Month: January 2023

  • Movie

    ആര്‍.ആര്‍.ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം

    ലോസ് ഏഞ്ചല്‍സ്: എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍.ആറിന് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ബുധനാഴ്ച ലോസ് ഏഞ്ചല്‍സിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. പതിനാല് വര്‍ഷത്തിന് ശേഷമാണ് ?ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലെത്തുന്നത്. 2009ല്‍ എ.ആര്‍ റഹ്‌മാനാണ് മുമ്പ് പുരസ്‌കാരം നേടിയത്. എം.എം കീരവാണിയാണ് ‘നാട്ടു നാട്ടു’ ഗാനത്തിന് സംഗീതം നല്‍കിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് ആര്‍.ആര്‍.ആര്‍ നോമിനേഷന്‍ നേടിയിരുന്നത്. ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്. ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി,…

    Read More »
  • Crime

    സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പില്‍; പ്രചരിപ്പിച്ചത് സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി

    കൊച്ചി: സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ പകര്‍ത്തി വാട്‌സാപ്പിലെ അശ്ലീല ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത് സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി. എറണാകുളം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു എം.എ. ബിജുവാണ് നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പില്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന്റെ തെളിവുകളും പ്രചരിപ്പിച്ചത് താനാണെന്ന് സമ്മതിക്കുന്ന ബിജുവിന്റെ ശബ്ദരേഖയും പുറത്തുവന്നു. വിദേശത്തുള്ളവരടക്കം ഗ്രൂപ്പില്‍ അംഗങ്ങളാണെന്നും ഇതിനായി പ്രത്യേക നമ്പറുകളാണ് ഉപയോഗിക്കുന്നതെന്നും ബിജു വെളിപ്പെടുത്തി. അശ്ലീല ഗ്രൂപ്പില്‍ യാദൃശ്ചികമായി കയറിപ്പറ്റിയ നാട്ടുകാരനാണ് ബിജുവിനെ കയ്യോടെ പൊക്കിയത്. പോലീസിലേക്ക് പരാതി നീണ്ടതോടെ ബിജു അടവ് മാറ്റി. ബ്രാഞ്ച് സെക്രട്ടറിയെന്ന നിലയില്‍ തന്നെ കാണാന്‍ എത്തിയവരുടേതുള്‍പ്പെടെ നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചിട്ടുണ്ടെന്നു ഇരയായ വീട്ടമ്മയുടെ ഭര്‍ത്താവിനോട് ബിജു തുറന്നുപറഞ്ഞു. ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് ഗ്രൂപ്പിലെ നിര്‍ദേശപ്രകാരമാണെന്നാണ് ബിജു പറയുന്നത്. ചിത്രങ്ങളില്‍ മുഖം മറയ്ക്കുന്നുണ്ടെന്നും ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ നേരിട്ടറിയില്ലെന്നും ബിജു പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിയുടെ കയ്യിലിരിപ്പ് ബോധ്യപ്പെട്ടതിന് പിന്നാലെ ബിജുവിനെ പാര്‍ട്ടി ആ സ്ഥാനത്തു നിന്ന് നീക്കി.

    Read More »
  • India

    ബഫര്‍സോണിൽ ഇന്ന് നിർണായകം; വിധിയിൽ വ്യക്തത തേടിയുള്ള കേന്ദ്രത്തിന്റെ ഹർജി സുപ്രീം കോടതിയിൽ 

    ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തിലെ വിധിയില്‍ വ്യക്തത തേടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി സുപ്രീം കോടതി കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധിയില്‍ ഇളവു വേണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പരിഷ്‌കരിച്ച്, ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളവും അപേക്ഷ നല്‍കിയിട്ടുണ്ട്. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സ്ഥലലഭ്യത കുറവായതിനാൽ പരിസ്ഥിതിലോലമേഖല (ബഫർ സോൺ) എന്ന പേരിൽ കേരളത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സാധ്യമല്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി ജനങ്ങളില്‍ അരക്ഷിതാവസ്ഥ…

    Read More »
  • Kerala

    സ്കൂൾ കലോത്സവ സ്വാഗതഗാന വിവാദം: സര്‍ക്കാര്‍ മതഭീകരവാദികള്‍ക്കൊപ്പമെന്ന് കെ. സുരേന്ദ്രന്‍

    തിരുവനന്തപുരം: കലോത്സവ സ്വാഗതഗാന വിവാദത്തിൽ സര്‍ക്കാരിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍. കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വാഗതഗാനം അവതരിപ്പിച്ച കലാസംഘത്തിനെ വിലക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മതഭീകരവാദികള്‍ക്ക് മുമ്പില്‍ കീഴടങ്ങലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ ത്യാഗപൂര്‍ണമായ പോരാട്ടം കലോത്സവത്തില്‍ അവതരിപ്പിച്ചത് ശരിയായില്ലെന്നാണ് പിണറായി സര്‍ക്കാരിന്റെ നിലപാടെന്ന് വ്യക്തമായി. ഈ സര്‍ക്കാര്‍ മതഭീകരവാദികള്‍ക്കൊപ്പമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കോഴിക്കോട്ടുകാരുടെ അഭിമാനമായ രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ക്യാപ്റ്റന്‍ വിക്രമിന്റെ പേരിലുള്ള വിക്രം മൈതാനത്ത് നടന്ന കലോത്സവത്തില്‍ സൈന്യത്തെ അനുസ്മരിച്ചത് തെറ്റാണെന്നാണ് മന്ത്രിമാരായ മുഹമ്മദ് റിയാസും ശിവന്‍കുട്ടിയും പറയുന്നത്. ഇത് പച്ചയായ ദേശവിരുദ്ധ സമീപനമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഒരു സംഘം കലാകാരന്‍മാരെ വിലക്കുകയാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇതിനെ ചോദ്യം ചെയ്യാന്‍ സാഹിത്യകാരന്‍മാരും ബുദ്ധിജീവികളും തയ്യാറാകുന്നില്ല. കേരളം കമ്മ്യൂണിസ്റ്റ്- താലിബാനിസത്തിലേക്ക് വളരെ വേഗം അടുത്തുകൊണ്ടിരിക്കുകയാണ്. മുഹമ്മദ് റിയാസ്…

    Read More »
  • Food

    ഇഞ്ചിക്ക് അത്ഭുത ​ഗുണങ്ങളേറെ, പക്ഷേ അമിതമായാൽ ഇഞ്ചിയും അപകടകാരി; ഇഞ്ചി ഉപയോഗിച്ചുള്ള സ്വാദിഷ്ടമായ 5 പാചകക്കുറിപ്പുകളും വായിക്കുക

    ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഇഞ്ചി മലയാളികളുടെ സ്വാദിഷ്ടവിഭവങ്ങളിൽ ഒന്നാണ്. തണുപ്പുമൂലമുള്ള അസ്വസ്ഥതകളിൽ നിന്നും ആശ്വാസം പകരാൻ ഇഞ്ചി ചേർത്ത വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. രോഗപ്രതിരോധ ശേഷി കൂട്ടാനും ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ എന്നിവയൊക്കെ കുറയ്ക്കാനും ഇഞ്ചിക്കു സാധിക്കും. ദിവസവും വീട്ടിൽ ഇഞ്ചി ചേർത്തു തയാറാക്കാവുന്ന നിരവധി വിഭവങ്ങളുണ്ട്. രാവിലത്തെ ചായ, ചെറുതായി നുറുക്കിയ ഇഞ്ചി ചേർത്തു തിളപ്പിച്ച വെള്ളത്തിൽ തയാറാക്കാം. ചുമ, ജലദോഷം എന്നിവയ്ക്കൊക്കെ ആശ്വാസം പകരും. ഇഞ്ചി ചായ കൂടാതെ മറ്റ് ചില ഇഞ്ചി വിഭവങ്ങൾ പരിചയപ്പെടാം ജിഞ്ചർ മിൽക്ക് ചായ ഇഷ്ടമല്ലാത്തവർക്ക് ചതച്ചെടുത്ത ഇഞ്ചി പാലിൽ ചേർത്തു തിളപ്പിച്ച് കുടിക്കാം. ഇഞ്ചി മിഠായി ഇഞ്ചിയും ശർക്കരയും നെയ്യും ചേർത്തു വീട്ടിൽ തന്നെ സൂപ്പർ ഇഞ്ചി മിഠായി തയാറാക്കാം. എള്ള്, മഞ്ഞൾപ്പൊടി, കുരുമുളക് എന്നിവയും ഇതിൽ ചേർക്കാം. ജിഞ്ചർ ബർഫി ഏലയ്ക്കയും പാലും ഇഞ്ചിയും ചേർത്തു യോജിപ്പിച്ച ശേഷം ഫ്രൈയിങ് പാനിൽ നെയ്യ് ഒഴിച്ച് ഈ കൂട്ട് ചേർത്തു…

