Month: January 2023

  • Kerala

    ഉദ്ഘാടനത്തിന് ശേഷം വിദ്യാര്‍ത്ഥികളെയും ബസില്‍ കയറ്റി ഒരു റൗണ്ട് കറക്കം! ഹെവി ലൈസന്‍സില്ലാത്ത തൃശൂര്‍ എം.പി വിവാദത്തില്‍

    തൃശൂര്‍: ഹെവി ലൈസന്‍സില്ലാതെ ബസ് ഓടിച്ചതിന് ടി.എന്‍. പ്രതാപന്‍ എം.പിക്കെതിരെ പരാതി. പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസിന്റെ ഉദ്ഘാടനത്തിനാണ് എം.പി ബസ് ഓടിച്ചത്. മാടായിക്കോണം സ്വദേശിയുടെ പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ആര്‍.ടി.ഒ വ്യക്തമാക്കി. വണ്ടി ഓടിച്ചിട്ടില്ലെന്നും സ്റ്റാര്‍ട്ടാക്കി മുന്നോട്ടെടുക്കുക മാത്രമാണ് ചെയ്തതെന്നും പ്രതാപന്‍ വിശദീകരിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ ഈ മാസം നാലിനായിരുന്നു സംഭവം. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ച് വാങ്ങിയ ബസ്സിന്റെ ഉദ്ഘാടനച്ചടങ്ങായിരുന്നു നടന്നത്. ഫ്ളാഗ് ഓഫിന് ശേഷം അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കയറ്റി എം.പി കോളജിന് പുറത്തേയ്ക്ക് ബസ് ഓടിച്ച് പോവുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഹെവി വെഹിക്കിള്‍ വിഭാഗത്തില്‍ പെട്ട വാഹനമാണ് പ്രതാപന്‍ ഓടിച്ചത്. പ്രതാപന് ടൂ വീലര്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ എന്നിവ ഓടിക്കാനുള്ള ലൈസന്‍സ് മാത്രമേ ഉള്ളുവെന്നും ഹെവി വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ് ഇല്ലെന്നും കാണിച്ച് മാടായിക്കോണം സ്വദേശി സുജേഷാണ് റൂറല്‍ എസ്.പിക്കും ഇരിങ്ങാലക്കുട ആര്‍.ടി. ഒയ്ക്കും…

    Read More »
  • India

    പൂമാലയുമായി കൗമാരക്കാരന്‍ പ്രധാനമന്ത്രിക്കരികെ; സുരക്ഷാ വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

    ബംഗളൂരു: കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ വീഴ്ച സംഭവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അധികൃതര്‍. ഹുബ്ബള്ളിയില്‍ വാഹന റാലിക്കിടെ കൗമാരക്കാരന്‍ പൂമാലയുമായി അദ്ദേഹത്തിന്റെ അടുത്തെത്തിയത്, പ്രധാനമന്ത്രിയുടെ തന്നെ അനുവാദത്തോടെയാണെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആള്‍ക്കൂട്ടത്തില്‍നിന്ന് അപ്രതീക്ഷിതമായി ഒരാള്‍ പൂമാലയുമായി ബാരിക്കേഡുകള്‍ ചാടിക്കടന്ന് പ്രധാനമന്ത്രിയുടെ അടുത്തെത്തിയത് സുരക്ഷാ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹുബ്ബള്ളിയില്‍ 29 ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. വിമാനത്താവളം മുതല്‍ ചടങ്ങ് നടക്കുന്ന റെയില്‍വേ സ്പോര്‍ട്സ് ഗ്രൗണ്ട് വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ടായിരുന്നു. വാഹനത്തിന്റെ ഫുട്‌ബോര്‍ഡില്‍ കയറിനിന്ന് പ്രധാനമന്ത്രി പതിവുശൈലിയില്‍ റോഡിന്റെ ഇരുവശവും തിങ്ങിക്കൂടിയ ആളുകളെ അഭിസംബോധന ചെയ്യുമ്പോഴാണ്, ബാരിക്കേഡ് ചാടിക്കടന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ പൂമാലയുമായി ഒരു യുവാവ് അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തിയത്. പൂമാല പ്രധാനമന്ത്രിയെ അണിയിക്കുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ പിടിച്ചുമാറ്റിയിരുന്നു. ഇയാളുടെ കൈയില്‍നിന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചുവാങ്ങിയ പൂമാല പിന്നീട് പ്രധാനമന്ത്രിക്കു കൈമാറി. പ്രധാനമന്ത്രിയുടെ വാഹന…

    Read More »
  • Kerala

    എടത്വയില്‍ ടിപ്പറിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു; പ്രതിഷേധിച്ചവരുടെ താക്കോല്‍ ഊരിയെടുത്ത് പോലീസ്, സംഘര്‍ഷം

    ആലപ്പുഴ: എടത്വയില്‍ സ്‌കൂട്ടറില്‍ ടിപ്പറിടിച്ച് യുവതി മരിച്ചു. ചങ്ങംകരി മുരളി സദനത്തില്‍ മഞ്ജുമോള്‍ (42) ആണ് മരിച്ചത്. സ്‌കൂട്ടറില്‍ ഇടിച്ച ടിപ്പറിന്റെ ചക്രത്തിനടിയില്‍പ്പെട്ടാണ് മഞ്ജുവിന്റെ മരണം. നിരയായെത്തിയ ടിപ്പറുകളില്‍ ഒരെണ്ണം സ്‌കൂട്ടറിനെ മറികടന്നെത്തിയാണ് മഞ്ജുവിനെ ഇടിച്ചു വീഴ്ത്തിയത്. ടിപ്പറിന്റെ ചക്രം മഞ്ജുവിന്റെ തലയിലൂടെ കയറി. അപകടത്തിനു പിന്നാലെ ടിപ്പര്‍ ഡ്രൈവര്‍ ഇറങ്ങിയോടി. മഞ്ജുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊടിയാടിയില്‍ സ്വകാര്യ ബാങ്ക്് ജീവനക്കാരിയാണ് മഞ്ജു. ഇതിനിടെ അപകടമുണ്ടാക്കിയ ടിപ്പറിന് ഒപ്പമെത്തിയ നാലു ടിപ്പര്‍ ലോറികള്‍ക്ക് പോകാന്‍ സൗകര്യമൊരുക്കിയ പോലീസ് നടപടി വന്‍പ്രതിഷേധത്തിനിടയാക്കി. പ്രതിഷേധിച്ച ഇരുചക്രവാഹനക്കാരുടെ താക്കോല്‍ പോലീസ് ഊരിയെടുക്കുകയായിരുന്നു. എസ്.ഐയെ യാത്രക്കാരും നാട്ടുകാരും തടഞ്ഞു. ഗതാഗത തടസ്സമുണ്ടായപ്പോള്‍ ടിപ്പറുകളെ കടത്തിവിടാനാണ് പോലീസ് ശ്രമിച്ചതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.      

    Read More »
  • Crime

    അമ്മ മറ്റൊരാളുടെ കൂടെ പോയി, മക്കളെ പറഞ്ഞ് പറ്റിച്ചു; കാണാനില്ലെന്ന് പത്രപരസ്യം

    കൊച്ചി: വൈപ്പിനില്‍ രമ്യയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവിശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. സജീവന്‍ മക്കളെ നുണ പറഞ്ഞ് വിശ്വസിപ്പിച്ചെന്ന് പറഞ്ഞ് രമ്യയുടെ സഹോദരന്‍ രത്ത് ലാലാണ് രംഗത്ത് വന്നത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഒന്നര വര്‍ഷം മുന്‍പ് കാണാതായ രമ്യയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവിശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വാചാക്കല്‍ സജീവന്റെ ഭാര്യ രമ്യയെ (32) കൊന്ന് വീടിന് സമീപം കുഴിച്ചുമൂടി എന്നാണ് ഭര്‍ത്താവ് മൊഴി നല്‍കിയതെന്ന് പൊലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് രമ്യയുടെ സഹോദരന്റെ പുതിയ വെളിപ്പെടുത്തല്‍. ”രമ്യ മറ്റൊരാളുടെ കൂടെ പോയെന്ന് മക്കളെ പറഞ്ഞ് സജീവന്‍ വിശ്വസിപ്പിച്ചു. പുറത്തറിഞ്ഞാല്‍ നാണക്കേടാണെന്നും കുട്ടികളെ പറഞ്ഞ് ധരിപ്പിച്ചു. ആരെങ്കിലും ചോദിച്ചാല്‍ അമ്മ പഠിക്കാന്‍ പോയെന്ന് പറയാനും കുട്ടികളെ പഠിപ്പിച്ചു. ആറ് മാസത്തോളം ഇതില്‍ സംശയം ഒന്നും തോന്നിയില്ല. രമ്യയെ കാണാതായി ആറുമാസം കഴിഞ്ഞാണ് പരാതി നല്‍കിയത്”- രത്ത് ലാലിന്റെ വാക്കുകള്‍. 2021 ഓഗസ്റ്റ് 17 മുതല്‍ രമ്യയെ കാണാനില്ലെന്ന് വ്യക്തമാക്കിയാണ് രമ്യയുടെ കുടുംബം പോലീസില്‍ പരാതിപ്പെട്ടത്. രമ്യയെ…

    Read More »
  • Breaking News

    മുന്‍ കേന്ദ്രമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ശരത് യാദവ് അന്തരിച്ചു

    ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ശരത് യാദവ് അന്തരിച്ചു. 75 വയസായിരുന്നു. വ്യാഴാഴ്ച ഗുരുഗ്രാം ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം. മകള്‍ ശുഭാഷിണി ശരത് ട്വിറ്ററിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്. 2005 മുതല്‍ 2017 വരെ ജനതാദള്‍ (യുണൈറ്റഡ്) പാര്‍ട്ടിയുടെ നേതാവായിരുന്നു. ബി.ജെ.പിയുമായി സഖ്യം ചേരാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍െ്‌റ തീരുമാനത്തില്‍ പ്രതിഷേധിച്ച് 2018 ല്‍ പാര്‍ട്ടി വിട്ടു. ലോക്താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) രൂപീകരിച്ചു. 2022 മാര്‍ച്ചില്‍ എല്‍.ജെ.ഡി ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയില്‍ ലയിച്ചു. ജെ.ഡി.യുവിന്റെ ആദ്യ ദേശീയ അധ്യക്ഷനായ അദ്ദേഹം ഏഴു തവണ ലോക്‌സഭാംഗവും മൂന്നു തവണ രാജ്യസഭാംഗവുമായിരുന്നു. 1999-2004-ലെ വാജ്പേയി മന്ത്രിസഭയിലെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു. 1974-ല്‍ ജബല്‍പുരില്‍ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥിയായിട്ടാണ് പൊതുരംഗപ്രവേശനം. 1974-ല്‍ ജബല്‍പുരില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്സഭയില്‍ അംഗമായി.

    Read More »
  • Crime

    പഴകിയ ഇറച്ചി പിടിച്ചതിന് പിന്നാലെ കൊച്ചിയിൽ വ്യാപക പരിശോധന, 2 ഹോട്ടലുകൾ പൂട്ടി

    കൊച്ചി: പഴകിയ കോഴി ഇറച്ചി പിടികൂടിയതിന് പിന്നാലെ കളമശ്ശേരി നഗരസഭാ പരിധിയിൽ വ്യാപക പരിശോധന. രണ്ട് ഹോട്ടലുകൾ പൂട്ടിച്ചു. പൈപ്പ് ലൈൻ റോഡിലുള്ള ഫലാസിൽ ദുബായ്, ഡെയിലി മീറ്റ് എന്നീ കടകളാണ് പൂട്ടിച്ചത്. ഭക്ഷ്യസുരക്ഷാ വിഭാഗവും, കളമശ്ശേരി നഗരസഭയിലെ ആരോഗ്യ വിഭാഗവും ചേർന്നായിരുന്നു പരിശോധന. ഡെയിലി മീറ്റ് എന്ന ജ്യൂസ് കടയിൽ നൂറിലേറെ പാക്കറ്റ് പാലുകൾ ദിവസങ്ങളായി ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കണ്ടെത്തി. ഫലാസിൽ ദുബായ് എന്ന ഹോട്ടലിൽ നിന്നും ഭക്ഷണത്തിൽ ചേർക്കുന്ന അനുവദനീയമല്ലാത്ത കളറുകൾ അടക്കം കണ്ടെത്തി, ഇവ ഭക്ഷണസാധനങ്ങളിൽ ഉപയോഗിക്കുന്നതായും സ്ഥിരീകരിച്ചു. ഈ ഹോട്ടലിന് പ്രവർത്തിക്കാനുള്ള ലൈസൻസും ഉണ്ടായിരുന്നില്ല. നഗരത്തിലെ ഹോട്ടലുകളിൽ ഷവർമയയടക്കം ഉണ്ടാക്കി വിതരണം ചെയ്യാനെത്തിച്ച 500 കിലോ അഴുകിയ കോഴിയിറച്ചിറച്ചിയാണ് കളമശ്ശേരിയിൽ നിന്നും പിടികൂടിയത്. റെയ്ഡിന് തൊട്ട് മുൻപും കേന്ദ്രത്തിൽ നിന്ന് തട്ടുകടകളിലേക്കും ഹോട്ടലുകളിലേക്കും പഴകിയ ഇറച്ചി വിതരണം ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ. ഇറച്ചി വിൽപ്പന നടത്തിയ മണ്ണാർക്കാട് സ്വദേശി ജുനൈസിന് കളമശ്ശേരി നഗരസഭ നോട്ടീസ് നൽകി. കളമശ്ശേരി…

    Read More »
  • Kerala

    സംസ്ഥാനത്ത് കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം; ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: സംസ്ഥാനത്ത് കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ ഉപയോഗിക്കാനും തീരുമാനമെടുത്തു. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ലെന്നും തീരുമാനിച്ചു. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നതായും മന്ത്രി വ്യക്തമാക്കി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഒരിക്കല്‍ ലൈസന്‍സ് നല്‍കിക്കഴിഞ്ഞാലും നിശ്ചിത ഇടവേളകളില്‍ പരിശോധനകള്‍ നടത്തുന്നതാണ്. ലൈസന്‍സ് സസ്‌പെന്റ് ചെയ്താല്‍ പോരായ്മകള്‍ പരിഹരിച്ച് കമ്മീഷണറായിരിക്കും വീണ്ടും അനുമതി നല്‍കുന്നത്. ഭക്ഷണം പാഴ്‌സല്‍ കൊടുക്കുമ്പോള്‍ നല്‍കുന്ന സയവും എത്ര സമയത്തിനുള്ളില്‍ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. എല്ലാവരും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. ശുചിത്വം ഉറപ്പാക്കാന്‍ സ്ഥാപനത്തിലുള്ള ഒരാള്‍ക്ക് സൂപ്പര്‍വൈസര്‍ ചുമതല നല്‍കണം. ഭക്ഷ്യ സുരക്ഷയില്‍…

    Read More »
  • Kerala

    കടുവ ആക്രമണം: മാനന്തവാടി താലൂക്കിൽ നാളെ യുഡിഎഫ് ഹർത്താൽ, രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

    കൽപ്പറ്റ: കടുവ ആക്രമണത്തിൽ മരിച്ച തോമസിന്റെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ടു നാളെ മാനന്തവാടി താലൂക്കിൽ ഹർത്താൽ പ്രഖ്യാപിച്ചു യുഡിഎഫ്. അതെ സമയം, കടുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പഞ്ചായത്തുകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്. വയനാട് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ വെള്ളാരംകുന്ന് സ്വദേശി തോമസാണ് ഇന്ന് മരിച്ചത്. ഇന്ന് രാവിലെയാണ് കൃഷിയിടത്തിൽവച്ച് തോമസിനെ കടുവ ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ തോമസ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മരണത്തിൽ പ്രതിഷേധിച്ച് പുതുശ്ശേരി വെള്ളാരം കുന്നിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഒരാൾ മരിച്ച സാഹചര്യത്തിൽ പ്രദേശം കനത്ത ജാഗ്രതയിലാണ്. വയനാട്ടിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 50 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇതിൽ 41 പേർ…

    Read More »
  • Kerala

    ‘ഒരാൾ തെരുവിൽ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിക്കുന്നു’; തരൂരിനെ പരോക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ

    നിർമാതാക്കളുടേയും സംവിധായകരുടേയും പിന്തുണയില്ലാതെ ആരും നല്ല നടനായിട്ടില്ല തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന ശശി തരൂരിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോൺഗ്രസിൽ പുതിയ പോർമുഖം തുറന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയാണ് ശശി തരൂരിനെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. ഒരാൾ തെരുവിൽ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിക്കുന്നു, സമുദായ നേതാക്കളെ കാണുന്നു, ഇതിന് പാർട്ടി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നായിരുന്നു ഷാഫി പറമ്പിലിന്‍റെ ചോദ്യം. നിർമാതാക്കളുടേയും സംവിധായകരുടേയും പിന്തുണയില്ലാതെ ആരും നല്ല നടനായിട്ടില്ലെന്നും ഇതിനൊക്കെ പിന്തുണ നൽകുന്നവരേയും നിയന്ത്രിക്കണമെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. അതിനിടെ, നിയമസഭ തെരെഞ്ഞെടുപ്പിനെ കുറിച്ച് ചർച്ചകൾ വേണ്ടെന്ന്  എംപിമാർക്ക് കെപിസിസി മുന്നറിയിപ്പ് നല്‍കി. ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമുഖത കാട്ടി കൂടുതല്‍ കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷന്‍റെ മുന്നറിയിപ്പ്. നിയമസഭ തെരഞ്ഞെടുപ്പ് ചർച്ച വേണ്ടെന്ന് നിര്‍ദ്ദേശിച്ച എ കെ ആന്‍റണി, ലോക്സഭ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള അജണ്ടയെന്ന് ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിത്വം തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് കെപിസിസി…

    Read More »
  • Kerala

    എസ്.ബി.ഐ ചെയർമാൻ ദിനേശ് ഖാരയുടെ ഔദ്യോഗിക സന്ദർശനം തലസ്ഥാന നഗരിക്ക് ഉത്സവം, ആർ.സി.സിക്ക് എസ്.ബി.ഐ ഒരു കോടി നൽകി

       തിരുവനന്തപുരം ആർ.സി.സിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു കോടി. തലസ്ഥാന നഗരിയിലെ എസ്.ബി.ഐ ചെയർമാൻ ദിനേശ് ഖാരയുടെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചാണ് സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങളും വാഹനവും സംഭാവന നൽകിയത്. എസ്.ബി.ഐ ചെയർമാൻ്റെ  ഔദ്യോഗിക സന്ദർശനം തലസ്ഥാന നഗരിക്ക് ഉത്സവമായി. കേരളത്തിലെ ബാങ്കുകൾക്കിടയിൽ ഏറ്റവും വലിയ വിപണി വിഹിതവും 2.26 കോടി ഉപഭോക്തൃ അടിത്തറയുമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിൾ, കുട്ടികൾക്ക് സൗജന്യ കാൻസർ ചികിത്സ നൽകുന്നതിനായാണ് തിരുവനന്തപുരത്തെ റീജിയണൽ ക്യാൻസർ സെന്ററിന് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി ഒരു കോടി രൂപ സംഭാവന നൽകിയത്. ലാഭം, ആസ്തി, നിക്ഷേപം, ശാഖകൾ, ഉപഭോക്താക്കൾ, ജീവനക്കാർ എന്നിവയിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ, ദീർഘകാല വളർച്ചയ്ക്ക് അടിത്തറ പാകുന്ന വിവിധ സംരംഭങ്ങളിലൂടെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നതിനു പുറമേ, സുസ്ഥിരമായ സാമൂഹിക മാറ്റത്തിനും അവരുടെ…

    Read More »
Back to top button
error: