Month: January 2023

  • Crime

    വിവാഹമോചിതയാണെന്ന വ്യാജേന ചാറ്റുചെയ്തു ‘ചീറ്റിങ്’; മൂന്നുലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍

    മലപ്പുറം: വിവാഹമോചിതയായ സ്ത്രീയാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിനെ വിവാഹംചെയ്യാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിലായി. പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി താഴത്തേതില്‍ മുഹമ്മദ് അദ്‌നാനെ(31)യാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റുചെയ്തത്. ഏഴുമാസം മുന്‍പാണ് അനഘ എന്നു പേരുള്ള പെണ്‍കുട്ടിയാണെന്നും അമ്മ അസുഖബാധിതയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാള്‍ പലഘട്ടങ്ങളിലായി അരിയല്ലൂര്‍ സ്വദേശിയായ യുവാവില്‍നിന്ന് മൂന്നുലക്ഷം രൂപയോളം തട്ടിയെടുത്തത്. ഒരേസമയം അനഘ എന്ന പെണ്‍കുട്ടിയായും പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്തായ മുഹമ്മദ് അദ്‌നാനായും രണ്ടു റോളുകളാണ് ഇയാള്‍ കൈകാര്യംചെയ്തിരുന്നത്. അനഘയാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നതിനായി സോഷ്യല്‍മീഡിയയില്‍നിന്ന് ഡൗണ്‍ലോഡ്‌ചെയ്ത ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ഇയാള്‍ പരാതിക്കാരന് അയച്ചുനല്‍കി. കബളിപ്പിക്കപ്പെട്ടതാണെന്ന സംശയത്തില്‍ യുവാവ്, ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

    Read More »
  • India

    ഒൻപത് സംസ്ഥാനങ്ങളിലും ഭരണം പിടിക്കണം; നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ പ്രവർത്തകർക്ക് ബി.ജെ.പിയുടെ ആഹ്വാനം

    ന്യൂഡല്‍ഹി: ഒൻപത് സംസ്ഥാനങ്ങളിലും ഭരണം പിടിക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി. ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനു തുടക്കം. നിയമസഭാ – ലോക്സഭാ തെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ ദേശീയ എക്സിക്യൂട്ടിവിന്റെ ആദ്യ ദിനത്തിൽ ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുടെ നിർദ്ദേശം. രാജ്യ തലസ്ഥാനത്ത് നടക്കുന്ന ബിജെപിയുടെ ദ്വിദിന ദേശീയ എക്സിക്യൂട്ടിവ് യോഗം ഇന്ന് അവസാനിക്കും. ഒൻപത് സംസ്ഥാനങ്ങളിൽ വരും മാസങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നേടിയായാണ് സുപ്രധാന യോ​ഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഡല്‍ഹിയില്‍ വലിയ റോഡ് ഷോ നടത്തി. പിന്നാലെയാണ് യോ​ഗം തുടങ്ങിയത്. 35 കേന്ദ്ര മന്ത്രിമാര്‍, 15 മുഖ്യമന്ത്രിമാര്‍ ഉപമുഖ്യമന്ത്രിമാരടക്കം ഉന്നത ബിജെപി നേതാക്കളെല്ലാം ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സ്വാഗത പ്രസംഗത്തിനിടെ നഡ്ഡ ആ​ഹ്വാനം ചെയ്തു. ഒൻപത് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 100 ലോക്സഭാ മണ്ഡലങ്ങളിലായി ബിജെപി ദുർബലമായ 72,000 ബൂത്തുകൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ടെന്നും 1.3 ലക്ഷം ബൂത്തുകളില്‍ പ്രവർത്തകർ സജ്ജമായി കഴിഞ്ഞെന്നും…

    Read More »
  • Crime

    പാനൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന് നേരെ ആക്രമണം; പിന്നില്‍ ആര്‍.എസ്.എസ് എന്ന് ആരോപണം

    കണ്ണൂര്‍: പാനൂരില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനുനേരേ ആക്രമണം. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി.ഹാഷിമിന് നേരെയാണ് ആക്രമണമുണ്ടായത്. അണിയാരം വലിയാണ്ടി പീടികയില്‍വച്ച് ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. വീടിനു സമീപത്തെ കല്യാണ വീട്ടില്‍നിന്ന് മടങ്ങുന്നതിനിടെ രാത്രി 12 മണിയോടെയാണ് സംഭവം. കാലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റ ഹാഷിമിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. പാനൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമാണ് ഹാഷിം. നേരത്തേ, പന്ന്യന്നൂര്‍ കുറുമ്പക്കാവ് ക്ഷേത്ര പരിസരത്തുവച്ച് ആര്‍.എസ്.എസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.    

    Read More »
  • Kerala

    ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മാർച്ച് ഏഴിന്, മുന്നൊരുക്കം തുടങ്ങി 

    തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇത്തവണ മാർച്ച് ഏഴിന്. ഫെബ്രുവരി 27 മുതൽ മാർച്ച് എട്ടുവരെയാണ് പൊങ്കാല മഹോത്സവം നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ കൂടുതൽ ഭക്തജനങ്ങൾ എത്താൻ സാധ്യതയുള്ളതിനാൽ പഴുതടച്ച സംവിധാനങ്ങളൊരുക്കാൻ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കാനാണ് തീരുമാനം. ഭക്ഷണവിതരണം നടത്തുന്നത് ഇത്തവണ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശന മേൽനോട്ടത്തിലായിരിക്കും. വൃത്തിഹീനമായ സാഹചര്യത്തിലും കൃത്രിമ നിറങ്ങൾ ഉപയോഗിച്ചും ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യാൻ ഒരുകാരണവശാലും അനുവദിക്കില്ല. ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകൾ, താൽക്കാലിക വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നൽകുന്ന കുടിവെള്ളം, ആഹാരസാധനങ്ങൾ എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും. പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകൾ പ്രവർത്തിക്കും. അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സന്നദ്ധ സംഘടനകൾക്ക്…

    Read More »
  • India

    ‘ഗൃഹലക്ഷ്മി’യിലൂടെ ഭരണം ലക്ഷ്യം; അധികാരത്തിലെത്തിയാല്‍ ‘കുടംബ നാഥ’ക്ക് പ്രതിമാസം 2,000 രൂപ വീതം നല്‍കും, കർണാടകയിൽ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

    ബെംഗളൂരു: കര്‍ണാടകയില്‍ അധികാരം പിടിക്കാൻ ലക്ഷ്യമിട്ട് ജനപ്രിയ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ വീട്ടിലും കുടുംബനാഥയായ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 രൂപ വീതം നല്‍ കുമെന്നാണ് കോണ്‍ഗ്രസ്. പ്രഖ്യാപനം. ബെംഗളൂരുവില്‍ നടന്ന കോണ്‍ഗ്രസിന്റെ വനിതാ കണ്‍വെന്‍ഷനില്‍ എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഈ പ്രഖ്യാപനം നടത്തിയത്. 1.5 കോടി ഉപയോക്താക്കളെയാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ‘ഗൃഹ ലക്ഷ്മി’ എന്ന ടൈറ്റിലിലാണ് പരിപാടി നടപ്പാക്കുന്നത്. ‘നാ നായികി’ എന്ന പേരിൽ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(കെ.പി.സി.സി) പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. അടുത്തമാസം അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ സ്ത്രീകള്‍ കുടുംബനാഥമാരായ എല്ലാ കുടുംബങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് പ്രഖ്യാപിച്ചിരുന്നു. ഇതിന് ബദലായാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. എല്ലാ വീടുകള്‍ക്കും എല്ലാ മാസവും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന് കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഈ വര്‍ഷം മെയ് മാസത്തോടെയാണ് സംസ്ഥാനത്ത്…

    Read More »
  • India

    കശ്മീരില്‍ കാല്‍നട യാത്ര റിസ്‌ക്, കാറാകും ഉചിതം; ഭാരത് ജോഡോയ്ക്ക് സുരക്ഷാ മുന്നിറയിപ്പ്

    ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കേന്ദ്രസുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. ചില ഭാഗങ്ങളില്‍ കാല്‍നട യാത്ര നടത്തരുതെന്നും കാറില്‍ സഞ്ചരിക്കണമെന്നുമാണ് നിര്‍ദേശം. യാത്ര ശ്രീനഗറില്‍ എത്തുമ്പോള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലെന്നും അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. യാത്ര കടന്നു പോകുന്ന പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധന തുടരുകയാണ്. വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കുക. നിലവില്‍ പഞ്ചാബിലാണ് യാത്ര പര്യടനം തുടരുന്നത്. നാളെ ഹിമാചല്‍ പ്രദേശില്‍ പ്രവേശിക്കും. വീണ്ടും പഞ്ചാബിലൂടെ സഞ്ചരിച്ച് വ്യാഴാഴ്ച കശ്മീരിലെ കാത്വയില്‍ പ്രവേശിക്കും. ജനുവരി 25ന് ബനിഹാലില്‍ ദേശീയ പതാക ഉയര്‍ത്തും. ജനുവരി 27 ന് അനന്ത്‌നാഗ് വഴി ശ്രീനഗറില്‍ പ്രവേശിക്കും. ജനുവരി 30 ന് ശ്രീനഗറിലാണ് സമാപന സമ്മേളനം. രാഹുലിനൊപ്പം യാത്രയില്‍ നടക്കുന്നവരുടെ എണ്ണം പരിമിതപ്പടെുത്താന്‍ സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെടും. രാഹുലിനൊപ്പം വലയത്തിനുള്ളില്‍ നടക്കുന്നവരുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തുമെന്നും സുരക്ഷാ ഏജന്‍സികള്‍ അറിയിക്കുന്നു.…

    Read More »
  • India

    ഉന്നാവോ പീഡനകേസ് പ്രതിയായ മുന്‍ ബി.ജെ.പി എം.എല്‍.എക്ക് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഇടക്കാല ജാമ്യം

    ന്യൂഡല്‍ഹി: വിവാദമായ ഉന്നാവോ പീഡനകേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയും ഉത്തര്‍പ്രദേശ് മുന്‍ ബി.ജെ.പി എം.എല്‍.എയുമായ കുല്‍ദീപ് സിങ് സെന്‍ഗാറിന് വിവാഹത്തിൽ പങ്കെടുക്കാൻ ഇടക്കാല ജാമ്യം. ഇന്നലെ ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ മുക്ത ഗുപ്ത, പൂനം എ. ബംബ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജനുവരി 27 മുതല്‍ ഫെബ്രുവരി 10 വരെയുള്ള 15 ദിവസത്തേക്കാണ് സെന്‍ഗാറിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ഡിസംബര്‍ 19നാണ് സെന്‍ഗാര്‍ കോടതിയെ സമീപിച്ചത്. വിവാഹച്ചടങ്ങുകള്‍ ജനുവരി 18നാണ് ആരംഭിക്കുന്നതെന്ന് പറഞ്ഞാണ് കുല്‍ദീപ് സിങ് സെന്‍ഗാര്‍ രണ്ട് മാസത്തെ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാല്‍, വിവാഹചടങ്ങള്‍ ഇത്രയും ദിവസം നീണ്ടുപോയതിനെ കുറിച്ച് കോടതി ആരാഞ്ഞു. ഏതാനും ദിവസത്തിനുള്ളില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാമോ എന്നും കോടതി ചോദിച്ചു. വിവാഹച്ചടങ്ങുകളില്‍ പിതാവ് പങ്കെടുക്കണമെന്നും ചടങ്ങിന്റെ തീയതികള്‍ പുരോഹിതന്‍ നല്‍കിയിട്ടുണ്ടെന്നും സെന്‍ഗാറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.…

    Read More »
  • Local

    മോഷ്ടിച്ച വാഹനത്തില്‍ വിലസിയ  യുവാവ് പൊലീസ് വലയില്‍ കുടുങ്ങി

       മോഷ്ടിച്ച ബൈക്കിൽ നമ്പര്‍ പ്ലേറ്റ് മാറ്റി വിലസിയ യുവാവിനെ കണ്ണൂര്‍ പഴയങ്ങാടിയിൽ പൊലീസ്പിടികൂടി. മലപ്പുറം ജില്ലയിലെ റിന്‍ഷിദിനെ (23) ആണ് പഴയങ്ങാടി പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തത്. പഴയങ്ങാടിയിലെ റെസ്റ്റോറന്റ് ജീവനക്കാരനാണ് യുവാവ്. ഇയാളെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 2020ല്‍ എറണാകുളം ജില്ലയിലെ കളമശ്ശേരിയിലെ വീട്ടില്‍നിന്ന് മോഷണം പോയതാണ് വാഹനമെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എറണാകുളത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആറിലധികം കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പഴയങ്ങാടി എസ്‌.ഐ സി വത്സരാജിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന നടത്തിയത്.