    Read More »
  • Movie

    സ്‌ക്രീനിൽ വെള്ളപ്പൊക്കം പ്രദർശിപ്പിച്ച് പ്രേക്ഷകരെ അദ്‌ഭുതപ്പെടുത്തിയ ഹരിഹരൻ്റ ‘വെള്ളം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 38 വർഷം

    സിനിമ ഓർമ്മ എംടി-ഹരിഹരൻ ടീമിന്റെ മൾട്ടി സ്റ്റാർ ചിത്രം ‘വെള്ളം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 38 വർഷം. 1985 ജനുവരി 11നാണ് നടൻ ദേവൻ നിർമ്മിച്ച ബിഗ് ബജറ്റ് ചിത്രം പ്രദർശനമാരംഭിച്ചത്. ടൈറ്റാനിക് എന്ന ഹോളിവുഡ് ചിത്രം വരുന്നതിന് മുൻപേ വെള്ളപ്പൊക്കം സ്‌ക്രീനിൽ കാണിച്ച് അദ്‌ഭുതപ്പെടുത്തി സംവിധായകൻ ഹരിഹരൻ ‘വെള്ള’ത്തിലൂടെ. ‘ടെറ്റാനിക്കി’ലെപ്പോലെ വെള്ളപ്പൊക്കത്തിൽ നായികയെ രക്ഷിച്ച് നായകൻ മരണം വരിക്കുന്ന ദൃശ്യവുമുണ്ട് ‘വെള്ള’ത്തിൽ. എൻ.എൻ പിഷാരടിയുടെ നോവലിനെ ആസ്പദമാക്കിയാണ് എംടി തിരക്കഥ എഴുതിയത്. എംടിയുടെ ആദ്യ ‘മാസ്’ ചിത്രമാണ് വെള്ളം. ഫ്യൂഡൽ പാരമ്പര്യങ്ങളുടെ തകർച്ചയും പുതിയ സമ്പന്ന വർഗ്ഗത്തിന്റെ ഉയർച്ചയും കേരളം കണ്ട പശ്ചാത്തലമാണ് സിനിമയുടെ കഥ. കുടിയേറ്റം വഴി ഒരു സാധാരണ യുവാവ് വിജയിയായ കച്ചവടക്കാരനാവുന്നതും എന്നാൽ മുതലാളിത്തവും പ്രമാണിത്തവും അവസാന വാക്കല്ല എന്ന് അയാൾ തിരിച്ചറിയുന്നതുമാണ് കഥാതന്തു. മധു ആയിരുന്നു കേന്ദ്ര കഥാപാത്രമായ മാത്തുണ്ണിയെ അവതരിപ്പിച്ചത്. സ്നേഹിച്ച പെണ്ണിനെ പണമില്ലാത്തവനായിപ്പോയെന്ന കാരണത്താൽ കല്യാണം കഴിക്കാനാവാതെ നാട് വിടുന്ന ചെറുപ്പക്കാരനാണ്…

    Read More »
  • Food

    ശരീരഭാരം കുറയ്ക്കാൻ സോയ മിൽക്ക്

    ഡയറി പാലിന് പകരമായി ഉപയോഗിക്കുന്ന സോയ മിൽക്ക് ആരോഗ്യകരവും രുചികരവുമായ ലാക്ടോസ് രഹിത പാനീയമാണ്, അതിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ അവയവങ്ങളെയും പേശികളെയും പിന്തുണയ്ക്കുന്ന സസ്യാധിഷ്ഠിത പ്രോട്ടീനും ഇതിൽ ഉയർന്നതാണ്. സോയ മിൽക്ക് ആന്റി-ഏജിംഗ്, ആൻറി ഡിപ്രസന്റ് ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു, ഇത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. സോയാ പാലിന്റെ ഈ അഞ്ച് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ പരിശോധിക്കുക. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു നിങ്ങൾ ആരോഗ്യ ബോധമുള്ളവരും ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലുമാണെങ്കിൽ, സോയ പാൽ നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷനാണ്. നാരുകളാൽ സമ്പുഷ്ടവും ഉയർന്ന പ്രോട്ടീനും ഉള്ളതിനാൽ, ഇത് നിങ്ങളെ കൂടുതൽ നേരം പൂർണ്ണമായി നിലനിർത്തുകയും അനാരോഗ്യകരമായ ആസക്തികളെ തടയുകയും ചെയ്യുന്നു. ഇത് അമിതവണ്ണത്തിന്റെ അപകടസാധ്യത തടയുകയും നിങ്ങളുടെ പേശികളുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. ഡയറി മിൽക്കിനെ അപേക്ഷിച്ച് ഇതിൽ പഞ്ചസാര കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് മികച്ചത് വിറ്റാമിൻ ഇ അടങ്ങിയ സോയ മിൽക്ക്, ചർമ്മത്തിലെ…

    Read More »
  • Crime

    മയക്കുമരുന്ന് കേസില്‍നിന്ന് ഊരിത്തരാമെന്ന് വാഗ്ദാനം; പ്രതിയില്‍നിന്ന് 5 ലക്ഷം തട്ടിയ വിരുതന്‍ പിടിയില്‍

    കൊച്ചി: മയക്കുമരുന്ന് കേസില്‍നിന്ന് ഊരിത്തരാമെന്ന് വിശ്വസിപ്പിച്ച് പ്രതിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയ സംഘത്തിലെ ഒരാള്‍ എക്‌സൈസ് പിടിയിലായി. എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞയാളും മുഖ്യസൂത്രധാരനും ഒളിവിലാണ്. പാലാ സ്വദേശി അലക്‌സ് ചാണ്ടിയാണ് (32) അറസ്റ്റിലായത്. കളമശേരി സ്റ്റേഷനിലെ കഞ്ചാവുകേസിലെ പ്രതിയായ ഇയാള്‍ ലഹരി വിമോചന കേന്ദ്രത്തിലടക്കം ചികിത്സതേടി അടുത്തിടെയാണ് പുറത്തിറങ്ങിയത്. പോലീസും ഈ കേസ് അന്വേഷിക്കുന്നുണ്ട്. 22 ഗ്രാം എം.ഡി.എം.എ കൈവശം വച്ചതിന് ഓണക്കാലത്ത് മൂവാറ്റുപുഴ എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് തട്ടിപ്പില്‍ കരുങ്ങിയത്. കേസെല്ലാം തേഞ്ഞുമാഞ്ഞെന്ന് കരുതി ഒളിവുജീവിതം അവസാനിപ്പിച്ച ഇയാള്‍ അറസ്റ്റിലായപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിഞ്ഞത്. അലക്‌സ് ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ സമീപിച്ച് അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തു. കാക്കി പാന്റ്‌സ് ധരിപ്പിച്ച് ഒരാളെ എക്‌സൈസ് ഉദ്യോഗസ്ഥനായും അവതരിപ്പിച്ചു. മൂന്ന് ലക്ഷം രൂപ സൂത്രധാരനും രണ്ടുലക്ഷം രൂപ അലക്‌സ് ചാണ്ടിയും കൈക്കലാക്കി. ഒളിവിലുള്ള പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ്…

    Read More »
  • Kerala

    നിലയ്ക്കല്‍ പാര്‍ക്കിംഗ്: പണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ കരാറുകാരനെ പുറത്താക്കി

    കൊച്ചി: ശബരിമല നിലയ്ക്കലിലെ പാര്‍ക്കിംഗ് ഗ്രൗണ്ട് കരാറുകാരനെ പുറത്താക്കി പാര്‍ക്കിംഗ് ഫീസ് പിരിവ് ഏറ്റെടുത്തെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു. കരാറുകാരന്‍ അടച്ച തുക, ഇടപാടുകളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ തുടങ്ങിയവ വ്യക്തമാക്കി ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ രണ്ടു ദിവസത്തിനകം വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും. നിലയ്ക്കലിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ ലേലത്തുകയുടെ ബാക്കി ആവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ നോട്ടീസ് നല്‍കിയതിനെതിരെ കരാറുകാരന്‍ കൊല്ലം ശൂരനാടു സ്വദേശി കെ. സജീവന്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. ലേലത്തുകയുടെ ബാക്കി തുകയ്ക്ക് ബാങ്ക് ഗാരന്റി നല്‍കാതെയാണ് കരാര്‍ എടുത്തതെന്ന വിവരം മറച്ചുവച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതെന്ന് ഡിവിഷന്‍ ബെഞ്ച് പിന്നീടു കണ്ടെത്തി. ലേലത്തുകയുടെ ബാക്കി, പലിശ, ബാങ്ക് ഗാരന്റി എന്നിവ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ കരാറുകാരനെതിരെ നടപടിയെടുക്കുന്നതില്‍…

    Read More »
  • India

    തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് സീസൺ ആരംഭിച്ചു

    കാളകളെ മെരുക്കുന്ന കായിക വിനോദമായ ജെല്ലിക്കെട്ടിന്റെ ഈ വർഷത്തെ ആദ്യമത്സരം തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ, ഞായറാഴ്ച യുവാക്കളുടെ സജീവ പങ്കാളിത്തത്തോടെ ആരംഭിച്ചു. പുതുക്കോട്ടയിലെ തച്ചൻകുറിശ്ശി ഗ്രാമത്തിൽ രാവിലെ മുതൽ 300-ലധികം കാളകളെ ഒന്നിന് പുറകെ ഒന്നായി കായിക രംഗത്തേക്ക് വിടുകയും കുറഞ്ഞത് 350 മെരുക്കാൻ ശ്രമിക്കുകയും, ഒപ്പം പരസ്പരം മത്സരിക്കുകയും ചെയ്തു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ശിവ വി മെയ്യനാഥനും, നിയമ മന്ത്രി എസ് റെഗുപതിയും ചേർന്ന് ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്തു. വിജയിക്കുന്ന കാളകൾക്കും, ഒപ്പം കാളയെ മെരുക്കുന്നവർക്കും പുതിയ മോട്ടോർസൈക്കിൾ, പ്രഷർ കുക്കറുകൾ, കട്ടിലുകൾ എന്നിവയുൾപ്പെടെയുള്ള സമ്മാനങ്ങൾ ഓഫർ ചെയ്യുന്നു. ഈ പരിപാടിക്ക് അനുമതി നൽകുന്നതിന് മുമ്പ് മത്സരത്തിന്റെ സുരക്ഷാ, ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യം, മറ്റു സുരക്ഷാ വശങ്ങൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ അധികൃതർ പരിശോധിച്ചു. തമിഴ്നാട് സർക്കാർ അടുത്തിടെ ജെല്ലിക്കെട്ട് പരിപാടികൾക്കായി വിപുലമായ മാർഗ്ഗനിർദ്ദേശങ്ങൾ വിജ്ഞാപനം ചെയ്തിരുന്നു. പുതുക്കോട്ട ജില്ലയിലെ അറന്തങ്കിയിൽ ജെല്ലിക്കെട്ടിനോടൊപ്പം കുതിരവണ്ടി മത്സരവും നടന്നു.

    Read More »
Back to top button
error: