Month: January 2023

  • LIFE

    ചുവപ്പ് ഡ്രസ്സില്‍ സുന്ദരിയായി എസ്തര്‍ അനില്‍; പതിവ് തെറ്റിക്കാതെ സൈബര്‍ ‘ആങ്ങളമാരു’ടെ ആക്ഷേപകരമായ കമന്‍റുകൾ

    വസ്ത്രധാരണം എന്നത് ഒരു വ്യക്തിയുടെ മാത്രം സ്വാതന്ത്യ്രമാണ്. എന്നാല്‍ സെലിബ്രിറ്റികളുടെ ഇത്തരം വ്യക്തിസ്വാതന്ത്ര്യത്തിന് മേൽ പലപ്പോഴും സമൂഹത്തിന്‍റെ ഒരു വിഭാഗം ഇടപെടുന്നത് നാം കാണുന്നതാണ്. തങ്ങൾ നേരിട്ടിട്ടുള്ള ഇത്തരത്തിലുള്ള കമന്‍റുകളെ കുറിച്ചും പരിഹാസങ്ങളെ കുറിച്ചും ബോഡി ഷെയിമിംഗിനെ കുറിച്ചുമൊക്കെ നടിമാര്‍ തന്നെ ഇപ്പോള്‍ പരസ്യമായി ചര്‍ച്ച ചെയ്യുന്നുമുണ്ട്. ഇത്തരത്തില്‍ വസ്ത്രധാരണത്തിന്‍റെ പേരില്‍ എപ്പോഴും വിമര്‍ശനങ്ങള്‍ നേരിടുന്ന താരമാണ് എസ്തര്‍ അനില്‍. ജീത്തു ജോസഫിന്‍റെ ‘ദൃശ്യം’ സിനിമയിലൂടെ മോഹൻലാലിന്‍റെ ഇളയമകളുടെ വേഷത്തിലെത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് എസ്തര്‍. ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ എസ്തര്‍ എപ്പോഴും തന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. എസ്തറിന്റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചുവപ്പ് ഡ്രസ്സില്‍ മനോഹരിയായിരിക്കുകയാണ് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് എസ്തര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.   View this post on Instagram   A post shared by…

    Read More »
  • Crime

    കാഞ്ചീപുരത്ത് കൂട്ടബലാത്സംഗത്തിനിരയായത് മലയാളി വിദ്യാര്‍ഥിനി; 6 പ്രതികൾ അറസ്റ്റിൽ

    ചെന്നൈ: കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് കൂട്ടബലാത്സംഗത്തിനിരയായത് മലയാളി വിദ്യാര്‍ഥിനിയെന്ന് സ്ഥിരീകരണം. കേസില്‍ പ്രതികളായ ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കാഞ്ചീപുരം സെവിലിമേടില്‍വെച്ച് മലയാളി പെണ്‍കുട്ടിയെ ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തത്. ഒപ്പം ഉണ്ടായിരുന്ന യുവാവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്തിയ ശേഷമാണ് പെൺകുട്ടിയെ ആക്രമിച്ചത്. പെണ്‍കുട്ടിയും ആണ്‍സുഹൃത്തും സംസാരിച്ചുനില്‍ക്കുന്നതിനിടെ രണ്ടുപേരാണ് ആദ്യം സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഇവര്‍ ആണ്‍സുഹൃത്തിനെ മര്‍ദിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് സംഘത്തിലെ നാലുപേര്‍ കൂടി സ്ഥലത്തെത്തി പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. സംഭവത്തിനുശേഷം പെണ്‍കുട്ടിയും ആണ്‍സുഹൃത്തും നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്. കേസില്‍ പ്രതികളായ അഞ്ചുപേരെയും കഴിഞ്ഞദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. കാഞ്ചീപുരം പെരുമ്പത്തൂര്‍ സ്വദേശികളായ മണികണ്ഠന്‍, വിമല്‍, ശിവകുമാര്‍, തെന്നരശ്, വിഘ്‌നേഷ് എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. ആറാമത്തെ പ്രതിയെ ഞായറാഴ്ച രാവിലെയും പിടികൂടി. കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസ് സംഘത്തില്‍നിന്ന് ഓടിരക്ഷപ്പെടാന്‍…

    Read More »
  • Crime

    ചെന്നൈയില്‍ കാമുകന്റെ് മുന്നില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായത് മലയാളി പെണ്‍കുട്ടി

    ചെന്നൈ: കാഞ്ചീപുരത്ത് കാമുകന്റെ് മുന്നില്‍വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി യുവതി. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് കാമുകനുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് സംഭവം. കാമുകനെ കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു പീഡനം. സംഭവത്തില്‍ സ്ഥിരം കുറ്റവാളികളായ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരത്ത് സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ പത്തൊന്‍പതു വയസുകാരിയാണ് പീഡനത്തിന് ഇരയായതെന്നാണ് റിപ്പോര്‍ട്ട്. കാഞ്ചീപുരത്തു നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ ബെംഗളൂരു പുതുച്ചേരി ഔട്ടര്‍ റിങ് റോഡില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പെണ്‍കുട്ടിയും കാമുകനും സംസാരിച്ചു നില്‍ക്കെ തൊട്ടടുത്ത് മദ്യപിച്ചിരുന്നവര്‍ ഇവരെ വളയുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയവര്‍ കാമുകനെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ദൂരസ്ഥലത്തേയ്ക്കു കൊണ്ടുപോയി ആറു പേരും മാറി മാറി പീഡിപ്പിക്കുകയായിരുന്നെന്നാണ് വിവരം. അക്രമികളുടെ കൈയില്‍നിന്ന് രക്ഷപ്പെട്ട കാമുകനാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിമല്‍ കുമാര്‍( 25) എന്നയാളെ അറസ്റ്റു…

    Read More »
  • Crime

    ഛോട്ടാരാജന്റെ ജന്മദിനാഘോഷം, കബഡി മത്സരം; പോസ്റ്റര്‍ സ്ഥാപിച്ച ആറുപേര്‍ അറസ്റ്റില്‍

    മുംബൈ: അധോലോക കുറ്റവാളി രാജേന്ദ്ര നികല്‍ജെ എന്ന ഛോട്ടാരാജന്റെ ചിത്രം സഹിതമുള്ള പോസ്റ്ററുകള്‍ സ്ഥാപിച്ചതിന് മുംബൈയില്‍ ആറുപേര്‍ അറസ്റ്റില്‍. മുംബൈ മലാദിലാണ് ഛോട്ടാരാജന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കബഡി മത്സരത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ കൂറ്റന്‍ പോസ്റ്റര്‍ സ്ഥാപിച്ചിരുന്നത്. സംഭവം വിവാദമായതോടെ പോലീസ് പോസ്റ്ററുകള്‍ നീക്കംചെയ്യുകയും സംഘാടകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഛോട്ടാ രാജന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ജനുവരി 14,15 തീയതികളിലാണ് കബഡി മത്സരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. തുടര്‍ന്നാണ് സംഘാടകര്‍ കഴിഞ്ഞദിവസം പോസ്റ്ററുകളും സ്ഥാപിച്ചത്. സംഭവത്തില്‍ പോലീസ് ഇടപെട്ടതോടെ കബഡി മത്സരം റദ്ദാക്കി. അറസ്റ്റിലായ ആറുപേര്‍ക്കും എതിരേ പണം തട്ടിയെടുത്തതിന് കേസെടുത്തതായും പോലീസ് അറിയിച്ചു. ഛോട്ടാ രാജന്‍ സോഷ്യല്‍ ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ ഇവര്‍ നാട്ടുകാരില്‍നിന്ന് പണം ആവശ്യപ്പെട്ടതായും ഇതിനാണ് കേസെടുത്തതെന്നും പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.

    Read More »
  • Crime

    അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേര്‍ക്ക് ബോംബേറ്: മുഖ്യപ്രതി ഷഫീഖിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി 

    തിരുവനന്തപുരം: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേര്‍ക്ക് ബോംബെറിഞ്ഞ  പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പിടികൂടാനെത്തിയ മംഗലപുരം പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി  മുഖ്യപ്രതി ഷഫീഖ് ആണ് പിടിയിലായത്. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. ഷഫീഖിന്റെ കൂട്ടാളി അബിനും ഒപ്പമുണ്ടായിരുന്നു. ആര്യനാട്ടെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. രാവിലെ വീടിന് വെള്ളമൊഴിക്കാനെത്തിയ വീട്ടുമസ്ഥന്‍ ഇവരെ കണ്ടു. ചോദ്യം ചെയ്ത വീട്ടുടമയുടെ തലയില്‍ കല്ലു കൊണ്ടിടിക്കുകയും കിണറ്റില്‍ തള്ളിയിടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടാകാരാണ് ഷഫീഖിനെ പിടികൂടിയത്. ഷഫീഫിന്റെ ഒപ്പമുണ്ടായിരുന്ന അബിന്‍ ഓടി രക്ഷപ്പെട്ടു. മംഗലപുരം സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ഷഫീഖ്. പുത്തന്‍തോപ്പ് സ്വദേശിയായ നിഖില്‍ എന്ന ചെറുപ്പക്കാരനെ തട്ടിക്കൊണ്ടു പോയ കേസിലാണ് ഷഫീഖിനെ തേടി പൊലീസ് ഇയാളുടെ വീട്ടിലെത്തിയത്.  എന്നാല്‍ പൊലീസ് എത്തിയപ്പോള്‍ ഷഫീഖും സഹോദരന്‍ ഷമീറും ചേര്‍ന്ന് പൊലീസിന് നേര്‍ക്ക് ബോംബെറിഞ്ഞു. ഇവരുടെ അമ്മ പൊലീസിന് നേര്‍ക്ക് മഴു എറിഞ്ഞ് ആക്രമിക്കുകയും ചെയ്തു.…

    Read More »
  • Kerala

    ഷട്ടില്‍ കളിക്കിടെ നെഞ്ചുവേദന വന്ന് മകന്‍ മരിച്ചു; വിവരമറിഞ്ഞ മാതാവ് തളര്‍ന്നുവീണ് മരിച്ചു

    കോഴിക്കോട്: മകന്‍ മരിച്ച വിവരമറിഞ്ഞ് അമ്മയും മരിച്ചു. അത്തോളിയിലാണ് സംഭവം. നടുവിലയില്‍ പരേതനായ മൊയ്തീന്റെ മകന്‍ ശുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് ശനിയാഴ്ച രാത്രി മൂന്നു മണിക്കൂറിനിടെ മരിച്ചത്. ഷട്ടില്‍ കളിക്കിടെ നെഞ്ചുവേദന വന്ന ശുഐബിനെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് തളര്‍ന്നുവീണ അമ്മ നഫീസ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. നഫീസയുടെ മറ്റു മക്കള്‍: ജുനൈസ്, റുമീഷ് (ഷാഡോ സൗണ്ട്‌സ്).

    Read More »
  • Crime

    ഇരട്ടകളായ 26 വയസ്സുള്ള സഹോദരങ്ങളെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ സമാന സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

    രാജസ്ഥാൻ: ഇരട്ടകളായ 26 വയസ്സുള്ള സഹോദരങ്ങളെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ സമാന സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലാണ് സംഭവം. ഇരട്ട സഹോദരങ്ങളായ സുമർ സിം​ഗ്, സോഹർ സിം​ഗ് എന്നിവരാണ് മരിച്ചത്. സുമർ സിം​ഗ് രാജസ്ഥാനിലെ ബർമറിലാണ് താമസിച്ചിരുന്നത്. സോഹൻ സിം​ഗ് അവിടെ നിന്നും 900 കിലോമീറ്റർ ദൂരത്തുള്ള സൂറത്തിലും. സൂറത്തിലെ വീട്ടിൽ വെച്ച് ടെറസിൽ നിന്ന് കാൽ വഴുതി വീണാണ് സുമർ സിം​ഗിന്റെ മരണം. സഹോദരന്റെ മരണവിവരമറിഞ്ഞെത്തിയ സോഹനെ പിറ്റേന്ന് രാവിലെ വാട്ടർ  ടാങ്കിൽ വീണ് മരിച്ച നിലയിൽ കുടുംബാം​ഗങ്ങൾ കണ്ടെത്തുകയായിരുന്നു. ഒരേ ചിതയിലാണ് സോഹനെയും സുമറിനെയും സംസ്കരിച്ചത്. ഇവരുടെ സ്വദേശത്തായിരുന്നു സംസ്കാര ചടങ്ങുകൾ. ​ഗുജറാത്തിലെ ടെക്സ്റ്റൈൽ സിറ്റിയിലെ ജീവനക്കാരനായിരുന്നു സുമർ.  ജയ്പൂരിൽ ​ഗ്രേഡ് 2 ടീച്ചേഴ്സ് റിക്രൂട്ട്മെന്റിനുള്ള തയ്യാറെടുപ്പിലായിരുന്നു സോഹൻ. ”ബുധനാഴ്ച രാത്രി ടെറസിൽ ഫോൺ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് അബദ്ധത്തിൽ കാൽ വഴുതി വീണാണ് സുമർ മരണപ്പെട്ടത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. സഹോദരന്റെ മരണവിവരം അറിഞ്ഞ് വീട്ടിലെത്തിയ സോഹൻ…

    Read More »
  • Social Media

    കായംകുളത്തെ യാസിൻ എന്ന കൊച്ചുമിടുക്കനെക്കുറിച്ച് മന്ത്രി വി. ശിവൻകുട്ടിയുടെ കുറിപ്പ്; യാസിനെ കാണാൻ രതീഷ് വേ​ഗ എത്തുന്നു…

    ആലപ്പുഴ: ശാരീരിക പരിമിതികൾ മറികടന്ന് സ്വയം കീ ബോർഡ് പഠിക്കുകയും മനോഹരമായി വേദിയിൽ അവതരിപ്പിക്കുകയും ചെയ്ത കായംകുളത്തെ യാസിൻ എന്ന അഞ്ചാം ക്ലാസുകാരനായ അത്ഭുത ബാലനെ കുറിച്ച് മന്ത്രി വി. ശിവൻകുട്ടി ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റിന് മികച്ച പ്രതികരണമാണ് ഉണ്ടായതെന്നും പോസ്റ്റ് കണ്ട സംഗീത സംവിധായകൻ രതീഷ് വേഗ കമന്റിലൂടെ പ്രതികരിക്കുകയും യാസിന്റെ സംഗീതം ലോകത്തെ അറിയിക്കാൻ തന്നാൽ ആവും വിധമുള്ള കാര്യങ്ങൾ ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നുവെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ഇപ്പോളിതാ രതീഷ് വേഗ തൃശ്ശൂരിൽ നിന്ന് കായംകുളത്തേക്ക് യാസിനെ കാണാൻ പുറപ്പെട്ടു എന്നറിയിക്കുക ഉണ്ടായി. ഉച്ചയോടെ രതീഷ് വേഗ യാസിനെ കാണും. കായംകുളം എം എൽ എ അഡ്വ. യു. പ്രതിഭ എം എൽ എയും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യാസിനെ കാണാനെത്തുന്നു എന്ന് പറഞ്ഞ് രതീഷ് വേ​ഗ വീഡിയോ ഇട്ടിരുന്നു. തന്നാൽ കഴിയുന്ന സഹായവും മാർ​ഗനിർദ്ദേശവും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വി. ശിവൻകുട്ടിയുടെ…

    Read More »
  • Local

    മീനച്ചിലാറിനെ പമ്പയാക്കി പൂഞ്ഞാറിൽ പമ്പവിളക്ക് മഹോത്സവം

    പൂഞ്ഞാർ: മീനച്ചിലാറിനെ പമ്പയാക്കി മാറ്റിയ പമ്പവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി. അഖില ഭാരത അയ്യപ്പസേവാസംഘം പൂഞ്ഞാർ തെക്കേക്കര ശാഖയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ മങ്കുഴി ക്ഷേത്ര ആറാട്ടുകടവിലാണ് മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പ വിളക്ക് നടത്തിയത്. മങ്കുഴി ക്ഷേത്രത്തിൽ ദീപാരാധനക്ക് ശേഷം തന്ത്രി ബാബു നാരായണൻ ശ്രീകോവിലിൽ നിന്ന് പകർന്നു നൽകിയ ദീപം താലപ്പൊലിയുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ ആറാട്ടുകടവിൽ എത്തിച്ചു. തുടർന്ന് ആറാട്ടുകടവിൽ സജ്ജമാക്കിയ വിളക്കുകളിലേക്ക് മുൻ വനിതാ കമ്മീഷൻ അംഗം ഡോ. ജെ പ്രമീളാദേവി ദീപം പകർന്നു. ബാബു നാരായണൻ തന്ത്രി നദീ പൂജ നടത്തി. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ അയ്യപ്പസേവാസംഘം പൂഞ്ഞാർ തെക്കേക്കര ശാഖാ പ്രസിഡന്റ്‌ സുരേഷ് ഇഞ്ചയിൽ അധ്യക്ഷത വഹിച്ചു. മുൻ വനിതാ കമ്മീഷൻ അംഗം ഡോ. ജെ പ്രമീളാദേവി ഉത്ഘാടനം ചെയ്തു. കൊച്ചിൻ ഷിപ് യാർഡ് മുൻ ഡയറക്ടർ ബോർഡ് മെമ്പർ ബി. രാധാകൃഷ്ണ മേനോൻ മുഖ്യ പ്രഭാഷണംനടത്തി ജ്യോതിസ് മോഹൻ, ആർ സുനിൽകുമാർ, മിനർവ്വ മോഹൻ,…

    Read More »
  • Local

    ആഘോഷരാവുകൾ സമ്മാനിച്ച ഈരാറ്റുപേട്ട നഗരോൽസവം ഇന്ന് സമാപിക്കും

    ഈരാറ്റുപേട്ട: നഗരസഭയും വ്യാപാരി വ്യാവസായി ഏകോപന സമിതിയും ഇ ഫോം കൂടി സംയുക്തമായി പി.ടി.എം.എസ് ഓഡിറ്റോറിയത്തിലും പരിസര പ്രദേശങ്ങളിലുമായി നടന്ന നഗരോൽസവം ഇന്ന് സമാപിക്കും. നഗരോൽസവത്തിൽ എല്ലാ ദിവസവും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇതുവരെ അരലക്ഷത്തോളം പേർ നഗരോൽസ നഗർ സന്ദർശിച്ചതായി നഗരോൽസവ ചീഫ് കോഡിനേറ്ററും മുൻ നഗരസഭാ ചെയർമാനുമായ വി.എം സിറാജ് പറഞ്ഞു. സമാപന സമ്മേളനത്തിൽ രാത്രി 8 ന് റാഫി നൈറ്റ് (ഗസൽ) നടക്കും. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കളിത്തട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നൂറോളം വ്യാപാര സ്റ്റാളുകളും നിരവധി പ്രസാധകരുടെ പുസ്തക സ്റ്റാളും നഗരോൽസവ വേദിയിൽ ഒരുക്കിയിരുന്നു. എല്ലാ ദിവസവും കലാപരിപാടികളും, പുരാവസ്തു പ്രദർശനം, ദാരുശിൽപ്പ പ്രദർശനം , കുട്ടികൾക്ക് കളിച്ചു രസിക്കാൻ കിഡ്‌സ് റൈഡുകൾ എന്നിവയും ഒരുക്കിയിരുന്നു. ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ യു.എ.ഇ. ചാപ്റ്റർ ആഭിമുഖ്യത്തിൽ നടന്ന പ്രവാസി സംഗമം ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം…

    Read More »
Back to top button
error: