CrimeNEWS

പാനൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന് നേരെ ആക്രമണം; പിന്നില്‍ ആര്‍.എസ്.എസ് എന്ന് ആരോപണം

കണ്ണൂര്‍: പാനൂരില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനുനേരേ ആക്രമണം. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി.ഹാഷിമിന് നേരെയാണ് ആക്രമണമുണ്ടായത്. അണിയാരം വലിയാണ്ടി പീടികയില്‍വച്ച് ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. വീടിനു സമീപത്തെ കല്യാണ വീട്ടില്‍നിന്ന് മടങ്ങുന്നതിനിടെ രാത്രി 12 മണിയോടെയാണ് സംഭവം.

കാലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റ ഹാഷിമിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. പാനൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമാണ് ഹാഷിം.

Signature-ad

നേരത്തേ, പന്ന്യന്നൂര്‍ കുറുമ്പക്കാവ് ക്ഷേത്ര പരിസരത്തുവച്ച് ആര്‍.എസ്.എസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: