CrimeNEWS

മന്ത്രവാദിയുടെ കൂടെ ജീവിക്കാൻ നാല് മാസം പ്രായമായ കുഞ്ഞിനെ ബലി നൽകി മാതാവ്, സംഭവം ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ

സ്വന്തം പ്രണയം സഫലമാകാനായി നാല് മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലാണ് സംഭവം. ആഗ്രഹം സഫലമാകാൻ സ്വന്തം ഉദരത്തിൽ പിറന്ന കുഞ്ഞിനെ ബലി നൽകണമെന്ന മന്ത്രവാദിയുടെ വാക്ക് കേട്ടാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്.

ഗോസയ്​ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മജ്രെ ധനുവാദിഹ് ​ഗ്രാമത്തിലാണ് കൊടുംക്രൂരത അരങ്ങേറിയത്. ഇവിടുത്തെ താമസക്കാരിയായ 35കാരി മഞ്ജു ദേവിയാണ് അറസ്റ്റിലായത്.

Signature-ad

മന്ത്രവാദിയും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇയാളുടെ കൂടെ ജീവിക്കണം എന്ന ആ​ഗ്രഹം വെളിപ്പെടുത്തിയപ്പോൾ കുഞ്ഞിനെ ബലി നൽകണമെന്ന് മന്ത്രവാദി നിർദ്ദേശിച്ചു. ആഗ്രഹം നിറവേറ്റാനായി യുവതി സ്വന്തം കുഞ്ഞിനെ ​ഗ്രാമത്തിലെ കറുത്ത വി​ഗ്രഹത്തിന് മുന്നിലെത്തിച്ച് ബലി നൽകി. തൂമ്പ കൊണ്ട് വെട്ടിയാണ് യുവതി പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയും ചെയ്തു. കൃത്യത്തിന് ഉപയോ​ഗിച്ച തൂമ്പ സംഭവസ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തു.

കുഞ്ഞിനെ കൊല്ലാൻ യുവതിയെ പ്രേരിപ്പിച്ച മന്ത്രവാദി സംഭവം വിവാദമായതോടെ മുങ്ങി. മന്ത്രവാദി ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായും സുൽത്താൻപൂർ പൊലീസ് സൂപ്രണ്ട് സോമെൻ വർമ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: