Movie

ഇന്ദ്രൻസിന്റെ നായികയായി അഭിനയിക്കാൻ പറ്റില്ലെന്ന്  ആശാ ശരത്തും ലക്ഷ്മി ഗോപാലസ്വാമിയും, ഇരുവരും പറഞ്ഞ കാരണങ്ങൾ കേട്ടാൽ ഞെട്ടും

   മലയാളിയുടെ പ്രിയതാരം കലാഭവൻ മണിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ച നായികനടിമാരെ ക്കുറിച്ച് കേട്ട് മലയാള സിനിമ ലജ്ജിച്ചു പോയി. കലാരംഗത്തും ജാതി ചിന്ത അത്ര രൂക്ഷമായി വിളയാടുന്നു എന്നു സാരം. മലയാളത്തിൽ മുഖവുരയുടെ ആവശ്യം ഇല്ലാത്ത മറ്റൊരു താരമാണ് ഇന്ദ്രൻസ്‌. സമൂഹത്തിൻ്റെ താഴെ തട്ടിൽ നിന്ന് വളർന്നു വന്ന ഇന്ദ്രൻസിന് ഇന്ന് പ്രേക്ഷകർക്കിടയിൽ അസൂയാവഹമായ സ്ഥാനമുണ്ട്. നിരവധി കോമഡി കഥാപാത്രങ്ങളെ താരം പ്രേക്ഷകർക്ക് സമ്മാനിച്ചു. ഇന്ദ്രൻസ് അഭിനയിച്ച് ആളുകളെ ചിരിപ്പിച്ച ഒരു പാട് കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട്. എന്നാൽ ഇന്ന് മലയാള സിനിമയിൽ അത്ഭുതപ്പെടുത്തും വിധം ആണ് ഇന്ദ്രൻസ് എന്ന നടന്റെ വളർച്ച. കോമഡി റോളുകളിൽ നിന്ന് കാരക്ടർ റോളുകളിലേക്കും നായക കഥാപാത്രങ്ങളിലേക്കും എത്തിയിരിക്കുകയാണ് ഇന്ദ്രൻസ്.
ഇപ്പോഴിതാ ഇന്ദ്രൻസ് നായകനായി എത്തിയ ‘ബുദ്ധൻ ചിരിക്കുന്നു ‘ എന്ന ചിത്രത്തെ കുറിച്ചുള്ള ചില ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ. ചാർളി ചാപ്ലിന്റെ വേഷം ആണ് ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ചത്. ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചത് ആശാ ശരത്തിനെ ആണ്. എന്നാൽ നായകൻ ഇന്ദ്രൻസ് ആണെന്ന് അറിഞ്ഞതോടെ ആശാ ശരത്ത് ആ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
പിൻമാറ്റ കാരണമായി ആശ പറഞ്ഞത് ഇന്ദ്രൻസിന്റെ നായികയായി അഭിനയിച്ചാൽ അത് സ്വന്തം കരിയറിനെ ബാധിക്കും എന്നാണ്. അതിനു ശേഷം സംവിധായകൻ നായികയായി പരിഗണിച്ചത് ലക്ഷ്മി ഗോപാലസ്വാമിയേ ആയിരുന്നു. ചിത്രത്തിൽ നായികയാകാം എന്ന് സമ്മതിച്ച താരം എന്നാൽ പൂജയ്ക്ക് എത്തിയതിന് ശേഷം ചിത്രത്തിൽ നിന്ന് പിന്മാറി.
ഇന്ദ്രജിത്തിന്റെ നായികയായിരിക്കും എന്നാണ് താൻ കരുതിയത് എന്നും എന്നാൽ ഇന്ദ്രൻസിന്റെ നായികയാണ് എന്ന് കരുതി ഇല്ലെന്നും ആണ് ലക്ഷ്മി ചിത്രത്തിൽ നിന്ന് പിന്മാറാൻ പറഞ്ഞ കാരണം. ഇന്ദ്രജിത്ത് ആണ് ചിത്രത്തിൽ എങ്കിൽ താൻ നായികയാകാം എന്നും ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു. പക്ഷേ താരത്തിന്റെ ആ നിബന്ധന അംഗീകരിക്കാൻ സംവിധായകൻ തയാറായില്ല.
എന്നാൽ ഇന്ന് മലയാള സിനിമയിൽ ഒന്നിനൊന്ന് മികച്ച വേഷങ്ങൾ ആണ് ഇന്ദ്രൻസ് ചെയ്യുന്നത്. മികച്ച നിരവധി കഥാപാത്രങ്ങളുമായാണ് ഇന്ന് ഓരോ ചിത്രങ്ങളിലൂടെയും ഇന്ദ്രൻസ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഇന്ദ്രൻസിലെ കലാകാരനെ ഇന്നാണ് മലയാളായ സിനിമ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ തുടങ്ങിയത് എന്ന് നിസംശയം പറയാം. ഹാസ്യം മാത്രമല്ല, ഏത് തരം വേഷങ്ങളും തനിക്ക് വഴങ്ങും എന്നു താരം ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞു.

Back to top button
error: