NEWSWorld

ദുബൈയില്‍ നിന്ന് സലാലയിലേക്ക് പോകുകയായിരുന്ന ജിടിസിയുടെ ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

   ദുബൈയില്‍ നിന്ന് സലാലയിലേക്ക് പോകുകയായിരുന്ന ജിടിസിയുടെ ബസ് അപകടത്തില്‍പ്പെട്ട് ഒമാന്‍ സ്വദേശി മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റു. തുംറൈത്തിന് സമീപം തോകയില്‍ ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെയാണ് അപകടം നടന്നത്.

മുന്നില്‍ പോവുകയായിരുന്ന ട്രെയിലറില്‍ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ സലാല സുല്‍ത്വാന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരിലധികവും യമന്‍, ഒമാന്‍ പൗരന്മാരാണെന്നാണ് അറിയുന്നത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു

Back to top button
error: