Month: January 2023

  • Crime

    പെരിന്തല്‍മണ്ണയില്‍ പേരയ്ക്ക പറിച്ചതിന് 12 വയസുകാരനെ ബൈക്കിടിച്ചു വീഴ്ത്തി, കാലൊടിച്ചു; പ്രതി പിടിയില്‍

    മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വീട്ടുവളപ്പിലെ പേരയ്ക്ക പറിച്ചതിന്റെ പേരില്‍ 12 വയസ്സുകാരനെ ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്നെത്തി ഇടിച്ചുവീഴ്ത്തി ചവിട്ടി തുടയെല്ല് പൊട്ടിച്ചെന്ന കേസില്‍ പ്രതി പിടിയില്‍. വാഴേങ്കട കുനിയന്‍കാട്ടില്‍ അഷ്റഫ് (49) ആണ് അറസ്റ്റിലായത്. ആദ്യം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഇന്നലെ ഉച്ചയോടെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്കു മാറ്റി ശസ്ത്രക്രിയ നടത്തി. ഞായറാഴ്ച തൂത വാഴേങ്കടയിലാണു സംഭവം. കുട്ടികള്‍ ഫുട്‌ബോള്‍ കളിച്ച് മടങ്ങുന്നതിനിടെ സമീപത്തെ വീട്ടുവളപ്പിലെ പേരയ്ക്ക പറിച്ചതായി ആരോപിച്ചാണു സ്ഥലമുടമ അഷ്‌റഫ് പിന്തുടര്‍ന്നെത്തി ആക്രമിച്ചത്. അവശനിലയിലായ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. തന്നെ മര്‍ദിച്ചതിനു ശേഷം മറ്റൊരു കുട്ടിയെ മര്‍ദിക്കാന്‍ ശ്രമിച്ച സ്ഥലമുടമയുടെ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ തട്ടിയെന്നും സ്ഥലമുടമയ്ക്കും പരുക്ക് പറ്റിയിട്ടുണ്ടെന്നും കുട്ടി പറയുന്നു. അഷ്‌റഫ് പിന്നീട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വിശദമായ അന്വേഷണത്തിന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാശിശു വികസന വകുപ്പ് ഡയറക്ടറോടും ആവശ്യപ്പെട്ടു. ചികിത്സ നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന…

    Read More »
  • Crime

    മദ്യലഹരിയില്‍ കാറില്‍ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഭര്‍ത്താവിനും ഭര്‍തൃമാതാവിനും മര്‍ദനം, എ.സി.പിക്കെതിരേ കേസ്

    മുംബൈ: മദ്യപിച്ച് കാറിലും വീട്ടിലും അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ എ.സി.പിക്കെതിരേ കേസ്. മഹാരാഷ്ട്ര ഔറംഗാബാദിലെ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണര്‍ വിശാല്‍ ധൂമെയ്‌ക്കെതിരേ യുവതിയുടെ പരാതിയില്‍ സിറ്റി ചൗക്ക് പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും മര്‍ദിക്കുകയും ചെയ്തു. കാറില്‍ വച്ചും വീട്ടിലെത്തിയും ലൈംഗീകാതിക്രമവും ആക്രമണവും നടത്തിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. താനും ഭര്‍ത്താവും കുടുംബവും പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. ഈ സമയം ഹോട്ടലില്‍ തങ്ങള്‍ ഇരുന്നതിന്റെ തൊട്ടപ്പുറത്തായിരുന്നു എ.സി.പിയും അയാളുടെ സുഹൃത്തും ഇരുന്നിരുന്നത്. ഭക്ഷണം കഴിച്ച ശേഷം തന്നെ കമ്മീഷണര്‍ ഓഫീസില്‍ ആക്കാന്‍ എ.സി.പി തന്റെ ഭര്‍ത്താവിനോട് പറഞ്ഞു. ഉടന്‍ തന്നെ എ.സി.പി കാറില്‍ കയറി ഇരിക്കുകയും തനിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ശൗചാലയം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് എ.സി.പി യുവതിയുടെ വീട്ടിലെത്തി. യുവതിയുടെ മുറിയിലെ ശൗചാലയം തന്നെ…

    Read More »
  • Crime

    കാക്കനാട് ഗുണ്ടകള്‍ ഏറ്റുമുട്ടി; മരട് അനീഷ് അടക്കം 17 പേര്‍ക്കെതിരേ കേസ്, 3 പേര്‍ പിടിയില്‍

    കൊച്ചി: കാക്കനാട്ട് തട്ടുകടയ്ക്ക് മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടകള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. വാടനാപ്പിള്ളി ഗണേശമംഗലം ചാലില്‍ വീട്ടില്‍ നിസാം (37), തൃക്കാക്കര നോര്‍ത്ത് ടി.വി.എസ്. ജങ്ഷനുസമീപം തിണ്ടിക്കല്‍ വീട്ടില്‍ സനൂപ് (33), ഇടപ്പള്ളി നോര്‍ത്ത് വട്ടേക്കുന്നം കാട്ടിപ്പറമ്പില്‍ സഗീര്‍ (27) എന്നിവരാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെയാണ് കാക്കനാട് കുന്നുംപുറത്തെ ‘സലാം’ തട്ടുകടയുടെ മുന്നിലെ റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍ ആക്രമണം നടത്തിയത്. തട്ടുകടയുടെ മുന്‍വശത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ഏറ്റുമുട്ടലില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. രണ്ട് പരാതികളിലായി ഗുണ്ടാത്തലവന്‍ മരട് അനീഷ് ഉള്‍പ്പെടെ 17 പേര്‍ക്കെതിരേയാണ് കേസെടുത്തത്.

    Read More »
  • Crime

    ലോകകപ്പ് ഫൈനലിലെ തര്‍ക്കം; പത്തനാപുരത്ത് പോലീസിനെ ആക്രമിച്ച സി.പി.എം നേതാവ് അറസ്റ്റില്‍

    കൊല്ലം: പത്തനാപുരത്ത് പോലീസിനെ ആക്രമിച്ച സി.പി.എം പ്രാദേശിക നേതാവ് അറസ്റ്റില്‍. പത്തനാപുരം ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗം ഡെന്‍സന്‍ വര്‍ഗീസ് ആണ് അറസ്റ്റിലായത്. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിവസം പൊലീസിനെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതിയാണ്. ഡിസംബര്‍ 18ന് രാത്രി 11.15 ഓടെയാണ് കേസിനാസ്പദമായ സംഭവം. പത്തനാപുരം ടൗണില്‍ ലോകകപ്പ് ഫുട്‌ബോള്‍ കാണാനുള്ള സൗകര്യം ക്രമീകരിച്ചിരുന്നു. ഇതിനിടെ ഒരു സംഘം യുവാക്കള്‍ ബൈക്കുകള്‍ റോഡില്‍വച്ച് മാര്‍ഗതടസ്സം ഉണ്ടാക്കുകയും ലൈറ്റുകള്‍ ഓഫ് ചെയ്യുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇത് ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായി മാറി. തടസ്സം പിടിക്കാന്‍ ചെന്ന മറ്റൊരു പോലീസുകാരനെ ഇവര്‍ അസഭ്യം പറയുകയും യൂണിഫോമില്‍ കയറി പിടിക്കുകയും കീഴ്താടിക്ക് തട്ടുകയും ചെയ്തതായാണ് കേസ്. അറസ്റ്റിലായ ഡെന്‍സനു പുറമേ പത്തനാപുരം സ്വദേശി അനില്‍കുമാറും പ്രതിയാണ്. പോലീസുകാരെ ആക്രമിച്ചു, ജോലി തടസ്സപ്പെടുത്തി എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. ഡെന്‍സന്‍ വര്‍ഗീസ് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഒന്നാം പ്രതിയായ അനില്‍കുമാര്‍ ഇപ്പോഴും…

    Read More »
  • Crime

    ആറാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് നാട്ടുകാര്‍

    ജയ്പുര്‍: ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് ഗ്രാമവാസികള്‍. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ ഭാന്‍വ്ത ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ മഹാലക്ഷ്മണ്‍ മേഘവന്‍ഷിക്കെതിരെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്. 11 വയസുകാരിയെ മോശമായി സ്പര്‍ശിച്ചെന്നാണ് പരാതി. തുടര്‍ന്നാണ് അധ്യാപകനെതിരേ ഗ്രാമീണര്‍ രംഗത്തെത്തിയതും മരത്തില്‍ കെട്ടിയിട്ടതും മര്‍ദിച്ചതും. ഇതിനു പിന്നാലെ ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തു. അധ്യാപകന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ഒരു സംഘം സ്‌കൂള്‍ ഗേറ്റടച്ച് പ്രതിഷേധിക്കുകയും ചെയ്തു. വെള്ളിയാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി വളരെയധികം പരിഭ്രാന്തയും ഭയചകിതയുമായിരുന്നു എന്ന് മാതാപിതാക്കള്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് അധ്യാപകന്‍ മോശമായ ഉദ്ദേശത്തോടെ തന്നെ സ്പര്‍ശിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞതും തുടര്‍ന്ന് അവര്‍ പരാതി നല്‍കിയതും.      

    Read More »
  • Kerala

    സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ തമ്മില്‍ത്തല്ലി; മൂന്നുപേര്‍ക്ക് പരുക്ക്

    തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലേയും പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനിലെ പ്രവര്‍ത്തകര്‍ തമ്മിലാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. എംപ്ലോയീസ് അസോസിയേഷനിലെ ഔദ്യോഗിക പക്ഷവും വിമത പക്ഷവും തമ്മില്‍ ഏറെനാളായി തര്‍ക്കം നിലനിര്‍ക്കുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ ഇരുവിഭാഗവു തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഔദ്യോഗിക പക്ഷം തങ്ങളാണെന്ന് ഇരുവിഭാഗവും അവകാശപ്പെടുന്നത്. യൂണിയന്‍ ഹാളിലേക്ക് തന്നെ വിളിച്ചുവരുത്തുകയും 20 ലധികം പേര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നും സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ട്രഷറല്‍ ഹാരിസ് ആരോപിച്ചു. എന്നാല്‍, ആരോപണം മറുപക്ഷം നിഷേധിച്ചു. കമ്മിറ്റി യോഗത്തിലേക്ക് ഹാരിസ് അതിക്രമിച്ച് കയറുകയും കസേര ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തുവെന്നാണ് മറുപക്ഷത്തിന്റെ വാദം. സംഘര്‍ഷത്തില്‍ പരുക്കേറ്റ മൂന്നുപേര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഇരുവിഭാഗവും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

    Read More »
  • Crime

    അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവം: ഒരു കേസ് കൂടി; രജിസ്റ്റര്‍ ചെയ്തത് 27 എണ്ണം

    കണ്ണൂര്‍: അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചുവെന്ന സംഭവത്തില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അധ്യാപകന്‍ എം ഫൈസലാണ് (52). ഇതോടെ ഇയാള്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണം 27 ആയി. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ പരിധിയിലെ സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. യുപി സ്‌കൂള്‍ കുട്ടികളാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്. കൗണ്‍സലിങിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്. ക്ലാസ് സമയത്തും മറ്റുമാണ് ഫൈസല്‍ ശാരീരികമായി ഉപദ്രവിച്ചത്. ആദ്യം അഞ്ച് വിദ്യാര്‍ത്ഥിനികളുടെ പരാതിയിലും പിന്നീട് 21 വിദ്യാര്‍ത്ഥിനികളുടെ പരാതിയിലും കേസെടുത്തു. എസ്‌ഐ കെ ദിനേശന്റെ നേതൃത്വത്തില്‍ വീണ്ടും വിദ്യാര്‍ത്ഥിനികളുടെ മൊഴി എടുത്തപ്പോഴാണ് ഒരു കുട്ടി കൂടി പരാതി നല്‍കിയത്. അറസ്റ്റിലായ ഫൈസല്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമായി കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കും.മുന്‍പ് ജോലി ചെയ്തിരുന്ന സ്‌കൂളിലും ഇയാള്‍ക്കെതിരേ സമാന ആരോപണം ഉയര്‍ന്നിരുന്നു.  

    Read More »
  • India

    ബിഹാറില്‍ കുടുങ്ങി ‘ഗംഗാ വിലാസ്’ ആഡംബര നൗക; യാത്ര മുടങ്ങിയെന്ന റിപ്പോര്‍ട്ട് തള്ള അധികൃതര്‍

    പട്‌ന: ഇന്ത്യയുടെ അഭിമാന ടൂറിസം പദ്ധതി ഗംഗാവിലാസ് ക്രൂസിന്റെ യാത്ര മുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അധികൃതര്‍. 51 ദിവസം നീളുന്ന നദീജലയാത്ര ആരംഭിച്ച് മൂന്നാമത്തെ ദിവസം കപ്പലിന്റെ യാത്ര തടസപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഗംഗാനദിയിലെ ജലനിരപ്പ് കുറഞ്ഞതിനാല്‍ കപ്പല്‍ ആഴമേറിയ ഭാഗത്ത് നങ്കൂരമിട്ടശേഷം യാത്രികരെ ബോട്ടുകളില്‍ ചിരാന്ദ് സന്ദര്‍ശിക്കാന്‍ കൊണ്ടുപോയിരിക്കുകയാണെന്ന് അധികൃതര്‍ വിശദീകരിച്ചു. ബിഹാറിലെ ഛപ്രയിലാണ് കപ്പല്‍ ഇപ്പോഴുള്ളത്. ജനുവരി 13 -ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ചരിത്രമുറങ്ങുന്ന ചിരാന്ദ് സന്ദര്‍ശിക്കാന്‍ വിനോദ സഞ്ചാരികളെ തീരത്ത് എത്തിക്കാനിരിക്കെയാണ് കപ്പല്‍ കുടുങ്ങിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഛപ്രയില്‍ നിന്ന് 11 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സാരണിലാണ് ചിരാന്ദ്. എന്നാല്‍ നദിയിലെ ആഴക്കുറവ് മൂലം കപ്പലിന് നീങ്ങാനാവാത്ത അവസ്ഥയിലാണുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. വിവരമറിഞ്ഞ് സംസ്ഥാന ദുരന്ത പ്രതികരണസേന രംഗത്തെത്തുകയും കപ്പലില്‍നിന്ന് യാത്രികരെ ചെറുബോട്ടുകളില്‍ ചിരാന്ദിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. വിനോദസഞ്ചാരികള്‍ക്ക് ചിരാന്ദില്‍ എല്ലാവിധ സൗകര്യങ്ങളും തയ്യാറാണെന്ന് ഛപ്ര…

    Read More »
  • Kerala

    മകരവിളക്കിന് കോളടിച്ച് കെ.എസ്.ആര്‍.ടി.സി; ഒറ്റ ദിവസം പമ്പയില്‍ മാത്രം വരുമാനം 31 ലക്ഷം !

