കണ്ണൂര്‍: കാങ്കോല്‍ കരിയാപ്പില്‍ പ്രവര്‍ത്തിക്കുന്ന സാഗര്‍ പേള്‍ സീ ഫുഡ് മത്സ്യസംസ്‌കരണ കേന്ദ്രത്തിനു മുന്നിലെ പ്രതീകാത്മക സമരപ്പന്തല്‍ പൊളിച്ച് കത്തിച്ചു. ഇന്നലെ രാത്രി പത്തോടെ അജ്ഞാതസംഘമാണ് പന്തലിന് തീയിട്ടത്ത്.
പ്രതിപക്ഷമില്ലാതെ സി.പി.എം ഭരിക്കുന്ന ആലപ്പടമ്പ് പഞ്ചായത്തില്‍ നേതൃത്വത്തിന് എതിരെ തിരിഞ്ഞ പൊതുപ്രവര്‍ത്തകന്‍ ജോബി പീറ്ററിനെ സി.പി.എം ആലപടമ്പ് ലോക്കല്‍ സെക്രട്ടറി ടി.വിജയന്‍ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ഇതിന്റെ പേരില്‍ നേതൃത്വത്തില്‍ നിന്ന് ഭീഷണിയുള്ളതായി സമരസമിതി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പന്തല്‍ അക്രമിക്കപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.