Month: January 2023
-
India
16 വയസുകാരനെ മൂന്നുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച 32കാരിയായ യുവതിക്കെതിരെ കേസ്
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മുംബൈയിൽ യുവതിക്കെതിരേ കേസെടുത്ത് പൊലീസ്. താനെ സ്വദേശിയായ 16 വയസ്സുള്ള ആണ്‍കുട്ടിയെ യുവതി മൂന്നുവര്‍ഷത്തോളം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. 16കാരന്റെ അമ്മയാണ് യുവതിക്കെതിരേ പരാതിയുമായി പൊലീസിനെ സമീപിച്ചത്. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ 32കാരിയാണ് പ്രതി. ഇവർക്കെതിരെ മുംബൈ കോല്‍സേവാഡി പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മൂന്ന് കുട്ടികളുള്ള പ്രതി 16കാരന്റെ ബന്ധുവിന്റെ അയല്‍വാസിയായിരുന്നു. മുംബൈയില്‍ ഇടയ്ക്കിടെ എത്തിയിരുന്ന 32കാരിയായ യുവതി 16കാരനുമായി അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് മദ്യം നല്‍കി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. 2019 മുതല്‍ 2022 ഡിസംബര്‍ വരെ അതിക്രമം തുടര്‍ന്നുവന്നെന്നും പരാതിയില്‍ പറയുന്നുണ്ട്. ലൈംഗികമായി ഉപദ്രവിച്ചതിന് പുറമേ 16കാരന് അശ്ലീലവീഡിയോകള്‍ കാണിച്ചു കൊടുത്തതായും പലപ്പോഴും സ്‌കൂളില്‍ പോകാതെ 16കാരന്‍ നാസിക്കില്‍ യുവതിയുടെ അടുത്തേക്ക് പോയിരുന്നതായും അമ്മയുടെ പരാതിയില്‍ പറയുന്നു.
Read More » -
Local
കാസർകോട് കോഴി അങ്ക ചൂതാട്ടം, 5 പേര്‍ അറസ്റ്റില്‍; 8 അങ്കക്കോഴികളെ പിടികൂടി
കുമ്പള: ചോര പൊടിയുന്ന കോഴിയങ്കം വീണ്ടും അരങ്ങേറി. പണം വെച്ച് നടക്കുന്ന കോഴി അങ്കചൂതാട്ട സ്ഥലത്തെത്തിയ പൊലീസ് സംഘം അഞ്ച് പേരെ പിടികൂടി. കുമ്പള ഉജാര്‍ പൂക്കട്ടയില്‍ കോഴി അങ്കത്തിലേര്‍പ്പെട്ട കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രകാശ് (40), സുന്ദര (49), സദാശിവ ഷെട്ടി (45), ചന്ദ്ര (45), പ്രേംനാഥ് ഷെട്ടി (53) എന്നിവരെയാണ് എസ്‌ഐ എ.എന്‍ സുരേഷും സംഘവും അറസ്റ്റ് ചെയ്തത്. സ്ഥലത്ത് നിന്നും എട്ട് അങ്കക്കോഴികളെയും 5,700 രൂപയും പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെയാണ് കോഴി അങ്കത്തിലേര്‍പ്പെട്ട സംഘം പൊലീസ് പിടിയിലായത്.
Read More » -
LIFE
മഴയും മഞ്ഞും മാറി, ചൂട് കൂടുന്നു; ജാതിക്ക് വേണം പ്രത്യേക പരിചരണം
കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല വളരുകയും മികച്ച വിളവും വരുമാനവും കര്‍ഷകന് നല്‍കുകയും ചെയ്യുന്ന വിളയാണ് ജാതി. മറ്റെല്ലാ കാര്‍ഷിക വിളകളും വിലയിടിഞ്ഞ് ദുരിതം മാത്രം സമ്മാനിക്കുമ്പോഴും ജാതി കൃഷിക്കാരന്റെ രക്ഷയ്ക്ക് എത്താറുണ്ട്. ചൂട് കൂടുമ്പോള്‍ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിളയാണ് ജാതി. കായ് കൊഴിച്ചിലും കൊമ്പുണക്കവും വേനലില്‍ ജാതിയില്‍ ഉണ്ടാകുന്ന പ്രധാന രോഗങ്ങള്‍ കായ് കൊഴിച്ചില്‍, കൊമ്പുണക്കം, കരിപ്പൂപ്പ് രോഗം എന്നിവയാണ്. വലിയ നഷ്ടമാണിവ കര്‍ഷകനു സൃഷ്ടിക്കുക. കായ്കള്‍ വളര്‍ച്ചയെത്താതെ പൊഴിയുന്നത് വലിയ നഷ്ടം വരുത്തിവയ്ക്കും. ഇവയ്ക്കായുളള സംയോജിത നിയന്ത്രണ മാര്‍ഗങ്ങള്‍ ഇനി പറയുന്നു. 1. രോഗം ബാധിച്ച ഇലകളും കായ്കളും നശിപ്പിക്കുക. 2. ഉണങ്ങിയ കൊമ്പുകള്‍ വെട്ടി നശിപ്പിക്കുക, തോട്ടത്തില്‍ മുഴുവനായും ശുചിത്വം പാലിക്കുക. 3. സ്യൂഡോമോണാസ് ഫ്ളൂറസന്‍സ് 20 ഗ്രാം ഒരു ലിറ്റര്‍ വീര്യത്തില്‍ കായ്പിടുത്ത സമയത്ത് തളിച്ചുകൊടുക്കുക. 4. 20 ഗ്രാം ചാണകം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കിയ ലായനിയുടെ തെളിയില്‍ 20 ഗ്രാം സ്യൂഡോമോണാസ്…
Read More » -
Kerala
ഓളപ്പരപ്പിൽ ഒഴുകി നടക്കാം, കടൽ തിരകളിലൂടെ കാൽ നടയാത്ര നടത്താം; കണ്ണൂരിലെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജിലേയ്ക്കു വരൂ
ഏഷ്യയിലെ ഏറ്റവും നീളംകൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിൽ കണ്ണൂർ ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി .എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഫ്ലോട്ടിങ് ബ്രിഡ്ജ് കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ജനങ്ങൾ ഏറ്റെടുത്തതോടെ കാസർകോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഈ വർഷം സ്ഥാപിക്കുമെന്ന് മന്ത്രി പി .എ മുഹമ്മദ് റിയാസ് പറഞ്ഞു. തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്താൻ സാഹസിക ടൂറിസവുമായി കൈകോർത്ത് പുതിയ പദ്ധതികൾക്ക് രൂപം നൽകുകയാണ്. അതിന്റെ ഭാഗമായാണ് ഫ്ളോട്ടിങ് ബ്രിഡ്ജുകൾ സ്ഥാപിച്ചത്. വിനോദ സഞ്ചാരികളിൽനിന്ന് മികച്ച പിന്തുണ ലഭിക്കുന്നതോടെയാണ് പുതിയ പദ്ധതികൾ രൂപീകരിക്കുന്നത്. വെഡ്ഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഉത്തരേന്ത്യയിലെ കുടുംബങ്ങൾ വിവാഹം നടത്താനായി കേരളത്തെയാണ് തെരഞ്ഞെടുക്കുന്നത്. ഇത് കേരളത്തിന് ലഭിക്കുന്ന അംഗീകാരമാണ്. 2022ൽ ഒന്നരക്കോടിയലധികം ആഭ്യന്തര വിനോദ സഞ്ചാരികൾ കേരളത്തിലേക്ക് എത്തി. കേരളത്തിലെ ജനങ്ങളുടേത് മതനിരപേക്ഷ മനസ്സാണ്. കേരള ടൂറിസത്തിന്റെ ബ്രാൻഡ്…
Read More » -
Kerala
കത്തിക്കരിഞ്ഞനിലയിൽ 15 കാരിയെ കണ്ടത് ഷെഡിനുള്ളിൽ, ശരീരത്തില്‍ കണ്ട മുറിവുകള്‍ ദുരൂഹമെന്ന് അമ്മ
കോഴിക്കോട്: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ താമസിക്കുന്ന ഷെഡിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. എകരൂല്‍ ഉണ്ണികുളം സ്വദേശി അര്‍ച്ചന(15)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ സംശയാസ്പദമായരീതിയിലുള്ള ചില മുറിവുകളുണ്ടായിരുന്നതായും ആത്മഹത്യയുടെ ലക്ഷണങ്ങളില്ലെന്നും അമ്മ സചിത്ര ആരോപിച്ചു. ജനുവരി 24ന് രാവിലെയാണ് കത്തിനശിച്ച ഷെഡിനുള്ളില്‍ അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവ ദിവസം രാവിലെ മകളെ അച്ഛമ്മയുടെ വീട്ടിലാക്കിയാണ് സചിത്ര ജോലിക്കായി പോയത്. അവിടെനിന്ന് താമസിക്കുന്ന ഷെഡില്‍ മറന്നുവെച്ച പുസ്തകം എടുക്കാനുണ്ടെന്ന് പറഞ്ഞാണ് അര്‍ച്ചന പോയത്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പണി നടക്കുന്ന വീടിനോട് ചേര്‍ന്ന ഷെഡിന് തീ പിടിച്ചെന്നും തീ അണച്ചപ്പോള്‍ അതിനുള്ളില്‍ മകളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി എന്നുമുള്ള വിവരമാണ് കിട്ടിയതെന്നും സചിത്ര പറയുന്നു. കിടന്ന് ഉറങ്ങുന്ന രീതിയിലാണ് മകളുടെ മൃതദേഹം ഉണ്ടായിരുന്നത്. തീപിടിത്തത്തില്‍ മരിച്ചതെങ്കില്‍ ഇങ്ങനെ കിടക്കുമോ എന്ന് സംശയമുണ്ട്. മൂക്കില്‍ നിന്ന് രക്തം വന്നിരുന്നതായും പറയുന്നു. ഈ കാര്യത്തിലും സംശയമുണ്ട്. മരണത്തിലെ ദുരൂഹത നീങ്ങാന്‍…
Read More » -
NEWS
ബംഗ്ലാദേശിൽ വച്ച് ഒളിച്ചുകളിക്കാൻ കണ്ടെയ്‍നറിൽ കയറിയ 15 വയസുകാരൻ എത്തിയത് മലേഷ്യയിൽ, പുറത്തിറങ്ങാനായത് ഒരാഴ്ചയ്ക്കു ശേഷം!
ധാക്ക: ബംഗ്ലാദേശിൽ കൂട്ടുകാർക്കൊപ്പം ഒളിച്ചു കളിക്കുന്നതിനിടെ കണ്ടെയ്നറിൽ കയറിയ കുട്ടിക്ക് അതിൽ നിന്നു പുറത്തിറങ്ങാനായത് ഒരാഴ്ചയ്ക്കു ശേഷം, എത്തിയതോ മലേഷ്യയിലും ! ബംഗ്ലാദേശിൽ നിന്നുള്ള ഒരു പതിനഞ്ചു വയസുകാരൻ ഫാഹിമിനാണ് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്. അവൻ ഒളിച്ചു കളി കളിക്കുന്നതിനിടെ ഒരു ഷിപ്പിംഗ് കണ്ടെയ്നറിൽ കയറി സ്വയം പൂട്ടി. ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു രാജ്യത്ത് എത്തിയാണ് അവന് പുറത്തിറങ്ങാൻ കഴിഞ്ഞത്. ജനുവരി 11 -ന് ചിറ്റഗോംഗിൽ വച്ച് കൂട്ടുകാരുടെ കൂടെ ഒളിച്ചുകളി കളിക്കുകയായിരുന്നു 15 -കാരനായ ഫാഹിം. ഒളിക്കുന്നതിന് വേണ്ടിയാണ് അവൻ ഒരു കണ്ടെയ്‍നറിൽ കയറിയത്. കൂട്ടുകാർ കണ്ടെത്താതിരിക്കാൻ അകത്തു നിന്നു പൂട്ടുകയും ചെയ്തു. എന്നാൽ, ഇത്തിരി നേരം കഴിഞ്ഞപ്പോൾ അവൻ അതിനകത്ത് ഉറങ്ങിപ്പോയി. ആ സമയം കണ്ടെയ്നർ കപ്പലിലേക്കു കയറ്റുകയും ചെയ്തു. ഒടുവിൽ ആറ് ദിവസം കഴിഞ്ഞ് മലേഷ്യയിലെത്തിയപ്പോഴാണ് അതിനകത്ത് നിർജ്ജലീകരണം സംഭവിച്ച, വിശന്നു തളർന്ന ഫാഹിമിനെ കണ്ടെത്തുന്നത്. കുട്ടിയെ കണ്ടെയ്നറിൽ കണ്ടെത്തിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.…
Read More » -
NEWS
ഗൂഗിളിനു പിന്നാലെ ഫിലിപ്പ്‌സിലും കൂട്ടപ്പിരിച്ചുവിടല്‍; ജോലി നഷ്ടമാകുന്നത് ആറായിരം പേർക്ക്
ആംസ്റ്റര്‍ഡാം: ആമസോണിനും ഗൂഗിളിനും പിന്നാലെ പ്രമുഖ ഡച്ച് ടെക്‌നോളജി കമ്പനിയായ ഫിലിപ്പ്‌സും ജീവനക്കാരെ പിരിച്ചുവിടുന്നു. 6000 പേരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. പ്രവർത്തനലാഭക്ഷമത ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം. ഈ വര്‍ഷം തന്നെ ആറായിരം പേരില്‍ പകുതിപ്പേരെ പിരിച്ചുവിടുമെന്നാണ് കമ്പനി പറയുന്നത്. 2025 ഓടെ ശേഷിക്കുന്നവരെയും ഒഴിവാക്കും. വിപണി മൂല്യത്തിന്റെ 70 ശതമാനം വരുന്ന, ശ്വസന സംബന്ധമായ ഉപകരണങ്ങള്‍ തിരിച്ചുവിളിച്ചത് ആരോഗ്യരംഗത്തും സാന്നിധ്യമുള്ള കമ്പനിയുടെ സാമ്പത്തികനിലയെ ബാധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത തീരുമാനം. ഈ നഷ്ടം നികത്താൻ ജോലിക്കാരെ പിരിച്ചുവിടുകയാണ് എളുപ്പമാർഗമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ഉറക്കത്തില്‍ ശ്വാസതടസ്സം അനുഭവപ്പെടുന്ന രോഗത്തിനുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഫിലിപ്പ്‌സിന്റെ ലക്ഷക്കണക്കിന് വെന്റിലേറ്ററുകളാണ് തിരിച്ചുവിളിച്ചത്. ഇതില്‍ ഉപയോഗിക്കുന്ന ദ്രാവകം വിഷലിപ്തമായി മാറുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഇതുമൂലം ഉണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് ചെലവ് ചുരുക്കാന്‍ കമ്പനി തീരുമാനിച്ചത്. ഒക്ടോബറില്‍ തന്നെ തൊഴില്‍ ശക്തിയില്‍ അഞ്ചുശതമാനത്തിന്റെ വെട്ടിക്കുറവ് വരുത്താന്‍ കമ്പനി തീരുമാനിച്ചിരുന്നു. അടുത്തിടെ ടെക്…
Read More » -
Kerala
സാമൂഹിക സുരക്ഷാ പെന്‍ഷൻ വാങ്ങുന്ന തട്ടിപ്പുകാരും സ്ഥിരവരുമാനക്കാരും കുടുങ്ങും, വര്‍ഷം ഒരുലക്ഷം രൂപ വരുമാനമുള്ളവരെ പെന്‍ഷനില്‍നിന്ന് ഒഴിവാക്കും
സാമൂഹിക സുരക്ഷാ പെന്‍ഷൻ വാങ്ങുന്ന തട്ടിപ്പുകാരും സ്ഥിരവരുമാനക്കാരും സൂക്ഷിക്കുക. വര്‍ഷത്തിൽ ഒരുലക്ഷം രൂപയിൽ കൂടുതൽ കുടുംബവരുമാനമുള്ളവരെ സാമൂഹിക സുരക്ഷാ പെന്‍ഷനില്‍നിന്ന് കര്‍ശനമായി ഒഴിവാക്കാന്‍ ധനവകുപ്പ് നീക്കങ്ങൾ തുടങ്ങി. പഞ്ചായത്ത് ഡയറക്ടര്‍ക്കും നഗരകാര്യ ഡയറക്ടര്‍ക്കും ഇതിനുള്ള നിര്‍ദേശം നല്‍കി. പെന്‍ഷന്‍ വാങ്ങുന്നവരില്‍നിന്ന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍മുതല്‍ വരുമാനസര്‍ട്ടിഫിക്കറ്റ് ശേഖരിക്കുന്നുണ്ട്. ഫെബ്രുവരി 28നകം നല്‍കണം. ഇതിന്റെ അടിസ്ഥാനത്തിൽ വരുമാനം വിലയിരുത്തി പരിധിക്ക് പുറത്തുള്ളവരെ ഒഴിവാക്കാനാണ് തീരുമാനം. അഞ്ചുലക്ഷം പേരെങ്കിലും ഇത്തരത്തിൽ ഒഴിവാകുമെന്നാണ് ധനവകുപ്പ് കരുതുന്നത്. ഇപ്പോള്‍ 50.5 ലക്ഷം പേരാണ് മാസം 1600 രൂപവീതം പെന്‍ഷന്‍ വാങ്ങുന്നത്. ഇതിനുപുറമേ, ഏഴുലക്ഷത്തില്പരംപേര്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്. അവര്‍ക്ക് വരുമാനപരിധി ബാധകമല്ല. പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി താമസിക്കുന്ന വീട്ടിലെ എല്ലാവരുടെയും വാര്‍ഷിക വരുമാനം പരിഗണിക്കും. ഇതില്‍ വിവാഹിതരായ മക്കളുടെ വരുമാനം ഒഴിവാക്കി, ശേഷിക്കുന്നത് ആ വ്യക്തിയുടെ കുടുംബവരുമാനമായി കണക്കാക്കണമെന്നാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം. അതേസമയം സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡുകള്‍…
Read More » -
Movie
കാലത്തെ അതിജീവിക്കുന്ന കലാസൃഷ്ടി, നൻപകൽ നേരത്ത് മയക്കം
സിനിമ: ശ്യാം ശങ്കർ മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മനോഹരമായ കഥാപാത്രങ്ങളിലൊന്നാണ് ജയിംസ് എന്ന സുന്ദരം. മെതേഡ് ആക്റ്റിംഗ് എന്ന അഭിനയരീതിയെ ഇന്ത്യൻ സിനിമയിൽ ഇത്ര മനോഹരമായി ഉപയോഗിച്ച മറ്റൊരു നടൻ ഉണ്ടാകില്ല. “ഒരിക്കൽ ഞാൻ ഒരു സ്വപ്നം കണ്ടു, ഞാൻ ഒരു ചിത്രശലഭമാണെന്ന്. അവിടെയും ഇവിടെയും ഒക്കെ പാറിപ്പറന്നു നടന്നു. ചിത്രശലഭം എന്ന സന്തോഷത്തിൽ മതിമറന്ന ഞാൻ മനുഷ്യൻ എന്ന സ്വന്തം അസ്തിത്വത്തേപ്പറ്റി ബോധവാനേ അല്ലായിരുന്നു. പിന്നെ ഞാൻ സ്വപ്നത്തിൽ നിന്ന് ഉണർന്ന് മനുഷ്യനായി. ഇപ്പോൾ എനിക്ക് സംശയമാണ് ഞാൻ ചിത്രശലഭമായി സ്വപ്നം കണ്ട മനുഷ്യൻ ആണോ, അതോ ഇപ്പോൾ ഞാൻ ഒരു മനുഷ്യൻ ആണെന്ന് സ്വപ്നം കാണുന്ന ചിത്രശലഭം ആണോ എന്ന്.” 2000 ത്തിൽപ്പരം വർഷങ്ങൾ പഴക്കമുള്ള ജ്വാങ് ത്‌സ് (Zhuangzi) എന്ന പുസ്തകത്തിലെ രണ്ടാമദ്ധ്യായമായ The Butterfly as Companion എന്ന ഭാഗത്ത് അവതരിപ്പിക്കുന്ന പരികല്പനയാണ് മുകളിൽ കൊടുത്തത്. ലിജൊ ജോസ് പെല്ലിശ്ശേരി സംവിധാനം…
Read More »