    ശബരിമല: മകരവിളക്കിന് കോളടിച്ച് കെ.എസ്.ആര്‍.ടി.സി; പമ്പയില്‍ മാത്രം വരുമാനം 31 ലക്ഷം രൂപ! മകരവിളക്ക് ദര്‍ശനത്തിന് ശേഷം സന്നിധാനത്തു നിന്ന് പമ്പയിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് യാത്രാ ക്രമീകരണമൊരുക്കിയതിലൂടെയാണ് കെ എസ് ആര്‍ ടി സിക്ക് ഈ വരുമാനം ലഭിച്ചത്. മകരവിളക്ക് ദര്‍ശനശേഷമുള്ള ഭക്തരുടെ മടക്കത്തിലൂടെ ശനിയാഴ്ച്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച്ച അര്‍ധരാത്രി വരെയുള്ള കണക്കാണിത്. കുറ്റമറ്റരീതിയിലായിരുന്നു കെ എസ് ആര്‍ ടി സി തീര്‍ത്ഥാടകരുടെ മടക്കയാത്രക്കായുള്ള ബസ് സര്‍വ്വീസുകള്‍ പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നും ക്രമീകരിച്ചത്. തടസ്സങ്ങള്‍ ഒന്നുമില്ലാതെ നേരം പുലരുന്നതിനു മുന്‍പ് പരമാവധി തീര്‍ഥാടകരെ പമ്പയില്‍ നിന്നു മടക്കി അയക്കാന്‍ കെ എസ് ആര്‍ ടി സിക്ക് കഴിഞ്ഞു. മകരവിളക്ക് ദര്‍ശനത്തിനുശേഷവും തൊട്ടടുത്ത ദിവസവുമായി 996 ദീര്‍ഘദൂര സര്‍വ്വീസുകള്‍ പമ്പയില്‍ നിന്ന് നടന്നു. മറ്റ് ഡിപ്പോകളില്‍ നിന്ന് നടന്ന കെ എസ് ആര്‍ ടി സിയുടെ സര്‍വ്വീസുകളും അധിക വരുമാനം നേടികൊടുത്തു. സര്‍വ്വീസുകള്‍ ക്രമീകരിച്ചതിനൊപ്പം ഏറ്റവും തിരക്കേറിയ ശനിയാഴ്ച്ച രാത്രിയില്‍ നിരത്തില്‍…

    Read More »
  • Kerala

    കേരളത്തില്‍ ഗുണ്ടകളും മയക്കുമരുന്ന് മാഫിയയും അഴിഞ്ഞാടുകയാണെന്ന് വി.ഡി. സതീശൻ, നിയന്ത്രിച്ചില്ലെങ്കിൽ യു.ഡി.എഫ്. സമരത്തിന്

    കോഴിക്കോട്: കേരളത്തില്‍ ഗുണ്ടകളും മയക്കുമരുന്ന് മാഫിയയും അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗുണ്ടാ – ലഹരിമാഫിയാ സംഘങ്ങളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. മയക്കുമരുന്ന് മാഫിയയ്ക്ക് രാഷ്ര്ടീയ രക്ഷാകര്‍തൃത്വമുണ്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതാണ്. അതാണ് ആലപ്പുഴയില്‍ കണ്ടതെന്നും സതീശൻ പറഞ്ഞു. ആലപ്പുഴയിലെ സി.പി.എം. ജില്ലാ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ലഹരി മാഫിയയ്ക്ക് പിന്നിലുണ്ടെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. ലഹരിമരുന്ന് മാഫിയയ്ക്ക് പ്രദേശിക തലത്തില്‍ എല്ലാ പിന്തുണയും നല്‍കുന്നത് സി.പി.എമ്മാണ്. ജീര്‍ണത ബാധിച്ചിരിക്കുന്ന പാര്‍ട്ടിയായി സി.പി.എം. മാറിയിരിക്കുകയാണ്. അപകടകരമായ നിലയില്‍ അണികളും നേതാക്കളും ഭരണത്തെ ദുരുപയോഗം ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എല്ലാ കേസിലും പാര്‍ട്ടി തന്നെ കോടതിയായി മാറുകയാണ്. ലഹരിമരുന്ന് കേസിലും പ്രധാന പ്രതിയെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അധികാരം എത്രമാത്രം പാര്‍ട്ടിയെ ദുഷിപ്പിച്ചെന്ന് വ്യക്തമാക്കുന്നതാണ് ആലപ്പുഴയിലെ സംഭവങ്ങള്‍. നേതാക്കള്‍ രണ്ട് ചേരിയായി തിരിഞ്ഞ് സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുകയാണ്. ഇരുസംഘങ്ങളും പരസ്പരം ഒറ്റിയപ്പോഴാണ്…

    Read More »
Back to top button
error: