Month: January 2023

  • Crime

    ഒറ്റപ്പാലത്ത് വീട്ടുമുറ്റത്തുനിന്നും അരിമില്ലില്‍നിന്നും ഗ്യാസ് സിലിണ്ടര്‍ മോഷണം; മൂന്നു പേര്‍ പിടിയിലായി

    പാലക്കാട്: ഒറ്റപ്പാലം വേങ്ങശ്ശേരിയില്‍ വീട്ടുമുറ്റത്തു നിന്നും അരിമില്ലില്‍ നിന്നുമായി പാചകവാതക സിലിണ്ടറുകളും വൈദ്യുത ഉപകരണങ്ങളും മോഷ്ടിച്ച കേസില്‍ 3 പേര്‍ പിടിയിലായി. അമ്പലപ്പാറ കണ്ണമംഗലം സൂര്യയില്‍ ഷണ്‍മുഖം(44), കടമ്പഴിപ്പുറം പാറശ്ശേരി പുത്തിരിക്കാട്ടില്‍ രാമദാസ്(46), കോങ്ങാട് കുണ്ടുവന്‍പാടം പുത്തന്‍കളം മുരളിദാസ്(39) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുടമ വേങ്ങശ്ശേരി ആലമ്പാറ അബ്ദുല്‍ റസാഖിന്റെ പരാതിയിലാണു നടപടി. 6 പാചകവാതക സിലിണ്ടറുകള്‍, നിലം വൃത്തിയാക്കുന്ന യന്ത്രം, വെല്‍ഡിങ് ഉപകരണങ്ങള്‍, പുല്ലു വെട്ടുന്ന യന്ത്രം, 30 സ്പാന്‍ഡറുകള്‍ എന്നിവയാണു മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ 14 ന് അര്‍ധരാത്രി രണ്ടോടെയായിരുന്നു മോഷണം.സമീപവാസികളുടേത് ഉള്‍പ്പെടെ 6 സിലിണ്ടറുകളും അബ്ദുല്‍ റസാഖിന്റെ വീടിനു മുന്നിലായിരുന്നു. വീടുകളിലേക്കു വാഹന സൗകര്യം പരിമിതമായ ചിലര്‍ക്കുള്ള സിലിണ്ടറുകള്‍ ഇവിടെയാണ് ഇറക്കാറുള്ളതെന്നു പൊലീസ് പറഞ്ഞു. സമീപത്തെ അരി മില്ലിനോടു ചേര്‍ന്നായിരുന്നു യന്ത്രങ്ങളും സ്പാന്‍ഡറുകളും. ഇവ വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നതു റസാഖ് കണ്ടെങ്കിലും മോഷണം ചെറുക്കാനായില്ല. ഒറ്റപ്പാലം നഗരത്തില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഉപകരണങ്ങളും ഇവ…

    Read More »
  • LIFE

    ‘ലേഡി മമ്മൂട്ടി’ എന്ന് വെറുതെ വിളിക്കുന്നതല്ലെന്ന് ആരാധകര്‍; മായ വിശ്വനാഥിന് പ്രായം അവരോഹണക്രമത്തില്‍!

    മലയാള സിനിമയിലും സീരിയലിലും ഒക്കെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള താരമാണ് മായ വിശ്വനാഥ്. നിരവധി ആരാധകരാണ് മായ്ക്കുള്ളത്. ഓരോ വര്‍ഷം കഴിയുന്തോറും മായയുടെ സൗന്ദര്യം വര്‍ദ്ധിക്കുകയാണ് പ്രേക്ഷകര്‍ പറയുന്നത്. മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തില്‍ മായയൊരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ 50 വയസ്സോളം ഉണ്ടാകും മായയ്ക്ക്. എന്നാല്‍, ഇപ്പോള്‍ മായയുടെ സൗന്ദര്യം ഒരു 20 കാരിയുടെ ആണ് എന്നതാണ് സത്യം. കഥാപാത്രം ഏതാണെങ്കിലും മായ വളരെ മികച്ച രീതിയില്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. മുന്‍ മിസ്സ് തിരുവനന്തപുരം കൂടിയായിരുന്നു മായ എന്നതാണ് സത്യം. ആദ്യ ചിത്രത്തില്‍ എങ്ങനെയാണോ എത്തിയത് അതേ ലുക്കില്‍ തന്നെയാണ് ഇപ്പോഴും മായെ കാണാന്‍ സാധിക്കുന്നത്. സദാനന്ദന്റെ സമയം, ചതിക്കാത്ത ചന്തു, തന്മാത്ര, അനന്തഭദ്രം, ഹലോ, രാഷ്ട്രം, താണ്ഡവം തുടങ്ങിയ ചിത്രങ്ങളില്‍ ഒക്കെ മികച്ച കഥാപാത്രങ്ങളെ തന്നെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. കീര്‍ത്തി സുരേഷും, ടോവിനോ…

    Read More »
  • Health

    അറിയാതെ ചെയ്യുന്നതാണെങ്കിലും അത്യാപത്ത്; ഹൃദയത്തെ തളര്‍ത്തുന്ന 6 ശീലങ്ങള്‍

    ശരീരത്തിലെ വിശ്രമമില്ലാത്ത പേശികളാണ് ഹൃദയപേശികള്‍. സദാസമയവും അത് ജോലി ചെയ്തുകൊണ്ടിരിക്കുന്നു. രക്തചംക്രമണ സംവിധാനത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തവും ഓക്‌സിജനും പമ്പ് ചെയ്യുന്ന ഒരു അതിലോലമായ അവയവമാണ് ഹൃദയം. ആരോഗ്യമുള്ള ശരീരത്തിനായി ഹൃദയത്തിന്റെ ആരോഗ്യം വേണ്ടവിധം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഹൃദയത്തിനായി ആരോഗ്യകരമായ ജീവിതം നയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനായി, ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും നിങ്ങളുടെ ദിനചര്യയാക്കി മാറ്റണം. നമ്മുടെ ഹൃദയാരോഗ്യത്തില്‍ ആശ്ചര്യകരമായ രീതിയില്‍ സ്വാധീനം ചെലുത്തുന്ന ചില ദോഷ പ്രവൃത്തികളുണ്ട്. അവ നിങ്ങള്‍ക്ക് നിരുപദ്രവകരമായ പ്രവര്‍ത്തനങ്ങളായി തോന്നുമെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ തുടരുകയാണെങ്കില്‍ അവ നിങ്ങളുടെ ഹൃദയത്തിന്റെ കാര്യക്ഷമതയും ആരോഗ്യവും കുറയുന്നതിന് കാരണമാകും. ഇത് നിങ്ങളെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഇരയാക്കും. നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഹാനികരമാകുന്ന ചില മോശം പ്രവൃത്തികള്‍ ഇതാ. ദിവസം മുഴുവന്‍ ഇരിക്കുന്ന ശീലം ദിവസം മുഴുവന്‍ ഒരേ സ്ഥലത്ത് ഇരുന്ന് നിങ്ങള്‍ ജോലി ചെയ്യുന്നവരാണോ? എങ്കില്‍ നിങ്ങള്‍ അപകടത്തിലാണ്. ദിവസം മുഴുവന്‍ ഇരിക്കുന്നത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത ഇരട്ടിയാക്കും. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍…

    Read More »
  • Crime

    എടിഎം തകർത്ത് മോഷണശ്രമം; അലാറം കേട്ട് പോലീസെത്തിയതോടെ നോട്ടുകെട്ടുകൾ റോഡില്‍ വാരിവിതറി മോഷ്ടാക്കളുടെ രക്ഷപ്പെടൽ, സിനിമാ സ്റ്റൈൽ രംഗങ്ങൾ തെലങ്കാനയിൽ

    ഹൈദരബാദ്: എ.ടി.എം. മെഷീൻ തകർത്ത് പണം കവരാനുള്ള ശ്ര തകർത്ത് പോലീസ്. തെലങ്കാനയിലെ കൊരുത്‌ല സിറ്റിയിലാണ് സിനിമാ രംഗങ്ങളെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. പുലര്‍ച്ചെയാണ് നാലംഗ സംഘം എടിഎം തകര്‍ത്ത് ലക്ഷങ്ങള്‍ മോഷ്ടിച്ചത്. എടിഎം തകര്‍ത്തതിന് പിന്നാലെ അലാറം കേട്ട പൊലീസ് സ്ഥലത്തെത്തിയെങ്കിലും പണം റോഡില്‍ വലിച്ചെറിഞ്ഞ് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.. പെട്രോളിങ് നടത്തുന്നതിനിടെയാണ് അലാറം മുഴങ്ങുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി പ്രതികള്‍ സഞ്ചരിച്ച വാഹനം ഇടിച്ചിട്ടെങ്കിലും നിര്‍ത്താതെ പോയതായി പൊലീസ് പറഞ്ഞു. അവരെ പിന്തുടരുന്നതിനിടെ മോഷ്ടിച്ച പണം റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 19 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകള്‍ കണ്ടെടുത്തതായി ജഗ്തിയാല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആര്‍ പ്രകാശ് പറഞ്ഞു. മോഷണ സംഘത്തെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ടി.എമ്മുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സ്ഥിരം സംഘങ്ങളെയാണു സംശയം. എന്തായാലും പട്രോളിങ് ശക്തിപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.

    Read More »
  • Crime

    ഒറ്റപ്പാലത്ത് വീട്ടുകാര്‍ പുറത്തുപോയ തക്കത്തിന് പൂട്ടുകുത്തിത്തുറന്ന് കവര്‍ച്ച; 6.75 ലക്ഷത്തിന്റെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടു

    പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറ കടമ്പൂരില്‍ പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് 6.75 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ കവര്‍ന്നു. കടമ്പൂര്‍ കണ്ടന്‍പറമ്പില്‍ ഷെല്‍ബി ജയിംസിന്റെ (33) വീട്ടിലാണു ഞായറാഴ്ച രാത്രി കവര്‍ച്ച നടന്നത്. മാലകളും മോതിരങ്ങളും കുരിശും ഉള്‍പ്പെടെ 16 പവന്‍ സ്വര്‍ണവും 60 ഗ്രാം വെള്ളി ആഭരണങ്ങളുമാണു നഷ്ടപ്പെട്ടത്. അതേസമയം, 4 സ്വര്‍ണവളകള്‍ വീടിനുള്ളില്‍ ഉപേഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവ സ്വര്‍ണമല്ലെന്നു കരുതി ഉപേക്ഷിച്ചതാകാമെന്നു പോലീസ് കരുതുന്നു. കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. വീട്ടില്‍ മറ്റു മുറികളിലെയും സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണ്. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ വീടു പൂട്ടിയിറങ്ങിയ കുടുംബം രാത്രി 10 നു തിരിച്ചെത്തിയപ്പോഴാണു മുന്‍വശത്തെ വാതിലിന്റെ പൂട്ടു തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ഒറ്റപ്പാലം പോലീസും ശാസ്ത്രീയ പരിശോധന വിഭാഗങ്ങളും സ്ഥലത്തെത്തി തെളിവെടുത്തു.    

    Read More »
  • Health

    ‘പുളിഞ്ചിക്ക’ എന്നു കേട്ടപ്പോഴേ നാവ് പുളിച്ചില്ലേ, ഔഷധഗുണങ്ങളുടെ കലവറയായ ഈ ചെടി ഇന്ന് തന്നെ തൊടിയിൽ നടുക

    ഡോ.വേണു തോന്നക്കൽ      പ്രമേഹം, രക്ത സമ്മർദ്ദം, രക്തരോഗ ങ്ങൾ, കരൾ രോഗങ്ങൾ, അമിത കൊളസ്ട്രോൾ എന്നിവ അലട്ടുന്നുണ്ടോ…? ഇല്ല എന്നാണ് ഉത്തര മെങ്കിൽ വളരെ നന്ന്. ഇനി അത്തരം രോഗങ്ങൾ പിടിപെടാതിരിക്കാൻ ഒരു പുളിഞ്ചിക്ക ചെടി തൊടിയിൽ നടുക തന്നെ. പുളിഞ്ചിക്കയ്ക്ക് അത്രയേറെ ഔഷധ-പോഷക ഗുണങ്ങളുണ്ടെന്ന് മനസിലാക്കുക. പുരാതനകാലത്ത് പ്രമേഹം, രക്തസ മ്മർദ്ദം, അണുബാധ എന്നിവയ്ക്ക് ഔഷധ മായി ഇത് ഉപയോഗിച്ചിരുന്നു. ഇന്ന് നാട്ടു വൈദ്യത്തിലും ഇതര ചികിത്സാ രീതികളിലും പുളിഞ്ചിക്കയ്ക്ക് സ്ഥാനമുണ്ട്. നമ്മുടെ നാട്ടിൽ മാത്രമല്ല ഈജിപ്ത്, യൂറോപ്പ്, ഓസ്ട്രേലിയ, അമേരിക്ക എന്നീ നാടുകളിൽ പാരമ്പര്യ വൈദ്യശാസ്ത്ര ത്തിന്റെ ഭാഗമാണ് പുളിഞ്ചിക്ക . ശാസ്ത്രീയമായ പഠനങ്ങളിൽ പുളിഞ്ചിക്കയുടെ ഔഷധഗുണം മനസ്സിലാക്കി യിട്ടുണ്ട്. ഇരുമ്പൻ പുള്ളി , ചെമ്മീൻ പുളി എന്നൊക്കെ പ്രാദേശിയുമായി വിവിധ പേരിൽ അറിയപ്പെടുന്ന ഒരു പഴമാണിത്. ഇംഗ്ലീഷിൽ ഇതിനെ ബിലിമ്പി ഫ്രൂട്ട് (Bilimbi fruit) എന്ന് വിളിക്കുന്നു. Averrhoa bilimbi എന്നാണ് ശാസ്ത്രനാമം. ഓക്സാലിഡേസി…

    Read More »
  • NEWS

    ചൈനയുടെ എതിര്‍പ്പ് ചവറ്റുകൊട്ടയില്‍; ലഷ്‌കര്‍ നേതാവ് മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

    ന്യൂയോര്‍ക്ക്: ലഷ്‌കര്‍ ഇ തൊയ്ബ നേതാവും പാക് ഭീകരനുമായ അബ്ദുള്‍ റഹ്‌മാന്‍ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎന്‍ സുരക്ഷ കൗണ്‍സില്‍. ചൈനയുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു ഐക്യരാഷ്ട്ര സഭയുടെ തീരുമാനം. ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനാണ് മക്കി. കഴിഞ്ഞ വര്‍ഷം ജൂണില്‍ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് ഇന്ത്യയും യു.എസും യു.എന്നില്‍ നടത്തിയ നീക്കം ചൈന തടഞ്ഞിരുന്നു. ഇതിന് പിന്നാലെ ചൈനയ്‌ക്കെതിരേ ഇന്ത്യ ആഞ്ഞടിച്ചിരുന്നു. ഇപ്പോള്‍ ചൈനയുടെ എതിര്‍പ്പിനെ മറികടന്ന് യു.എന്‍ ഉപരോധ സമിതി മക്കിക്കെതിരായ പ്രമേയത്തിന് അംഗീകാരം നല്‍കുകയായിരുന്നു. ലഷ്‌കറിനു പുറമേ ഭീകര പട്ടികയില്‍ യുഎസ് ഉള്‍പ്പെടുത്തിയിട്ടുള്ള ഫോറിന്‍ ടെററിസ്റ്റ് ഓര്‍ഗനൈസേഷന്‍ (എഫ്ടിഒ) ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വം വഹിച്ചിട്ടുള്ള മക്കിയെ ഇന്ത്യയും യുഎസും നേരത്തേതന്നെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരം അറിയിക്കുന്നവര്‍ക്ക് യു.എസ് 20 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു കശ്മീരില്‍ ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ…

    Read More »
  • LIFE

    പച്ചക്കറി കൃഷിക്കും പൂച്ചെടികൾക്കും അത്യുത്തമം, മുട്ടത്തോടും ചായച്ചണ്ടിയും പാഴാക്കരുത്; വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം

    മുട്ടത്തോടും ചായച്ചണ്ടിയും മാലിന്യമായി കണക്കാക്കി ഒഴിവാക്കുകയാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ ഗുണകരമാണ്. നൈട്രജന്‍, ഫോസ്ഫറസ് പൊട്ടാഷ് തുടങ്ങി ചെടികള്‍ക്ക് വേണ്ട ഒട്ടുമിക്ക മൂലകങ്ങളും അടങ്ങിയിട്ടുള്ള ചായച്ചണ്ടിയും മുട്ടത്തോടും പച്ചക്കറി വിളകള്‍ക്ക് ഏറെ നല്ലതാണ്. ചെടികള്‍ നല്ല പോലെ വളരാനും പൂ കൊഴിച്ചില്‍ ഇല്ലാതെ വിളവ് നല്‍കാനുമിതു സഹായിക്കും. മുട്ടത്തോട്, ചായച്ചണ്ടി, പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് തൊലി, ഉള്ളി തൊലി, പഴത്തൊലി, പയറിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാനെടുക്കാം. അടുക്കളയില്‍ നിന്നു ലഭിക്കുന്ന മാലിന്യങ്ങള്‍ വെയിലത്തിട്ട് നന്നായി ഉണക്കുകയാണ് ആദ്യം വേണ്ടത്. പൊടിച്ചെടുക്കേണ്ടതിനാല്‍ നല്ല പോലെ ഉണക്കിയെടുക്കണം. നാലോ അഞ്ചോ ദിവസം ഉണക്കിയ ശേഷം ഒരു മിക്സിയിലിട്ട് ഇവ നന്നായി പൊടിച്ചെടുക്കുക. ഒരു ബക്കറ്റെടുത്ത് കാല്‍ ഭാഗം പച്ചച്ചാണകം നിറയ്ക്കലാണ് ആദ്യ പടി. ഇതിലേയ്ക്ക് പൊടിച്ചു വെച്ചിരിക്കുന്നവയിട്ട് അല്‍പ്പം വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കി…

    Read More »
  • Local

    ഭിന്നശേഷിയുള്ളവര്‍ക്കായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

    കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര വികസന ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സായ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, പ്രീതി പ്രതാപന്‍, സി.ബി.ആര്‍ കോര്‍ഡിനേറ്റര്‍ മേരി ഫീലിപ്പ്, സി.ബി.ആര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ക്യാമ്പിന് ഡോ. ഗ്രേസ്സിക്കുട്ടി മാത്യു നേതൃത്വം നല്‍കി. ക്യാമ്പിനോടനുബന്ധിച്ച് അവശ്യമരുന്നുകളുടെ വിതരണവും കൗണ്‍സിലിംഗ് സേവനവും ക്രമീകരിച്ചിരുന്നു. കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിതപുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് വിഭാവനം ചെയ്തിരിക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

    Read More »
  • Crime

    കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ സി.ഐയെ വെട്ടാന്‍ ശ്രമം: ‘റാംബോ’ രഞ്ജിത്ത് റിമാന്‍ഡില്‍

    തിരുവനന്തപുരം: മോഷണക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുന്നതിനിടെ, സി.ഐയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടാന്‍ പ്രതിയുടെ ശ്രമം. എന്നാല്‍, അതിവിദഗ്ധമായി പോലീസ് പ്രതിയെ കീഴ്പ്പെടുത്തി. മേനംകുളം ചിറ്റാറ്റുമുക്ക് തൂമ്ബവിളാകംവീട്ടില്‍ റാംബോ രഞ്ജിത്തി (37)നെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം മോഷണക്കേസുമായി ബന്ധപ്പെട്ട് ആര്യങ്കോട് പോലീസാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. 14 ന് പുലര്‍ച്ചെ കുരവറയില്‍ അനില്‍കുമാറിന്റെ സ്റ്റീരിയോയും ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച കേസിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ രഞ്ജിത്ത് വെട്ടുകത്തിയുമായി സി.ഐ: സി ശ്രീകുമാരന്‍ നായരെ ആക്രമിച്ച് രക്ഷപ്പെടാനാണ് ശ്രമിച്ചത്.

    Read More »
Back to top button
error: