തെന്നിന്ത്യന്‍ സിനിമയുടെ രാജാവാണ് തളപതി വിജയ്. ഇതുവരെ ഒരു മലയാളം സിനിമയില്‍ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളികള്‍ക്കിടയില്‍ ധാരാളം ആരാധകരെ ആണ് ഇദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ കാരണം ഇദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാം തന്നെ തട്ടുപൊളിപ്പന്‍ സിനിമകള്‍ ആയിരിക്കും എന്നതുകൊണ്ടും അത്തരത്തിലുള്ള സിനിമകള്‍ക്ക് മലയാളത്തില്‍ വലിയ പഞ്ഞമാണ് അനുഭവപ്പെടുന്നത് എന്നതുകൊണ്ട് അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ തമിഴ് സിനിമകള്‍ക്ക് എല്ലാം തന്നെ മലയാളികള്‍ എപ്പോഴും മികച്ച വരവേല്‍പ്പ് ആയിരിക്കും നല്‍കിവരുന്നത് എന്നതുകൊണ്ടുമാണ്.
ഇദ്ദേഹത്തിന് രണ്ട് മക്കള്‍ ആണ് ഉള്ളത്. മൂത്ത മകന്റെ പേര് ജാസന്‍ സഞ്ജയ് എന്നാണ്. രണ്ടാമത്തെ മകളുടെ പേര് ദിവ്യ സാഷ എന്നാണ്. ഇവ രണ്ടുപേരും ഓരോ വിജയ് സിനിമകളില്‍ വീതം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘വേട്ടൈക്കാരന്‍’ എന്ന സിനിമയിലെ ഗാനരംഗത്തില്‍ ആയിരുന്നു മകന്‍ സഞ്ജയ് പ്രത്യക്ഷപ്പെട്ടത്. അതേസമയം, ‘തെറി’ എന്ന സിനിമയില്‍ ക്ലൈമാക്‌സ് പോര്‍ഷനില്‍ ആയിരുന്നു മകള്‍ ദിവ്യ പ്രത്യക്ഷപ്പെട്ടത്.
ഇപ്പോള്‍ സഞ്ജയ് സിനിമയില്‍ അരങ്ങേറ്റം കുറയ്ക്കുവാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് അറിയാന്‍ സാധിക്കുന്നത്. കനേഡിയന്‍ ഫിലിം സ്‌കൂളിലാണ് താരകുമാരന്‍ പഠിക്കുന്നത്. ഫിലിം മേക്കിങ് ആണ് ഇവിടെ നിന്നും ഇദ്ദേഹം പഠിക്കുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇതിനോടൊപ്പം നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട് എന്ന് മാത്രമല്ല സംവിധാനവും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഒരു സംവിധാനം നിര്‍വഹിക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
അതേസമയം, ഇത് ഒരു സിനിമയാണോ അതോ ഷോര്‍ട്ട് ഫിലിം ആണോ അതോ പ്രോജക്റ്റിന്റെ ഭാഗമായി തയ്യാറാക്കുന്ന എന്തെങ്കിലും ഡോക്യുമെന്ററി വര്‍ക്ക് ആണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായിട്ടില്ല. വിദേശ രാജ്യത്ത് വച്ചാണ് ഇത് ഷൂട്ട് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷില്‍ സഞ്ജയ് കമാന്‍ഡുകള്‍ നല്‍കുന്നത് വീഡിയോയില്‍ കാണാം. വിജയ് സേതുപതിയെ വെച്ച് തമിഴില്‍ ഒരു സിനിമ ചെയ്യുവാന്‍ സഞ്ജയ്ക്ക് പ്ലാന്‍ ഉണ്ട് എന്നൊക്കെയാണ് കേട്ടുവരുന്നത്.