KeralaNEWS

മകരവിളക്ക് പ്രവീൺ ഇറവങ്കരയുടെ ദൃക്സാക്ഷി വിവരണം കൈരളി ന്യൂസിൽ

മികച്ച കമന്റേറ്റർക്കുളള നിരവധി സൗത്ത് ഇന്ത്യൻ -സംസ്ഥാന പുരസ്കാരങ്ങൾ നേടിയ പ്രവീൺ ഇറവങ്കരയുടെ ശബരിമല മകരവിളക്ക് ദൃക്സാക്ഷി വിവരണം ഇക്കുറി ജനുവരി 14 ന് കൈരളി ന്യൂസിൽ.

ശബരിമലയുടെ ഐതീഹ്യവും ചരിത്രവും മനോഹരമായ ഭാഷയിൽ ലളിതമായി വിവരിക്കുന്ന മണിക്കൂറുകൾ നീളുന്ന ഈ ദൃശ്യ-ശ്രാവ്യ അനുഭവം പ്രവീൺ ഇറവങ്കര സമ്മാനിക്കുന്നത് ഇത് 17മത് തവണയാണ്.മകരവിളക്കും തൃശൂർ പൂരവും ആറ്റുകാൽ പൊങ്കാലയുമടക്കം ഇറവങ്കരയുടെ 109മത് ലൈവ് പ്രകടനമാണ് ഇക്കുറി കൈരളി തത്സമയം സംപ്രേഷണം ചെയ്യുന്നത്.

Back to top button
error: