചട്ട നിര്‍മ്മാണവും എന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ഇതിനായി അപേക്ഷ ഫീസും ക്രമവല്‍ക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ചട്ടത്തിൽ ഉൾപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. 1500 സ്ക്വയര്‍ ഫീറ്റിന് മുകളില്‍ വിസ്തീര്‍ണ്ണമുള്ള നിര്‍മ്മിതികള്‍ ക്രമപ്പെടുത്തേണ്ടിവരികയാണെങ്കില്‍ ഉയർന്ന…
Read More » -
Careers
മികച്ച ജോലി സാധ്യതയുള്ള ഫാർമസി അസിസ്റ്റന്റ്, പേഷ്യന്റ് കെയർ അസിസ്റ്റന്റ് കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു; യോഗ്യത: എസ്.എസ്.എൽ.സി, പ്രായ പരിധിയില്ല
കോട്ടയം: തിരുവഞ്ചൂർ തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച എ.ഇ.എം. സ്കൂൾ ഓഫ് സ്കിൽസിൽ (AEM SCHOOL OF SKILLS) പാരമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള സർക്കാർ അംഗീകൃത ഡിപ്ലോമ കോഴ്സുകളായ ഡിപ്ലോമ ഇൻ ഫാർമസി അസിസ്റ്റന്റ് (Diploma in Pharmacy Assistant ), സിപ്ലോമ ഇൻ പേഷ്യന്റ് കെയർ അസിസ്റ്റന്റ് (Diploma in Patient Care Assistant) എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ. യോഗ്യത: എസ്.എസ്.എൽ.സി. പ്രായ പരിധിയില്ല. ദൂരസ്ഥലങ്ങളിൽനിന്ന് വരുന്ന വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. കോഴ്സിന് ശേഷമുള്ള ട്രെയ്നിങ് കാലയളവിൽ സ്റ്റൈപ്പെന്റും ലഭിക്കും. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 9633396003, 0481- 2545050. ഏറ്റവും കുറഞ്ഞ ഫീസിൽ മികച്ച അധ്യാപകരുടെ കീഴിലാണ് എ.ഇ.എം. സ്കൂൾ ഓഫ് സ്കിൽസിൽ പരിശീലനം നൽകുന്നത്. വിദേശത്തുനിന്നും വെർച്വൽ ക്ലാസ്സുകൾ വഴി വിദഗ്ത പരിശീലനവും നൽകും. പഠന ശേഷം വിദേശത്തും സ്വദേശത്തും ജോലി കരസ്ഥമാക്കുവാനുമുള്ള അവസരവും എ.ഇ.എം.…
Read More »