    Read More »
  • Movie

    ഇന്ദ്രൻസിന്റെ നായികയായി അഭിനയിക്കാൻ പറ്റില്ലെന്ന്  ആശാ ശരത്തും ലക്ഷ്മി ഗോപാലസ്വാമിയും, ഇരുവരും പറഞ്ഞ കാരണങ്ങൾ കേട്ടാൽ ഞെട്ടും

       മലയാളിയുടെ പ്രിയതാരം കലാഭവൻ മണിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ച നായികനടിമാരെ ക്കുറിച്ച് കേട്ട് മലയാള സിനിമ ലജ്ജിച്ചു പോയി. കലാരംഗത്തും ജാതി ചിന്ത അത്ര രൂക്ഷമായി വിളയാടുന്നു എന്നു സാരം. മലയാളത്തിൽ മുഖവുരയുടെ ആവശ്യം ഇല്ലാത്ത മറ്റൊരു താരമാണ് ഇന്ദ്രൻസ്‌. സമൂഹത്തിൻ്റെ താഴെ തട്ടിൽ നിന്ന് വളർന്നു വന്ന ഇന്ദ്രൻസിന് ഇന്ന് പ്രേക്ഷകർക്കിടയിൽ അസൂയാവഹമായ സ്ഥാനമുണ്ട്. നിരവധി കോമഡി കഥാപാത്രങ്ങളെ താരം പ്രേക്ഷകർക്ക് സമ്മാനിച്ചു. ഇന്ദ്രൻസ് അഭിനയിച്ച് ആളുകളെ ചിരിപ്പിച്ച ഒരു പാട് കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട്. എന്നാൽ ഇന്ന് മലയാള സിനിമയിൽ അത്ഭുതപ്പെടുത്തും വിധം ആണ് ഇന്ദ്രൻസ് എന്ന നടന്റെ വളർച്ച. കോമഡി റോളുകളിൽ നിന്ന് കാരക്ടർ റോളുകളിലേക്കും നായക കഥാപാത്രങ്ങളിലേക്കും എത്തിയിരിക്കുകയാണ് ഇന്ദ്രൻസ്. ഇപ്പോഴിതാ ഇന്ദ്രൻസ് നായകനായി എത്തിയ ‘ബുദ്ധൻ ചിരിക്കുന്നു ‘ എന്ന ചിത്രത്തെ കുറിച്ചുള്ള ചില ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ. ചാർളി ചാപ്ലിന്റെ വേഷം ആണ് ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ചത്. ചിത്രത്തിൽ ആദ്യം…

    Read More »
  • Local

    ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ 20കാരനായ വിദ്യാർത്ഥിയുടെ മൃതദേഹം തിരക്കേറിയ നടുറോഡിൽ അനാഥമായി കിടന്നത് 10 മിനിറ്റിലേറെ, സംസ്കാരം ഇന്ന് 3 ന്

    അരവിന്ദിന് ബൈക്കുകളോട് വലിയ  കമ്പമായിരുന്നു. മൂന്ന്മാസം മുന്‍പാണ് ഹോണ്ടയുടെ പുതിയ സീരിസായ ഹോണ്ട ഹൈനസ് ബൈക്ക് വീട്ടുകാര്‍ വാങ്ങി നല്‍കിയത്. ആ ബൈക്കിൽ സഹോദരിയെ ട്യൂഷന് കൊണ്ടാക്കി മടങ്ങവെയാണ് കോട്ടയം നാട്ടകത്തെ മറിയപ്പള്ളിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20കാരനായ അരവിന്ദ് എന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം സംഭവിച്ചത്. കിളിരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില അദ്ധ്യാപകരായ ചെങ്ങളം സൗത്ത് വാഴക്കൂട്ടത്തില്‍ അനീഷ് ആര്‍.ചന്ദ്രൻ- ജിജി ദമ്പതികളുടെ മകന്‍ അരവിന്ദ് ആര്‍. അനീഷ് ആണ് ബൈക്കപകടത്തിൽ മൽരിച്ചത്. മാന്നാനം കെ.ഇ കോളേജ് ബി.എ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകിട്ട് ആറരയോടെ എം.സി റോഡില്‍ നാട്ടകം മറിയപ്പള്ളിയ്ക്കും വില്ലേജ് ഓഫീസിനും മദ്ധ്യേയുള്ള ഇറക്കത്തിലാണ് അപകടം. ചങ്ങനാശേരി ഭാഗത്ത് നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ബൈക്കും എതിര്‍ ദിശയിലെത്തിയ ഐഷര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അരവിന്ദ് തൽക്ഷണം മരിച്ചു. തലച്ചോര്‍ റോഡില്‍ ചിതറിയ നിലയിലായിരുന്നു. ചാലുകുന്നില്‍ സഹോദരിയെ ട്യൂഷന് കൊണ്ടാക്കിയ ശേഷം പള്ളത്തിന് പോയി മടങ്ങവെയാണ്…

    Read More »
Back to top button
error: